കശുമാങ്ങ

Share it:
വേനല്‍ക്കാലത്ത്‌ ദാഹശമനത്തിനായും, രോഗപ്രതിരോധ ശേഷിനല്‍കാനും പ്രകൃതിയൊരുക്കിയ മറ്റൊരു അത്ഭുത ഫലമാണ്‌ കശുമാങ്ങ. കശുമാങ്ങയ്‌ക്ക്‌ അത്യുഷ്‌ണ കാലത്തുണ്ടാകാവുന്ന പല അസുഖങ്ങളെയും സുഖപ്പെടുത്തുവാനുള്ള ശക്‌തിയുണ്ട്‌. വിറ്റാമിന്‍ സി വേണ്ടുവോളമുള്ളതിനാല്‍ ഇത്‌ ശരീരത്തിന്‌ രോഗപ്രതിരോധ ശക്‌തിനല്‌കുകയും പകര്‍ച്ച വ്യാധികളെ ചെറുക്കുകയും ചെയ്യും. കശുമാവിന്റെ ജന്മദേശം ബ്രസീലാണ്‌. പോര്‍ച്ചുഗീസുകാര്‍ പ്രചരിപ്പിച്ചതുകൊണ്ട്‌ പറങ്കിമാങ്ങ എന്നും അറിയപ്പെടുന്നു. മറ്റ്‌ ഇന്ത്യന്‍ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ കശുമാവു കൃഷി കൂടുതലും കേരളത്തിലാണ്‌. വളരെ കൂടുതല്‍ പഴനീരും തീരെ കുറച്ചുമാത്രം ചണ്ടിയുമുള്ള കശുമാങ്ങ നല്ലൊരു ദാഹശമനി കൂടിയാണ്‌. നിറം, മണം, രുചി എന്നിവയിലും അത്‌ മറ്റൊന്നിനും പിറകിലല്ല. കശുമാമ്പഴത്തില്‍ നല്ലൊരളവ്‌ പഞ്ചസാര (ഫ്രൂട്ട്‌ഷുഗര്‍) അടങ്ങിയിട്ടുണ്ട്‌. ഒരൗണ്‍സ്‌ പഴനീരില്‍ ഏതാണ്ട്‌ 120മി.ഗ്രാം ജീവകം സി, 0.2 മാംസ്യം, 0.1 കൊഴുപ്പ്‌, 11.6 അന്നജം,0.2 ധാതുലവണങ്ങള്‍, എന്നിവയ്‌ക്കുപുറമെ 0.09 കരോട്ടിന്‍, 0.53ടാനിന്‍, കാത്സ്യം, ഇരുമ്പ്‌ എന്നിവയും അടങ്ങിയിരിക്കുന്നു. കശുമാമ്പഴത്തിന്റെ ഒൗഷധഗുണവും അളവറ്റതാണ്‌. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക്‌ കശുമാങ്ങ ഫലവത്താണ്‌. കോളറായുടെ ആരംഭഘട്ടത്തില്‍ ഇതിന്റെ നീര്‌ കാച്ചിയെടുക്കുന്ന ദ്രാവകം രോഗശമനത്തിന്‌ വളരെ ഗുണകരമാണ്‌. ഛര്‍ദിക്കും അതിസാരത്തിനും ഇൗ നീര്‌ വളരെ ഫലവത്താണ്‌.
The Literacy Site

മാവിന്റെ സസ്യകുടുംബമായ അനാക്കാര്‍ഡിയേസിയില്‍ പെട്ട കശുമാവിന്റെ ശാസ്‌ത്രനാമം അനാകാര്‍ഡിയം ഓക്‌സിഡെന്‍ഡേല്‍ (Anacardium occidentale) എന്നാണ്‌.

കശുമാമ്പഴത്തിന്റെ മറ്റ്‌ ഉപയോഗങ്ങള്‍

കശുമാമ്പഴം കൊണ്ട്‌ സ്വാദിഷ്‌ഠമായ പലതരം പദാര്‍ത്ഥങ്ങളും ഉണ്ടാക്കാം. കാഷ്യു ആപ്പിള്‍ ജൂസ്‌, ജാം, വിനാഗിരി, ചട്ട്‌ണി, അച്ചാര്‍ എന്നിവ ഉണ്ടാക്കാന്‍ ഇത്‌ വളരെ നല്ലതാണ്‌.

Share it:

ഫലങ്ങള്‍

Post A Comment:

0 comments: