ലോക കാലാവസ്‌ഥാദിനം

 ലോക അന്തരീക്ഷശാസ്‌ത്രസംഘടന രൂപംകൊണ്ടിട്ട്‌ ഇന്നേക്ക്‌ 60 വര്‍ഷം തികയുന്നു.

അന്തരീക്ഷ ശാസ്‌ത്രപഠനവും പരീക്ഷണവും ഏകോപിപ്പിക്കുന്ന ആഗോള സംഘടനയാണ്‌ വേള്‍ഡ്‌ മീറ്റിയറോളജി ഓര്‍ഗനൈസേഷന്‍.

അന്തരീക്ഷ ശാസ്‌ത്രപഠനങ്ങള്‍ ലക്ഷ്യമാക്കി 20 രാഷ്ര്‌ടങ്ങളിലെ അന്തരീക്ഷ ശാസ്‌ത്രജ്‌ഞര്‍ വിയന്നയില്‍ ചേര്‍ന്ന്‌ അന്താരാഷ്ര്‌ട അന്തരീക്ഷ ശാസ്‌ത്ര സംഘടന (ണ്ടന്ധനുത്സന്റന്ധദ്ധഗ്നന്റ ണ്ഡനുന്ധനുത്സഗ്നഗ്നദ്ദദ്ധന്ഥന്റ ഗ്നത്സദ്ദന്റദ്ധന്ഥന്റന്ധദ്ധഗ്ന ണ്ടപ്പമ്പ) എന്ന അനൗദ്യോഗിക സംഘടനയ്‌ക്ക് (1873) രൂപം കൊടുത്തു. ഈ സംഘടനയുടെ 1947 ലെ വാഷിംഗ്‌ടണ്‍ സമ്മേളനത്തിലെ ലോക അന്തരീക്ഷ കണ്‍വെന്‍ഷന്‍ എന്ന ആശയമാണ്‌ ലോക അന്തരീക്ഷ ശാസ്‌ത്രസംഘടനയുടെ പിറവിക്ക്‌ കാരണമായത്‌. 1951 മാര്‍ച്ച്‌ 19ന്‌ ലോക അന്തരീക്ഷശാസ്‌ത്രസംഘടന നിലവില്‍ വരികയും ഐക്യരാഷ്ര്‌ട സംഘടനയുടെ ഏജന്‍സിയാകുകയും ചെയ്‌തു. ജനീവയാണ്‌ ഈ സംഘടനയുടെ ആസ്‌ഥാനം. ഇന്ന്‌ ഈ സംഘടനയില്‍ 189 രാജ്യങ്ങള്‍ അംഗങ്ങളാണ്‌.

ഉദ്ദേശ്യലക്ഷ്യങ്ങള്‍എല്ലാ രാജ്യങ്ങളും സഹകരിച്ച്‌ അന്തരീക്ഷ നിരീക്ഷണാലയങ്ങളുടെ ഒരു ശൃംഖലയുണ്ടാക്കുക, അന്തരീക്ഷനിരീക്ഷണ വിവരങ്ങള്‍ ദേശാന്തരമായും ദേശവ്യാപകമായും അതിവേഗത്തില്‍ കൈമാറുന്നതിനു സഹായകരമായ വാര്‍ത്താവിനിമയസൗകര്യം സൃഷ്‌ടിക്കുക, അന്തരീക്ഷ മൂല്യനിര്‍ണയ ഉപകരണങ്ങളും അവയ്‌ക്കാധാരമായ പ്രസിദ്ധീകരണങ്ങളും ഏകോപിപ്പിക്കുക, ജനോപകാരപ്രദമായ വിവിധ മേഖലകളില്‍ അന്തരീക്ഷശാസ്‌ത്രത്തിന്റെ നേട്ടങ്ങള്‍ എത്തിക്കുക, അന്തരീക്ഷ ശാസ്‌ത്രത്തില്‍ പരിശീലനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ്‌ ഈ സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍.

അംഗത്വവും ഭരണവും


അന്തരീക്ഷ നിരീക്ഷണ പഠനങ്ങള്‍ നടത്തുന്ന ഏതൊരു രാജ്യത്തിനും ഈ സംഘടനയില്‍ അംഗത്വം ലഭിക്കും. എല്ലാ അംഗരാജ്യങ്ങളുടെയും അന്തരീക്ഷ ശാസ്‌ത്രവകുപ്പ്‌ തലവന്മാര്‍ ഈ സംഘടനയില്‍ സ്‌ഥിരം പ്രതിനിധികളാണ്‌. ലോക അന്തരീക്ഷ ശാസ്‌ത്ര കോണ്‍ഗ്രസ്‌, എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍, സെക്രട്ടറിയേറ്റ്‌ എന്നിവയാണ്‌ ഈ സംഘടനയുടെ ഭരണസമിതികള്‍. പരമോന്നത സമിതിയായ ലോക അന്തരീക്ഷശാസ്‌ത്ര കോണ്‍ഗ്രസ്‌ 4 കൊല്ലത്തിലൊരിക്കല്‍ കൂടുന്നു. ഇതില്‍ എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുന്നു.

36 അംഗങ്ങളടങ്ങിയ എക്‌സിക്യൂട്ടീവ്‌ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു. കോണ്‍ഗ്രസ്‌ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പില്‍ വരുന്നതിന്റെ മേല്‍നോട്ടം വഹിക്കുക, സാങ്കേതികകാര്യങ്ങളില്‍ അംഗരാഷ്ര്‌ടങ്ങള്‍ക്ക്‌ വിവരവും ഉപദേശവും നല്‌കുക എന്നിവയാണ്‌ എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലിന്റെ മുഖ്യ ചുമതലകള്‍.

ഭരണവിഭാഗവും, ഡോക്കുമെന്റേഷന്‍, ഇന്‍ഫര്‍മേഷന്‍ സെക്ഷനുകളും ജനീവയിലുള്ള സെക്രട്ടറിയേറ്റിലാണ്‌ പ്രവര്‍ത്തിക്കുന്നത്‌. സെക്രട്ടറി ജനറലാണ്‌ സംഘടനയുടെ ഭരണത്തലവന്‍. സാങ്കേതികവും സവിശേഷപ്രാധാന്യം അര്‍ഹിക്കുന്നതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സഹായിക്കാന്‍ അംഗരാജ്യങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന വിദഗ്‌ധന്മാര്‍ ഉള്‍ക്കൊള്ളുന്ന എട്ടു സാങ്കേതിക കമ്മീഷനുകള്‍ ഇപ്പോഴുണ്ട്‌. വേള്‍ഡ്‌ വെതര്‍ വാച്ച്‌ പ്രോഗ്രാം, വേള്‍ഡ്‌ ക്ലൈമറ്റ്‌ പ്രോഗ്രാം, അറ്റ്‌മോസ്‌ഫെറിക്‌ റിസര്‍ച്ച്‌ എന്‍വയോണ്‍മെന്റ്‌ പ്രോഗ്രാം, എഡ്യുക്കേഷന്‍ ട്രെയിനിംങ്‌ പ്രോഗ്രാം തുടങ്ങിയ പരിപാടികളെല്ലാം നടക്കുന്നത്‌ ഈ കമ്മീഷനുകളുടെ ചുമതലയിലാണ്‌.

മാറുന്ന കാലാവസ്‌ഥ


സൂര്യനില്‍നിന്ന്‌ അനന്തമായി പ്രവഹിക്കുന്ന താപോര്‍ജം ഭൂമിയില്‍ വന്നുതട്ടി വായുവിലൂടെ തിരിച്ച്‌ ബാഹ്യാന്തരീക്ഷത്തിലേക്ക്‌ മടങ്ങുന്ന സങ്കീര്‍ണമായ പ്രക്രിയയാണ്‌ ഭൂമിയില്‍ ജീവന്റെ നിലനില്‌പിന്‌ അനുകൂലമായ കാലാവസ്‌ഥ സൃഷ്‌ടിക്കുന്നത്‌. ഈ ശീതോഷ്‌ണ കാലാവസ്‌ഥയുടെ സന്തുലിതഭാവം ഇന്ന്‌ അപകടഭീഷണിയിലാണ്‌. കല്‍ക്കരി, എണ്ണ, വിറക്‌ എന്നിവ കത്തിക്കുന്നതുമൂലമുണ്ടാകുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌, ശീതീകരണികളില്‍ ഉപയോഗിക്കുന്ന പെര്‍ഫ്‌ളൂറോ കാര്‍ബണുകള്‍, ഹൈഡ്രോ ഫ്‌ളൂറോ കാര്‍ബണുകള്‍ തുടങ്ങിയ വാതകങ്ങള്‍ കോടാനുകോടി വാഹനങ്ങള്‍ പുറത്തുവിടുന്ന പുക എന്നുവേണ്ട ജനകോടികളുടെ ഉച്‌ഛ്വാസവായുവരെ ഈ കാലാവസ്‌ഥാമാറ്റത്തിന്‌ ആക്കം കൂട്ടുന്നു.

കാര്‍ബണ്‍ഡൈ ഓക്‌സൈഡ്‌ വലിച്ചെടുത്ത്‌ ഓക്‌സിജന്‍ പുറത്തുവിട്ട്‌ വായുവിന്റെ ശുദ്ധീകരണപ്രക്രിയ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത്‌ ഭൂമിയുടെ പച്ചപ്പാണ്‌. കാടും മരങ്ങളും ചെടികളും പുല്‍നാമ്പുകളും വരെ ഈ വിഷച്ചൂടിനെയാകെ ശുദ്ധീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. അനുദിനം കാടും മേടും മരങ്ങളും വെട്ടിനശിപ്പിക്കുന്നതും പെരുകുന്ന വ്യവസായവല്‍ക്കരണവും ജനപ്പെരുപ്പവുമെല്ലാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ്‌ അന്തരീക്ഷത്തില്‍ കുതിച്ചുയരുന്നതിന്‌ കാരണമായി. കാലാവസ്‌ഥാ മാറ്റമുണ്ടാകുന്നതിന്‌ പ്രധാനകാരണം ഇതെല്ലാമാണ്‌. കടുത്ത ചൂടില്‍ ഉരുകുന്ന കേരളം ഇത്‌ ഊഹാപോഹങ്ങള്‍ക്ക്‌ അപ്പുറം യാഥാര്‍ത്ഥ്യമാണെന്ന്‌ തെളിയിച്ചിരിക്കുന്നു. കാലാവസ്‌ഥവ്യതിയാനം ലോകത്തിനാകെ സര്‍വനാശം വരുത്തി വയ്‌ക്കുമെങ്കിലും ദുരിതഭാരം ഏറ്റവുമധികം അനുഭവിക്കേണ്ടി വരിക ലോകരാജ്യങ്ങളിലെ പാവപ്പെട്ടവരാണ്‌. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരുടെ സുഖസൗകര്യങ്ങള്‍ക്കായും സമ്പദ്‌ സമൃദ്ധിക്കായുമാണ്‌ ഭൂമിയെ മുച്ചൂടും മുടിക്കുന്നത്‌. മേല്‍പ്പറഞ്ഞ ഭൂരിപക്ഷം പ്രവര്‍ത്തനങ്ങളും നടക്കുന്നത്‌. ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവര്‍ ശീതീകരിച്ച മുറികളിലും വാഹനങ്ങളിലും വേനലിന്റെ രൗദ്രത തടയുമ്പോള്‍ ഒരു നേരത്തെ ആഹാരത്തിനു വേണ്ടി പാടത്തു. പണിശാലകളിലും പണിയുന്നവരാണ്‌ ഇതിന്റെ ദുരിതങ്ങള്‍ മുഴുവന്‍ അനുഭവിക്കുന്നത്‌. വ്യക്‌തികളായാലും രാജ്യങ്ങളായാലും ദരിദ്രരാണ്‌ കാലാവസ്‌ഥാമാറ്റത്തിന്റെ ഏറ്റവും വലിയ ഇരകള്‍. അടികൊള്ളുന്നത്‌ ചെണ്ടയും വള വാങ്ങുന്നത്‌ മാരാരും എന്ന ചൊല്ലുപോലെ.
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "ലോക കാലാവസ്‌ഥാദിനം"

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top