ആമസോണിന്റെ ദുഃഖം

Share it:
തെക്കേ അമേരിക്കയിലെ ആമസോണ്‍ നദിയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ നദി. ഗംഗാനദിയെപ്പോലെ എട്ടുപോഷകനദികളേ ആമസോണിനും ഉള്ളൂ. 250 നാഴിക നീളംവരെ ആമസോണിന്റെ വീതി എത്രയാണെന്നറിയാമോ. 50 മൈലോളം. അതായത്‌ ഒരുകര തിരുവനന്തപുരത്താണെങ്കില്‍ മറുകര നീണ്ടകര. ഇന്ത്യയേക്കാള്‍ നീളത്തില്‍ കപ്പലോടാനുള്ള ആഴം ആമസോണിനുണ്ട്‌. വളരെയധികം ശുദ്ധജലം കടലിലേക്കൊഴുക്കിവിടുന്നതുമൂലം 200 നാഴിക വിസ്‌താരത്തില്‍ കടല്‍ജലത്തിന്‌ ഉപ്പുരസമില്ലപോലും. ആമസോണ്‍ തള്ളുന്ന കല്ലും മണലും കാരണം 100 നാഴിക നീളത്തില്‍ കടല്‍ജലം കലങ്ങിമറിഞ്ഞിരിക്കുന്നു. എന്നാല്‍ ഇന്ന്‌ സ്‌ഥിതിയാകെ മാറിമറിയുകയാണ്‌. ആമസോണ്‍ കാടുകള്‍ വെട്ടിനശിപ്പിക്കപ്പെടുന്നതിനാല്‍ ജലസംഭരണശേഷി കുറഞ്ഞ്‌ ആമസോണും മെലിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണ്‌. ലോകത്തിലെ ഏറ്റവും വലിയ നദിയെയും മനുഷ്യര്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്‌.http://www.tqnyc.org/2006/NYC063206//2.jpg
Share it:

ആമസോണ്‍

Post A Comment:

0 comments: