തെക്കന്‍ സുഡാന്‍

ലോക രാജ്യങ്ങള്‍ക്ക് ഒരു കുഞ്ഞനിയത്തി കൂടി പിറന്നിരിക്കുന്നു. തെക്കന്‍ സുഡാന്‍ . ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ച രാജ്യങ്ങളുടെ പട്ടികയിലെ 193 ാമത്തെ രാജ്യവും ആഫ്രിക്കയിലെ 54 ാമത്തെ അംഗ രാജ്യവുമാണ് തെക്കന്‍ സുഡാന്‍ . പുതിയ തലസ്ഥാനമായ ജുബയില്‍ ആഘോഷങ്ങള്‍ ശനിയാഴ്ച വെളുക്കുവോളം നീണ്ടു. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ക്കൊന്നും കാത്തു നില്‍ക്കാതെ ജനങ്ങള്‍ ആഘോഷം തുടങ്ങി. തെരുവുളെല്ലാം രാത്രി മുഴുവന്‍ പുതിയ ദേശീയഗാനവും പാടി പുതിയ രാജ്യത്തിന്റെ വരവാഘോഷിച്ചു. തെക്കന്‍ സുഡാന്‍ നിലവില്‍ വന്നതായി വെള്ളിയാഴ്ച സുഡാന്റെ പ്രസിഡന്‍ഷ്യല്‍ അലയന്‍സ് മന്ത്രി ബക്രി ഹസന്‍ സലെയുടെ പ്രഖ്യാപനമുണ്ടായി. ഡ്രമ്മുകളും സംഗീതോപകരണങ്ങളുമായി തെരുവിലേക്കിറങ്ങിയ ജനങ്ങള്‍ക്കൊപ്പം നിയമപാലകരും പട്ടാളക്കാരും വരെ അണിചേര്‍ന്നു.പേപ്പര്‍കൊടികളും വിളക്കുകളുമായി അവര്‍ പുതിയ മണ്ണിന്റെ ഉദയം വിളംബരപ്പെടുത്തി. തെക്കന്‍സുഡാന്റെ രൂപീകരണത്തിനായി മണ്ണില്‍ ചോരചിന്തിവീണവരുടെ അപദാനങ്ങള്‍ വാഴ്ത്തി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കുമൊടുവില്‍ ഒരു രാജ്യത്തിന്റെ കൂടി പതാക ഇനി സ്ഥാനം പിടിക്കും 1956 വരെ ബ്രിട്ടീഷ് ആധിപത്യത്തിന്റെയും ഈജിപ്തിന്റെയും നുകത്തിന്‍ കീഴിലായിരുന്നു സുഡാന്‍ . 

സ്വതന്ത്രമായെങ്കിലും ആഭ്യന്തര കലാപത്തിലേക്കാണ് രാജ്യം നീങ്ങിയത്. ബ്രിട്ടീഷാധിപത്യത്തിന്റെ കെടുതികളില്‍നിന്നും സാങ്കേതികമായി മോചിരായെന്നതൊഴിച്ചാല്‍ കുഴപ്പങ്ങളും കലാപങ്ങളും എന്നും സുഡാനെ കലുഷിതമാക്കിയിരുന്നു. 1960 മുതലാണ് സുഡാനില്‍ ആഭ്യന്തരകുഴപ്പങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. രക്ത രൂക്ഷിതമായിരുന്നു പിന്നീടിങ്ങോട്ടുള്ള നാള്‍വഴികള്‍ . 15 ലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടു. ഭരണനേതൃത്വത്തിനെതിരെ തിരിഞ്ഞ ജനങ്ങളില്‍ ഒരുവിഭാഗം തെരുവുകളിലേക്കിറങ്ങി.ആയിരങ്ങളാണ് തെരുവില്‍ മരിച്ചുവീണത്്. 2005 ല്‍ ഇപ്പോള്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സല്‍വ കിര്‍ മയാര്‍ഡിറ്റിന്റെ കീഴില്‍ സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്മെന്റ് ആദ്യം സമരവും പിന്നെ കലാപവുമാരംഭിച്ചു. 2005 ലെ ഉടമ്പടിപ്രകാരമാണിപ്പോള്‍ സുഡാന്‍ പുതിയ രാഷ്ട്രമായത്. 2011 ജനുവരിയില്‍ ഒപ്പിട്ട റഫറണ്ടത്തിലാണ് സൗത്ത് സുഡാനെന്ന പുതിയ രാജ്യത്തിനുള്ള തീരുമാനമായത്. ഹിതപരിശോധനയില്‍ ഭൂരിപക്ഷവും പുതിയ രാജ്യത്തിനനുകൂലമായി വിധിയെഴുതി. റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന്‍ എന്നാണ് മുഴുവന്‍ പേര്. ജുബായാണ് തലസ്ഥാനം. ഐക്യരാഷ്ട്രസഭയുടെ 2006ലെ കണക്കുപ്രകാരം 7.5-9.5 കോടി ജനസംഖ്യയുണ്ട്. 619,745 ചതുരശ്ര അടിയാണ് ഭൂവിസ്തൃതി. ഇംഗ്ലീഷും അറബിയുമാണ് ഔദ്യോഗികഭാഷകള്‍ . പരമ്പരാഗത ഗോത്രവര്‍ഗ്ഗങ്ങളും ക്രിസ്തുമതവുമാണ് പ്രധാനം.

എണ്ണയും പ്രകൃതിവാതകവും ഈ രാജ്യത്തിന്റെ പ്രധാന സമ്പത്താണ്. ലോകത്തെ അവികസിതരാജ്യങ്ങളിലൊന്നായ സൗത്ത് സുഡാനില്‍ 13 വയസിനു താഴെ വിദ്യാലയത്തില്‍പ്പോകുന്ന കുട്ടികള്‍ കുറവാണ്. 84 ശതമാനം സ്ത്രീകളും നിരക്ഷരര്‍ . ചതുപ്പുനിലവും പുല്‍ത്തകിടിയും നിറഞ്ഞ സൗത്ത് സുഡാന്റെ ഭൂവിഭാഗത്തില്‍ നിത്യഹരിത വനവും വൈറ്റ്നൈലിന്റെ സാന്നിധ്യവുമുണ്ട്. ചോര ചിന്തിയ നാള്‍വഴികളിലൂടെ കടന്നുവന്ന ഈ ജനതക്ക് എന്തും സഹിക്കാനുള്ള കരുത്തുണ്ട്. വെടിയൊച്ചകളും രക്തനദികളും ഇവരെ ഭയപ്പെടുത്തുന്നില്ല. ഇനിയും അസ്തമിച്ചിട്ടില്ലാത്ത ശുഭാപ്തിവിശ്വാസത്തിന്റെ കരുത്തില്‍ ഈ ആഫ്രിക്കന്‍ രാജ്യത്തിന്റെ സ്വപ്നങ്ങള്‍ ചിറകു വിരിക്കട്ടെ നമ്മുടെ ഈ കൊച്ചനിയത്തിയും....


State Symbols

Southern Sudan Flag:
Initially used by the Sudan People’s Liberation Movement/Army during the liberation struggle, the flag was adopted as the national flag of the new Republic of South Sudan by all political parties, the Government of Southern Sudan cabinet and the Southern Sudan Legislative Assembly.

The flag’s colours symbolize the following:

Red: Blood that was shed by the liberation struggle martyrs.
White: Peace attained after many years of the liberation struggle.
Blue: Waters of the Nile River, a source of life for the country.
Green: The countries natural resources.
Black: Black African skin.
Yellow: Star guiding the country and its citizens.

Coat of Arms:

The prominent feature of the coat of arms is the African fish eagle (Haliaeetus vocifer), which is common in most areas of South Sudan. It symbolizes vision, strength, resilience and majesty. The eagle is leaning against a traditional shield and crossed spear and spade which symbolize the people’s resolve to protect the sovereignty of their republic and work hard to feed it.


National Anthem:

In August 2010, South Sudanese were invited to compose a national anthem. After three rounds of competition, the University of Juba students won with their lyrics titled South Sudan Oyee (Hurray). A technical committee rearranged the original lyrics, which were then adopted as the official national anthem. The first stanza expresses gratitude for the abundant natural resources the country is endowed with, the second celebrates peace that the country now enjoys, while the third epitomizes the struggle of South Sudanese.

Oh God
We praise and glorify you
For your grace on South Sudan,
Land of great abundance
Uphold us united in peace and harmony.

Oh motherland
We rise raising flag with the guiding star
And sing songs of freedom with joy,
For justice, liberty and prosperity
Shall forever more reign.

Oh great patriots
Let us stand up in silence and respect,
Saluting our martyrs whose blood
Cemented our national foundation,
We vow to protect our nation

Oh God bless South Sudan.


Share:

ലോകജനസംഖ്യാദിനം

1989 മുതലാണ് ജൂലൈ 11 ലോകജനസംഖ്യാദിനമായി ആചരിച്ചുവരുന്നത്. 1987 ജൂലായ് 11നാണ് ലോക ജനസംഖ്യ 500കോടി തികഞ്ഞത്. ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള യുനൈറ്റഡ് നേഷന്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിലാണ് ഈ ദിവസം ജനസംഖ്യാദിനമായി ആചരിക്കുന്നത്. ജനസംഖ്യാ വര്‍ദ്ധനവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം.


ജനക്കണക്ക് തുടങ്ങിയത്

പുരാതന കാലം മുതല്‍ ജനങ്ങളുടെ എണ്ണം സംബന്ധിച്ച കണക്കെടുപ്പ് നടന്നിരുന്നതായി കരുതുന്നു. രാജ്യങ്ങള്‍ തമ്മില്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രാചീനകാലത്ത് പട്ടാളത്തില്‍ ചേര്‍ക്കാന്‍ പറ്റിയവരുടെ കണക്ക് ഭരണാധികാരികള്‍ക്ക് ആവശ്യമായിരുന്നു. സമൂഹത്തിന്റെ ക്ഷേമം, ജനസംഖ്യ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചൈനീസ് തത്വചിന്തകനായ കണ്‍ഫ്യൂഷ്യസ് തന്റെ കൃതികളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. റോബര്‍ട്ട് മാല്‍ത്തസ് ജനസംഖ്യാപഠനങ്ങളുടെ പിതാവായി കരുതപ്പെടുന്നു. 1798ല്‍ "പ്രിന്‍സിപ്പിള്‍സ് ഓഫ് പോപ്പുലേഷന്‍" എന്ന പുസ്തകം അദ്ദേഹത്തെ പ്രശസ്തനാക്കി. 19ാം നൂറ്റാണ്ട് ആയപ്പോയേക്കും പല രാജ്യങ്ങളും ജനസംഖ്യ കണക്കെടുപ്പും ജനനമരണ രജിസ്ട്രേഷനും ആരംഭിച്ചു. ഡെമോഗ്രാഫി (ജനസംഖ്യാ ശാസ്ത്രം) ഒരു ശാസ്ത്രശാഖയായി വളര്‍ന്നു. 1927ല്‍ ജനീവയില്‍ ആദ്യ ലോക ജനസംഖ്യാ സമ്മേളനം നടന്നു. ആധുനിക രീതിയിലുള്ള കാനേഷുമാരി (സെന്‍സസ്) ആദ്യം നടന്നത് 18ാം നൂറ്റാണ്ടില്‍ . സ്വീഡന്‍ (1749), അമേരിക്ക (1790), ഇംഗ്ലണ്ട് (1801) എന്നീ രാജ്യങ്ങളാണ് ആദ്യം തുടങ്ങിയത്. 

കാനേഷുമാരി എന്നാല്‍ 

പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് "കാനേഷുമാരി" എന്ന വാക്ക് ഉണ്ടായത്. "വീട്ടുനമ്പര്‍" എന്നു മാത്രമാണ് ഇതിന്റെ അര്‍ത്ഥം. പേര്‍ഷ്യന്‍ ഭാഷയില്‍ "ഖനേ"(സവമിലവ) എന്നാല്‍ "വീട"് എന്നര്‍ത്ഥം. "ഷൊമാരേ" (വെീാമൃലവ)എന്നാല്‍ "എണ്ണം" എന്നും. ഈ രണ്ടു പദങ്ങളും യോജിച്ചാണ് കാനേഷുമാരി ഉണ്ടായത്. ജനസംഖ്യാ കണക്കെടുപ്പിന് മുന്നോടിയായി വീടുകള്‍ക്ക് നമ്പറിടുന്ന പതിവില്‍ നിന്നാകാം ഈ വാക്ക് സെന്‍സസിന്റെ മറ്റൊരു പേരായി മാറിയത്. ഒരു രാജ്യത്തെയോ പ്രദേശത്തെയോ എല്ലാവരില്‍ നിന്നും അവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരേ സമയം ശേഖരിക്കുന്നു എന്നതാണ് കാനേഷുമാരിയുടെ പ്രത്യേകത.
2025ല്‍ ഇന്ത്യ ഒന്നാമതെത്തും................. 

ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം എന്ന സ്ഥാനം 2025-ഓടെ ഇന്ത്യക്ക് ലഭിക്കും. 2050 പിറക്കുമ്പോള്‍ ലോക ജനസംഖ്യ 940 കോടിയോടടുക്കും. 42.3 കോടി ജനങ്ങളുമായി അമേരിക്ക മൂന്നാം സ്ഥാനത്തു തന്നെയായിരിക്കും. അമേരിക്കന്‍ സെന്‍സസ് ബ്യൂറോയാണ് പുതിയ കണക്കുകള്‍ മുന്നോട്ടുവച്ചത്. 134 കോടി ജനങ്ങളുള്ള ചൈനയാണ് ജനസംഖ്യയില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനത്ത്. ചൈനയുടെ ജനസംഖ്യ കാര്യമായ മാറ്റമില്ലാതെ തുടര്‍ന്നേക്കും. ജപ്പാനും റഷ്യയും നിലവിലുള്ള ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍നിന്ന് 16, 17 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെടുമെന്നും പഠനത്തില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനയുണ്ടാവുക നൈജീരിയയിലും എത്യോപ്യയിലുമായിരിക്കും. ഇപ്പോള്‍ 16.6 കോടി പേരുള്ള നൈജീരിയയില്‍ 40.2 കോടിയായിരിക്കും അന്ന് ജനസംഖ്യ. എത്യോപ്യയുടേത് 9.1ല്‍നിന്ന് 27.8 കോടിയുമാകും. 228 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.


സെന്‍സസ് ഇന്ത്യയില്‍ 

ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യകാലത്തുതന്നെ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ ചില പ്രദേശങ്ങളില്‍ ശ്രമം ആരംഭിച്ചിരുന്നു. ചോദ്യാവലിയും പട്ടികയും ഉപയോഗിച്ച് നടന്ന ആദ്യ സെന്‍സസ് 1872ല്‍ ആയിരുന്നു. ഇത് എല്ലായിടത്തും നടന്നില്ല. ഇന്ത്യയൊട്ടാകെ ഒരേ അടിസ്ഥാനത്തില്‍ സെന്‍സസ് നടന്നത് 1881ലാണ്. ഇന്ത്യയില്‍ ഇതുവരെ 15 സെന്‍സസ് നടന്നു. സ്വതന്ത്ര്യ ഇന്ത്യയിലെ ഏഴാമത്തെ സെന്‍സസാണ് 2011-ല്‍ നടന്നത്. 1951-ലായിരുന്നു ആദ്യ സെന്‍സസ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ്. 

2011-ലെ സെന്‍സസ് 


എല്ലാവീടുകളും ഉദ്യോഗസ്ഥര്‍ നേരിട്ട് സന്ദര്‍ശിച്ചാണ് സെന്‍സസ് നടത്തുന്നത്. രജിസ്ട്രാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും ഓഫീസുകളാണ് ഇന്ത്യയില്‍ സെന്‍സസ് നടത്തിപ്പിന്റെ ചുമതലക്കാര്‍ . രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ സെന്‍സസ് നടന്നത്. ആദ്യഘട്ടത്തില്‍ വീടുകള്‍ സംബന്ധിച്ച വിവരങ്ങളും പിന്നെ ജനസംഖ്യാവിവരങ്ങളും ശേഖരിച്ചു. 

ഇനി പുതിയ കണക്കുകള്‍

2011 മാര്‍ച്ച് ഒന്നിലെ കണക്ക് പ്രകാരം ഇന്ത്യയിലെ ജനസംഖ്യ 1,21,01,93,422 (ഏതാണ്ട് 121 കോടി രണ്ട് ലക്ഷം). 2001നേക്കാള്‍ 181 മില്യണ്‍ കൂടുതലാണ് ഇത്. ജനസംഖ്യയില്‍ അഞ്ചാംസ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലിനെക്കാള്‍ അല്‍പം കുറവ്. ഭൂവിസ്തൃതിയുടെ 2.42 ശതമാനം മാത്രമുള്ള ഇന്ത്യയില്‍ ലോക ജനസംഖ്യയുടെ 17.5 ശതമാനവും വസിക്കുന്നു. ലോകത്തെ ആറുപേരില്‍ ഒരാള്‍ ഇന്ത്യക്കാരന്‍ . ലോകത്ത് ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് മുന്നില്‍ . കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ നമ്മുടെ ജനസംഖ്യ 17.64 ശതമാനം ഉയര്‍ന്നപ്പോള്‍ ചൈനയില്‍ വര്‍ദ്ധനവ് 5.43 ശതമാനം മാത്രം. 

ഉത്തര്‍പ്രദേശ് മുന്നില്‍ 

20 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശാണ് ജനസംഖ്യയില്‍ മുന്നിലുള്ള സംസ്ഥാനം. രണ്ടാംസ്ഥാനത്ത് മഹാരാഷ്ട്രയാണ്. സിക്കിമിലാണ് ഏറ്റവും കുറവ് ജനസംഖ്യ. കേന്ദ്രഭരണ പ്രദേശങ്ങളില്‍ മുമ്പില്‍ ഡല്‍ഹിയും പിന്നില്‍ ലക്ഷദ്വീപുമാണ്. 

സാക്ഷരതയില്‍ വീണ്ടും കേരളം

ഇന്ത്യയിലെ സാക്ഷരതാ നിരക്ക് 74.04 ശതമാനം ഉയര്‍ന്നു. 2001-ല്‍ ഇത് 64.83 ആയിരുന്നു. പുരുഷ സാക്ഷരത 75.26-ല്‍ നിന്നും 82.14 ആയും സ്ത്രീ സാക്ഷരത 53.67-ല്‍ നിന്ന് 65.46 ആയും ഉയര്‍ന്നിട്ടുണ്ട്. കേരള(93.91)മാണ് സാക്ഷരതയില്‍ മുന്നില്‍ . ലക്ഷദ്വീപ് (92.28), മിസോറം (91.58) എന്നിവ തൊട്ടുപിറകെ. ബിഹാര്‍ (63.82), അരുണാചല്‍ പ്രദേശ് (66.95), രാജസ്ഥാന്‍ (67.06) എന്നിവ പിറകിലാണ്. 

സ്ത്രീപുരുഷ അനുപാതം

2001ല്‍ ആയിരം പുരുഷന്മാര്‍ക്ക് 933 സ്ത്രീകള്‍ എന്നത് 2011ല്‍ 940 ആയി ഉയര്‍ന്നു. ലോകത്ത് ആകെ 1000 പുരുഷന്മാര്‍ക്ക് 984 സ്ത്രീകളാണ്. കേരളത്തിലും പോണ്ടിച്ചേരിയിലും മാത്രമാണ് സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാള്‍ മുന്നില്‍ . 

സ്ത്രീ പുരുഷ അനുപാതം

കേരളത്തിലെ എല്ലാ ജില്ലകളിലും പുരുഷന്മാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. തൃശൂര്‍ (1109), കണ്ണൂര്‍ (1133), ആലപ്പുഴ (1100), പത്തനംതിട്ട (1129), കൊല്ലം (1113) എന്നീ ജില്ലകളാണ് മികച്ച സ്ത്രീപുരുഷ അനുപാതം ദൃശ്യമാകുന്നവ. ഇന്ത്യയിലെ മികച്ച സ്ത്രീ പുരുഷ അനുപാതമുള്ള സംസ്ഥാനം (1084) ഈ സെന്‍സസിലും കേരളം തന്നെ. 

