എന്തൊരു വെളിച്ചം ഭാഗം-2

Share it:
ഇലപ്പച്ച

ചെടികള്‍ക്ക്‌ പ്രകാശ സംശ്ലേഷണത്തിന്‌ ആവശ്യമില്ലാത്ത ഒരു നിറമാണ്‌ പച്ച. ഇലയില്‍ പ്രകാശം തട്ടുമ്പോള്‍ ഇല പച്ചനിറഞ്ഞ തിരിച്ചയയ്‌ക്കുന്നു. ബാക്കി നിറങ്ങളെ ആഗിരണം ചെയ്യുന്നു. ചുവപ്പ്‌, നീല എന്നീ വര്‍ണങ്ങളാണ്‌ പ്രകാശസംശ്ലേഷണത്തിന്‌ ചെടികള്‍ പ്രധാനമായും ഉപയോഗിക്കുന്നത്‌.

*************************

കിരണ പേടകം

ഒരു ടോര്‍ച്ച്‌ വയ്‌ക്കാന്‍ പാകത്തിലുള്ള ഒരു പെട്ടിയെടുക്കുക. പെട്ടിയുടെ കുറിയവശത്ത്‌ ഒരു നേര്‍ത്ത വിടവ്‌ ഉണ്ടാക്കുക. റിഫ്‌ളക്‌ടര്‍ മാറ്റിയ ടോര്‍ച്ച്‌ പെട്ടിയ്‌ക്കുള്ളില്‍ വയ്‌ക്കുക. ടോര്‍ച്ചിന്റെ ബള്‍ബ്‌ വിടവിന്‌ അഭിമുഖമായിരിക്കണം. ഇതാ നിങ്ങളുടെ കിരണപേടകം റെഡി. പ്രകാശസംബന്ധിയായ പരീക്ഷണങ്ങള്‍ക്ക്‌ ഈ കിരണപേടകം നിങ്ങള്‍ക്ക്‌ ഉപയോഗപ്പെടുത്താം.

കാലിഡോസ്‌കോപ്പ്‌

ആവര്‍ത്തിച്ചുള്ള പ്രതിപതനംവഴി ധാരാളം പ്രതിബിംബങ്ങള്‍ ഒരേ ദര്‍പ്പണത്തിലുണ്ടാകുന്നു എന്നതാണ്‌ കാലിഡോസ്‌കോപ്പിന്റെ പ്രവര്‍ത്തനതത്വം.

രാത്രി കണ്ടത്‌ പകലില്ല

തുണിക്കടകളില്‍ നിന്ന്‌ രാത്രിയില്‍ ഇഷ്‌ടപ്പെട്ട നിറത്തിലുള്ള വസ്‌ത്രമെടുത്ത്‌ ഉറങ്ങിയെണീറ്റാല്‍ ഇന്നലെ രാത്രി ഞാന്‍ കണ്ട നിറമല്ല എന്ന പരിഭവം പറയുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്‌. രാത്രിയില്‍ വൈദ്യുത ബള്‍ബിന്റെ വെളിച്ചത്തിലുള്ള വസ്‌ത്രങ്ങളുടെ നിറവും അവയുടെ സൂര്യവെളിച്ചത്തിലെ നിറവും വ്യത്യസ്‌തമാണെന്നതാണ്‌ ഇതിനുകാരണം. വസ്‌ത്രങ്ങളുടെ നിറം രണ്ടു പ്രകാശത്തിലും വ്യത്യസ്‌തമായാണ്‌ കാണുക.

നുറുങ്ങറിവുകള്‍

സോപ്പുകുമിളകളില്‍ മഴവില്‍ നിറങ്ങള്‍ ഉണ്ടാവുന്നത്‌ ഇന്റര്‍ഫെറന്‍സ്‌ എന്ന പ്രതിഭാസം മൂലമാണ്‌.

പ്രകാശവേഗത ഏറ്റവും കൂടുതല്‍ ശൂന്യതയിലാണെന്ന്‌ തെളിയിച്ചത്‌ ലിയോണ്‍ ഫുക്കോള്‍ട്ട്‌ എന്ന ശാസ്‌ത്രജ്‌ഞനാണ്‌.

പ്രകാശതീവ്രത ഏറ്റവും കൂടിയ പദാര്‍ത്ഥം - വജ്രം.

അന്തരീക്ഷത്തില്‍ ചുവപ്പിന്റെ വിസരണനിരക്ക്‌ വയലറ്റിന്റെ പതിനാറിലൊന്നാണ്‌.

പ്രകാശം തുടര്‍ച്ചയായുള്ള പ്രവാഹമല്ല. ഊര്‍ജത്തിന്റെ ചെറിയ പാക്കറ്റുകളാ(ക്വാണ്ടം)യാണ്‌ അത്‌ സഞ്ചരിക്കുന്നത്‌ എന്ന്‌ തെളിയിച്ച ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ചത്‌ മാക്‌സ് പ്ലാങ്കാണ്‌.

പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്‌കരിച്ചത്‌- ക്രിസ്‌റ്റ്യന്‍ ഹൈഗന്‍സ്‌
Share it:

വെളിച്ചം

Post A Comment:

0 comments: