കണ്ണ്‌

Share it:
ജനിച്ചുവീഴുന്ന സമയം മുതല്‍ കണ്ണിനെ നാം വളരെയധികം ആശ്രയിക്കുന്നുണ്ട്‌. നിറം, ആകൃതി, ചലനം എന്നിവയെക്കുറിച്ചെല്ലാം നാം അറിയുന്നത്‌ കണ്ണുകളിലൂടെയാണ്‌. കാഴ്‌ചയ്‌ക്കുള്ള ഇന്ദ്രിയമാണ്‌ കണ്ണ്‌.

കണ്ണിന്റെ ഘടന

ഓരോ കണ്ണിനും ഗോളാകൃതിയാണുള്ളത്‌. ഇത്‌ തലയോട്ടിയിലുള്ള നേത്ര കോടരം എന്ന കുഴിയില്‍ സ്‌ഥിതിചെയ്യുന്നു. കണ്ണിന്റെ മുന്നിലുള്ള കുറച്ചു ഭാഗം മാത്രമാണ്‌ പുറത്തുകാണുന്നത്‌. മൂന്ന്‌ ജോടി പേശികള്‍കൊണ്ട്‌ നേത്രഗോളം നേത്രകോടരത്തില്‍ ബന്ധിച്ചിരിക്കുന്നു. കണ്ണിന്റെ ചലന ത്തിന്‌ ഈ പേശികള്‍ സഹായിക്കുന്നു. പീലിയോടുകൂടിയ ഒരുജോഡി കണ്‍പോളകള്‍ കണ്ണിന്റെ മുന്‍ഭാഗത്തിന്‌ സംരക്ഷണം നല്‍കുന്നു.

നേത്രാവരണം

കണ്ണിന്റെ മുന്‍ഭാഗവും കണ്‍പോളകള്‍ക്കുള്‍വശവും ആവരണം ചെയ്‌തിരിക്കുന്ന സുതാര്യമായ നേര്‍ത്ത പാട.

കണ്ണുനീര്‍ഗ്രന്ഥികള്‍

ഓരോ കണ്ണിന്റെയും മുകളിലായി ഒരു ജോഡി കണ്ണുനീര്‍ഗ്രന്ഥികള്‍ ഉണ്ട്‌. കണ്ണുനീര്‍, കണ്ണിനെ ഈര്‍പ്പമുള്ളതാക്കി സൂക്ഷിക്കുകയും കണ്ണില്‍ പതിക്കുന്ന അഴുക്ക്‌, പൊടി എന്നിവയെ നശിപ്പിക്കുകയും ചെയ്യുന്നു. കണ്ണുനീരിലടങ്ങിയിരിക്കുന്ന ലൈസോസൈം എന്ന ജീവാഗ്നി അണുനാശകശക്‌തിയുള്ളതാണ്‌.കണ്ണുനീര്‍ കൂടുതലായാല്‍ അത്‌ കണ്ണിന്റെ കോണിലുള്ള ഒരു ചെറിയ നാളം വഴി ഒഴുകി നാസികയ്‌ക്കുള്ളില്‍ പ്രവേ ശിക്കുന്നു.

1. ദൃഢപടലം

ഏറ്റവും പുറമെയുള്ള പാളി. കട്ടിയുള്ളതും വെളുത്തതുമാണ്‌്. ഇതാണ്‌ കണ്ണിന്റെ വെള്ള.

കോര്‍ണിയ

ദൃഢപടലത്തിന്റെ സുതാര്യമായതും ഉന്തിയതുമായ ഭാഗം.

2. രക്‌തപടലം


മദ്ധ്യപാളി. ദൃഢപടലത്തിന്റെ ഉള്‍ഭിത്തിയോടു ചേര്‍ന്നു സ്‌ഥിതിചെയ്യുന്നു. കടുത്തനിറമുള്ളതും താരതമ്യേന കനം കുറഞ്ഞതുമായ പാളി. ഇതില്‍ രക്‌തലോമികകള്‍ നിറഞ്ഞിരിക്കുന്നു. കണ്ണിലെ കലകള്‍ക്ക്‌ പോഷണവും ഓക്‌സിജനും ലഭിക്കുന്നത്‌ ഈ രക്‌തലോമികകളില്‍ നിന്നാണ്‌.

ഐറിസ്‌

കോര്‍ണിയയ്‌ക്കുപിന്നിലുള്ള രക്‌തപടലത്തി ന്റെ ഭാഗം. മദ്ധ്യത്തിലൊരു സുഷിരമുള്ളതും വൃത്താകൃതിയുള്ളതുമാണ്‌. മെലാനിന്‍ എന്ന വര്‍ണവസ്‌തുവിന്റെ കൂടുതല്‍ കുറവനുസരിച്ച്‌ ഐറിസ്‌ ചാരനിറമുള്ളതോ നീലനിറമുള്ളതോ ഇരുണ്ടതോ ആയിരിക്കും.

കൃഷ്‌ണമണി

ഐറിസിന്റെ മദ്ധ്യത്തിലുള്ള സുഷിരം

ദൃഷ്‌ടിപടലം

കണ്ണിന്റെ ഭിത്തിയില്‍ ഏറ്റവും ഉള്ളി ലുള്ള പാളി. നേത്രഗോളത്തിനുള്ളില്‍ പിന്‍ഭാഗത്തായി കാണുന്ന അതിലോ ലമായ ആവരണം.

കാഴ്‌ച

നാം ഒരു വസ്‌തുവിനെ കാണുമ്പോള്‍ അതിന്റെ പ്രതിബിംബം ദൃഷ്‌ടിപടലത്തിലാണു പതിക്കുന്നത്‌. ദൃഷ്‌ടിപടലത്തില്‍ ലക്ഷക്കണക്കിനു പ്രകാശഗ്രാഹികളുണ്ട്‌. ഇവ രൂപാന്തരം പ്രാപിച്ച നാഡീ കോശങ്ങളാണ്‌. ഇവ രണ്ടുതരമുണ്ട്‌.

റോഡുകോശങ്ങള്‍

വസ്‌തുക്കളെ കറുപ്പും വെളുപ്പുമായി കാണാന്‍ സഹായിക്കുന്നു. മങ്ങിയ വെളിച്ചത്തില്‍ കാണാന്‍ സഹായിക്കുന്നു.

കോണ്‍കോശങ്ങള്‍


നിറങ്ങള്‍ കാണുന്നതിനും തീവ്രപ്രകാശത്തില്‍ കാണുന്നതിനും കോണ്‍ കോശങ്ങള്‍ സഹായിക്കുന്നു.
Share it:

Biology

Post A Comment:

0 comments: