അടിയല്ല, അച്ചടി!

മനുഷ്യപുരോഗതിയില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ കണ്ടുപിടിത്തങ്ങളിലൊന്നാണ് അച്ചടി. അച്ചടിയുടെ ചരിത്രത്തിലെ രസകരമായ ചില വിവരങ്ങള്‍ ഇതാ:


ഒരു ദിവസം ക്ലാസില്‍ പുസ്തകമില്ലാതെ ചെന്നാലോ? വഴക്ക് കിട്ടുമെന്ന് ഉറപ്പാണ് അല്ലേ? പക്ഷേ, പണ്ടായിരുന്നെങ്കില്‍ പുസ്തകമില്ലാതെ കൂളായി പഠിക്കാന്‍ പോകാമായിരുന്നു. കാരണം, അക്കാലത്ത് പുസ്തകങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല! ആകെയുണ്ടായിരുന്നത് താളിയോലയില്‍ എഴുതിയ ഗ്രന്ഥങ്ങളായിരുന്നു. അവയാകട്ടെ എണ്ണത്തില്‍ വളരെ കുറവും! പക്ഷേ, പണ്ടത്തെ ആളുകള്‍ ഉള്ള ഗ്രന്ഥങ്ങള്‍ വെച്ച് 'ശടേ'ന്ന് കാര്യങ്ങളെല്ലാം മനഃപാഠമാക്കുമായിരുന്നു. രാമായണം മഹാഭാരതം തുടങ്ങിയ വലിയ ഗ്രന്ഥങ്ങള്‍പോലും മുഴുവന്‍ മനഃപാഠമാക്കിയവരുണ്ടായിരുന്നു പണ്ട്!

എന്നാല്‍ അച്ചടിയുടെ വരവോടെ വിജ്ഞാനത്തിനും വിനോദത്തിനുമൊക്കെ ലോകമെമ്പാടുമുള്ള ആളുകള്‍ പുസ്തകങ്ങളെ ആശ്രയിച്ചു തുടങ്ങി. അച്ചടിയുടെ കണ്ടുപിടിത്തം ലോകത്ത് എല്ലാ മേഖലകളിലും വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി. ഒരേ കാര്യംതന്നെ ഒന്നിലധികം തവണ രേഖപ്പെടുത്തുന്നതിനുള്ള എളുപ്പ വഴിയായിരുന്നു അച്ചടി. ചൈനക്കാരാണ് ഇതിനുള്ള സൂത്രവിദ്യ ആദ്യമായി വികസിപ്പിച്ചത്. ഇതിനായി അവര്‍ രേഖപ്പെടുത്തേണ്ട വിവരങ്ങള്‍ ഒരു മരത്തടിയില്‍ കൊത്തിയുണ്ടാക്കി. എന്നിട്ട് അതില്‍ മഷി പുരട്ടി തുകലിലും കടലാസിലുമൊക്കെ പതിപ്പിച്ചു. ഇപ്പോള്‍ നമ്മള്‍ 'സീല്‍' അടിക്കുന്നതുപോലെയുള്ള ഒരു വിദ്യയായിരുന്നു ഇത്. പക്ഷേ, ഈ സൂത്രം ഉപയോഗിച്ച് ഗ്രന്ഥങ്ങളും മറ്റും തയ്യാറാക്കാന്‍ കഴിയുമായിരുന്നില്ല. തന്നെയുമല്ല, ഓരോ വിവരം രേഖപ്പെടുത്തുന്നതിനും പ്രത്യേകം പ്രത്യേകം അച്ചുകള്‍ കൊത്തിയുണ്ടാക്കുകയും വേണമായിരുന്നു.

അങ്ങനെയിരിക്കെയാണ് ജര്‍മന്‍കാരനായ യോഹന്‍ ഗുട്ടന്‍ ബര്‍ഗ് അച്ചടി രംഗത്ത് പുതിയൊരു സൂത്രം അവതരിപ്പിച്ചത്. ഇളക്കി മാറ്റാന്‍ കഴിയുന്ന അച്ചുകളായിരുന്നു ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയുടെ 'ഗുട്ടന്‍സ്'. ഗുട്ടന്‍ബര്‍ഗ് ഓരോ അക്ഷരവും പ്രത്യേകമായി ഉണ്ടാക്കിയെടുത്തു. ഈ അക്ഷരങ്ങള്‍ ആവശ്യംപോലെ ചേര്‍ത്തുവെച്ച് അച്ചടിക്കുന്നതിനായി തടികൊണ്ട് ഒരു അച്ചടിയന്ത്രവും ഉണ്ടാക്കി. അതോടെ ഒരേ അച്ചുകള്‍ ഉപയോഗിച്ച് ഒത്തിരിക്കാര്യങ്ങള്‍ അച്ചടിക്കാമെന്നായി. ഈ കണ്ടുപിടിത്തത്തോടെ അച്ചടി ഒരു സൂപ്പര്‍ സ്റ്റാറായി. യോഹന്‍ ഗുട്ടന്‍ ബര്‍ഗ് 'അച്ചടിയുടെ പിതാവ്' എന്ന് അറിയപ്പെടുകയും ചെയ്തു.

1456-ല്‍ ഗുട്ടന്‍ബര്‍ഗ് പുതിയ അച്ചടിയന്ത്രത്തില്‍ ഒരു പുസ്തകം അച്ചടിച്ചു. രണ്ടോ മൂന്നോ പേജുള്ള ചെറിയ പുസ്തകമൊന്നുമായിരുന്നില്ല അത്. 1282 പേജുകളുള്ള വമ്പനൊരു പുസ്തകം! ഏതായിരുന്നു ആ പുസ്തകമെന്നോ? പുണ്യഗ്രന്ഥമായ ബൈബിള്‍തന്നെ!
എന്നാല്‍ ഗുട്ടന്‍ബര്‍ഗിനു മുന്‍പുതന്നെ ചിലര്‍ ഒറ്റയൊറ്റ അച്ചുകള്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നുണ്ട്. പതിനൊന്നാം നൂറ്റാണ്ടിന്റെ പകുതിയില്‍ പി ഷെങ് എന്ന ചൈനക്കാരന്‍ കളിമണ്ണില്‍ ഉണ്ടാക്കിയ അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് അതില്‍ മഷി പുരട്ടി 'അച്ചടിച്ചു'വത്രെ! ഗുട്ടന്‍ബര്‍ഗിനു മുന്‍പുതന്നെ ഹോളണ്ടുകാരനായ ലോറന്‍സ് ജാന്‍സൂണ്‍ കോസ്റ്റര്‍ ഒറ്റയൊറ്റ അച്ചുകള്‍ ഉപയോഗിച്ചുള്ള അച്ചടിവിദ്യ കണ്ടെത്തിയിരുന്നു എന്നും ഒരു വാദമുണ്ട്.

ഗുട്ടന്‍ബര്‍ഗിന്റേതുപോലെ യഥാര്‍ഥ അച്ചടിയല്ലെങ്കിലും മുദ്രണം ചെയ്യപ്പെട്ട മറ്റു ചില രേഖകളും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന ഷോട്ടോകു എ.ഡി. 770-ല്‍ പുറപ്പെടുവിച്ച കല്പനയില്‍ ഒരു ബുദ്ധമന്ത്രം മുദ്രണം ചെയ്തിട്ടുണ്ട്. കണ്ടുകിട്ടിയിട്ടുള്ളതില്‍ വെച്ച് ഏറ്റവും പഴക്കമുള്ള മുദ്രിതരേഖ ഇതാണ്. മുദ്രിതഗ്രന്ഥങ്ങളില്‍ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കുന്നത് 'വജ്രസൂത്രം' എന്ന കൃതിയാണ്. ആറു താളുകളിലായി മുദ്രണം ചെയ്തിരിക്കുന്ന ഈ കൃതിയില്‍ ഒരു ചിത്രവുമുണ്ട്. 1900-ല്‍ തുര്‍ക്‌മെനിസ്താനിലെ ഒരു ഗുഹയില്‍ നിന്നാണ് ഇത് കണ്ടെത്തിയത്. ഈ പുസ്തകം ഇപ്പോള്‍ ബ്രിട്ടീഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. പക്ഷേ, ഇവയൊന്നും ഇളക്കിമാറ്റാവുന്ന അച്ചുകള്‍ ഉപയോഗിച്ച് അച്ചടിച്ചവയല്ലാത്തതിനാല്‍ ആദ്യമായി അച്ചടിച്ച ഗ്രന്ഥം എന്ന ബഹുമതി ഗുട്ടന്‍ബര്‍ഗിന്റെ ബൈബിളിനു തന്നെയാണ്.

ഇനി നമ്മുടെ ഭാഷയുടെ കാര്യം. മലയാളം ആദ്യമായി അച്ചടിച്ചത് കേരളത്തിലല്ല, ഇന്ത്യയിലുമല്ല. അങ്ങ് ദൂരെ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമിലാണ്. പണ്ട് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ഡ്രിക് വാന്‍ റീഡ് എന്ന സായിപ്പ് രസികനൊരു പുസ്തകം തയ്യാറാക്കി. കേരളത്തിലെ ചെടികളെയും മരങ്ങളെയുംകുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളായിരുന്നു ആ പുസ്തകത്തിലുണ്ടായിരുന്നത്. ലത്തീന്‍ ഭാഷയിലുള്ള ഹോര്‍ത്തുസ് മലബാറിക്കസ് എന്ന ആ പുസ്തകത്തില്‍ ചെടികളുടെ പേരുകള്‍ മലയാള ലിപിയിലും ചേര്‍ത്തിരുന്നു. 1678-ല്‍ ആംസ്റ്റര്‍ഡാമില്‍ അച്ചടിച്ച ഈ പുസ്തകത്തിലാണ് ആദ്യമായി മലയാള ലിപി പ്രത്യക്ഷപ്പെട്ടത്. ക്ലമന്റ് പിയാനിയസ് എന്ന വൈദികനെഴുതിയ 'സംക്ഷേപവേദാര്‍ഥം' ആണ് ആദ്യത്തെ തനി മലയാള പുസ്തകം! 1772-ല്‍ റോമിലായിരുന്നു സംക്ഷേപവേദാര്‍ഥത്തിന്റെ അച്ചടി.

കേരളത്തിന്റെ മണ്ണില്‍ അച്ചടിക്ക് തുടക്കം കുറിച്ചത് ഒരു സായിപ്പാണ്. മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ ബെഞ്ചമിന്‍ ബെയ്‌ലി. ഈ സായിപ്പിന്റെ ആസ്ഥാനം കോട്ടയത്തായിരുന്നു. ആദ്യം അദ്ദേഹം മലയാള ഭാഷ പഠിച്ചു. പിന്നീട് ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. പക്ഷേ, ഇത് അച്ചടിക്കാന്‍ പ്രസ്സോ മലയാള ലിപിയുടെ അച്ചുകളോ ഉണ്ടായിരുന്നില്ല. ബെയ്‌ലി കല്‍ക്കത്തയില്‍ നിന്ന് മലയാളം അച്ചുകള്‍ ഉണ്ടാക്കിച്ചു. പക്ഷേ, ചതുരാകൃതിയിലുള്ള ആ വലിയ അച്ചുകള്‍ ബെയ്‌ലിക്ക് ഇഷ്ടപ്പെട്ടില്ല. ബെയ്‌ലി പല പുസ്തകങ്ങളും വായിച്ച് അച്ചുകള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് പഠിച്ചു. എന്നിട്ട് ലോഹപ്പണിക്കാരുടെ സഹായത്തോടെ മലയാളം അച്ചുകള്‍ ഉണ്ടാക്കി. നമ്മള്‍ ഇന്നു കാണുന്നതുപോലെയുള്ള ഉരുണ്ട മനോഹരമായ അക്ഷരങ്ങളായിരുന്നു അത്. വൈകാതെ ഒരു അച്ചടിയന്ത്രവും അദ്ദേഹം ഉണ്ടാക്കി.

1821-ല്‍ ബെയ്‌ലിസായിപ്പ് കേരളത്തില്‍ അച്ചടി ആരംഭിക്കുകയും ചെയ്തു. 1822- ല്‍ അച്ചടിച്ച 'മദ്യനിരോധിനി' എന്ന ലഘുലേഖയാണ് ഇവിടെ അച്ചടിച്ചവയില്‍ ഏറ്റവും പഴയതായി കണ്ടുകിട്ടിയിട്ടുള്ളത്. 1829-ല്‍ ബൈബിള്‍ പുതിയ നിയമത്തിലെ ഭാഗങ്ങളുടെ 5000 കോപ്പികളാണ് ബെയ്‌ലി അച്ചടിച്ചത്. വൈകാതെ സമ്പൂര്‍ണ ബൈബിളും പുറത്തിറക്കി. മലയാളത്തിലെ വടിവൊത്ത അക്ഷരങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ബഹുമാനത്തോടെ ബെയിലി സായിപ്പിനെ ഓര്‍ക്കണം. നമ്മുടെ നാട്ടിലെത്തി മലയാള ഭാഷ പഠിച്ച് അതിന് അക്ഷരങ്ങള്‍ വാര്‍ത്ത്, അച്ചടി തുടങ്ങിയ ആ പ്രതിഭയെ 'മലയാള അച്ചടിയുടെ പിതാവ്' എന്നു വിശേഷിപ്പിക്കുന്നത് എത്ര ഉചിതമാണ്, അല്ലേ?
Share:

പറക്കും വിളക്കുകള്‍

ഇരുട്ടുള്ള രാത്രികളില്‍ മരത്തലപ്പുകള്‍ക്കിടയിലൂടെ പാറിപ്പറക്കുന്ന കുഞ്ഞുനക്ഷത്രങ്ങള്‍പോലെയുള്ള മിന്നാമിനുങ്ങുകള്‍. ഇരുട്ടുകീറുന്ന വജ്രസൂചിയാണ്‌ മിന്നാമിനുങ്ങുകള്‍ എന്ന്‌ മഹാകവി കുമാരനാശാന്‍ പാടിയിട്ടുണ്ട്‌. ഈ കുഞ്ഞുജീവികളുടെ കൈവശമുള്ള മിന്നിപ്പൊലിയുന്ന അത്ഭുതവിളക്കാണ്‌ ഇവയിലേയ്‌ക്ക് എല്ലാവരെയും ആകര്‍ഷിക്കുന്നത്‌.

മിന്നാമിനുങ്ങ്‌ വണ്ടിന്റെ വര്‍ഗത്തില്‍പ്പെട്ട ഒരു ജീവിയാണ്‌. തലയും ഉരസും ഉദരവുമാണ്‌ ശരീരഭാഗങ്ങള്‍. ആണ്‍മിന്നാമിനുങ്ങുകള്‍ക്കു മാത്രമേ പറക്കാന്‍ ചിറകുകളുള്ളൂ. പെണ്ണുങ്ങള്‍ വെറും പുഴുക്കള്‍ മാത്രമാണ്‌. കല്ലുകളുടെ വിടവുകളിലും പുല്ലിനിടയിലും മറ്റും രത്നക്കല്ലുകള്‍പോലെ രാത്രിയില്‍ മിന്നുന്നത്‌ ഈ പെണ്‍പുഴുക്കളാണ്‌. മിന്നാമിന്നിയുടെ ലാര്‍വകളെല്ലാം തന്നെ ഈ മിനുങ്ങും പുഴുക്കളാണ്‌.

ആണിന്റെ തലയില്‍ വലിയ രണ്ടു കണ്ണുകളും കൊമ്പുപോലുള്ള രണ്ട്‌ സ്‌പര്‍ശനേന്ദ്രിയങ്ങളും കാണാം. ഉരസില്‍ രണ്ടുജോഡി ചിറകുകളുണ്ട്‌. അതില്‍ പുറമേയുള്ള ചിറകുകള്‍ക്ക്‌ അല്‌പം കട്ടികൂടിയിരിക്കും. അതിനിടയിലുള്ള രണ്ടു ചിറകുകളാണ്‌ പറക്കാനുപയോഗിക്കുന്നത്‌. ഉരസില്‍ തന്നെ മൂന്നു ജോഡിയായി ആറുകാലുകളുണ്ട്‌. ശരീരവും കാലുകളും പല ഖണ്ഡങ്ങള്‍ ചേര്‍ന്നുണ്ടായതാണ്‌.

മിന്നുന്നത്‌

ആണ്‍മിന്നാമിന്നികള്‍ പറന്നുയരുമ്പോള്‍ മാത്രമാണ്‌ പ്രകാശം പുറപ്പെടുവിക്കുന്നത്‌. താഴ്‌ന്നും പൊങ്ങിയും പറക്കുന്ന ആണ്‍മിന്നാമിനുങ്ങുകള്‍ ഉയരുമ്പോള്‍ മാത്രം പ്രകാശം തെളിയുകയും താഴുമ്പോള്‍ അണയുകയും ചെയ്യുന്നു. ഇതുകാണുന്നവര്‍ക്ക്‌ അവ എപ്പോഴും മേല്‍പ്പോട്ടുതന്നെ പറക്കുകയാണെന്നേ തോന്നുകയുള്ളൂ. ആണ്‍ജീവി ആറു സെക്കന്റ്‌ ഇടവിട്ട്‌ നാലഞ്ചുപ്രാവശ്യം മിന്നുമ്പോള്‍ പെണ്‍പുഴുക്കളില്‍ ചിലത്‌ മങ്ങല്‍കൂടാതെ തെളിഞ്ഞുകൊണ്ടേയിരിക്കുകയും മറ്റുചിലത്‌ രണ്ടു സെക്കന്റ്‌ ഇടവിട്ട്‌ രണ്ടു മൂന്നു പ്രാവശ്യം മിന്നുകയും ചെയ്യുന്നു. ചെറുതും വലുതുമായി ആയിരത്തിലധികം ഇനം മിന്നാമിനുങ്ങുകളുണ്ട്‌. ചില ഇനങ്ങളില്‍ പ്രായപൂര്‍ത്തിയായവ മാത്രമേ പ്രകാശം പുറപ്പെടുവിക്കുകയുള്ളൂ. മറ്റു ചിലതില്‍ മുട്ട, മുട്ടവിരിഞ്ഞുണ്ടായ പുഴു പ്രായപൂര്‍ത്തിയായ പ്രാണികള്‍ എന്നിവയെല്ലാം പ്രകാശിക്കുന്നു. ആണ്‍പെണ്‍ വ്യത്യാസമനുസരിച്ചും വളര്‍ച്ചയുടെ വിവിധഘട്ടമനുസരിച്ചും പ്രകാശത്തിന്‌ ഏറ്റക്കുറച്ചിലുണ്ടായിരിക്കുമെങ്കിലും പ്രകാശോല്‌പാദനത്തിന്‍െദറ കാര്യത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ല.

പ്രകാശകേന്ദ്രം

മിന്നാമിനുങ്ങികളില്‍ പ്രകാശം പുറപ്പെടുവിക്കുന്നത്‌ ഒരു പ്രത്യേകതരം അവയവമാണ്‌. പലജാതി മിന്നാമിനുങ്ങുകളില്‍ ഇത്‌ പല ആകൃതിയിലും വലിപ്പത്തിലും ഉരസിന്റെയോ ഉദരത്തിന്റെയോ അടിഭാഗത്ത്‌ കാണപ്പെടുന്നു. അതിസൂക്ഷ്‌മ ശ്വസനനാളികള്‍ ഘടിപ്പിക്കപ്പെട്ട ഒരു കോശസമൂഹമാണ്‌ ഈ അവയവം. പ്രകാശത്തിന്റെ സ്വിച്ച്‌ ഇടുമ്പോള്‍ ഈ നാളികളില്‍ക്കൂടി വായു പുറത്തേക്ക്‌ തള്ളപ്പെട്ടുകൊണ്ടിരിക്കും. ഇതിനടുത്തായി ഒരു കണ്ണാടിപോലെ പ്രകാശത്തെ പ്രതിഫലിപ്പിക്കുന വ്യത്യസ്‌തമായ മറ്റൊരു കോശസമൂഹം കൂടിയുണ്ട്‌. അതുകൊണ്ടാണ്‌ പ്രകാശം കൂടുതല്‍ തീഷ്‌ണമായി പുറത്തുകാണാന്‍ കഴിയുന്നത്‌.

പ്രകാശം വരുന്നവഴി

ശ്വസനനാളികള്‍ ഘടിപ്പിക്കപ്പെട്ട ഈ കോശസമൂഹത്തില്‍ ലൂസിഫെറിന്‍ എന്ന ഒരു രാസവസ്‌തുവുണ്ട്‌. ലൂസി ഫെറേയ്‌സ് എന്ന ഒരു എന്‍സൈമും ഈ അവയവത്തില്‍ നിര്‍മ്മിക്കപ്പെടുന്നു. ജലത്തിന്റെയും ലൂസിഫെറേയ്‌സ് എന്ന എന്‍സൈമിന്റെയും സാന്നിധ്യത്തില്‍ ലൂസിഫെറിന്‍, ഓക്‌സിജനുമായി സംയോജിച്ച്‌ ഓക്‌സീകരണം നടക്കുന്നു. ഇതിന്റെ ഫലമായാണ്‌ പ്രകാശം ഉണ്ടാവുന്നത്‌. പ്രകാശം കൊണ്ടുവരുന്ന വസ്‌തു എന്നര്‍ത്ഥമുള്ള ലൂസിഫെറസ്‌ എന്ന പദത്തില്‍നിന്നാണ്‌ ലൂസിഫെറിന്‍ എന്ന പേരുണ്ടായത്‌.

ആശയവിനിമയോപാധിയായും ഇണകളെ ആകര്‍ഷിക്കാനുമാണ്‌ മിന്നാമിന്നിയുടെ ഈ മിന്നല്‍ വിദ്യ. ഇണചേരേണ്ട കാലമാകുമ്പോഴാണ്‌ മിന്നാമിന്നികളെ ധാരാളാമായി കാണപ്പെടുന്നത്‌. പെണ്‍ജീവികള്‍ തുടര്‍ച്ചയായി ജ്വലിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ്‍പ്രാണികള്‍ സാന്നിധ്യം അറിയിച്ചുകൊണ്ട്‌ പല പ്രാവശ്യം മിന്നുകയും കെടുകയും ചെയ്യുന്നു. സാധാരണയായി മുതിര്‍ന്ന മിന്നാമിന്നികള്‍ക്ക്‌ ആഹാരമൊന്നും വേണ്ട. എന്നാല്‍ ഇവയുടെ ലാര്‍വകള്‍ (പുഴു) നത്തയ്‌ക്ക, ഒച്ച്‌ മുതലായവയുടെ ശരീരദ്രവമാണ്‌ ആഹാരം. ഇരയുടെ ശരീരത്തില്‍ ദഹനരസം അടങ്ങിയ ദ്രാവകം ശ്രവിപ്പിച്ച്‌ ഭാഗികമായി ദഹിച്ച ആഹാരം വലിച്ചെടുക്കുന്നു. സാധാരണ കാണപ്പെടുന്ന മിന്നാമിനുങ്ങിന്റെ ശാസ്‌ത്രനാമം ലാംപൈറിസ്‌ നൊക്‌റ്റിലുക്ക ലാം പെറിഡെ കുലത്തില്‍പ്പെടുന്നു. ഇംഗ്ലീഷില്‍ ഫയര്‍ ഫ്‌ളൈ എന്ന പേരിലും അറിയപ്പെടുന്നു.
Share:

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ part-4

സുഭാഷ്‌ ചന്ദ്രബോസ്‌ (1897-1945)

1897 ജനുവരി 23 ന്‌ ഒറീസ്സയിലെ കട്ടക്കില്‍ ജനിച്ചു. ഐ.സി.എസ്‌. പരീക്ഷയില്‍ പ്രശസ്‌ത വിജയം കൈവരിച്ചുവെങ്കിലും ഉദ്യോഗം സ്വീകരിക്കാതെ സജീവ സ്വാതന്ത്ര്യസമരരംഗത്തേക്ക്‌ ഇറങ്ങി. ഗാന്ധിജിയുടെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയാതിരുന്ന അദ്ദേഹം ദേശബന്ധു സി.ആര്‍ ദാസിനെ തന്റെ രാഷ്‌ട്രീയാചാര്യനായി സ്വീകരിച്ചു. ക്രമേണ ബംഗാളിന്റെ അനിഷേധ്യനേതാവായി ഉയര്‍ന്ന അദ്ദേഹം ഐ.എന്‍.സി യുടെയും നേതൃസ്‌ഥാനത്തേക്കുയര്‍ന്നുവന്നു. കോണ്‍ഗ്രസില്‍ ഇടത്‌-വലത്‌ താല്‌പര്യങ്ങള്‍ ഭിന്നമാവുകയും ഗാന്ധിജിയുമായുള്ള അകല്‍ച്ച വര്‍ധിക്കുകയും ചെയ്‌തപ്പോള്‍ കോണ്‍ഗ്രസ്‌ അംഗത്വം രാജിവച്ചു, ഫോര്‍വേഡ്‌ ബ്ലോക്ക്‌ രൂപീകരിച്ചു. ഭാരത്‌ വിമോചനത്തിനായി ഇന്ത്യന്‍ നാഷണല്‍ ആര്‍മിക്ക്‌ രൂപംകൊടുത്തു. ജപ്പാനിലാണ്‌ അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്‌. 1945 ആഗസ്‌റ്റ് 23-ാം തീയതി ഒരു വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്നു.

ഝാന്‍സി റാണി ലക്ഷ്‌മിഭായ്‌്

1857- ലെ സ്വാതന്ത്ര്യസമരത്തില്‍ അതുല്യമായ ധീരതകാട്ടിയ വീരവനിത. ഡല്‍ഹൗസി ഏര്‍പ്പെടുത്തിയ ദത്തവകാശനിരോ ധനത്തിന്റെ ഫലമായി ഝാന്‍സി എന്ന നാട്ടുരാജ്യത്തിലെ രാജ്യാവകാശം നഷ്‌ടപ്പെട്ട വിധവയായിരുന്നു അവര്‍. ഝാന്‍സിയിലെ കോട്ടയ്‌ക്ക് ചുറ്റും

ശത്രുസൈന്യം വളഞ്ഞപ്പോള്‍ കോട്ടയ്‌ക്കകത്ത്‌ സൂക്ഷിച്ച വെടിമരുന്നുശാലയ്‌ക്ക് തീകൊളുത്തി ആത്മാഹൂതി ചെയ്യാം എന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട്‌ ആകാവുന്നിടത്തോളം ശത്രുക്കളുടെ തലകള്‍ കൊയ്‌തുകൊണ്ട്‌ പടക്കളത്തില്‍ വീണുമരിക്കുന്നതാണ്‌ അഭികാമ്യം എന്ന്‌ തീരുമാനിച്ചു. പുരുഷവേഷം ധരിച്ച്‌് കൈയില്‍ വാളുമായി ശത്രുനിരയിലേക്ക്‌ പാഞ്ഞുകയറിയ അവര്‍ തന്റെ ഉദ്ദേശ്യം നിറവേറ്റി. അതിനുശേഷമാണ്‌ ആ ധീരവനിത ശത്രുക്കളുടെ വെട്ടേറ്റ്‌ വീരമൃത്യു വരിച്ചത്‌.

മംഗള്‍ പാണ്ഡെ

ഇന്ത്യാക്കാരായ പട്ടാളക്കാര്‍ക്ക്‌ നല്‍കിയിരുന്ന തുച്‌ഛമായ വേതനം, അവരോടുള്ള മോശമായ പെരുമാറ്റം എന്നിവയില്‍ സൈനികനിരയില്‍ അതൃപ്‌തി വളര്‍ന്നുവന്നിരുന്ന കാലം. ഇന്ത്യന്‍ സൈനികനിരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധകലാപം നടത്തി മംഗള്‍ പാണ്ഡെ ചരിത്രത്തില്‍ ഇടംനേടി. 1857 മാര്‍ച്ച്‌് മാസത്തില്‍ മംഗള്‍ പാണ്ഡെ ഒരു ബ്രിട്ടീഷ്‌ സൈനികമേധാവിയെ വധിച്ചു. ഈ കുറ്റത്തിന്‌ ആ വിപ്ലവകാരിയെ ഏപ്രില്‍ 8 ന്‌ പരേഡ്‌ ഗ്രൗണ്ടില്‍ പരസ്യമായി തൂക്കിലേറ്റി. പക്ഷേ ഈ സംഭവം 1857- ലെ കലാപത്തിന്‌ വഴിമരുന്നിട്ടു.

താന്തിയാതോപ്പി

നാനാസാഹിറ്റിന്റെ വിശ്വസ്‌തസേവകനായിരുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ കാണ്‍പൂരിലെ വിപ്ലവത്തിന്‌ നേതൃത്വം നല്‍കി. മധ്യേന്ത്യന്‍ കാടുകളില്‍ വച്ച്‌ ഇംഗ്ലീഷ്‌ പട്ടാളത്തിനെതിരായി ഗറില്ലാ യുദ്ധം നടത്തി. തന്റെ കൂട്ടുകാരനായ മാനസിംഹന്‍ അദ്ദേഹത്തെ ബ്രിട്ടീഷുകാര്‍ക്ക്‌ ഒറ്റിക്കൊടുത്തു. പിടിക്കപ്പെട്ടതിന്റെ 10-ാം നാള്‍ താന്തിയാതോപ്പിയെ അതിക്രൂരമായ രീതിയില്‍ തൂക്കിലേറ്റി.

ഉദ്ദം സിംഗ്‌

ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്‌ക്ക് കാരണക്കാരനായ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ജനറല്‍ ഡയറിനെ വെടിവെച്ചുകൊന്ന ധീരനായ വിപ്ലവകാരി. മതേതരത്വവും സ്വാതന്ത്ര്യാഭിവാഞ്‌ജയും ആളിക്കത്തിക്കാന്‍ തന്റെവിപ്ലവവീര്യത്തിലൂടെ ഉദ്ദം സിംഗിന്‌് കഴിഞ്ഞു.

ബാലഗംഗാധരതിലകന്‍ (1856 - 1920)

മഹാരാഷ്‌ട്രയിലെ രത്നഗിരി ജില്ലയില്‍ 1856 ജൂലൈ 23ന്‌ ജനിച്ചു. 1884-ല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗവണ്‍മെന്റിന്‍െ നടപടികളെ വിമര്‍ശിച്ചതിനും, ലേഖനങ്ങള്‍ എഴുതിയതിനും പലതവണ ജയില്‍ശിക്ഷ അനുഭവിച്ചു.

1905-ലെ ബംഗാള്‍ വിഭജനത്തില്‍ പ്രതിഷേധിച്ചുകൊണ്ട്‌ സ്വാതന്ത്ര്യസമരപോരാട്ടങ്ങളില്‍ സജീവമായി പങ്കെടുത്തു. 1920 ആഗസ്‌റ്റ് 1-ന്‌ ന്യുമോണിയ ബാധിച്ച്‌് അന്തരിച്ചു.
Share:

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ part-3

സുരേന്ദ്രനാഥ ബാനര്‍ജി (1848-1925)

കോണ്‍ഗ്രസിന്‍െ ആദ്യകാലനേതാക്കളില്‍ പ്രമുഖനും മിതവാദിയും. 1848 നവംബര്‍ 10ന്‌ കല്‍ക്കത്തയില്‍ ജനിച്ചു. 1905ലെ ബംഗാള്‍ വിഭജനത്തിന്‌ എതിരായ പ്രക്ഷോഭത്തിന്‌ നേതൃത്വം കൊടുത്തു. 1889-ലെ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ തീരുമാനമനുസരിച്ച്‌ ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ ബ്രിട്ടീഷ്‌ അധികാരികളെ ധരിപ്പിക്കുന്നതിന്‌ ഇംഗ്ലണ്ടിലേക്ക്‌ പോയ ഒരു പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. ഹോംറൂള്‍ ലീഗ്‌ പ്രസ്‌ഥാനത്തെയും, ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്‌ഥാനത്തെയും അദ്ദേഹം എതിര്‍ത്തു. 1925 ആഗസ്‌റ്റ് 6-ന്‌ ബാരക്‌പൂരില്‍ അന്തരിച്ചു.

 

സൂര്യസെന്‍ (1894-1934)

1894 മാര്‍ച്ച്‌ധ് 22 ന്‌ നോവാപ്പാറയില്‍ ജനിച്ചു. സായുധവിപ്ലവത്തിന്‌ പണവും ആയുധവും സ്വരൂപിക്കുന്നതിനായി 1923-ല്‍ പഹാട്‌തല്ലി റെയില്‍വേ സ്‌റ്റേഷന്‍ ആക്രമണത്തിന്‌ നേതൃത്വം നല്‍കി. 1930 ഏപ്രില്‍ 18-ന്‌ ചിറ്റഗോങ്ങിലെ ആയുധശാല പിടിച്ചടക്കാന്‍വേണ്ടി ഇന്ത്യന്‍ റിപ്പബ്ലിക്കന്‍ ആര്‍മി എന്നൊരു വിപ്ലവസേന രൂപീകരിച്ചതിന്റെ സര്‍വ സൈന്യാധിപനും സംവിധായകനുമായിരുന്നു. ആദ്യവിജയം വിപ്ലവകാരികള്‍ക്കായിരുന്നുവെങ്കിലും പിന്നീട്‌ ബ്രിട്ടീഷ്‌ പട്ടാളവുമായുണ്ടായ ഏറ്റുമുട്ടലില്‍ അനേകം പേര്‍ കൊല്ലപ്പെട്ടു. പലരേയും നാടുകടത്തി. തുടര്‍ന്ന്‌ പല സ്‌ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞ സൂര്യസെന്‍ ഒടുവില്‍ ബ്രിട്ടീഷ്‌ പിടിയിലാവുകയും 1934 ജനുവരി 12-ന്‌ തൂക്കിലേറ്റപ്പെടുകയും ചെയ്‌തു.

ബദ്‌റുദ്ദീന്‍ തയാബ്‌ജി

അഭിഭാഷകനും ദേശീയ നേതാവും. മുംബൈ ഹൈക്കോടതിയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ബാരിസ്‌റ്റര്‍. മുസ്ലീം സമുദായത്തിന്റെ പരിഷ്‌ക്കരണത്തിനായി നിലകൊണ്ടു. 1887-ല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായി. 1906-ല്‍ അന്തരിച്ചു.

നാനാസാഹിബ്‌

1857-ലെ കലാപത്തിന്‌ നേതൃത്വം കൊടുത്ത ഒരു വീരനായക നായിരുന്നു നാനാസാഹിബ്‌. കാണ്‍പൂരിലെ ഭരണാധിപനായിരുന്ന ബാജിറാവുവിന്റെ ദത്തുപുത്രനായിരുന്ന ഇദ്ദേഹം ദത്തവകാശനിരോധന നയത്തെത്തുടര്‍ന്ന്‌ കിരീടാവകാശി സ്‌ഥാനത്തുനിന്നും നീക്കംചെയ്യപ്പെട്ടു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷ്‌ പട്ടാളത്തെ നിരന്തരം ചെറുത്തുതോല്‌പിക്കുന്നതില്‍ വിജയംവരിച്ച നാനാസാഹിബ്‌ ഒടുവില്‍ താന്‍ ബ്രിട്ടീഷ്‌ കൈകളില്‍ അകപ്പെടാതിരിക്കാന്‍ നേപ്പാളിലെ വനാന്തരങ്ങളിലേക്ക്‌ മറയുകയാണുണ്ടായത്‌. അദ്ദേഹത്തിന്റെഅന്ത്യം എങ്ങനെയായിരുന്നു എന്നതിനെപ്പറ്റി വ്യക്‌തമായ തെളിവുകള്‍ ലഭ്യമല്ല.
Share:

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ part-2സരോജിനി നായിഡു (1879-1949)

ഹൈദരാബാദില്‍ ജനിച്ചു. കവയത്രി എന്ന നിലയില്‍ പ്രസിദ്ധി നേടി. കോണ്‍ഗ്രസ്‌ പ്രസ്‌ഥാനത്തില്‍ ആകൃഷ്‌ടയായി ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രഥമവനിതാ അദ്ധ്യക്ഷയായി. ആദ്യത്തെ വനിതാ ഗവര്‍ണര്‍ കൂടിയാണിവര്‍. ഉപ്പുസത്യഗ്രഹത്തിലും ക്വിറ്റ്‌ ഇന്ത്യാ സമരത്തിലും പങ്കെടുത്ത്‌ അറസ്‌റ്റുവരിച്ചു. ഏഷ്യയിലെ വാനമ്പാടി എന്നും ഇന്ത്യയുടെ പൂങ്കുയില്‍ എന്നും അറിയപ്പെട്ടു.

വേലുത്തമ്പി ദളവ

ദക്ഷിണ കേരളത്തിലെ തിരുവിതാംകൂര്‍ രാജ്യത്തെ ദളവ ആയിരുന്നു തലക്കുളത്ത്‌ വേലുത്തമ്പി. കൊച്ചി ദിവാനായിരുന്ന പാലിയത്തച്ചനുമായി ചേര്‍ന്ന്‌ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രക്ഷോഭണം സംഘടിപ്പിച്ചു. പക്ഷേ ബ്രിട്ടീഷുകാര്‍ വളരെ വര്‍ധിച്ച ശക്‌തിയോടെ ഈ പ്രക്ഷോഭം അടിച്ചമര്‍ത്തി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തുകൊണ്ടുള്ള കുണ്ടറവിളംബരം ചരിത്രപ്രസിദ്ധമാണ്‌. കൊല്ലത്തിനടുത്ത്‌ മണ്ണടി എന്ന സ്‌ഥലത്തെ ക്ഷേത്രത്തില്‍ കുറച്ചുകാലം ഒളിവില്‍ കഴിഞ്ഞ വേലുത്തമ്പി, ബ്രിട്ടീഷ്‌ സൈന്യം ക്ഷേത്രം വളഞ്ഞതിനെത്തുടര്‍ന്ന്‌ ആത്മഹത്യ ചെയ്യുകയാണുണ്ടായത്‌.

പഴശ്ശിരാജ

കോട്ടയം രാജാവായിരുന്ന കേരളവര്‍മ്മ പഴശ്ശിരാജാവ്‌ 1794 മുതല്‍ 1805 വരെയുള്ള കാലത്ത്‌ പലപ്പോഴും ബ്രിട്ടീഷുകാര്‍ക്കെതിരായി ശക്‌തമായ എതിര്‍പ്പ്‌ സംഘടിപ്പിച്ചു. പുറത്തുനിന്നും സഹായം കിട്ടാതെ വന്നത്‌ പഴശ്ശിരാജാവിന്റെ ശക്‌തി ക്ഷയിപ്പിച്ചു. വയനാട്ടിലെ കുറിച്യര്‍ പഴശ്ശിരാജാവിനെ പൂര്‍ണ്ണമായി സഹായിച്ചെങ്കിലും 1805 ല്‍ വെല്ലസ്ലി പ്രഭു കേരളവര്‍മ്മ പഴശ്ശിരാജാവിനെ തോല്‌പിച്ചു. അദ്ദേഹം സ്വന്തം നാടിന്റെ അഭിമാനം സംരക്ഷിക്കാന്‍വേണ്ടി രക്‌തസാക്ഷിത്വം വരിച്ചു.

ഭഗത്സിംഗ്‌ (1907-1931)

ഇന്ത്യന്‍ സ്വാതന്ത്ര്യചരിത്രത്തിലെ വിപ്ലവനേതാവ്‌. 1907-ല്‍ പശ്‌ചിമ പഞ്ചാബില്‍ ജനിച്ചു. നവജവാന്‍ ഭാരതസഭ രൂപീകരിച്ച്‌ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ പ്രവര്‍ത്തനം തുടങ്ങി. ലാലാ ലജ്‌പത്‌റായ്‌ പോലീസ്‌ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി 1929 ഏപ്രില്‍ 8 ന്‌ ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥര്‍ക്കിടയിലേക്ക്‌ ബോംബ്‌ എറിഞ്ഞു. ഇതേത്തുടര്‍ന്ന്‌ അറസ്‌റ്റിനും ഏകപക്ഷീയമായ വിചാരണയ്‌ക്കും ശേഷം 1931 മാര്‍ച്ച്‌ 21ന്‌ ഭഗത്സിംഗിനെയും കൂട്ടരെയും തൂക്കിലേറ്റി. ഇന്‍ക്വിലാബ്‌ സിന്ദാബാദ്‌ എന്ന മുദ്രാവാക്യം പ്രചാരത്തില്‍ വരുത്തിയത്‌ ഭഗത്സിംഗാണ്‌.

ലാലാ ലജ്‌പത്‌ റായ്‌ (1865 - 1928)

ലാല്‍-പാല്‍-ബാല്‍ സഖ്യത്തിലെ ലാല്‍ എന്നറിയപ്പെട്ടിരുന്ന നേതാവ്‌. പഞ്ചാബിലെ ബ്രിട്ടീഷ്‌ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹത്തെ ബര്‍മ

(മ്യാന്‍മാര്‍) യിലേക്ക്‌ നാടുകടത്തി. 1919-ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ അദ്ദേഹം നിസ്സഹകരണ പ്രസ്‌ഥനത്തില്‍ നേതൃത്വം വഹിച്ചു. 1921 മുതല്‍ 1923 വരെ വീണ്ടും ജയില്‍വാസമനുഭവിച്ചു. പോലീസിന്റെ ഭീകരമര്‍ദ്ദനത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

ഫിറോസ്‌ ഷാ മേത്ത (1845-1915)

കോണ്‍ഗ്രസിലെ മിതവാദികളുടെ എക്കാലത്തെയും നേതാവ്‌. 1845-ല്‍ മുംബൈ നഗരത്തില്‍ ജനനം. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി. തീവ്രവാദികള്‍ കോണ്‍ഗ്രസില്‍ ആധിപത്യം ചെലുത്തുന്നത്‌ തടയാന്‍ ധീരമായി നിലകൊണ്ടു. 1892ലെ കല്‍ക്കത്താ കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അധ്യക്ഷന്‍. 1904-ല്‍ പ്രഭുസ്‌ഥാനം ലഭിച്ചു. 1915-ല്‍ അന്തരിച്ചു.
Share:
Share:

ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക്‌ നയിച്ചവര്‍ part-1

കട്ടബൊമ്മന്‍ (1706 - 99)

തമിഴ്‌നാട്ടിലെ തിരുനെല്‍വേലി എന്ന നാട്ടുരാജ്യത്തിലെ നാടുവാഴിയായിരുന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ പടപൊരുതിയ അദ്ദേഹം തോല്‍ക്കുമെന്നുറപ്പായപ്പോള്‍ സഹായികളുമായി കാടുകളിലേക്ക്‌ ചേക്കേറി. നല്ല ഒളിപ്പോരാളിയായിരുന്ന കട്ടബൊമ്മനെ കണ്ടുപിടിക്കാന്‍ അവര്‍ക്കായില്ല. ചങ്ങാതിയായിരുന്ന പുതുക്കോട്ടയിലെ രാജാവിന്റെ ചതിയില്‍പ്പെട്ട്‌ ഇംഗ്ലീഷുകാരുടെ കൈയിലകപ്പെട്ട കട്ടബൊമ്മനെ തൂക്കിലേറ്റുകയാണുണ്ടായത്‌.

ചന്ദ്രശേഖര്‍ ആസാദ്‌ (1906 - 1931)

1906-ല്‍ മധ്യപ്രദേശിലെ ദവ്രഗ്രാമത്തില്‍ ജനിച്ചു. ചെറിയകുട്ടിയായിരിക്കുമ്പോള്‍ തന്നെ നിസ്സഹകരണ പ്രസ്‌ഥാനത്തില്‍ പങ്കെടുക്കുകയും അറസ്‌റ്റ് വരിക്കുകയും ചെയ്‌തു. വിചാരണവേളയില്‍ തന്റെ പേര്‌ ആസാദ്‌

(സ്വാതന്ത്ര്യം) എന്നാണെന്നും വീട്‌ ജയില്‍ ആണ്‌ എന്നും പറഞ്ഞു. ഹിന്ദുസ്‌ഥാന്‍ സോഷ്യലിസ്‌റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ പ്രവര്‍ത്തകനും ഭഗത്സിംഗിന്റെ സുഹൃത്തുമായിരുന്നു. 25-ാമത്തെ വയസ്സില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആസാദ്‌ കൊല്ലപ്പെട്ടു.

അക്കാമ്മ ചെറിയാന്‍ (1909 - 1982)

1909-ല്‍ ജനിച്ചു. ക്വിറ്റ്‌ ഇന്ത്യാ പ്രക്ഷോഭത്തില്‍ പങ്കെടുത്ത്‌ 1942-ല്‍ അറസ്‌റ്റ് വരിച്ചു. സ്വതന്ത്രതിരുവിതാംകൂര്‍ എന്ന സര്‍. സി. പി.യുടെ ആശയത്തിനെതിരെ പോരാടിയും ജയില്‍വാസമനുഭവിച്ചിട്ടുണ്ട്‌. ഇന്ത്യാഗവണ്‍മെന്റ്‌ 1972-ല്‍ താമ്രപത്രം നല്‌കി അവരെ ആദരിച്ചു. 1982-ല്‍ അന്തരിച്ചു.

കെ. കേളപ്പന്‍ (1890 - 1971)


കേരളത്തില്‍ നിന്നുള്ള ദേശീയ നേതാവ്‌. കേരളത്തിലെ സ്വാതന്ത്ര്യ സമര പ്രക്ഷോഭണങ്ങള്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, സര്‍വോദയ പ്രസ്‌ഥാനം തുടങ്ങിയവയുടെ നേതാവായിരുന്നു. ക്വിറ്റ്‌ ഇന്ത്യാ സമരം, സത്യഗ്രഹം, വ്യക്‌തി സത്യഗ്രഹം, എന്നിവയ്‌ക്ക് നേതൃത്വം നല്‍കി.

കെ.പി.കേശവമേനോന്‍ (1886-1978)


1886-ല്‍ ജനിച്ചു. 1915-ല്‍ ഇംഗ്ലണ്ടില്‍നിന്ന്‌ നിയമബിരുദം നേടി. കെ.പി.സി.സിയുടെ ആദ്യത്തെ സെക്രട്ടറിയായി. 1916-ല്‍ യുദ്ധഫണ്ട്‌ സ്വരൂപിക്കാന്‍ കളക്‌ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ദേഹം മലയാളത്തില്‍ പ്രസംഗിച്ചത്‌ കളക്‌ടര്‍ തടസ്സപ്പെടുത്തി. അതില്‍ പ്രതിഷേധിച്ച്‌ മേനോനും അനുയായികളും യോഗം ബഹിഷ്‌കരിച്ചു. ഈ സംഭവം മലബാറില്‍ പുതിയൊരുണര്‍വുണ്ടാക്കി. 1923-ല്‍ കോഴിക്കോട്ടുനിന്നും മാതൃഭൂമി പത്രം തുടങ്ങി. 1924-ല്‍ വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു.

മാഡം കാമ (1861-1936)

ബോംബെയില്‍ ജനനം. ദാദാഭായ്‌ നവറോജി, ശ്യാംജി കൃഷ്‌ണവര്‍മ എന്നിവരാല്‍ പ്രചോദിതയായി സജീവരാഷ്‌ട്രീയത്തില്‍ ഇറങ്ങി. 1908-ല്‍ അവര്‍ ലണ്ടനിലെത്തി സവര്‍ക്കര്‍, മുകുന്ദ്‌ ദേശായി തുടങ്ങിയവരുമായി ചേര്‍ന്ന്‌ പ്രവര്‍ത്തനമാരംഭിച്ചു. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ യുവത്വത്തെ സംഘടിപ്പിക്കുകയും സ്വതന്ത്ര ഇന്ത്യാ സൊസൈറ്റി സ്‌ഥാപിക്കുകയും ചെയ്‌തു. പിന്നീട്‌ പാരീസിലേക്കു പോയ കാമ അവിടെയും യുവ വിപ്ലവകാരികളെ സംഘടിപ്പിച്ചു.

ഡബ്ല്യൂ. സി. ബാനര്‍ജി (1844-1906)


സോണയ്‌ കിദ്ദര്‍പ്പൂരില്‍ (കൊല്‍ക്കത്ത) ജനിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്‌ഥാനത്തിന്റെ നേതാക്കളില്‍ പ്രമുഖനായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെആദ്യത്തെ പ്രസിഡന്റ്‌ആയിരുന്നു. ഇംഗ്ലണ്ടില്‍ വെച്ച്‌ അന്തരിച്ചു.
Share:

പ്രകൃതിയോടിണങ്ങും നാരുകള്‍ part-2

ചണം

ടിലിയേസി കുടുംബത്തില്‍പ്പെടുന്ന ഒരു സസ്യനാരുവിളയാണു ചണം. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ രണ്ടാംസ്‌ഥാനമാണ്‌ ഇതിനുള്ളത്‌. വേദങ്ങളിലും മഹാഭാരതത്തിലും ചണനാരിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ട്‌. പതിനാറാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയില്‍ ചണം ധാരാളമായി കൃഷിചെയ്‌തിരുന്നുവെന്നും വിദേശങ്ങളിലേക്കു കയറ്റിഅയയ്‌ക്കുകയും ചെയ്‌തിരുന്നതിനു ധാരാളം തെളിവുകള്‍ ഉണ്ട്‌. 1590-ല്‍ അബുല്‍ ഫൈസല്‍ എഴുതിയ ആയിനെ-അക്‌ബരി എന്ന പ്രസിദ്ധഗ്രന്ഥത്തില്‍ ചണനാരുകൊണ്ടുണ്ടാക്കിയ തുണിയെപ്പറ്റി പരാമര്‍ശമുണ്ട്‌. ആറുമാസംകൊണ്ടു ചണം വിളവെടുക്കാം. വെട്ടിയെടുത്ത ചണം ചെറിയ കെട്ടുകളാക്കി കുത്തനെവയ്‌ക്കുന്നതോടെ തണ്ടില്‍നിന്ന്‌ ഇലകള്‍ കൊഴിഞ്ഞുപോകും. ഇലകള്‍ കൊഴിഞ്ഞശേഷം തണ്ടുകള്‍ വെള്ളത്തില്‍ മുക്കിയെടുത്ത്‌ അഴുക്കുന്നു. ഇതിന്‌ ഒരാഴ്‌ച മുതല്‍ ഒരു മാസംവരെ സമയമെടുക്കും. അഴുകിയ നാര്‌ കഴുകി ഉണക്കിയെടുത്തു വ്യാവസായികാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ചണനാര്‌ പ്രധാനമായും ചാക്കുകള്‍ ഉണ്ടാക്കാനായാണ്‌ ഉപയോഗിക്കുന്നത്‌. ചണനാരും പരുത്തിയും ചേര്‍ത്ത്‌ കാര്‍പെറ്റുകളും ഉണ്ടാക്കാറുണ്ട്‌. ബാഗുകള്‍, കര്‍ട്ടനുകള്‍, ചരടുകള്‍ എന്നിവ ഉണ്ടാക്കാനും ചണനാര്‌ വ്യാപകമായി ഉപയോഗിച്ചുവരുന്നു. ആഫ്രിക്ക, അമേരിക്ക, ആസ്‌ത്രേലിയ, ചൈന, ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍, മലയ, ഫിലിപ്പീന്‍സ്‌ ജപ്പാന്‍, മലയ, ഫിലിപ്പീന്‍സ്‌ എന്നീ രാജ്യങ്ങളിലെല്ലാം ചണം കൃഷിചെയ്‌തുവരുന്നു. ഇന്ത്യയില്‍ ചണം കൂടുതലായി കൃഷിചെയ്യുന്നത്‌ ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ്‌. ചണവ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്ന സംസ്‌ഥാനം പശ്‌ചിമബംഗാളാണ്‌.

*************************

ചണമ്പ്‌

പാപ്പിലിയോണേസി കുടുംബത്തില്‍പ്പെടുന്ന ഒരു നാരുവിളയാണു ചണമ്പ്‌. ശാസ്‌ത്രനാമം കോട്ടലേറിയ ജന്‍സിയ. കാട്ടുചണം, ബോംബൈ ചണം, ബനാറസ്‌ ചണം എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ചണം സംസ്‌കരിച്ചെടുക്കുന്നതുപോലെതന്നെയാണു ചണമ്പും നാരുകളായാണ്‌ എടുക്കുന്നത്‌. പലതരത്തിലുള്ള കയറുകള്‍, പരുക്കന്‍ തുണി, ധാന്യസഞ്ചികള്‍, ടെന്റ്‌, മീന്‍പിടിത്തവല എന്നിവയുണ്ടാക്കുന്നതിനു ചണമ്പ്‌ ഉപയോഗിക്കുന്നു. ചണനാരിനേക്കാള്‍ ബലവത്താണു ചണമ്പ്‌നാര്‌. റയോണ്‍, കൃത്രിമപട്ട്‌, റാപ്പിങ്‌ പേപ്പര്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും ഇത്‌ ഉപയോഗിക്കുന്നു. നമ്മുടെ രാജ്യത്തിന്‌ വിദേശനാണ്യം നേടിത്തരുന്ന ഒരു പ്രധാന നാരുവിളയാണ്‌ ചണമ്പ്‌.

*************************

ഫ്‌ളാക്‌സ് (ചെറുചണം)

ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാരുവിളകളില്‍ ഒന്നാണു ചെറുചണം. ലിനന്‍ തുണിയുടെ നിര്‍മാണത്തിനായിരുന്നു ഈ സസ്യം കൂടുതലായി ഉപയാഗിച്ചിരുന്നത്‌. വടക്കന്‍ യൂറോപ്പില്‍ നവീനശിലായുഗം മുതല്‍ക്കേ ചെറുചണത്തിന്റെ നാരുകള്‍ ഉപയോഗിച്ച്‌ ലിനന്‍ തുണികള്‍ നെയ്‌തിരുന്നത്രേ. ലോകത്തിലെ ശൈത്യപ്രദേശങ്ങളിലും ഉപോഷ്‌ണമേഖലാ പ്രദേശങ്ങളിലുമാണു പ്രധാനമായും ഫ്‌ളാക്‌സ് കൃഷിചെയ്‌തുവരുന്നത്‌. ഏകദേശം ഒരുമീറ്റര്‍ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷ വിളയാണു ചെറുചണം. ഉണക്കിയ തണ്ടില്‍ നിന്നുമാണു വസ്‌ത്രനിര്‍മാണത്തിനുള്ള നാരുകള്‍ വേര്‍തിരിച്ചെടുക്കുന്നത്‌. ഫ്‌ളാക്‌സ് നാരുകള്‍കൊണ്ട്‌ നിര്‍മിക്കുന്ന കടലാസിലാണ്‌ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത്‌. ശാസ്‌ത്രനാമം ന്തദ്ധഗ്മണ്ഡ ഗ്മന്ഥദ്ധന്ധന്റന്ധദ്ധന്ഥന്ഥദ്ധണ്ഡഗ്മണ്ഡ കുടുംബം : ന്തദ്ധന്റ ങ്കനുന്റനു

*************************

പട്ടുനൂല്‍

ഒരു നിശാശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കളാണു പട്ടുനൂല്‍പ്പുഴു. മാതൃശലഭം മള്‍ബെറിച്ചെടികളിലാണു മുട്ടയിടുന്നത്‌. മള്‍ബറിയില തിന്നുവളരുന്ന പുഴുക്കള്‍ സ്വശരീരത്തില്‍ നിന്നു സ്രവിക്കുന്ന പട്ടുനൂല്‍കൊണ്ടു ശരീരത്തിനുചുറ്റും ഒരു കവചം (കൊക്കൂണ്‍) നിര്‍മ്മിച്ചു സമാധിയടയുന്നു. 300 മീറ്ററോളം നീളമുള്ള നൂല്‍ ഉപയോഗിച്ച്‌ മൂന്നുദിവസംകൊണ്ടാണു സമാധിക്കൂട്‌ നിര്‍മ്മിക്കുന്നത്‌. ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും മുഖ്യ വ്യവസായമാണ്‌ പട്ടുനൂല്‍പ്പുഴുവളര്‍ത്തല്‍. മള്‍ബറിയില തീറ്റയായിക്കൊടുത്ത്‌ പുഴുക്കളെ കൃത്രിമമായി വളര്‍ത്തി, ദേഹത്തെ പൊതിഞ്ഞ നൂലു വേര്‍പെടുത്തിയെടുത്തു പട്ടുതുണികള്‍ നെയ്‌തെടുക്കുന്നു.മുപ്പത്തിയഞ്ചുദിവസത്തെ വളര്‍ച്ചയ്‌ക്കുശേഷമാണു പുഴു സമാധിയിരിക്കാന്‍ തയാറെടുക്കുന്നത്‌. അറുപതു മണിക്കൂര്‍കൊണ്ടു നൂല്‍നൂല്‍പ്പ്‌ പൂര്‍ത്തിയാക്കും. ഒറ്റനൂലുകൊണ്ടുള്ളതാണ്‌ സമാധിക്കൂട്‌. ഉമിനീര്‍ ഗ്രന്ഥിയില്‍ നിന്നുള്ള ശ്രവമാണു പട്ടൂനൂലായി പരിണമിക്കുന്നത്‌. ദ്രാവകരൂപത്തിലുള്ള ശ്രവം വായുസമ്പര്‍ക്കത്തില്‍ കട്ടിയാവുമ്പോള്‍ പുഴു അതു നൂലായി നൂറ്റെടുക്കുന്നു. ഫിബ്രോയിന്‍ ആണു നൂലിന്റെ മുഖ്യഘടകം. സെറിസിന്‍ എന്ന പ്രോട്ടീനും ഇതില്‍ അടങ്ങിയിരിക്കുന്നു. പട്ടുനൂല്‍ പുഴുവിന്റെ ശാസ്‌ത്രനാമം ബോംബിക്‌സ് മോറി.

*************************

കമ്പിളി

പ്രധാനമായും ചെമ്മരിയാടിന്റെ രോമമാണു കമ്പിളി. കോലാടുകള്‍, ഒട്ടകം, അല്‍പ്പക, ലാമ, വിക്കൂന തുടങ്ങിയ മൃഗങ്ങളുടെ രോമവും കമ്പിളി എന്നുതന്നെയാണ്‌ അറിയപ്പെടുന്നത്‌. കമ്പിളി എന്നുപറയുന്നതു പ്രധാനമായും കെരാറ്റിന്‍ എന്ന വസ്‌തുവാണ്‌. വസന്തകാലമാകുന്നതോടെയാണു സാധാരണയായി ആടുകളുടെ രോമം വെട്ടുന്നത്‌. ആടുകള്‍ക്ക്‌ ഏറ്റവും കൂടുതല്‍ രോമം ഉണ്ടാവുന്നത്‌ ഈ കാലത്താണ്‌. ഒരേ ആടിന്റെതന്നെ ശരീരത്തില്‍ വിവിധ ഭാഗങ്ങളില്‍നിന്നു വെട്ടിയെടുക്കുന്ന രോമം ഗുണനിലവാരത്തിലും പലനിലയിലുള്ളതായിരിക്കും. മൃദൃത്വം, തിളക്കം, നിറം, നീളം, ചുരുളിച്ച, മേനി എന്നിവ നോക്കിയാണു കമ്പിളിയുടെ ഗുണനിലവാരം നിശ്‌ചയിക്കുന്നത്‌. ലോകത്തൊട്ടാകെ പ്രതിവര്‍ഷം ഏകദേശം 250 കോടി കി.ഗ്രാം കമ്പിളി ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, ഇന്ത്യ, പാകിസ്‌ഥാന്‍ എന്നിവയാണു പ്രധാനമായും കമ്പിളിയുല്‌പാദന രാജ്യങ്ങള്‍. കമ്പിളിനാരിന്റെ നേര്‍മ്മയും നീളവും അനുസരിച്ച്‌ തരംതിരിച്ചശേഷം വലിയ പാത്രങ്ങളിലിട്ട്‌ കഴുകി ഉണക്കുന്നു. ആദ്യത്തെ കഴുകലോടുകൂടിതന്നെ ഇതിന്റെ 60 ശതമാനംവരെ തൂക്കം കുറയും. രോമത്തിലെ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന ലിനോളിന്‍ പ്രത്യേകം ശേഖരിക്കുന്നു. (ഔഷധനിര്‍മ്മാണ വ്യവസായത്തിലും സുഗന്ധദ്രവ്യവ്യവസായത്തിലും ലിനോളിനു വലിയ പ്രാധാന്യമുണ്ട്‌.) ബലം, ഈട്‌, ഇലാസ്‌തികത എന്നിവയാണു കമ്പിളിയുടെ പ്രധാന ഗുണങ്ങള്‍. എളുപ്പം തീപിടിക്കുകയില്ലാത്തതും ഈര്‍പ്പം വലിച്ചെടുക്കാനുള്ള കഴിവും കമ്പിളിയുടെ പ്രത്യേകതകളാണ്‌. ഒരു കമ്പിളിനാരിന്‌ അതേ കനത്തിലുള്ള സ്വര്‍ണ നൂലിനോളം ബലമുണ്ടായിരിക്കും. ഒരു കമ്പിളിനാര്‌ അതിന്റെ ഇരട്ടിനീളത്തോളം വലിയുകയും ചെയ്യും. ഈര്‍പ്പം ആഗിരണം ചെയ്യുന്നതോടൊപ്പം ചൂട്‌ പുറത്തേക്കു വിടുകയും ചെയ്യുന്നതുകൊണ്ട്‌ തണുപ്പകറ്റാന്‍ കമ്പിളി നല്ലതാണ്‌. കമ്പിളിനാരുകള്‍ക്ക്‌ വായു ഉള്‍ക്കൊള്ളാനുള്ള ശക്‌തിയുള്ളതുകൊണ്ട്‌ ശീതകാലത്തു ചൂടുനല്‍കാനും ഉഷ്‌ണകാലത്തു തണുപ്പുനല്‍കാനും കമ്പിളിക്കു കഴിയുന്നു.
Share:

ഉപ്പും വെള്ളവും

ഒരിക്കല്‍ ഒരു യുവാവ് ഭഗവാന്‍ ശ്രീബുദ്ധനെ സമീപിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് അയാള്‍ ശ്രീബുദ്ധന്റെ അടുത്തെത്തിയത്.
''ഭഗവാനേ, നിസ്സാര കാര്യങ്ങള്‍ മതി എന്നെ സങ്കടപ്പെടുത്താന്‍!'', അയാള്‍ പറഞ്ഞു: ''അതു കൊണ്ട് എന്റെ ജീവിതം വലിയ ബുദ്ധിമുട്ടിലാണ്. അവിടുന്ന് എന്നെ രക്ഷിക്കണം!''
ശ്രീബുദ്ധന്‍ അയാളെ സൂക്ഷിച്ചുനോക്കി. എന്നിട്ട് അകത്തുപോയി കുറച്ച് ഉപ്പും ഒരു ചെറിയ പാത്രത്തില്‍ വെള്ളവുമായി തിരിച്ചു വന്നു. ഒരു പിടി ഉപ്പ് യുവാവിന്റെ കൈയില്‍ കൊടുത്തിട്ട് ശ്രീബുദ്ധന്‍ പറഞ്ഞു: ''ഇത് പാത്രത്തിലെ വെള്ളത്തില്‍ കലക്കൂ!''
യുവാവ് അപ്രകാരം ചെയ്തു. ''ഇനി വെള്ളം കുടിച്ചു നോക്കൂ!'', ബുദ്ധന്‍ പറഞ്ഞു.
ഉപ്പുരസമുള്ള ആ വെള്ളം മുഴുവന്‍ കുടിക്കാനാകാതെ യുവാവ് മുഖം ചുളിച്ചു. അപ്പോള്‍ ശ്രീബുദ്ധന്‍ അയാള്‍ക്ക് ഒരു പിടി ഉപ്പു കൂടി കൈയില്‍ വച്ചു കൊടുത്തു. എന്നിട്ട് അയാളെ ആശ്രമത്തിനടുത്തുള്ള കുളത്തിലേക്ക് കൊണ്ടുപോയി.
''കൈയിലെ ഉപ്പ് ഈ കുളത്തില്‍ കലക്കിക്കോളൂ!'', ശ്രീബുദ്ധന്‍ പറഞ്ഞു. യുവാവ് അനുസരിച്ചു.
''ഇനി കുളത്തിലെ വെള്ളം കുടിച്ചു നോക്കൂ!'', ശ്രീബുദ്ധന്‍ പറഞ്ഞതുകേട്ട് യുവാവ് കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുടിച്ചു. ''ഇല്ല, ഒട്ടും ഉപ്പുരസമില്ല!'', യുവാവ് പറഞ്ഞു.
ശ്രീബുദ്ധന്‍ മന്ദഹസിച്ചു. യുവാവിന്റെ തോളില്‍ കൈവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ജീവിതത്തില്‍ നമുക്കു നേരിടേണ്ടി വരുന്ന ദു:ഖങ്ങള്‍ ഉപ്പു പോലെയാണ്. നമ്മുടെ മനസ്സാകട്ടെ വെള്ളം പോലെയും!''
മനസ്സിലാകാതെ നില്‍ക്കുന്ന യുവാവിനോട് ശ്രീബുദ്ധന്‍ തുടര്‍ന്നു: ''ആദ്യം ആ ചെറിയ പാത്രത്തിലും പിന്നീട് ഈ കുളത്തിലും നീ കലര്‍ത്തിയത് ഒരേ അളവ് ഉപ്പു തന്നെ. പക്ഷേ, പാത്രത്തില്‍ കുറച്ചേ വെള്ളമുണ്ടായിരുന്നുള്ളൂ. അതു കൊണ്ട് നിനക്ക് ആ വെള്ളം കുടിക്കുന്ന കാര്യം അസഹ്യമായി തോന്നി. എന്നാല്‍ കുളത്തിലെ വെള്ളത്തില്‍ അതു നീ അറിഞ്ഞതുതന്നെയില്ല!''
യുവാവിനോടൊപ്പം ആശ്രമത്തിലേക്കു നടക്കുമ്പോള്‍ അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: ''ദു: ഖമാകുന്ന ഉപ്പിനെ നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാനാകില്ല. പക്ഷേ, നമുക്കു നമ്മുടെ മനസ്സി
നെ വലുതാക്കാന്‍ സാധിക്കും. ഇപ്പോള്‍ ഒരു ചെറിയ പാത്രത്തോളമേയുള്ളൂ നിന്റെ മനസ്സ്്. അതു കൊണ്ടാണ് ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാന്‍ പറ്റാത്തത്. ധാരാളം അറിവു നേടി മനസ്സിനെ വലുതാക്കൂ. പിന്നെ ചെറിയ കാര്യങ്ങള്‍ നിന്നെ ഒരിക്കലും അലട്ടുകയില്ല!''
ശ്രീബുദ്ധന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയിട്ട് സന്തോഷത്തോടെ യുവാവ് യാത്രയായി.
Share:

പ്രകൃതിയോടിണങ്ങും നാരുകള്‍ part-1


വസ്‌ത്രം, ചാക്ക്‌, സഞ്ചി, ചരട്‌ എന്നുവേണ്ട സാധനങ്ങള്‍ പൊതിഞ്ഞുകെട്ടാനുള്ള ചാക്കുനൂല്‍ മുതല്‍ അമൂല്യങ്ങളായ പട്ടുവസ്‌ത്രങ്ങള്‍വരെ നാരുകള്‍കൊണ്ടാണ്‌ ഉണ്ടാക്കുന്നത്‌. പ്രകൃതിവിഭവങ്ങളില്‍ നിന്നും സംസ്‌കരിച്ചെടുക്കുന്ന നാരുകളാണു പ്രകൃതിദത്ത നാരുകള്‍. പരുത്തി, ചണം, ലിനന്‍, കമ്പിളി, കയര്‍, ചൂരല്‍, ആസ്‌ബസ്‌റ്റോസ്‌ തുടങ്ങിയവ മുതല്‍ വാഴനാരുവരെ ഇതിലുള്‍പ്പെടുന്നു. പ്രകൃതിദത്ത നാരുകള്‍ മൂന്നുവിധമുണ്ട്‌. സസ്യങ്ങളില്‍നിന്നു ലഭിക്കുന്നവ, ജന്തുക്കളില്‍നിന്നു ലഭിക്കുന്നവ, ഖനിജമായി കിട്ടുന്നവ.

35 ദശലക്ഷത്തിലധികം ടണ്‍ പ്രകൃതിദത്ത നാരുകള്‍ പ്രതിവര്‍ഷം ലോകത്ത്‌ ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. കൃത്രിമനാരുകളുടെ ഉല്‌പാദനമാകട്ടെ ഇതിന്റെ എത്രയോ മടങ്ങുവരും. ഉല്‌പാദനച്ചെലവിന്റെ ആധിക്യം, കൃഷിസ്‌ഥലത്തിന്റെ കുറവ്‌ എന്നിവയാണു പ്രകൃതിദത്ത നാരുകളുടെ ഉല്‌പാദനത്തെ പ്രതികൂലമായി ബാധിക്കുന്നത്‌.

*************************

പണ്ട്‌... പണ്ട്‌

ശിലായുഗം മുതല്‍തന്നെ മനുഷ്യന്‍ പ്രകൃതിദത്തനാരുകള്‍ ഉപയോഗിച്ചുവന്നതിന്‌ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. ക്രമേണ ചണം, ഫ്‌ളാക്‌സ്, പട്ട്‌, കമ്പിളി, പരുത്തി എന്നിവയുടെ ഉപയോഗം കൂടിക്കൂടിവന്നു. മധ്യകാലഘട്ടത്തില്‍ കമ്പിളി ഉല്‌പാദനം പ്രധാന തൊഴിലായിരുന്നു. 1750 ഓടുകൂടിയാണ്‌ പട്ടും പരുത്തിയും വ്യാവസായികാടിസ്‌ഥാനത്തില്‍ സംസ്‌കരിച്ചുതുടങ്ങിയത്‌.

*************************

സസ്യനാരുകള്‍

സസ്യങ്ങളുടെ കുരുക്കള്‍, പട്ടകള്‍, ഇലകള്‍, ഫലങ്ങള്‍ എന്നിങ്ങനെ പലതില്‍നിന്നും നാരുകള്‍ ഉല്‌പാദിപ്പിക്കുന്നു. പരുത്തി, ഫ്‌ളാക്‌സ്, ചണം, ചീനപ്പുല്ല്‌, വാഴപ്പോള, കൈത, ചൂരല്‍, ചകിരി തുടങ്ങിയവയില്‍ നിന്നെല്ലാം സസ്യനാരുകള്‍

ഉല്‌പാദിപ്പിക്കുന്നു.

*************************

പരുത്തി

ഭാരതമാണു പരുത്തിയുടെ ജന്മദേശമായി കരുതപ്പെടുന്നത്‌. സസ്യനാരുകളില്‍ ഏറ്റവും പ്രധാനമായതു പരുത്തിയാണ്‌. പരുത്തിച്ചെടിയുടെ കുരുക്കളെ ആവരണം ചെയ്യുന്ന പഞ്ഞി ഏതാണ്ട്‌ ശുദ്ധമായ സെല്ലുലോസ്‌ ആണ്‌. മനുഷ്യന്‍ തന്റെ പ്രാഥമികാവശ്യങ്ങളിലൊന്നായ വസ്‌ത്രം നിര്‍മിക്കുന്നതിനു വേണ്ടി പുരാതനകാലം മുതല്‍ പരുത്തി ഉപയോഗിച്ചുപോന്നു. സിന്ധുനദീതട നാഗരികതയുടെ ഈറ്റില്ലമായ മോഹന്‍ജദാരോവില്‍ നിന്നു പരുത്തിവസ്‌ത്രങ്ങളുടെ ഭാഗങ്ങള്‍ ഖനനം ചെയ്‌തെടുത്തിട്ടുണ്ട്‌. പരുത്തി, സ്വര്‍ണം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ കരസ്‌ഥമാക്കാനായിരുന്നു കൊളംബസ്‌ ഇന്ത്യയിലേക്കുവന്നത്‌. തമിഴ്‌നാട്ടില്‍ ലോകത്തിലേക്ക്‌ ഏറ്റവും നല്ലയിനം പരുത്തിത്തുണിയുള്ളതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലാണ്‌ ഏറ്റവും കൂടുതല്‍ പരുത്തി കൃഷിചെയ്യുന്നത്‌. എങ്കിലും ഉല്‌പാദനത്തില്‍ നമുക്കു നാലാംസ്‌ഥാനമേയുള്ളൂ. അമേരിക്കയും റഷ്യയും ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍ നില്‍ക്കുന്നു. ഇന്ത്യയില്‍ മഹാരാഷ്‌ട്രയും ഗുജറാത്തുമാണു പരുത്തികൃഷിയില്‍ മുമ്പില്‍. പരുത്തിവസ്‌ത്രമാണ്‌ ഏറ്റവും പ്രമുഖമായ പരുത്തി ഉല്‌പന്നം. പരുത്തിവസ്‌ത്രങ്ങള്‍ക്കാകട്ടെ ഇന്നു പ്രിയമേറിവരുകയാണ്‌. കൂടാതെ ലിന്റോസ്‌ എന്ന പേരില്‍ കമ്പള നിര്‍മ്മാണത്തിനും സൈലോസ്‌, റയോണ്‍, പേപ്പര്‍ തുടങ്ങിയവയുടെ ഉല്‌പാദനത്തിനും പരുത്തി ഉപയോഗിച്ചുവരുന്നു. മാല്‍വേസി കുടുംബത്തില്‍പ്പെടുന്ന പരുത്തിയുടെ ശാസ്‌ത്രനാമം ഗോസിപ്പിയം അര്‍ബോറിയം എന്നാണ്‌.

*************************

പഞ്ഞി കടയല്‍

പരുത്തിക്കായ്‌കള്‍ പറിച്ചെടുത്തു കായില്‍നിന്നു കുരുമാറ്റി പഞ്ഞിവേര്‍തിരിച്ചെടുക്കുന്നതിനെയാണു പഞ്ഞികടയല്‍ (ട്ടദ്ധദ്ധദ്ദ) എന്നുപറയുന്നത്‌. ആദ്യകാലങ്ങളില്‍ കൈകൊണ്ടാണു പഞ്ഞികടഞ്ഞിരുന്നത്‌. പിന്നീട്‌ കൈകള്‍കൊണ്ട്‌ പ്രവര്‍ത്തിപ്പിക്കുന്ന ചര്‍ക്കവന്നു. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നത്‌ ഇന്ത്യന്‍ ദേശീയതയുടെ മുഖമുദ്രയായിമാറി. വ്യാവസായികാടിസ്‌ഥാനത്തില്‍ യന്ത്രവത്‌കൃത റോളര്‍ജിന്നുകള്‍ ഉപയോഗിച്ചാണു വന്‍തോതില്‍ പഞ്ഞികടയുന്നത്‌.

*************************

ചകിരിയും കയറും

തേങ്ങയുടെ തൊണ്ടില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന ചകിരിപിരിച്ചുണ്ടാക്കിയാണ്‌ കയര്‍ ഉണ്ടാക്കുന്നത്‌. പച്ചത്തൊണ്ട്‌ ഉപ്പുരസമുള്ള ജലാശയത്തില്‍ രണ്ടുമുതല്‍ പത്തുമാസംവരെ മുക്കിയിട്ട്‌ അഴുക്കിയെടുത്തു തല്ലിച്ചതച്ചാണു ചകിരി എടുക്കുന്നത്‌. പിച്ചിയുണക്കിയ ചകിരി കൈകൊണ്ടോ റാട്ടുകൊണ്ടോ പിരിച്ചാണു കയര്‍ ഉണ്ടാക്കുന്നത്‌. കയറില്‍നിന്ന്‌ തടുക്ക്‌, പായ്‌, കാര്‍പ്പെറ്റ്‌, വടം, ബ്രഷുകള്‍, മണ്ണൊലിപ്പ്‌ തടയാനുള്ള കയര്‍ പുതപ്പ്‌ തുടങ്ങിയ പലവസ്‌തുക്കളും ഉണ്ടാക്കാം. പുരാതനകാലം മുതല്‍തന്നെ കയര്‍ ഉപയോഗത്തിലുണ്ടായിരുന്നു. 13-ാം നൂറ്റാണ്ടില്‍ കപ്പല്‍ നിര്‍മാണത്തിനു കയര്‍ ഉപയോഗിച്ചിരുന്നതായി മാര്‍ക്കോപോളോ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയില്‍ കേരളത്തിലാണു കയര്‍ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്‌. കയര്‍ ഉല്‌പാദനത്തില്‍ ലോകത്ത്‌ ഒന്നാം സ്‌ഥാനം ഇന്ത്യയ്‌ക്കാണ്‌.
Share:

കുട്ടനാടന്‍ കായല്‍പ്പരപ്പിലൂടെ...


ഇത്തവണ ഒരു ജലയാത്രയായാലോ? വഞ്ചിപ്പാട്ടൊക്കെപാടി കുട്ടനാട്ടിലെ കായല്‍പ്പരപ്പിലൂടെ ഒരു രസികന്‍ യാത്ര! ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്. കായലും ചെറുതോടുകളും പുഞ്ചപ്പാടങ്ങളും നിറഞ്ഞ കുട്ടനാടന്‍ കാഴ്ചകള്‍ എത്രകണ്ടാലും മതിവരില്ല.

'കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ നഗരമാണ് കുട്ടനാട്ടിലേക്കുള്ള പ്രവേശനകവാടം. ആലപ്പുഴ നഗരത്തില്‍ നിന്ന് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്ന ധാരാളം ബോട്ടു

കളുണ്ട്. പക്ഷേ, നമുക്ക് ഈ ബോട്ടില്‍

കയറേണ്ട. നേരേ പുന്നമട എന്നസ്ഥലത്തേക്കു പോകാം. ലോകപ്രശസ്തമായ നെഹ്രുട്രോഫി
വള്ളംകളിനടക്കുന്ന പുന്നമടക്കായലിന്റെ തീരത്തേക്ക്!

ഇതാ, കായലോരത്ത് വലിയ കെട്ടുവള്ളങ്ങള്‍ സഞ്ചാരികളെയും കാത്ത് കിടക്കുന്നതുകണ്ടില്ലേ? ഒരു വീട്ടിനുള്ളില്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഈ വള്ളങ്ങളിലുണ്ട്. അടുക്കള, കിടപ്പുമുറി, ഊണുമുറി, കക്കൂസ്, കുളിമുറി അങ്ങനെ എല്ലാം! നമുക്ക് ഇതിലൊരു വള്ളം വാടകയ്‌ക്കെടുത്ത് കായല്‍സവാരി തുടങ്ങാം.

ഹൗസ്‌ബോട്ടിലെ യാത്ര എത്ര രസകരമാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? ശരിക്കും ഒരു വീട് വെള്ളത്തിനുമുകളിലൂടെ ഒഴുകിനീങ്ങുന്നതുപോലെ തോന്നും. ഈ ഹൗസ് ബോട്ട് തുഴയേണ്ട കാര്യമില്ല. കടലിലെ മീന്‍പിടിത്തവള്ളങ്ങളില്‍ ഉപയോഗിക്കുന്നതുപോലെയുള്ള യന്ത്രങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ ഇവ നല്ല വേഗത്തില്‍ തന്നെ മുന്നോട്ടുനീങ്ങും!

ഇനി ഒരു രഹസ്യം പറഞ്ഞുതരാം. ഹൗസ്‌ബോട്ടിലെ യാത്രക്കാര്‍ക്ക് നല്ല രസികന്‍ മീന്‍ വിഭവങ്ങള്‍ മിക്കപ്പോഴും ഉണ്ടാക്കികൊടുക്കാറുണ്ട്. ഇതിനുള്ള മീനുകളെ സൂക്ഷിക്കുന്നത് എവിടെയാണെന്നോ? വള്ളത്തിനുള്ളില്‍ തന്നെ!അതും ജീവനോടെ! വള്ളത്തിലെ താഴെയുള്ള തട്ടിനടിയില്‍ കുറച്ച് വെള്ളം കെട്ടിക്കിടപ്പുണ്ടാവും. ചൂണ്ടയിട്ടോ വലവീശിയോ ഒക്കെ പിടിക്കുന്ന മീനുകളെ ഈ വെള്ളത്തിലാണ് സൂക്ഷിക്കുക. ആവശ്യമുള്ളപ്പോള്‍ ഇവയെ പിടികൂടി പാകം ചെയ്യുകയും ചെയ്യും! കുട്ടനാടന്‍ മീന്‍കറിയുടെ രുചി ലോകപ്രശസ്തമാണ് കേട്ടോ! പ്രത്യേകിച്ച് കരിമീനും കായല്‍ കൊഞ്ചും!

കായല്‍പ്പരപ്പിലൂടെ എത്രസമയം വേണമെങ്കിലും നമുക്ക് ചുറ്റിക്കറങ്ങാം. പക്ഷിസങ്കേതമായ കുമരകത്തേക്കോ പാതിരാമണല്‍ ദ്വീപിലേക്കോ, കുട്ടനാട്ടിലെ ഏതെങ്കിലും ഉള്‍നാടന്‍ ഗ്രാമത്തിലേക്കോ ഒക്കെ പോകാം. വേണമെങ്കില്‍ രാത്രിയിലും യാത്ര തുടരാം. പക്ഷേ, സമയം കൂടുന്നതനുസരിച്ച് കൊടുക്കേണ്ട തുകയും കൂടും എന്നു മാത്രം! വൈകുന്നേരം വരെ വള്ളത്തില്‍ സവാരി നടത്തിയിട്ട് എന്തായാലും നമുക്ക് മടങ്ങണം
Share:

ഭാരതത്തിന്റെ ജീവധാരകള്‍


ഇന്ത്യന്‍ നദികളെ ഹിമാലയന്‍നദികള്‍, ഉപദ്വീപീയനദികള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

ഹിമാലയന്‍നദികള്‍

ഉത്തരപര്‍വതമേഖലയാണ്‌ ഹിമാലയന്‍നദികളുടെ പ്രഭവസ്‌ഥാനം. സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര എന്നിവയാണ്‌ പ്രധാന ഹിമാലയന്‍നദികള്‍.

സിന്ധുനദി

തിബറ്റിലെ മാനസസരോവര്‍ തടാകത്തിനടുത്തുനിന്ന്‌ ഉത്ഭവിക്കുന്ന 2790 കി. മീ. നീളമുള്ള സിന്ധുനദി 709 കി. മീറ്റര്‍ മാത്രമാണ്‌ ഇന്ത്യയിലൂടെ ഒഴുകുന്നത്‌. ഝലം, ചിനാബ്‌, രവി, സത്‌ലജ്‌, ബിയാസ്‌ എന്നിവ പ്രധാന പോഷകനദികളാണ്‌. അറബിക്കടലില്‍ പതിക്കുന്ന സിന്ധുനദിയുടെ ഏറിയഭാഗവും പാക്കിസ്‌ഥാനിലാണ്‌.

ഗംഗ

ഭാരതത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്‌ ഗംഗ (2,510 കി. മീറ്റര്‍). ദേവപ്രയാഗില്‍വച്ച്‌ അളകനന്ദ, ഭാഗീരഥി എന്നീ നദികള്‍ കൂടിച്ചേര്‍ന്ന്‌ ഗംഗയായി പരിണമിക്കുന്നു. ഹരിദ്വാറില്‍ വച്ച്‌ ഉത്തരമഹാസമതലത്തിലേക്ക്‌ പ്രവേശിക്കുന്നു.

യമുനയാണ്‌ ഗംഗയുടെ പ്രധാന പോഷകനദി. അലഹാബാദില്‍ വച്ച്‌ ഗംഗയും യമുനയും യോജിക്കുന്നു. ഇവിടെ ഭൂമിക്കടിയിലൂടെ സരസ്വതിയും ഒഴുകിയെത്തുന്നു വെന്നാണ്‌ സങ്കല്‌പം. അലഹാബാദ്‌ ത്രിവേണി സംഗമം എന്നും അറിയപ്പെടുന്നു. ചമ്പല്‍, സിന്ദ്‌, ബത്‌വ, കെന്‍ മുതലായവ പോഷകനദികളാണ്‌. സോണ്‍നദി ദക്ഷിണ പീഠഭൂമിയില്‍നിന്ന്‌ ഗംഗയിലേക്ക്‌ ഒഴുകിയെത്തുന്നു. ഗംഗയുടെ ഇടതുപാര്‍ശ്വത്തിലൂടെ ഒഴുകിയെത്തുന്ന ഹിമാലയന്‍പോഷകനദികളാണ്‌ കോസി, ഗോമതി, ഘാ

ഘര (സരയൂ), ഗണ്ഡക്‌ എന്നിവ. കോസി ബീഹാറിന്റെ ദുഃഖം എന്ന്‌ അറിയപ്പെടുന്നു. ഗംഗ കൈവഴികളായി പിരിഞ്ഞ്‌ പശ്‌ചിമബംഗാളിലും ബംഗ്ലാദേശിലും പ്രസിദ്ധമായ സുന്ദരവനം എന്ന ഡെല്‍റ്റ സൃഷ്‌ടിക്കുന്നു. ഫാറാക്കയില്‍ ഗംഗ രണ്ടായി പിരിയുന്നു. പത്മ എന്ന പേരില്‍ പ്രധാന ശാഖ ബംഗ്ലാദേശിലൂടെ ഒഴുകുന്നു. മറ്റേ ശാഖയായ ഹൂഗ്ലി (ഭാഗീരഥി) തെക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു.

ബ്രഹ്‌മപുത്ര

മാനസസരോവര്‍ തടാകത്തിന്‌ തെക്ക്‌കിഴക്കുള്ള ഹിമപടമാണ്‌ ബ്രഹ്‌മപുത്രയുടെ ഉത്ഭവസ്‌ഥാനം. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയാണിത്‌. 2,900 കി. മീ. നീളമുള്ള ഇതിന്റെ725 കി. മീ. ഭാഗം മാത്രമേ ഇന്ത്യയിലുള്ളൂ. തിബത്തിലൂടെ ഒഴുകുമ്പോള്‍ സാങ്‌പോഎന്നും ഇന്ത്യയില്‍ ദിഹാജ്‌, സിയാജ്‌, ബ്രഹ്‌മപുത്ര എന്നും ബംഗ്ലാദേശില്‍ യമുന എന്നും ഈ നദി അറിയപ്പെടുന്നു.

ഉപദ്വീപീയനദികള്‍

ഉപദ്വീപീയനദികള്‍ പശ്‌ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്നു. അവയെ കിഴക്കോട്ടൊഴുകുന്നവ, പടിഞ്ഞാറോട്ടൊഴുകുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.

കിഴക്കോട്ടൊഴുകുന്ന നദികള്‍

കാവേരി

കര്‍ണാടകയിലെ കൊഡഗു (കുര്‍ഗ്‌) ജില്ലയില്‍ പശ്‌ചിമഘട്ടപര്‍വ്വതനിരയുടെ ഭാഗമായ ബ്രഹ്‌മഗിരി മലകളില്‍ തലക്കാവേരി എന്ന തടാകത്തില്‍ നിന്ന്‌ ഉത്ഭവിച്ച്‌ 800 കി. മീ. സഞ്ചരിച്ച്‌ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ലക്ഷ്‌മണതീര്‍ത്ഥം, കബനി, സുവര്‍ണവതി, ഭവാനി, അമരാവതി, ഹ്യരംഗി, ഹേമാവതി, ശിംഷാ, അര്‍ക്കാവതി എന്നിവ പോഷകനദികളാണ്‌. കര്‍ണാടക, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളിലൂടെയാണ്‌ നദി മുഖ്യമായും ഒഴുകുന്നത്‌.

കൃഷ്‌ണ

മഹാരാഷ്‌ട്രയില്‍ മഹാബലേശ്വറിനു സമീപം വടക്കു പശ്‌ചിമഘട്ടത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്നു. മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്‌ഥനങ്ങളിലൂടെ 1,400 കിലോമീറ്റര്‍ ദൂരമൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. കൊയ്‌ന, വര്‍ണ, ഘടപ്രഭ, മലപ്രഭ, ഭീമ, തുംഗഭദ്ര എന്നിവ പോഷകനദികളാണ്‌.

ഗോദാവരി

ദക്ഷിണേന്ത്യന്‍ നദികളില്‍ വലിപ്പത്തിലും നീളത്തിലും ഒന്നാംസ്‌ഥാനത്തുള്ള നദി. മഹാരാഷ്‌ട്രയിലെ നാസിക്ക്‌ ജില്ലയില്‍ പശ്‌ചിമപര്‍വ്വതനിരയില്‍ നിന്ന്‌ ഉത്ഭവിച്ച്‌ മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്‌, കര്‍ണാടക, ഒറീസ, ആന്ധ്രാപ്രദേശ്‌ എന്നീ സംസ്‌ഥാനങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഗോദാവരിക്ക്‌ 1465 കി. മീ. നീളമുണ്ട്‌. വൃദ്ധഗംഗ, ദക്ഷിണഗംഗ എന്നും ഈ നദി അറിയപ്പെടുന്നു. പൂര്‍ണ, കദം, പ്രാണ്‍ഹിത, ഇന്ദ്രാവതി, മഞ്‌ജിറ, സിന്ദ്‌ഫന, മാനര്‍, കിനാര്‍സനി, ദുദ്‌ന എന്നിവ പോഷകനദികളാണ്‌.

പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍

നര്‍മ്മദ

ഛത്തീസ്‌ഗഢിലെ മെയ്‌കല മലകളില്‍പ്പെട്ട അമരണ്ഡയ്‌ എന്ന സ്‌ഥലത്തുനിന്ന്‌ ഉത്ഭവിക്കുന്നു. ഛത്തീസ്‌ഗഢ്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങളിലൂടെ 1312 കി. മീ. ഒഴുകി ബ്രോച്ചിനുസമീപം അറബിക്കടലില്‍ പതിക്കുന്നു.

രേവ, സമോദ്‌ഭയ, മേകല, സുത എന്നീ പേരുകളിലും നര്‍മ്മദ അറിയപ്പെടുന്നു. ബുഡ്‌നര്‍, ബര്‍ജര്‍, ഷാര്‍, ശേഖര്‍, താവ, കുന്ദി, ഹിരണ്‍, ബര്‍ന, ഒസ്‌റജ്‌ എന്നിവയാണ്‌ പ്രധാന പോഷക നദികള്‍.

സര്‍ദാര്‍ സരോവര്‍ പദ്ധതി

1979-ല്‍ നര്‍മദാ വാട്ടര്‍ ഡിസ്‌പ്യൂട്ട്‌ ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം വന്‍തോതിലുള്ള ഒരു നര്‍മദാതാഴ്‌വര വികസനപദ്ധതി രൂപംകൊണ്ടു. ഈ പദ്ധതി 30 വലിയ അണകളും 135 ഇടത്തരം അണകളും 3000 ചെറിയ അണകളും ഉള്‍പ്പെടുന്നതാ ണ്‌. 30 പ്രധാന അണകളില്‍ ഒന്നാണ്‌ ഗുജറാത്തിലെ വിവാദമായ സര്‍ദാര്‍ സരോവര്‍ പ്രോജക്‌ട്.

താപ്‌തി

മധ്യപ്രദേശിലെ ബൈരൂര്‍ ജില്ലയില്‍ മുല്‍തായ്‌ പീഠഭൂമിയില്‍ നിന്ന്‌ ഉത്ഭവിക്കുന്നു. 724 കി. മീ. പടിഞ്ഞാറോട്ടൊഴുകി (മദ്ധ്യപ്രദേശ്‌, മഹാരാഷ്‌ട്ര, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങളിലൂടെ) സൂററ്റ്‌ സമതലം കടന്ന്‌ അറബിക്കടലില്‍ പതിക്കുന്നു. പൂര്‍ണ, ആനര്‍, ഗിര്‍നാ, ബോറി, പഝ്‌റ എന്നിവ പ്രധാന പോഷകനദികളാണ്‌.
Share:

എല്ലുകൊണ്ട് വജ്രായുധം!

വജ്രായുധത്തെക്കുറിച്ച് കേട്ടിട്ടില്ലേ? ദേവേന്ദ്രന്റെ പ്രശസ്തമായ ആ ആയുധം ഉണ്ടാക്കിയത് എന്തുപയോഗിച്ചാണെന്ന് അറിയാമോ? ഒരു പാവം മഹര്‍ഷിയുടെ എല്ലുകൊണ്ട്! ആ കഥയാവട്ടെ ഇത്തവണ.
വൃത്രന്‍ എന്ന പേരില്‍ മഹാദുഷ്ടനും ക്രൂരനുമായ ഒരസുരന്‍ ഉണ്ടായിരുന്നു. തരം കിട്ടിയാല്‍ ദേവന്മാരെ ഉപദ്രവിക്കുക എന്നതാണ് വൃത്രന്റെ പ്രധാന വിനോദം.
വൃത്രന്റെയും കൂട്ടാളികളുടെയും ഉപദ്രവങ്ങള്‍കൊണ്ട് ദേവന്മാര്‍ പൊറുതിമുട്ടി! അങ്ങനെയിരിക്കെ ഒരു ദിവസം ദേവന്മാരെല്ലാവരും കൂടി എന്തു ചെയ്‌തെന്നോ? തങ്ങളുടെ രാജാവായ ഇന്ദ്രനേയുംകൂട്ടി ബ്രഹ്മാവിന്റെ സന്നിധിയില്‍ ചെന്നു.
''എങ്ങനെയെങ്കിലും വൃത്രാസുരന്റെ കഥ കഴിക്കണം!'', ദേവന്മാര്‍ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു.
അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു: ''വൃത്രനെ കൊല്ലുന്നത് അത്ര എളുപ്പമല്ല. ദധീചമഹര്‍ഷിയുടെ അസ്ഥികൊണ്ടുണ്ടാക്കുന്ന ആയുധത്തിനു മാത്രമേ വൃത്രനെ വധിക്കാന്‍ കഴിയൂ!''
''ദധീചമഹര്‍ഷിയുടെ അസ്ഥി എങ്ങനെ കിട്ടും?'', ദേവന്മാരുടെ ഈ സംശയത്തിനും ബ്രഹ്മാവ് മറുപടി പറഞ്ഞു: ''നിങ്ങള്‍ ശോണാനദിയുടെ തീരത്തു ചെന്ന് ദധീചനെ നേരില്‍ കണ്ട് ചോദിക്കുക. വലിയ ദാനശീലനാണ് അദ്ദേഹം!''
അങ്ങനെ ദേവന്മാരെല്ലാവരുംകൂടി ശോണാനദീതീരത്ത് തപസ്സു ചെയ്യുകയായിരുന്ന ദധീചന്റെ അടുത്തെത്തി തങ്ങളുടെ ആവശ്യം അറിയിച്ചു.
''എന്റെ അസ്ഥികൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ!'', ഇങ്ങനെ പറഞ്ഞ് ദധീചന്‍ അപ്പോള്‍തന്നെ മരണം വരിച്ചു.
ദേവന്മാര്‍ ദധീചന്റെ അസ്ഥികളെടുത്ത് എന്തു ചെയ്‌തെന്നോ? ശില്പിയായ വിശ്വകര്‍മാവിനെ ഏല്പിച്ചു. അദ്ദേഹം അതുകൊണ്ട് ശക്തിയേറിയ ഒരായുധമുണ്ടാക്കി ഇന്ദ്രന് സമ്മാനിച്ചു. ദേവേന്ദ്രന്‍ വൃത്രാസുരനെ കൊല്ലാനുപയോഗിച്ച ഈ ആയുധമാണ് പിന്നീട് വജ്രായുധം എന്ന പേരില്‍ പ്രശസ്തമായത്.
Share:

എഴുത്തച്‌ഛന്‍


മധ്യകേരളത്തിലെ വെട്ടത്തുനാട്ടില്‍ തൃക്കണ്ടിയൂരുള്ള തുഞ്ചന്‍പറമ്പിലാണ്‌ (മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍) എഴുത്തച്‌ഛന്‍ ജനിച്ചത്‌. അദ്ദേഹത്തിന്റെ അച്‌ഛന്‍ ജ്യോതിഷപണ്ഡിതനായിരുന്ന ഒരു ബ്രാഹ്‌മണനായിരുന്നു. അമ്മ ശൂദ്രവംശത്തില്‍ തന്നെ ഒരു വര്‍ഗമായ ചക്കാലനായര്‍ സമുദായത്തില്‍പ്പെട്ട സ്‌ത്രീയായിരുന്നു. എ.ഡി. 1495 നും 1575 നും മധ്യേയാണ്‌ എഴുത്തച്‌ഛന്റെ ജീവിതകാലം.

ജനജീവിതം സാംസ്‌കാരികമായി തകര്‍ന്നുകഴിഞ്ഞിരുന്ന ഒരുകാലഘട്ടമായിരുന്നു അത്‌. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരവും പോര്‍ട്ടുഗീസുകാരുടെ അക്രമവുമെല്ലാം ജനജീവിതത്തില്‍ അരാജകത്വവും ദുരിതവും നിറച്ചു. ആധ്യാത്മികമായ ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിന്‌ രക്ഷയില്ല എന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. ഹരിനാമ കീര്‍ത്തനവും രാമായണവും മഹാഭാരതവുമെല്ലാം കാവ്യവിഷയങ്ങളായി സ്വീകരിക്കാന്‍ എഴുത്തച്‌ഛന്‌ പ്രേരണയായത്‌ ഇതാവാം.

എഴുത്തച്‌ഛന്റെ കൃതികള്‍ : അധ്യാത്മരാമായണം, മഹാഭാരതം

കിളിപ്പാട്ട്‌, ഭാഗവതം, ഹരിനാമകീര്‍ത്തനം, ചിന്താരത്നം, രാമായണം

ഇരുപത്തിനാല്‌ വൃത്തം.

ജന്മസ്‌ഥലമായ തുഞ്ചന്‍പറമ്പില്‍ ഒരു പള്ളിക്കൂടം സ്‌ഥാപിച്ച്‌ ധാരാളം കുഞ്ഞുങ്ങള്‍ക്ക്‌ അറിവു പകര്‍ന്നുനല്‍കിയതാവാം രാമാനുജന്‌ എഴുത്തച്‌ഛന്‍ എന്ന പേര്‌ കൂടി നല്‍കിയത്‌. പില്‍ക്കാലത്ത്‌ പാലക്കാട്ടുള്ള ചിറ്റൂരില്‍ ഒരു ആശ്രമം സ്‌ഥാപിച്ച്‌ അദ്ദേഹം അവിടെ താമസമാക്കി. ചിറ്റൂര്‍ മഠത്തില്‍ വെച്ചാണ്‌ അദ്ദേഹം സമാധിയായതെന്ന്‌ വിശ്വസിക്കപ്പെടുന്നു.

*************************

രാമാനുജന്‍

എഴുത്തച്‌ഛന്‍ തന്റെ ഗുരുസ്‌ഥാനീയനായി കരുതിയിരുന്നത്‌ പണ്ഡിതനായ ജ്യേഷ്‌ഠന്‍രാമനെയായിരുന്നു. വിദുഷാം അഗ്രേസരന്‍ എന്നാണ്‌ എഴുത്തച്‌ഛന്‍ ജ്യേഷ്‌ഠനെ വിശേഷിപ്പിക്കുന്നത്‌. രാമന്റെ അനിയന്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്ന കവി സ്വന്തം പേര്‌ രാമാനുജനെന്നാക്കി എന്നാണൊരു കഥ.

ദാര്‍ശനികനായിരുന്ന രാമാനുജാചാര്യരുടെ അനുയായികള്‍ രാമാനുജന്മാര്‍ എന്നറിയപ്പെട്ടിരുന്നു എന്നും അവരിലുള്‍പ്പെട്ടതുകൊണ്ടാണ്‌ രാമാനുജനെഴുത്തച്‌ഛനെന്നു പേരുവന്നതെന്നുമാണ്‌ മറ്റൊരു കഥ. സാക്ഷാല്‍പേര്‌ ശങ്കരന്‍ എന്നായിരുന്നു എന്നും പരദേശസഞ്ചാരത്തില്‍ ശാസ്‌ത്രം അഭ്യസിപ്പിച്ചത്‌ രാമാനുജാചാര്യരുടെ ശിഷ്യന്മാരായിരുന്നതിനാല്‍ ആ ഗുരുവിന്റെ നാമധേയം കവി സ്വീകരിച്ചു എന്നും ഒരു പക്ഷമുണ്ട്‌.

സാക്ഷാല്‍പേരുവിളിക്കുന്നതിനുള്ള മടികൊണ്ട്‌ രാമാനുജന്‍ എന്ന പേര്‌ ചില ശിഷ്യന്മാരോ അടുത്ത സംബന്ധികളോ ഉപയോഗിച്ചുവന്നത്‌ ഒടുവില്‍ പ്രസിദ്ധമായി ഭവിച്ചിരിക്കാം എന്നൊരു കഥയുമുണ്ട്‌.

*************************

കിളിപ്പാട്ട്‌

ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ!

ശ്രീരാമചരിതം നീ ചൊല്ലിടു മടിയാതെ

എന്ന്‌ എഴുത്തച്‌ഛന്‍ കിളിയോടു പറയുമ്പോള്‍ കിളി വന്ദ്യന്‍മാരെ വന്ദിച്ച്‌ കഥപറയുന്ന രീതിയിലാണ്‌ എഴുത്തച്‌ഛന്‍ അധ്യാത്മരാമായണം രചിച്ചിട്ടുള്ളത്‌. കിളിയെക്കൊണ്ട്‌ കഥപറയിക്കുന്ന കാവ്യരീതി അതിനു മുമ്പുതന്നെ തമിഴില്‍ നിലനിന്നിരുന്നു. എന്നാല്‍ കിളിപ്പാട്ട്‌ ഒരു പ്രസ്‌ഥാനമായത്‌ എഴുത്തച്‌ഛനിലൂടെയാണ്‌.

കവിയുടെ വിനയം പ്രകടിപ്പിക്കാന്‍വേണ്ടിയാണ്‌, കിളിയെപ്പോലെ സുന്ദരവും ശബ്‌ദമാധുര്യവുമുള്ള കവിതയായിരിക്കണം എന്ന കവിയുടെ ആഗ്രഹംകൊണ്ടാണ്‌, അറംപറ്റാതിരിക്കാന്‍ വേണ്ടിയാണ്‌ കിളിയെക്കൊണ്ട്‌ കഥപറയിക്കുന്നത്‌ എന്നെല്ലാം കിളിപ്പാട്ടുരീതിയെക്കുറിച്ച്‌ പറയാറുണ്ട്‌. കാകളി, കേക, കളകാഞ്ചി, മണികാഞ്ചി, ഊനകാകളി, അന്നനട എന്നിങ്ങനെയാണ്‌ കിളിപ്പാട്ടിലുപയുക്‌തമായ ചില വൃത്തങ്ങള്‍ക്കു പില്‍ക്കാലത്ത്‌ പേരുനല്‍കിയിട്ടുള്ളത്‌. ഇവയെ കിളിപ്പാട്ടു വൃത്തങ്ങള്‍ എന്നുപറയുന്നു. കാകളിയാണ്‌ കിളിപ്പാട്ടു വൃത്തങ്ങളില്‍ ഏറ്റവും പ്രസിദ്ധം.

*************************

അധ്യാത്മരാമായണം

അധ്യാത്മരാമായണം കിളിപ്പാട്ട്‌ എഴുത്തച്‌ഛന്റെ മദ്ധ്യവയസിലെ കവിതയാകുന്നു. അതിന്റെ മൂലഗ്രന്ഥം ബ്രഹ്‌മാണ്ഡപുരാണത്തിന്റെ ഒരു അംശമായ അധ്യാത്മരാമായണവും വാല്‌മീകിരാമായണംപോലെ ഏഴുകാണ്ഡമായി ഭാഗിച്ചിട്ടുള്ള ഒരു ഗ്രന്ഥവും ആകുന്നു

പതിനാലാംനൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ ഉണ്ടായ അധ്യാത്മരാമായണത്തിന്റെ സര്‍ഗാത്മകപരിഭാഷയാണ്‌ എഴുത്തച്‌ഛന്റെ രാമായണം. (വാല്‌മീകിയുടെ മൂലകൃതി സംസ്‌കൃതത്തിലല്ല രചിക്കപ്പെട്ടിട്ടുള്ളത്‌. അന്ന്‌ നിലവിലിരുന്ന ഒരു പ്രാകൃതഭാഷയിലാണ്‌ വാല്‌മീകിരാമായണം രചിക്കപ്പെട്ടിട്ടുള്ളതെന്നാണ്‌ കരുതപ്പെടുന്നത്‌.) വാല്‌മീകി രാമായണത്തില്‍ രാമനെ മാനുഷികദൗര്‍ബല്യങ്ങളുള്ള ഒരു കഥാപാത്രമായാണ്‌ ചിത്രീകരിച്ചിട്ടുള്ളത്‌. അധ്യാത്മ രാമായണത്തിലാകട്ടെ രാമന്‍ ഒരു ദിവ്യകഥാപാത്രമാണ്‌. വായനക്കാരില്‍ ആധ്യാത്മികബോധം ഉണര്‍ത്താനായി ബോധപൂര്‍വം കാവ്യരചന നടത്തുകയാണ്‌ എഴുത്തച്‌ഛന്‍ ചെയ്‌തത്‌. വിശദീകരിക്കേണ്ടിടത്ത്‌ വിശദീകരിച്ചും സംഗ്രഹിക്കേണ്ടിടത്ത്‌ സംഗ്രഹിച്ചും ആവശ്യമില്ലെന്നുകണ്ട ഭാഗങ്ങള്‍ ഉപേക്ഷിച്ചും ഉചിതമെന്നു തോന്നന്ന സന്ദര്‍ഭങ്ങളില്‍ സ്വതന്ത്രഭാവന ഉപയോഗിച്ചും മൂലകൃതിയില്‍ നിന്ന്‌ ആവശ്യമുള്ള മാറ്റങ്ങളോടെയാണ്‌ എഴുത്തച്‌ഛന്‍ അധ്യാത്മരാമായണം പരിഭാഷ നടത്തിയിട്ടുള്ളത്‌.

*************************

ഭാഷാപിതാവ്‌

മലയാളഭാഷയുടെ പിതാവ്‌ എന്നാണ്‌ തുഞ്ചത്ത്‌ രാമാനുജന്‍ എഴുത്തച്‌ഛനെ വിശേഷിപ്പിക്കുന്നത്‌. എഴുത്തച്‌ഛന്റെ കാലമായപ്പോഴേക്കുതന്നെ മലയാളം തമിഴില്‍നിന്ന്‌ വേര്‍പിരിഞ്ഞ്‌ സ്വതന്ത്രഭാഷയായി രൂപം പ്രാപിച്ചിരുന്നു. ചെറുശ്ശേരിയും കണ്ണശ്ശകവികളും കാവ്യരചനകൊണ്ട്‌ മലയാളത്തെ സമ്പുഷ്‌ടമാക്കിയിരുന്നു. രാമചരിതവും എണ്ണമറ്റ മണിപ്രവാളകൃതികളും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടും എഴുത്തച്‌ഛനെ ഭാഷാപിതാവായി ആദരിക്കുന്നത്‌ എന്തുകൊണ്ടാവാം.

എഴുത്തച്‌ഛനെപ്പോലെ സാമാന്യജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ കവിയും അധ്യാത്മരാമായണം പോലൊരു കൃതിയും മലയാളത്തിലുണ്ടായിട്ടില്ല. അക്ഷരജ്‌ഞാനമില്ലാത്തവര്‍ പോലും അക്ഷരസ്‌ഫുടതയോടുകൂടി വാമൊഴിയായി പാടിപ്പകര്‍ന്നു പതിഞ്ഞ മറ്റേതൊരു കൃതിയാണ്‌ മലയാളത്തിലുള്ളത്‌!

കൃഷിയിലൂടെ മാത്രം വീടുപുലര്‍ന്നിരുന്ന അക്കാലത്ത്‌ പട്ടിണിയും ദുരിതവും കൊണ്ട്‌ വരുന്ന പഞ്ഞക്കര്‍ക്കിടകത്തില്‍ ആ

ശ്വാസമഴയായി കേരളക്കരയിലെങ്ങും അധ്യാത്മരാമായണം പെയ്‌തിറങ്ങി: പട്ടിണിയായ മനുഷ്യാ നീ പുസ്‌തകം കൈയിലെടുക്കൂ എന്ന്‌ ബര്‍ടോള്‍ഡ്‌ ബ്രഷ്‌ത് പറയുന്നതിന്‌ നൂറ്റാണ്ടുകള്‍ മുമ്പുതന്നെ! അച്ചടി അന്ന്‌ കണ്ടുപിടിച്ചിട്ടുപോലുമുണ്ടായിരുന്നില്ല.

എഴുത്തച്‌ഛന്‍ രാമായണകഥ പറഞ്ഞ ഭാഷ മലയാളത്തിന്റെ എക്കാലത്തെയും നിലവാരഭാഷയായി പരിണമിച്ചു. ഏ.ആര്‍. രാജരാജവര്‍മ്മയുടെ കേരള പാണിനീയവും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവും വരുന്നതിനു മുമ്പുവരെ മലയാളത്തിന്റെ വ്യാകരണഗ്രന്ഥവും നിഘണ്ടുവുമെല്ലാം എഴുത്തച്‌ഛന്റെ കൃതികളായിരുന്നു. എഴുത്തച്‌ഛനുശേഷം വന്ന എല്ലാ കവികളും ആ ഭാഷയില്‍നിന്നാണ്‌ ഊര്‍ജം സ്വീകരിച്ചത്‌. ഇന്നും അത്‌ തുടരുന്നു. എഴുത്തച്‌ഛനെ മലയാളഭാഷയുടെ പിതാവ്‌ എന്നുപറയുന്നതിന്റെ പൊരുള്‍ ഇതെല്ലാമാണ്‌.

*************************

അടിയന്റെ ചക്കില്‍ നാലും ആറും ആടും

ഏകദേശം പതിനാറു വയസിനു മേലായതിന്റെശേഷം സ്വദേശത്തിനു സമീപം ഒരു പള്ളിക്കൂടം കെട്ടി എഴുത്തച്‌ഛന്‍ കുട്ടികളെ പഠിപ്പിച്ചുവന്നു. കുട്ടികള്‍ക്ക്‌ ആ കാലത്ത്‌ അക്ഷരം അഭ്യസിച്ചതിന്റെ ശേഷം ഈശ്വരസ്‌തുതിയായിട്ടു പഠിക്കുന്നതിലേക്ക്‌ ധാരാളമൊന്നും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം ഗണപതിസ്‌തവം ആദിയായ സ്‌തവങ്ങള്‍ ഉണ്ടാക്കി ആ കുട്ടികളെ അഭ്യസിപ്പിച്ചുവന്നു. ഇങ്ങനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു നമ്പൂതിരിമാര്‍ കേട്ടിട്ടു സ്‌പര്‍ദ്ധയോടുകൂടി

എന്താ തുഞ്ചന്റെ ചക്കില്‍ എത്ര ആടും എന്ന്‌ ആക്ഷേപമായി ചോദിച്ചു എന്നും അതിനുത്തരമായി അടിയന്റെ ചക്കില്‍ 4ഉം 6 ഉം ആട എന്നുപറഞ്ഞു എന്നും ഒരുകഥയുണ്ട്‌. അദ്ദേഹത്തിന്റെ ജാതിന്യൂനതയെ ആസ്‌പദമാക്കി ആക്ഷേപിക്കയാല്‍ തുഞ്ചന്‌ കാലുഷ്യം ഉണ്ടായി. അതിനു പ്രതിക്രിയയായി അതുവരെ തമിഴിന്റെ ഒരു ഉപഭാഷയുടെ ശേഖരത്തില്‍ ഇരുന്ന മലയാളഭാഷയെ ദേവഭാഷയായ സംസ്‌കൃതത്തിന്‌ സമമാക്കുന്നുണ്ടെന്ന്‌ ശപഥം ചെയ്‌തു.

*************************

തുഞ്ചന്‍ സ്‌മാരകം

തിരൂരിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു സമീപം തുഞ്ചന്‍പറമ്പിലാണ്‌ എഴുത്തച്‌ഛന്റെ ജന്മഗൃഹം സ്‌ഥിതിചെയ്യുന്നത്‌. അവിടെയാണ്‌ എം.ടി. വാസുദേവന്‍ നായര്‍ രക്ഷാധികാരിയായി തുഞ്ചന്‍ സ്‌മാരകം നിര്‍മ്മിച്ചിട്ടുള്ളത്‌. ഡിസംബര്‍ 31 തുഞ്ചന്‍ ദിനമായി ആചരിച്ചുവരുന്നു. വിജയദശമിയോടനുബന്ധിച്ച്‌ എഴുത്തിനിരുത്തും വിപുലമായതോതില്‍ ഇവിടെ നടന്നുവരുന്നു. കേരളീയരുടെ വൈജ്‌ഞാനിക തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്‌ തുഞ്ചന്‍പറമ്പ്‌.
Share:

തലയില്‍ പിഞ്ഞാണം കമഴ്ത്തിയ മിന്‍ഗ!

പണ്ടുപണ്ട് ജപ്പാനിലെ ഒരു ഗ്രാമത്തില്‍ മിന്‍ഗ എന്നൊരു സുന്ദരിക്കുട്ടിയും അവളുടെ അമ്മയും താമസിച്ചിരുന്നു. മിയാമി എന്നായിരുന്നു അമ്മയുടെ പേര്.
വയലില്‍ രാപകല്‍ കഠിനാധ്വാനം ചെയ്താണ് മിയാമി തനിക്കും മകള്‍ക്കും ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്.
അങ്ങനെയിരിക്കെ, മിയാമിക്ക് എന്തോ രോഗം പിടിപെട്ടു. ഒരു ദിവസം മിയാമി, മിന്‍ഗയെ അരികില്‍ വിളിച്ച് പറഞ്ഞു: ''മകളേ, എനിക്കിനി അധികം ദിവസങ്ങളില്ല. നിന്നെക്കുറിച്ചോര്‍ത്താണ് എന്റെ പേടി. ദൈവം നിനക്ക് വേണ്ടതിലേറെ സൗന്ദര്യം തന്നിട്ടുണ്ട്. ആ സൗന്ദര്യം ഒരു വിനയായിക്കൂടാ. അതുകൊണ്ട് നിന്റെ സൗന്ദര്യം നീ ആരും കാണാതെ മറച്ചുവയ്ക്കണം!'', ഇത്രയും പറഞ്ഞ മിയാമി ഒരു മരപ്പിഞ്ഞാണമെടുത്ത് മിന്‍ഗയുടെ തലയില്‍ കമഴ്ത്തി.
വൈകാതെ മിയാമി മരിച്ചു. അതിനുശേഷം അമ്മ പറഞ്ഞതനുസരിച്ച് തലയില്‍ പിഞ്ഞാണം ധരിച്ചു മാത്രമേ മിന്‍ഗ പുറത്തിറങ്ങിയുള്ളൂ.
തലയില്‍ പിഞ്ഞാണവുമായി നടക്കുന്ന മിന്‍ഗയെ നോക്കി ആളുകള്‍ കളിയാക്കിച്ചിരിക്കാന്‍ തുടങ്ങി. ചിലര്‍ അവളുടെ തലയില്‍ നിന്ന് പിഞ്ഞാണം ഊരിക്കളയാനും നോക്കി!
എന്നാല്‍ മിന്‍ഗയോ? അവള്‍ ഇതിനൊന്നും ചെവികൊടുത്തില്ല. രാവിലെയായാല്‍ മിന്‍ഗ തോടിനക്കരെയുള്ള വയലിലേക്ക് പോകും. വൈകുംവരെ അവിടെ ജോലി ചെയ്ത് മുതലാളിയുടെ കൈയില്‍ നിന്ന് പണവും വാങ്ങി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യും.
നന്നായി ജോലി ചെയ്യുന്ന മിന്‍ഗയെ മുതലാളിയുടെ ഭാര്യയ്ക്ക് വലിയ ഇഷ്ടമായി. അവര്‍ അവളെ തന്റെ വീട്ടുജോലിക്കാരിയാക്കി.
അപ്പോഴേക്ക് മിന്‍ഗ ഒരു യുവതിയായിക്കഴിഞ്ഞിരുന്നു.
അക്കാലത്താണ് മുതലാളിയുടെ മകന്‍ കിം വിദേശത്തെ പഠനം കഴിഞ്ഞ് വീട്ടിലെത്തിയത്. തലയില്‍ പിഞ്ഞാണം കമഴ്ത്തി നടക്കുന്ന മിന്‍ഗയെ കണ്ടപ്പോള്‍ അവന് വല്ലാത്ത രസം തോന്നി. ഒരു ദിവസം പിഞ്ഞാണത്തിന്റെ വിടവിലൂടെ അവളുടെ മുഖം കണ്ട കിം അന്തംവിട്ടു: 'ഹൊ! എന്തൊരു സൗന്ദര്യം!'
'താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഇവളെ മാത്രം!', കിം തീരുമാനിച്ചു. എന്നാല്‍ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം കിമ്മിന്റെ തീരുമാനത്തെ എതിര്‍ത്തു.
''ഹും, എവിടുന്നോ കേറിവന്ന ഒരു വേലക്കാരിയെ മാത്രമേ നിനക്ക് കല്യാണം കഴിക്കാന്‍ കിട്ടിയുള്ളൂ?'', അച്ഛന്‍ ചോദിച്ചു.
'തനിക്ക് ജോലി തന്ന മുതലാളിയുടെ വീട്ടില്‍ താന്‍ കാരണം ഒരു കലഹം ഉണ്ടാകരുത്!', ഇങ്ങനെ കരുതിയ മിന്‍ഗ എന്തു ചെയ്‌തെന്നോ? കിമ്മിനെ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചു.
എന്നാല്‍ അന്നു രാത്രി മിന്‍ഗയുടെ സ്വപ്‌നത്തില്‍ മരിച്ചുപോയ
അവളുടെ അമ്മ പ്രത്യക്ഷപ്പെട്ടു. ''മോളേ, നീ കിമ്മിനെ വിവാഹം കഴിക്കണം!'', അമ്മ പറഞ്ഞു.
'അമ്മ ആവശ്യപ്പെട്ടാല്‍ വയ്യെന്നു പറയുന്നതെങ്ങനെ?', മിന്‍ഗ വിവാഹത്തിനുള്ള തന്റെ സമ്മതം കിമ്മിനെ അറിയിച്ചു.
കിം, തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നറിഞ്ഞ അച്ഛനും അമ്മയും മനസ്സില്ലാ മനസ്സോടെയെങ്കിലും ആ വിവാഹത്തിന് സമ്മതം മൂളി. ''പക്ഷേ, ഒരു കാര്യം- അവളുടെ തലയിലെ പിഞ്ഞാണം എടുത്തുകളയണം'', അവര്‍ ആവശ്യപ്പെട്ടു.
ആരൊക്കെ ശ്രമിച്ചിട്ടും മിന്‍ഗയുടെ തലയിലെ പിഞ്ഞാണം വലിച്ചെടുക്കാനായില്ല. 'ഇനി എന്തു ചെയ്യും?', എല്ലാവരും നിസ്സഹായരായി പരസ്​പരം നോക്കി.
''ഹും, ഒരു നശിച്ച പിഞ്ഞാണം!'', ദേഷ്യം വന്ന കിം, മിന്‍ഗയുടെ
തലയിലെ പിഞ്ഞാണത്തില്‍ മുഷ്ടി ചുരുട്ടി ഒരിടിയിടിച്ചു. പിഞ്ഞാണം പൊട്ടിച്ചിതറി താഴെ വീണു. പിഞ്ഞാണത്തിനകത്തുനിന്ന് സ്വര്‍ണ്ണ
നാണയങ്ങളും രത്‌നങ്ങളും താഴെ വീണ് ചിതറി! ഇതുകണ്ട് എല്ലാവര്‍ക്കും അത്ഭുതമായി.
ഇത്രയും വലിയ സമ്പാദ്യം തനിക്കുവേണ്ടി കരുതിവച്ച അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ മിന്‍ഗയുടെ കണ്ണു നിറഞ്ഞു. വൈകാതെ കിമ്മിന്റേയും മിന്‍ഗയുടേയും വിവാഹം ആര്‍ഭാടമായിത്തന്നെ നടന്നു. അവര്‍ പിന്നീട് ഒരുപാടുകാലം സുഖമായി ജീവിച്ചു.
Share:

Cosmic shadow playJuly 22 promises a solar eclipse that will be visible in many regions in India. The moon will hide the main disc of the sun and only the outer portions will be visible. A truly amazing sight.

Photo: V. Raju

Celestial drama : School kids watch a solar eclipse.

Remember the scene from Prisoners of the Sun where Tintin is tied up, ready to be burned alive? Tintin knew that the Moon was going to hide the Sun that day, and he told the Inca chief there would be an angry sign from the Sun if they killed him. Then the Sun became dark, the Incas were terrified and Tintin was set free. Tintin was saved by what we call an eclipse. To be precise, an eclipse of the Sun, as Thomson and Thompson might have added.

As the Moon goes around the Earth, sometimes it comes exactly between the Earth and the Sun, and throws a shadow that may reach the Earth. A person standing at the shadowed portion on the Earth will not be able to see the Sun because the Moon would block the view. Depending on where the person is standing, the Sun might appear to be either totally blocked, or partially blocked. One calls it a total or a partial solar eclipse.


Something spectacular

One such solar eclipse is going to take place on July 22, and some parts of India will be among the shadowed region on Earth that day. If the sky is not otherwise covered by monsoon clouds, people watching from certain places (like Mumbai, Indore, Varanasi, Patna and so on) will see a spectacular sight. As the Moon will hide the main disc of the Sun, the outer portions of the Sun will become visible. A solar eclipse offers the only chance when this ‘corona’ (which means crown) can be seen. Along with the dazzling corona, some planets like Venus and Mars will also be seen because the sky will momentarily become dark.


People from other places in India will see a partially blocked Sun. It will last for a few minutes though, since the Moon is moving, and the Earth is also rotating.

Fifteen days after the solar eclipse, when the Moon reaches the opposite side, another eclipse will take place. This time the Earth will throw its shadow on the Moon, and the Moon will appear dark for some time on the night of August 6.

There was a lunar eclipse on July 8 (that lunar eclipses occur only on full moon nights, and solar eclipses, on new moon days), but it was not visible from India. This means that by the time the Moon entered the Earth’s shadow, India had moved to the daylight side.

This instance of three eclipses occurring within a month might strike you odd, but if you think about it, it would not appear so any more. For one thing, lunar eclipses are quite common, because the Earth throws a big shadow, bigger than that thrown by the Moon, because the Earth is bigger than the Moon. This increases the chance of the Earth’s shadow falling on the Moon. One must take some precautions in viewing eclipses though. Lunar eclipses can be watched without any special gear, but for solar eclipses one should use filters to protect the eyes.


Food for thought

Why don’t we see eclipses on every full and new moon?

The Moon’s orbit is slightly bent relative to the orbit of the Earth around the Sun. Most often, the Moon is slightly above or below the plane of the Earth’s orbit, and so its shadow does not reach the Earth, or the Earth’s shadow does not fall on it.

Why does the Moon look dark red during a lunar eclipse?

Although most of the sunlight is blocked by the Earth, some light does reach the Moon after being scattered through the Earth’s atmosphere that makes it look red.

Why don’t planets like Venus eclipse the Sun?

Venus does come between Earth and the Sun at times, but its size is too small to block the Sun completely. It is a coincidence that the Moon and the Sun appear to have the same size from the Earth, although their sizes are very different in reality. This coincidence makes the solar eclipse a wonderful spectacle.

Get your Nickgoggles

Nick, the kids’ channel invites all kids to join in and witness the Solar Eclipse! Since it is not safe to view the eclipse with your naked eye; Nick gives its viewers really funky and cool “Nickgoggles” with a special safe filter to look directly at the ‘diamond ring’ that the sun and moon form.

To get your hands on the goggles all you have to do is log on towww.nickindia.com or SMS Solar your name to 56882.

From history

Eclipses offer scientists a chance to do some special experiments that cannot be done otherwise. And since the eclipses can be seen from a limited region on the Earth, scientists often organise expeditions to various places in order to watch eclipses.

One such important expedition came to India in 1868 to witness a total solar eclipse on August 18. Pierre Jules César Janssen came from France to Guntur to observe the eclipse, and the then Madras Observatory sent a few astronomers to places like Machilipatnam and Belgaum. They all hoped to study the spectrum of sunlight at the time of the eclipse. Scientists had at that time established that one could identify substances with the spectra of their light. During the eclipse, astronomers discovered a bright yellow line in the spectrum that no one had seen earlier. They later found it to be the signature of a new type of gas, which they named ‘helium’, from the Greek word ‘helios’ for the Sun, because they had first found it in the Sun.

The author is an astronomer at the Raman Research Institute, Bangalore.
Share:

ചന്ദ്രന്‍െറ വൃദ്ധിക്ഷയങ്ങള്‍


ചന്ദ്രന്‍ ഭൂമിയെ വലംവയ്‌ക്കുമ്പോള്‍ സൂര്യപ്രകാശം പതിക്കുന്ന ചന്ദ്രഭാഗത്തിന്‍െറ ഓരോ അംശമാണ്‌ ഓരോ ദിവസവും നമുക്ക്‌ ദൃശ്യമാകുന്നത്‌. ഈ അംശങ്ങളാണ്‌ ചന്ദ്രക്കലകള്‍. ഭൂമിയെ ചുറ്റിയുള്ള ഒരു മാസത്തെ സഞ്ചാരത്തിനിടയില്‍ ഒരു പ്രാവശ്യം ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ വരും. അന്ന്‌ ചന്ദ്രന്‍െറ, സൂര്യനഭിമുഖമായ വശത്തു മാത്രമേ പ്രകാശം പതിക്കുകയുള്ളൂ. ഭൂമിക്കഭിമുഖമായ ഭാഗത്ത്‌ ഇരുട്ടായിരിക്കും. ഇതിനെ കറുത്തവാവ്‌ അഥവാ അമാവാസി (new moon) എന്നു വിളിക്കുന്നു. എന്നാല്‍ ചന്ദ്രനില്‍ ഒരു മങ്ങിയ പ്രകാശം കാണപ്പെടുന്നു. ഇതിനെ Earth shine എന്നു

പറയുന്നു. ഭൂമിയില്‍നിന്നു പ്രതിഫലിക്കുന്ന സൂര്യപ്രകാശം ചന്ദ്രനില്‍ പതിക്കുന്നതാണിതിനു കാരണം. അമാവാസി മുതല്‍ പൗര്‍ണമി വരെ ചന്ദ്രന്‍െറ പ്രകാശിതഭാഗം വളര്‍ന്നുവരുന്നതായി കാണാം. ഈ വളര്‍ച്ചയെ ചന്ദ്രന്‍െറ വൃദ്ധി എന്നു പറയുന്നു. ചന്ദ്രന്‍െറ പരിക്രമണ കാലത്ത്‌ ഭൂമി ചന്ദ്രനും സൂര്യനുമിടയ്‌ക്കു വരുമ്പോള്‍ ചന്ദ്രനില്‍ സൂര്യരശ്‌മി പ്രതിഫലിക്കുന്ന ഭാഗം ഭൂമിക്കഭിമുഖമായി വരുന്ന അവസരമാണ്‌ വെളുത്തവാവ്‌ അഥവാ പൗര്‍ണമി (Full moon). പൗര്‍ണമി മുതല്‍ അമാവാസി വരെയുള്ള ദിവസങ്ങളില്‍ ചന്ദ്രന്‍െറ പ്രകാശിതഭാഗത്തിന്‍െറ വ്യാപ്‌തി കുറഞ്ഞുവരുന്നതായി കാണാം. ഇതിനെ ചന്ദ്രന്‍െറ ക്ഷയം എന്നു പറയുന്നു. ഈ വൃദ്ധിയും ക്ഷയവും ചന്ദ്രന്‍െറ പ്രകാശിതഭാഗത്തു വരുത്തുന്ന വ്യത്യസ്‌ത ആകൃതികള്‍ക്കാണ്‌ ചന്ദ്രന്‍െറ കലകള്‍ എന്നു പറയുന്നത്‌. സൂര്യനുമായി ചന്ദ്രനും ഭൂമിയും അവലംബിച്ചുകൊണ്ടിരിക്കുന്ന സ്‌ഥാനവ്യത്യാസങ്ങള്‍, ചലനം, ചന്ദ്രന്‍െറയും ഭൂമിയുടെയും സ്വയം പ്രകാശമില്ലായ്‌മ എന്നിവയാണ്‌ ആകൃതി വ്യത്യാസങ്ങള്‍ക്കുള്ള മുഖ്യകാരണങ്ങള്‍. അമാവാസി കഴിഞ്ഞ്‌ ഒരു സുവര്‍ണ്ണ വക്രരേഖയെത്തുടര്‍ന്ന്‌ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം കാണപ്പെടുന്ന ചന്ദ്രക്കല (Waxing credcent) ക്രമമായി വളര്‍ന്ന്‌ ഏഴുദിവസം കഴിയുമ്പോള്‍ ചന്ദ്രന്‍െറ പ്രകാശിതഭാഗത്തിന്‍െറ പകുതി ദൃശ്യമാകുന്നു. ഈ ചന്ദ്രക്കലയ്‌ക്ക് ആദ്യപാദം (First quarter) എന്നുപറയുന്നു. പതിനൊന്നാം ദിവസമാകുമ്പോള്‍ ചന്ദ്രന്‍െറ ഭൂമിക്കഭിമുഖമായി വരുന്ന ഭാഗത്തിന്‍െറ മുക്കാല്‍ ഭാഗം പൂര്‍ണമല്ലാതെ (Waxing Gibbous) ദൃശ്യമാകുന്നു. പതിനാലാം ദിവസം ആകുമ്പോള്‍ ഭൂമിക്കഭിമുഖമായ ചന്ദ്രന്‍െറ ഭാഗം പൂര്‍ണ്ണ പ്രകാശിതമായി പൗര്‍ണമി ആയിത്തീരുന്നു. പതിനെട്ടു ദിവസം ആകുമ്പോഴേക്കും മുക്കാല്‍ ഭാഗം (Waxing Gibbous) ദൃശ്യമാകുന്നു. ഇരുപത്തൊന്നു ദിവസമാകുമ്പോള്‍ അര്‍ദ്ധചന്ദ്രഭാഗം (Last quarter) ദൃശ്യമാകുന്നു. ഇരുപത്തിയെട്ടാം ദിവസം വീണ്ടും അമാവാസിയിലെത്തുന്നു
Share:

ചന്ദ്രന്‍െറ ഉത്ഭവം


ചന്ദ്രന്‍െറ ഉല്‌പത്തിയെപ്പറ്റി നാലു സിദ്ധാന്തങ്ങളാണ്‌ നിലവിലുള്ളത്‌.

1. എസ്‌കേയ്‌പ് തിയറി എന്ന പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തപ്രകാരം ഭൂമിയും ചന്ദ്രനും ആരംഭത്തില്‍ ഒന്നായിരുന്നെന്നും ഭൂമിയുടെ ഒരു വശം സൂര്യന്‍െറ ആകര്‍ഷണം മൂലം വീര്‍ത്തുവന്ന്‌ അവസാനം ആ ഭാഗം ചന്ദ്രനായി വേര്‍പെട്ടുപോയെന്നും പറയുന്നു.

2. കാപ്‌ചര്‍ തിയറി എന്ന സിദ്ധാന്തം പറയുന്നത്‌ ആദ്യകാലത്ത്‌ ചന്ദ്രന്‍ സൗരയൂഥത്തിലെ ഒരു ഗ്രഹമായിരുന്നു എന്നാണ്‌. എന്നാല്‍ ഏതോ ഒരു ഘട്ടത്തില്‍ ഭൂമി ചന്ദ്രനെ തന്‍െറ ആകര്‍ഷണവലയ ത്തില്‍പെടുത്തുകയാണുണ്ടായതത്രേ! അങ്ങനെ ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമായി അതിനെ ചുറ്റാന്‍ തുടങ്ങി.

3. മൂന്നാമത്തെ സിദ്ധാന്തപ്രകാരം ഭൂമിയും ചന്ദ്രനും ഒരേ സ മയം അടുത്തടുത്തായി രൂപം കൊണ്ടവയാണ്‌. സൂര്യന്‍ രൂപംകൊണ്ടശേഷം അവശേ ഷിച്ച വാതകങ്ങളും ധൂളിയും വെവ്വേറെ ഘനീഭവിച്ച്‌ ഭൂമിയും ചന്ദ്രനും രൂപംകൊണ്ടു എന്നത്രേ ഈ സിദ്ധാന്തം പറയുന്നത്‌.

4. കൊളീഷന്‍ തിയറി എന്ന നാലാമത്തെ സിദ്ധാന്തം അനുസരിച്ച്‌ ശൂന്യാകാശത്തുനിന്നും ഒരു വന്‍ പദാര്‍ത്ഥം ഭൂമിയെ വന്നിടിച്ചു എന്നും തത്‌ഫലമായി ഭൗമോപരിതലത്തില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുപോയെന്നുമാണ്‌ പറയുന്നത്‌. ഈ വസ്‌തുക്കള്‍ ഭൂമിയെ വലയം വച്ചു കൊണ്ടിരുന്ന വേളയില്‍ പരസ്‌പരം ആകര്‍ഷിക്കപ്പെട്ട്‌ ഒന്നായിത്തീര്‍ന്ന്‌ ചന്ദ്രന്‍ രൂപം കൊള്ളാന്‍ ഇടയായത്രേ!
Share:

ഇന്ത്യയുടെ ചന്ദ്രയാന്‍


തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക മികവിലൂടെ ഇന്ത്യ നേടിയ അഭിമാനകരമായ നേട്ടമാണ്‌ ചന്ദ്രപര്യവേക്ഷണ വാഹനമായ ചന്ദ്രയാന്‍-1ന്റെ വിജയകരമായ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ റോക്കറ്റ്‌ വിക്ഷേപണകേന്ദ്രത്തില്‍നിന്ന്‌ ഒക്‌ടോബര്‍ 22ന്‌ പുലര്‍ച്ചെ പി.എസ്‌.എല്‍.വി.-11 റോക്കറ്റിലാണ്‌ ചന്ദ്രയാന്‍ വിക്ഷേപിച്ചത്‌. 18 മിനിറ്റുകൊണ്ട്‌ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ പേടകത്തെ നവംബര്‍ എട്ടിന്‌ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. നവംബര്‍ 12-ന്‌ ചന്ദ്രനില്‍നിന്ന്‌ 100 കിലോമീറ്റര്‍ അകലെയുള്ള സ്‌ഥിരം ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാനില്‍നിന്ന്‌ ത്രിവര്‍ണ പതാക പതിച്ച മൂണ്‍ ഇംപാക്‌റ്റ്‌ പ്രോബ്‌ (എം.ഐ.പി) നവംബര്‍ 14ന്‌ രാത്രി 8.31ന്‌ ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഷാക്കില്‍ടണ്‍ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങി. ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍ സോവിയറ്റ്‌ യൂണിയന്‍, യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി, ചൈന, ജപ്പാന്‍, എന്നിവരോടൊപ്പം ഇന്ത്യയും ചരിത്രത്തില്‍ ഇടംപിടിച്ചു. 11 പഠനോപകരണങ്ങളുമായാണ്‌ ചന്ദ്ര യാന്‍-1 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്‌. ഇതില്‍ അഞ്ചെണ്ണം ഇന്ത്യന്‍ ഉപകരണങ്ങളാണ്‌. ആറെണ്ണം വിദേശനിര്‍മ്മിതവും. എം.ഐ.പി. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോടെ പത്ത്‌ ഉപകരണങ്ങളാണ്‌ ഇനി ചന്ദ്രയാനിലുള്ളത്‌. രണ്ടു വര്‍ഷത്തോളം ചന്ദ്രനില്‍നിന്ന്‌ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെ ചുറ്റിക്കറങ്ങുന്ന ചന്ദ്രയാന്‍, ചന്ദ്രന്റെ ഉത്‌ഭവം, പരിണാമങ്ങളെക്കുറിച്ച്‌ പഠിക്കുന്നതു കൂടാതെ, ഭാവി ഇന്ധനമെന്നു കരുതുന്ന ഹീലിയം-3ന്റെ സാന്നിധ്യവും ചന്ദ്രന്റെ ലവണഘടനയും പഠനവിധേയമാക്കും. 2012-ഓടുകൂടി ചന്ദ്രയാന്‍-2 യാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ്‌ ഐ.എസ്‌.ആര്‍.ഒ.
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.