ഇന്ത്യാഗേറ്റ്

Share it:


ന്യൂഡല്‍ഹിയിലെ രാജ്പഥില്‍ സ്ഥിതി ചെയുന്ന  കുറ്റന്‍ കവാടമാണ് 42 മീറ്റര്‍ ഉയരമുള്ള ഇന്ത്യാഗേറ്റ് . 'ഓള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ ' എന്നാണ് മുന്‍പ് അറിയപെട്ടിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ മരണമടഞ്ഞ 90,000 പട്ടാളക്കാരുടെയും അഫ്ഗാന്‍ യുദ്ധത്തില്‍ മരണം അടഞ്ഞവരുടെയും സ്മരണക്കായി അന്നത്തെ ബ്രിട്ടീഷ്‌  ഭരണാധികാരികള്‍ പണിതുയര്‍ത്തിയതാണ്  ഈ കവാടം. ന്യുഡല്‍ഹി നഗരത്തിന്‍റെ ശില്‍പിയായ സര്‍ എഡ്വിന്‍ ലുട്ടിന്‍സ് ആണ് ഇതിന്‍റെയും രൂപകല്പന ചെയ്തത്. കൊണോട്ടു പ്രഭു തറകല്ലിട്ട ഇന്ത്യഗേറ്റ്ന്‍റെ  പണി 1921 ഫ്രെബുവരിയില്‍  പുര്‍ത്തിയായി. രാഷ്ട്രപതി ഭവന് കിഴാക്കായി പതിനൊന്നു റോഡുകള്‍ ചെരുന്നിടതാണ് ഇന്ത്യഗേറ്റ്. 
1971-ല്‍ ഇന്ത്യ-പാക്‌ യുദ്ധത്തില്‍ മരിച്ച ജവാന്‍മാരുടെ സ്മരണക്കായി ഇന്ത്യഗേറ്റില്‍ രാവും പകലും അണയാതെ നില്‍ക്കുന്ന 'അമര്‍ ജവാന്‍ജ്യോതി' എന്ന ദീപം തെളിയിച്ചിട്ടുണ്ട് . 

Share it:

India

സാംസ്‌കാരിക പൈതൃകങ്ങള്‍

Post A Comment:

0 comments: