വിവരസാങ്കേതികവിദ്യ നാള്‍വഴികള്‍

Share it:
1642 സങ്കലനത്തെ സഹായിക്കുന്നതിനുള്ള ആദ്യകാല ഉപകരണമായ ന്യൂമറിക്കല്‍ വീല്‍ കാല്‍ക്കുലേറ്റര്‍ ഫ്രാന്‍സുകാരനായ ബ്ലെയ്‌സ്‌ പാസ്‌ക്കല്‍ നിര്‍മ്മിച്ചു.

1694 ജര്‍മ്മന്‍കാരനായ ഗോട്ട്‌ഫ്രിഡ്‌ വോണ്‍ ലെബനിസ്‌ സംഖ്യകള്‍ തമ്മില്‍ ഗുണിക്കുന്നതിനുള്ള ഉപകരണം കണ്ടുപിടിച്ചു.

1820 ഫ്രാന്‍സുകാരനായ ചാള്‍സ്‌ സേവ്യര്‍ ഡി കോള്‍മര്‍ സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നിവയെ സഹായിക്കുന്ന അരിതോമീറ്റര്‍ നിര്‍മ്മിച്ചു.

1822 ഇംഗ്ലണ്ടുകാരനായ ചാള്‍സ്‌ ബാബേജ്‌ ഡിഫറന്‍സ്‌ എന്‍ജിന്‌ രൂപം നല്‍കി.

1829 വിറ്റ്‌സ്‌റ്റണ്‍ ഡേറ്റ സൂക്ഷിക്കുന്നതിനുവേണ്ടി പഞ്ച്‌ പേപ്പര്‍ ടേപ്പ്‌ ഉപയോഗിച്ചു.

1834 ചാള്‍സ്‌ ബാബേജ്‌ അനലിറ്റിക്കല്‍ എന്‍ജിന്‍ ആവിഷ്‌ക്കരിച്ചു.

1889 യുഎസ്സിലെ സെന്‍സസ്‌ കണക്കെടുപ്പില്‍ ഹോളിറിത്തിന്റെ പഞ്ച്‌ഡ് കാര്‍ഡ്‌ മെഷീന്‍ ഉപയോഗിച്ചു.

1928 IBM, 80-കോളം പഞ്ച്‌ഡ്‌ കാര്‍ഡ്‌ പ്രയോഗത്തില്‍ വരുത്തി.

1944 ഹവാര്‍ഡിന്റെ MARK --1ന്റെ ഉത്‌പാ ദനം തുടങ്ങി.

1952 യു.എസ്‌ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലെ വിജയിയെ യുണിവാക്‌ കമ്പ്യൂട്ടര്‍ കൃത്യമായി പ്രവചിച്ചു.

1953 ആദ്യത്തെ ഇലക്രേ്‌ടാണിക്ക്‌ ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ IBM വികസിപ്പിച്ചു.

(IBM 701)---

1956 ആദ്യത്തെ ഹാര്‍ഡ്‌ ഡിസ്‌ക്ക്‌ ഡ്രൈവ്‌ (IBM) നിര്‍മ്മിക്കപ്പെട്ടു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ എന്ന പദത്തിന്‌ രൂപം നല്‍കി.

1958 മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ആദ്യത്തെ ചെസ്‌ ഗെയിമിന്‌ തുടക്കമായി.

1963 ASCII (Amerian Standard Code For Informat-ion) നടപ്പിലാക്കി.

1967 IBM ഫ്‌ളോപ്പി ഡിസ്‌ക്ക്‌ പുറത്തിറക്കി.

1970 ആദ്യ കമ്പ്യൂട്ടര്‍ മൗസിന്റെ പേറ്റന്റ്‌ അവകാശം ഡഗ്ലസ്‌ എന്‍ഗല്‍ബാര്‍ട്ട്‌ കരസ്‌ഥമാക്കി.

1971 ഇന്റല്‍ മൈക്രോപ്രോസസര്‍ നിര്‍മ്മിച്ചു. ലോകത്തിലെ ആദ്യത്തെ വേര്‍ഡ്‌ പ്രോസസര്‍ Wang 1200 ആണ്‌.

1972 റേ തോമില്‍സണ്‍ ഇ-മെയില്‍ കണ്ടുപിടിച്ചു. ആദ്യ ഇലക്രേ്‌ടാണിക്‌ വീഡിയോ ഗെയിം പോങ്‌ നിര്‍മ്മിക്കപ്പെട്ടു.

1975 മൈക്രോസോഫ്‌റ്റിന്റെ സ്‌ഥാപകനായ വില്യം എച്ച്‌.ബില്‍ ഗേറ്റ്‌സ്‌, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്‌തിയായി മാറി.

1976 ആദ്യത്തെ ആപ്പിള്‍ കമ്പ്യൂട്ടര്‍, ആദ്യ സൂപ്പര്‍ കമ്പ്യൂട്ടര്‍ ക്രേ-1 എന്നിവ പുറത്തിറങ്ങി.

1980 ആദ്യത്തെ ലാപ്‌ടോപ്പ്‌ കമ്പ്യൂട്ടര്‍ പുറത്തിറങ്ങി.

1981 ആദ്യത്തെ ഹോം വീഡിയോ ഗെയിം (നൈന്‍റ്റെന്‍ഡോ) പുറത്തിറങ്ങി. പേഴ്‌സണല്‍ കമ്പ്യൂട്ടറിന്‌ വേണ്ടിയുള്ള സോഫ്‌റ്റ്‌വെയര്‍ (IBM) മൈക്രോസോഫ്‌റ്റ്‌ നിര്‍മ്മിച്ച്‌ തുടങ്ങി.

1982 ആഗോളപരമായി ഇന്റര്‍നെറ്റില്‍ 200 കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിക്കപ്പെട്ടു.

1984 ആപ്പിള്‍ മക്കിന്റോഷ്‌ കമ്പ്യൂട്ടറുകള്‍ കമ്പോളത്തിലെത്തി.

1985 മൈക്രോസോഫ്‌റ്റ്‌ വിന്‍ഡോസ്‌ 1.0 പുറത്തിറങ്ങി.

1988 100000 ഉപഭോക്‌താക്കള്‍ ഇന്റര്‍

നെറ്റ്‌ ഉപയോഗിച്ച്‌ തുടങ്ങി.

1990 ടിം ബെര്‍ണേഴ്‌സ്‌ ലീ വേള്‍ഡ്‌ വൈഡ്‌ വെബ്‌ (ന്ദന്ദന്ദ) എന്ന ആശയം വിശദീകരിച്ചു. കരത്തില്‍ ഉതുങ്ങുന്ന കമ്പ്യൂട്ടറുകള്‍ പ്രചാരത്തില്‍ വന്നു.

1991 ജീന്‍ ആര്‍മര്‍ പോളി സര്‍ഫിങ്ങ്‌ ദി നെറ്റ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചു.

1993 ആദ്യ ഗ്രാഫിക്കല്‍ ഇന്റര്‍നെറ്റ്‌ ബ്രൗസര്‍ ആയ മൊസെയ്‌ക് വിപണിയിലെത്തി.

1994 ലോക വ്യാപകമായി 135 മില്യണിലധികം പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (PCS) നിലവില്‍ വന്നു. വേള്‍ഡ്‌ വൈഡ്‌ വെബില്‍ ആദ്യ പരസ്യം പ്രത്യക്ഷ പ്പെട്ടു. (wired magazine കളെകുറിച്ചുള്ളതായിരുന്നു ആദ്യമായി വന്ന പരസ്യം)

1995 Amazon.com എന്ന ഇന്റര്‍നെറ്റ്‌ ബുക്ക്‌സെല്ലര്‍ സ്‌ഥാപിതമായി. മൈക്രോസോഫ്‌റ്റിന്റെ ഇന്റര്‍നെറ്റ്‌ എക്‌സ്‌പോളറര്‍ ബ്രൗസര്‍ വിപണിയിലെത്തി.

1998 ഗൂഗിള്‍ പുറത്തിറങ്ങി

1999 ലോകവ്യാപകമായി 150 മില്യണിലധികം ആളുകള്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു തുടങ്ങി. (പകുതിയിലധികം യു.എസ്‌.എയിലായിരുന്നു).

2001 വിക്കിപിഡിയ പുറത്തിറങ്ങി

2002 ഐപോഡ്‌ ഡിജിറ്റല്‍ മ്യൂസിക്‌ പ്ലെയര്‍ വിപണിയിലെത്തി.

2005 ആഗോളവ്യാപകമായി ഏകദേശം 200 മില്യണ്‍ ബ്രോഡ്‌ ബാന്‍ഡ്‌ ലൈനുകള്‍ നിലവില്‍ വന്നു. യൂ ട്യൂബ്‌ വീഡിയോ ഷെയറിങ്ങ്‌ സൈറ്റ്‌ ഫെബ്രുവരിയില്‍ പ്രവര്‍ത്തനം തുടങ്ങി.

2007 BBCi Player ന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറങ്ങി.
Share it:

Information Technology (IT)

Post A Comment:

0 comments: