മെയ് 31 ലോക പുകയില വിരുദ്ധ ദിനം

Share it:


ഇത് ലോക പുകയില വിരുദ്ധ ദിനം. ലോക രാജ്യങ്ങളെല്ലാം പുകയില എന്ന നിശബ്ദ കൊലയാളിയെ കൈവിടാന്‍ ആഹ്വാനം ചെയ്യുന്ന ദിനം. ഇന്ത്യയില്‍ 2009 മെയ് 31 മുതല്‍ സചിത്ര മുന്നറിയിപ്പോടെ ആയിരിക്കും പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകള്‍ പുറത്തിറങ്ങുന്നത്.





ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു വരുന്നത്. 1987 ല്‍ ആണ് ആദ്യ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചത്. 





പുകയില ഉപയോഗം, അത് സിഗരറ്റോ ബീഡിയോ ആയാലും ഗുട്ക ആയാലും പൌഡര്‍ രൂപത്തിലുള്ളത് ആയാലും, പതിയെ അര്‍ബുദത്തിലേക്കും അതുവഴി മരണത്തിലേക്കുമാണ് നയിക്കുന്നത്. ഇതെ കുറിച്ച് അറിവുണ്ടെങ്കിലും അത് അവഗണിക്കാന്‍ കാട്ടുന്ന വ്യഗ്രത സചിത്ര മുന്നറിയിപ്പിലൂടെ കുറെയൊക്കെ തടയാനാവുമെന്നാണ് കരുതുന്നത്.





ഇത്തരം സചിത്ര മുന്നറിയിപ്പുകള്‍ ഉപഭോക്താക്കളെ പുകയില ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിക്കുമെന്ന് അന്താരാഷ്ട്ര തലത്തില്‍ നടത്തിയ പഠനങ്ങള്‍ ശരിവയ്ക്കുന്നു. ഇത്തരം ശക്തമായ മുന്നറിയിപ്പുകള്‍ തുടക്കക്കാരെ പുകയില ഉപയോഗിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും.





പുകവലിക്കുന്നതിനെക്കാള്‍ അപകടമാണ് പുകവലിക്കാര്‍ പുറംതള്ളുന്ന പുക ശ്വസിക്കുന്നത്. നേരിട്ടല്ലാതുള്ള ഇത്തരം പുകവലിയും പുകയില ഉപയോഗത്തിന്‍റെതായ എല്ലാ ദൂഷ്യ ഫലങ്ങളും നല്‍കും. അര്‍ബുദത്തെ കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, വന്ധ്യത തുടങ്ങിയവയെല്ലാം പുകയില ഉപയോഗത്തിന്‍റെ പരിണിത ഫലങ്ങളായി ശാസ്ത്ര ലോകം കണ്ടെത്തിയിട്ടുണ്ട്.

ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

ഇന്ത്യയില്‍ വര്‍ഷം തോറും എട്ട് ലക്ഷം പേരാണ് പുകയില ഉപയോഗം മൂലമുള്ള രോഗങ്ങളാല്‍ മരണമടയുന്നത് എന്ന് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത്, ദിവസവും 2,200 ആളുകള്‍.

ലോകത്തിലാകമാനം 1.1 ബില്യന്‍ പുകവലിക്കാരാണ് ഇപ്പോഴുള്ളത്. ഈ കണക്ക് 2025 ആവുമ്പോഴേക്കും 1.6 ബില്യന്‍ ആയി ഉയരുമെന്നാണ് കരുതുന്നത്.

ലോകത്താകമാനം ഓരോ മിനിറ്റിലും 10 ദശലക്ഷം സിഗരറ്റാണ് വിറ്റഴിക്കുന്നത്. 

സിഗരറ്റ് പുകയിലെ ബെന്‍സീന്‍ എന്ന ഘടകം അര്‍ബുദ കാരണമാണ്.

ലോകത്തിലെ അഞ്ച് കൌമാരക്കാരില്‍ ഒരാള്‍ പതിമൂന്നാം വയസ്സില്‍ പുകവലി ആരംഭിക്കുന്നു.

ലോകത്ത് പുകയില ഉപയോഗം കാരണം ഓരോ എട്ട് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നു.

നേരിട്ടല്ലാത്ത പുകവലി അര്‍ബുദകാരണമാവുന്ന 50 ശതമാനത്തോളം രാസപദാര്‍ത്ഥങ്ങള്‍ ഉള്ളിലെത്തിക്കുന്നു.



പുകവലിക്കുന്നതിനെക്കാള്‍ അപകടമാണ് പുകവലിക്കാര്‍ പുറംതള്ളുന്ന പുക ശ്വസിക്കുന്നത്.
Share it:

പുകയില വിരുദ്ധ ദിനം

Post A Comment:

1 comments:

  1. The anti tobacco activities to be deeply introduced in the school cariculam so early even in the kinter garten level so as to restrict the use of tobacco by the parents through the kids.

    ReplyDelete