മരുപ്പുച്ച

Share it:

മരുഭൂമിയിലും അതിനടുത്ത കാടുകളിലും കാണപ്പെടുന്ന ഒരിനം പുച്ചകളാണ് മരുപ്പുച്ചകള്‍. വളര്‍ത്തു പുച്ചയോടു സാമ്യമുള്ള ഇവ രാജസ്ഥാന്‍, ഗുജറാത്ത്‌, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ആണ് കാണപ്പെടുന്നത്. വനങ്ങളെക്കാള്‍ കുടുതലായി വരണ്ട പ്രദേശവും മരുപ്രദേശവും ആണ് ഇവക്കു പ്രിയം. മണലിന്‍റെ നിറമുള്ള ദേഹത്ത് ചെറിയ പുള്ളികള്‍ ഉണ്ടാവും. പകലും രാത്രിയും സഞ്ചരിക്കുന്ന ഇവ പാറ ഇടുക്കിലോ കുറ്റിക്കാടുകളിലോ മാളങ്ങള്‍ എന്നിവയിലോ ആണ് കഴിഞ്ഞു കുടുന്നത്. മാളങ്ങള്‍ ആണ് ഇവക്കു കുടുതല്‍ താത്പര്യം . മാളങ്ങളില്‍ കഴിയുന്ന ഏക ഇന്ത്യന്‍ പുച്ചയും ഇതുതന്നെ .
ഒറ്റയ്ക്ക് താമസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവ പകലും രാത്രിയും ഇര തേടി ഇറങ്ങാറുണ്ട്‌. ഓടാനും ചാടാനും മരം കയറാനും കഴിവുള്ള ഇവക്കു മണം പിടിക്കാനും കഴിവുണ്ട്. ഒപ്പം നല്ല കാഴ്ച ശക്തിയും. ഇരയെ പിന്തുടര്‍ന്ന്  പിടിക്കാന്‍ അസാമാന്യ കഴിവാണ്. അതിനു പറ്റിയ കാലുകളാണ് ഇവക്കുള്ളത്. പന്നി, എലി, കാട്ടുമുയല്‍, പക്ഷികള്‍, ഇഴാജന്തുക്കള്‍ , പ്രാണികള്‍  എന്നിവയാണ് പ്രധാന ഭക്ഷണം. തരാം കിട്ടിയാല്‍ അടുത്ത ഗ്രാമത്തില്‍ കയറി   വളര്‍ത്തു പക്ഷികളെയും മറ്റും പിടിക്കാറുണ്ട്. അതിനാല്‍ കൃഷിക്കാരുടെയും മറ്റും ശത്രു കു‌ടി ആണിവ.
ശരീരത്തിന്റെ ആകെ നീളം 45 മുതല്‍ 55 സെന്റിമീറ്റര്‍ വരെയാണ്. ഭാരം ഏതാണ്ട് 4 കിലോയും . ഇന്ത്യയില്‍  തോലിന് വേണ്ടി മനുഷ്യന്‍ കൊന്നൊടുക്കുന്ന ഏറ്റവും ചെറിയ പുച്ചയാണ് മരുപ്പുച്ച.
Share it:

ഇന്ത്യയിലെ അപ്പുര്‍വ മൃഗങ്ങള്‍

Post A Comment:

0 comments: