മൊഴിമുത്തുകള്‍ -1

Share it:
  • ബധിരര്‍ക്ക് കേള്‍ക്കാനും അന്ധര്‍ക്ക് കാണാനും കഴിയുന്ന ഭാഷയണ് ദയ -മാര്‍ക്ക് ട്വെയ്ന്‍
  • സ്വരാജ് നേടിയെടുക്കാനാണ് എന്റെ പരിശ്രമം. അധ്വാനിക്കുന്നവര്‍ക്കായി സ്വരാജ്. തൊഴിലില്ലാത്തവര്‍ക്കായി സ്വരാജ്. ഒരുനേരത്തെ ഭക്ഷണം കിട്ടാതെ വലയുന്നവര്‍ക്കും പഴകിയ ഒരു കഷണം റൊട്ടിയും ഒരു നുള്ള് ഉപ്പുംകൂട്ടി ജീവന്‍ നിലനിര്‍ത്തുന്നവര്‍ക്കും വേണ്ടിയുള്ള സ്വരാജ്‌ -മഹാത്മാഗാന്ധി
  • വിമര്‍ശനം ഒഴിവാക്കണമെങ്കില്‍ ഒന്നും ചെയ്യാതിരിക്കുക, ഒന്നും പറയാതിരിക്കുക, ഒന്നും ആവാതിരിക്കുക - എല്‍ബര്‍ട്ട് ഹബ്ബാര്‍ഡ്
  •  വിമര്‍ശനം സ്വീകാര്യമാകണമെന്നില്ല; പക്ഷേ, അത് അനിവാര്യമാണ്. മനുഷ്യശരീരത്തില്‍ വേദനയ്ക്കുള്ള ധര്‍മമാണതു നിര്‍വഹിക്കുന്നത്; അനാരോഗ്യകരമായ അവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയെന്ന ധര്‍മം -വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
  • പുസ്തകങ്ങള്‍ അവയുടെ ആത്മാവിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നു. പിന്നീട് നമ്മുടെ തന്നെ രഹസ്യങ്ങളെ നമുക്ക് തുറന്ന് കാട്ടിത്തരുന്നു - വില്യം ഹാസ്‌ലിറ്റ്‌
  • നമുക്കെല്ലാവര്‍ക്കും പ്രശസ്തരാകണം. എന്തെങ്കിലും ആയിത്തീരണമെന്ന് നാം ചിന്തിക്കുന്ന നിമിഷം മുതല്‍ നാം സ്വതന്ത്രരല്ലാതായിത്തീരുന്നു - ജിദ്ദു കൃഷ്ണമൂര്‍ത്തി
  • അനാവശ്യ ചിന്തകളില്‍നിന്ന് എത്രകണ്ട് മുക്തമാവാന്‍ കഴിയുന്നു, ഒരു ചിന്തയില്‍ എത്രകണ്ട് ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നു എന്നതാണ് ആത്മീയ പുരോഗതിയുടെ അളവുകോല്‍ - രമണ മഹര്‍ഷി
  • വൈഷമ്യങ്ങളെ മറികടക്കുകയെന്നാല്‍ നിലനില്‌പിന്റെ മുഴുവന്‍ ആഹ്ലാദവും അനുഭവിക്കുക എന്നാണ്‌- ഷോപ്പന്‍ ഹൗവര്‍
  • വൈകാരികങ്ങളായ കുഴപ്പങ്ങളെ പ്രശാന്തതയില്‍ ഓര്‍മിക്കുന്നതാണ് ഹാസ്യം - ജയിംസ് തര്‍ബര്‍
  • 'നിങ്ങള്‍ക്ക് വരയ്ക്കാനറിയില്ല' എന്ന് നിങ്ങളുടെ ഉള്ളില്‍ നിന്നുതന്നെയുള്ള ഒരു ശബ്ദം നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ നിശ്ചയമായും വരയ്ക്കുക; ആ ശബ്ദം താനേ നിലയ്ക്കും - വിന്‍സെന്റ് വാന്‍ഗോഗ്
  • പര്‍വതങ്ങളെയല്ല നാം കീഴടക്കുന്നത്,നമ്മെത്തന്നെയാണ്‌ - എഡ്മണ്ട് ഹിലാരി
  • ധീരത എപ്പോഴും അലറുന്നില്ല. ഞാന്‍ നാളെ വീണ്ടും ശ്രമിക്കും എന്ന് ദിവസത്തിനൊടുവില്‍ പറയുന്ന കുഞ്ഞു ശബ്ദംകൂടിയാണത്. - മേരി ആന്‍ റെഡ്മാക്കര്‍
  • ഏറ്റവും താമസിച്ച് വാഗ്ദാനം നല്‍കുന്ന ആളായിരിക്കും അതു പാലിക്കുന്നതില്‍ ഏറ്റവും വിശ്വസ്തന്‍ - റൂസ്സോ
  • രോഗമുണ്ടാകുന്നത് പ്രകൃതിനിയമങ്ങള്‍ ലംഘിക്കുമ്പോഴാണ്‌ - ഗാന്ധിജി
  • പൊതു അഭിപ്രായം എന്നത് ലോകത്തിലെ ഏറ്റവും വലിയ കളവാണ്‌ - തോമസ് കാര്‍വൈല്‍
Share it:

മൊഴിമുത്തുകള്‍

Post A Comment:

0 comments: