വാല്മീകി

Share it:
രാമായണം എഴുതിയ വാല്മീകി എന്നാ മഹര്‍ഷിക്ക് ആദ്യ കാലത്ത്  അക്ഷരം പോലും അറിവില്ലായിരുന്നു. അദ്ദേഹം ജനിച്ചത്‌ ബ്രാഹ്മണന്‍ ആയിട്ടു ആണെങ്കിലും ജീവിച്ചത് കൊള്ളക്കാരന്‍ ആയിട്ടാണ്. രത്നാകരന്‍ എന്നായിരുന്നു അക്കാലത്തെ പേര്.

ഒരിക്കല്‍ കുറെ സന്യാസിമാര്‍ രട്നകരന്‍റെ മുന്നില്‍ ചെന്നുപെട്ടു.അവര്‍ സപ്തഋഷികള്‍ ആയിരുന്നുവത്രെ. രത്നാകരന്‍ സന്യാസിമാരെ കൊള്ളയടിക്കാന്‍ ചാടിവീണു.താന്‍ ചെയ്യുന്ന ഈ പാപത്തിന്‍റെ ഫലം ഭാര്യയും കുട്ടികളും കുടി അനുഭവിക്കുമോ എന്ന് സന്യാസിമാര്‍ രത്നകരനോട് ചോദിച്ചു.അയാള്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല. താന്‍ കൊല്ലയടിക്കുന്നതിന്‍റെ ഭാഗം അനുഭവിക്കുന്ന ഭാര്യയും മക്കളും, തന്‍റെ പാപത്തിന്‍റെ ഭാഗവും അനുഭവിക്കും എന്ന് അയാള്‍ വിചാരിച്ചു. എങ്കിലും ഉറപ്പുവരുത്താനായി വീടിലെ ഭാര്യയോടും മക്കളോടും ചോദിച്ചു. അവനവന്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലം അവനവന്‍ തന്നെ അനുഭവിക്കും എന്നായിരുന്നു അവരുടെ മറുപടി.  
കാത്തു നിന്ന സന്യാസിമാരുടെ അടുത്തേക്ക് രത്നാകരന്‍ തിരിച്ചുവന്നത് വളരെ ദുഖിതന്‍ ആയിട്ടാണ്. ചെയ്തുപോയ പാപങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുമല്ലോ എന്നോര്‍ത്ത് അയാള്‍ക്ക് പേടിയായി. ഈശ്വരന്‍റെ അനുഗ്രഹത്തിനായി 'രാമനാമം'ജപിക്കാന്‍ സന്യാസിമാര്‍ ഉപദേശിച്ചു. എന്നാല്‍ ഒരക്ഷരം പോലുമറിയാത്ത രത്നാകരന് രാമനാമം ജപിക്കാനായില്ല.
അപ്പോള്‍ മഹര്‍ഷിമാര്‍ ഒരു സുത്രവിദ്യ പറഞ്ഞു കൊടുത്തു. 'മരം' എന്നാ വാക്ക് തുടര്‍ച്ചയായി പറഞ്ഞാല്‍ മതി,'മരാമരാമ..രാമ..രാമ..'എന്നാകും.
രത്നാകരന്‍ അതുപോലെ തന്നെ ചെയ്തു.അതൊരു കൊടും തപസായി മാറി. രാവും പകലും,മഞ്ഞിലും മഴയും വെയിലും കൊണ്ട് രത്നാകരന്‍ തപസു തുടര്‍ന്നു. കാലം കുറെ കഴിഞ്ഞപ്പോള്‍ ഒരു ചിതല്‍പുറ്റ് രത്നാകരന് ചുറ്റും വളര്‍ന്നു വന്നു. അയാള്‍ അതിനുള്ളിലായി. 
വര്‍ഷങ്ങള്‍ക്കു ശേഷം അതുവഴി വീണ്ടും വന്ന സന്യാസിമാര്‍ ചിതല്‍പുറ്റ് പൊട്ടിച്ചു,രത്നാകരനെ തപസില്‍ നിന്നുണര്‍ത്തി. അപ്പോഴേക്കും അയാള്‍ മഹാ ജ്ഞാനിയും മഹര്‍ഷിയുമായി മാറിക്കഴിഞ്ഞിരുന്നു.
സംസ്കൃത ഭാഷയില്‍ വല്മികം എന്നാല്‍ ചിതല്‍ പുറ്റ് എന്നാണ് അര്‍ഥം.വല്മികത്തില്‍ നിന്ന് പുറത്തു വന്നതുകൊണ്ട് അദ്ദേഹത്തിന് വാല്മീകി എന്ന് പേര് ലഭിച്ചു.വല്മികിക്ക് നാരദ മഹര്‍ഷി രാമകഥ പറഞ്ഞുകൊടുത്തു.
ഒരിക്കല്‍ ഒരു വേടന്‍, ഒന്നിച്ചിരുന്ന രണ്ടു പക്ഷികളില്‍ ഒന്നിനെ അമ്പു എയ്തു വീഴ്ത്തി. അത് കണ്ടു വല്മികിക്ക് സങ്ങദമായി. കോപിഷ്ടനായ മഹര്‍ഷി വേടനെ ശപിച്ചു.'അരുത് കാട്ടാള'എന്നാ അര്‍ത്ഥത്തില്‍ 'മാ നിഷാദ' എന്ന് തുടങ്ങുന്ന ആ ശാപം ഒരു ശ്ലോകമായി തീര്‍ന്നു. ആ രീതിയില്‍,ശ്രീരാമന്റെ അവതാരകഥ എഴുതാന്‍ ബ്രഹ്മാവ് വല്മികിയോടു പറഞ്ഞു. അങ്ങനെ ആദികാവ്യമായ രാമായണം ഉണ്ടായി.  
  

Subscribe to കിളിചെപ്പ് by Email
Share it:

രാമായണം പല നാടുകളില്‍

Post A Comment:

1 comments: