വോട്ട്‌

Share it:
മനസില്ലെങ്കില്‍ വേണ്ട!
വോട്ട്‌ ചെയ്യുന്നതില്‍ താല്‍പ്പര്യമില്ലാതെ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനില്‍ക്കുന്നവരെക്കുറിച്ചും നാം കേട്ടിട്ടുണ്ട്‌. എന്നാല്‍ പോളിംഗ്‌ സേ്‌റ്റഷനില്‍ ചെല്ലുകയും തനിക്ക്‌ വോട്ട്‌ ചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത കാര്യം പോളിംഗ്‌ ഓഫീസറെ അറിയിക്കുകയും ചെയ്യുന്ന ഒരു സംവിധാനം കൂടി നമ്മുടെ നിമയചട്ടക്കൂടിനുള്ളിലുണ്ട്‌. ഇലക്ഷന്‍ നടത്തിപ്പുമായി ബന്ധപ്പെട്ട 1961ലെ 49- o നിയമം ആണിത്‌ സൂചിപ്പിക്കുന്നത്‌. ഇതിന്‍ പ്രകാരം ഒരു വ്യക്‌തി പോളിംഗ്‌ സേ്‌റ്റഷനില്‍ എത്തുകയും വോട്ടര്‍ രജിസ്‌റ്ററില്‍പേരു രേഖപ്പെടുത്തുകയും അതിനുശേഷം വോട്ട്‌ ചെയ്യാന്‍ താല്‍പ്പര്യമില്ല എന്നറിയിക്കുകയും ചെയ്‌തുവെന്നിരിക്കട്ടെ. ഇത്തരം അവസരത്തില്‍ പ്രിസൈഡിംഗ്‌ ആഫീസര്‍ അത്‌ രജിസ്‌റ്ററില്‍ അയാളുടെ പേരിനെതിരായി രേഖപ്പെടുത്തുകയും ആ വ്യക്‌തിയുടെ ഒപ്പ്‌/ വിരലടയാളം പതിപ്പിക്കേ

ണ്ടതുമാണ്‌. ഇനി ഒരാളുടെ വോട്ട്‌ മറ്റൊരാള്‍ ചെയ്‌തു പോയെങ്കിലോ? അതിനുമുണ്ട്‌ പരിഹാരം. അതിന്‌ പ്രിസൈഡിംഗ്‌ ഓഫീസര്‍ നല്‍കുന്ന പ്രത്യേക ബാലറ്റ്‌ പേപ്പറില്‍ വോട്ട്‌ ചെയ്യാം. ടെന്റേഡ്‌ വോട്ട്‌ എന്നാണിതിനു പേര്‌. ഇത്തരം വോട്ടുകള്‍ പ്രത്യേക കവറിലിട്ടു സൂക്ഷിക്കുകയാണു പതിവ്‌
Share it:

Post A Comment:

0 comments: