ലോസാഞ്ചിനസിന്റെ കുന്തം! [story]

Share it:
ര്‍ഷം 1909. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിലെ ഹോഫ്ബര്‍ഗ് മ്യൂസിയത്തിലേക്ക് ഒരു യുവാവ് കടന്നുചെന്നു! വിലപിടിച്ചതും ചരിത്രപ്രസിദ്ധങ്ങളുമായ പല വസ്തുക്കളും സൂക്ഷിക്കുന്ന ആ മ്യൂസിയത്തിന്റെ മധ്യത്തില്‍ ചില്ലുപേടകത്തില്‍ കണ്ട ഒരു അമൂല്യ വസ്തുവില്‍ ആ യുവാവിന്റെ കണ്ണുകള്‍ ഉടക്കി. അയാളുടെ കണ്ണുകള്‍ തിളങ്ങി! ആ അമൂല്യവസ്തു ഒരു കുന്തം ആയിരുന്നു! രക്തം പുരണ്ട ഒരു കുന്തം!
ഏറെനേരം ആ കുന്തത്തില്‍തന്നെ നോക്കിനിന്ന ആ ചെറുപ്പക്കാരന്‍ മടങ്ങിയത് എന്തോ നിശ്ചയിച്ച മട്ടിലായിരുന്നു.
വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. അന്നത്തെ ആ യുവാവ് ജര്‍മനിയുടെ ഭരണാധികാരിയായി. ലോകത്തെ കിടിലം കൊള്ളിച്ച ജര്‍മന്‍ സൈന്യം ഓസ്ട്രിയ കീഴടക്കിയശേഷം ഹോഫ്ബര്‍ഗ് മ്യൂസിയത്തില്‍ നിന്നും രക്തം പുരണ്ട ആ കുന്തം കൈവശപ്പെടുത്തി തങ്ങളുടെ ഭരണത്തലവനു സമര്‍പ്പിച്ചു!
ഹൃദയം നിറഞ്ഞ ആരാധനയോടെ നിര്‍ന്നിമേഷനായി ആ ഭരണാധികാരി കുന്തം നോക്കിനിന്നു. അത് മറ്റാരുമായിരുന്നില്ല. ലോകത്തെ കിടുകിടാ വിറപ്പിച്ച സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍!
ഇനി ആ കുന്തത്തിന്റെ കഥ കേള്‍ക്കൂ...
യേശുക്രിസ്തുവിനെ കാല്‍വരിക്കുന്നിലെ കുരിശില്‍ തറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ഉപദ്രവിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു റോമന്‍ പടയാളിയായിരുന്നു കാഡിയസ് ലോസാഞ്ചിനസ്! ക്രിസ്തുവിനെ കുരിശില്‍ തറച്ചു കഴിഞ്ഞിട്ടും തൃപ്തി വരാതെ ദുഷ്ടനായ ലോസാഞ്ചിനസ് തന്റെ കുന്തം കൊണ്ട് ക്രിസ്തുവിന്റെ ദേഹത്ത് ആഞ്ഞുകുത്തി. അങ്ങനെ ക്രിസ്തുവിന്റെ രക്തം പുരണ്ട ലോസാഞ്ചിനസിന്റെ കുന്തം കാലപ്രവാഹത്തില്‍ ഹോഫ്ബര്‍ഗ് മ്യൂസിയത്തിലെത്തി. ആ കുന്തമാണ് അന്നത്തെ യുവാവായ ഹിറ്റ്‌ലര്‍ ആരാധനയോടെ നോക്കിനിന്നതും ഓസ്ട്രിയ കീഴടക്കി മ്യൂസിയത്തില്‍ നിന്നും കൈവശപ്പെടുത്തിയതും!
വിയന്നയില്‍ നിന്നും തീവണ്ടിമാര്‍ഗം ന്യൂറംബര്‍ഗില്‍ എത്തിച്ച കുന്തം അവിടെ ഒരു പള്ളിയിലെ നിലവറയില്‍ സൂക്ഷിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനി തകര്‍ന്നതോടെ സഖ്യകക്ഷികളുടെ ഭടന്മാര്‍ ആ കുപ്രസിദ്ധമായ കുന്തം അന്വേഷിക്കാന്‍ തുടങ്ങി. അവസാനം 1945 ആഗസ്ത് 30-ന് ഒളിപ്പിച്ചുവെച്ചിരുന്ന നിലവറയില്‍ നിന്നും അമേരിക്കന്‍ ഭടന്മാര്‍ കുന്തം കണ്ടെടുത്തു. അപ്പോള്‍ ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തിട്ട് ഒരു മണിക്കൂറേ കഴിഞ്ഞിരുന്നുള്ളൂ!
മനുഷ്യപുത്രന്റെ രക്തം പുരണ്ട, കാഡിയസ് ലോസാഞ്ചിനസിന്റെ കുപ്രസിദ്ധമായ കുന്തം അങ്ങനെ തിരിച്ച് വീണ്ടും ഹോഫ്ബര്‍ഗ് മ്യൂസിയത്തില്‍ത്തന്നെയെത്തി!
Share it:

കഥകള്‍

Post A Comment:

2 comments:

  1. There are many relics of antiquity that are (falsely) said to be connected with Jesus. Of the lance that pierced the side of Christ the oldest stories (stories are storeis) follow it from the various constantinian buildings in Jerusalem to Byzantium, where it is said to be lost during Trurkish invasion (15th century?). A part of it is supposed to be preserved in the dome od St Peter's in Rome (Brought here during the time of Constantine, again supposedly).

    There are stories that the Medieval Holy Roman emperors procured who-know-what-little of the original relics using imperial previlages. If the Hopfburg (?)lance e has any connection with the original relics, it owes that connection to the above-said precious little. :)

    ReplyDelete
  2. it is really difficult to post comments here. impossible with Chrome. please avoid at least word verification and this stupid compulsory preview:(

    ReplyDelete