ജനസാന്ദ്രത

2001ല്‍ കേരളത്തിലെ ജനസാന്ദ്രത 819 ആയിരുന്നുവെങ്കില്‍ 2011ല്‍ അത് 859ആയി. ജനസാന്ദ്രതയില്‍ തിരുവനന്തപുരം മുന്നിലെത്തി. (1509) ആലപ്പുഴയായിരുന്നു 2001ല്‍ . ആലപ്പുഴയുടേത് ഇപ്പോള്‍ 1501ആണ്. ഏറ്റവും കുറവ് ഇടുക്കിയിലും (254). 

സാക്ഷരത

സാക്ഷരതയില്‍ കേരളത്തിനാണ് ഇത്തവണയും ഒന്നാംസ്ഥാനം (93.91). കേരളത്തിലെ മൂന്നുജില്ലകള്‍ 96 ശതമാനത്തിന് മുകളില്‍ സാക്ഷരതാ നിരക്കുള്ളവയാണ്. പത്തനംതിട്ട (96.93), കോട്ടയം (96.40), ആലപ്പുഴ (96.26) എന്നിവയാണ് അവ. കാസര്‍കോട് (89.85), വയനാട് (89.31), പാലക്കാട് (88.49) എന്നിവയാണ് പിന്നില്‍

Subscribe to കിളിചെപ്പ് by Email
Share:

അമ്മ അറിയാന്‍

കുട്ടികളെ പുത്തന്‍ ഉടുപ്പ് ധരിപ്പിച്ച് ബാഗും കുടയുമൊക്കെയായി സ്കൂളിലേക്ക് അയച്ചുകഴിഞ്ഞാല്‍ തങ്ങളടെ ഉത്തരവാദിത്തം പൂര്‍ത്തിയായെന്ന് വിശ്വസിക്കുന്ന അമ്മമാരാണ് നമുക്കിടയില്‍ കൂടുതലും. മക്കളെ പഠന കാര്യത്തില്‍ സഹായിക്കുന്നവര്‍ ചുരുക്കമെന്നര്‍ഥം. ചിലര്‍ നിര്‍ബന്ധപൂര്‍വം അവരുടെ പഠന കാലത്തെ ഓര്‍മ്മവെച്ച് അക്ഷരങ്ങളും വാക്കുകളും കുട്ടികളെ കാണാതെ പഠിപ്പിച്ചെന്നിരിക്കും. മറ്റുചിലരാവട്ടെ അധ്യാപകര്‍ ക്ലാസില്‍ നല്‍കിയ ഹോംവര്‍ക്കുകള്‍ ചെയ്തുകൊടുക്കാനും ശ്രമിക്കുന്നു. ഇത്രയും ചെയ്താല്‍ മതിയോ അമ്മമാര്‍ . മാറിയ പാഠ്യപദ്ധതിയില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠനത്തില്‍ സവിശേഷ സ്ഥാനമുണ്ട്. പാഠപുസ്തകം, പരിസരനിരീക്ഷണം, അധ്യാപകര്‍ , സുഹൃദ്ബന്ധങ്ങള്‍ തുടങ്ങിയവയില്‍നിന്ന് അവര്‍ക്കാവശ്യമായ വിവരശേഖരണം കുട്ടി തയ്യാറാക്കിയെടുക്കുന്നു. രക്ഷിതാക്കള്‍ക്കും ഈ ശ്രേണിയില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. നല്ല അനുഭവങ്ങള്‍ കുട്ടിക്ക് നല്‍കിയാല്‍ നല്ലൊരു മിടുക്കിയെ നമുക്ക് ലഭിക്കും. അതിന് നമ്മുടെ അമ്മമാര്‍ക്ക് എന്തെല്ലാം ചെയ്യാനാവും. 

അടുക്കള ഒരു പരീക്ഷണശാല

വീട്ടില്‍ ഏറ്റവും പ്രധാനമായ ഒരിടം ഏതെന്ന് അറിയാമോ? അടുക്കളതന്നെ. അടുക്കള വൃത്തിയായി സൂക്ഷിക്കുന്ന വീട് വൃത്തിയും വെടിപ്പുമുള്ളതായിരിക്കും. അടുക്കുള്ള അളയാണ് അടുക്കള. ഇവിടെ സാധനങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ഒതുക്കിവെച്ചിരിക്കും. അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ അനേകം പരീക്ഷണങ്ങള്‍ക്ക് നാം സാക്ഷിയാകുന്നു. ഇത് കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കണം. എന്തുകൊണ്ടാണ് അടുക്കളയിലെ പാത്രങ്ങളൊക്കെ വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്നത്? വീട്ടുമുറ്റത്തെ കിണറിന്റെ ആകൃതി നിരീക്ഷിക്കൂ. മണ്ണെണ്ണ, വെളിച്ചെണ്ണ, ജലം തുടങ്ങിയ ദ്രാവകങ്ങളുടെ വ്യത്യസ്ത രൂപത്തിലുള്ളവ അടുക്കളയില്‍ ലഭിക്കും. ഇവ മൂന്നും അല്‍പ്പാല്‍പ്പം ഒരു കുപ്പിയില്‍ ഒന്നിച്ചെടുത്ത് കുലുക്കി നോക്കൂ. ഏറ്റവും അടിഭാഗത്ത് കാണുന്നത് ഏത്? നിരീക്ഷിക്കാന്‍ കുട്ടിക്ക് അവസരം നല്‍കുക. ദ്രാവകങ്ങളുടെ സാന്ദ്രത മനസ്സിലാക്കാനുള്ള പരീക്ഷണമാണിത്. രാസമാറ്റവും ഭൗതികമാറ്റവും അടുക്കളയില്‍ നിരീക്ഷിക്കാമോ? അല്‍പം മരപ്പുളി എടുത്ത് പച്ചവെള്ളത്തില്‍ തിരുമ്മിച്ചേര്‍ത്താല്‍ ടാര്‍ടാറിക് ആസിഡ് റെഡി. അബദ്ധത്തില്‍ അത് തറയിലെ മാര്‍ബിളില്‍ തൂവിപ്പോയാല്‍ അവിടെ ഒരു അടയാളം കാണാം. ആസിഡും ശിലയും അവിടെ രാസപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുവെന്ന് നമുക്ക് മനസ്സിലാക്കാം. അരി തിളച്ച് ചോറായി മാറുന്നതും വെള്ളം തിളച്ച് നീരാവിയാവുന്നതും ഭൗതിക മാറ്റമാണ്. അല്‍പ്പം ജലത്തില്‍ പഞ്ചസാര, ഉപ്പ് എന്നിവ ലയിപ്പിക്കാന്‍ ശ്രമിക്കൂ. അതുപോലെ തക്കാളി, സവാള എന്നിവയും ലയിപ്പിക്കൂ. വെള്ളത്തില്‍ ലയിക്കുന്നവ, ലയിക്കാത്തവ എന്നിവ കുട്ടിക്ക് തിരിച്ചറിയാന്‍ അവസരം ലഭിക്കും. 


ഗണിതത്തിലും മുന്നേറാം

ഗണിതത്തില്‍ നമ്മുടെ മക്കള്‍ പിറകിലാണോ? അടുക്കള ഉപകരണങ്ങള്‍ നിരീക്ഷിച്ചതുപോലെ വീട്ടിലെ മുറികളും മേശയും കട്ടിലും നിരീക്ഷിക്കൂ. സമചതുരം, ദീര്‍ഘചതുരം, ചതുരം എന്നീ ഗണിതരൂപങ്ങള്‍ തിരിച്ചറിയാന്‍ കുട്ടിക്ക് സാധിക്കും. പലവ്യഞ്ജനങ്ങളുടെ പാക്കറ്റുകള്‍ കുട്ടികള്‍ക്ക് നല്‍കി അതിന്റെ അളവ്, തൂക്കം തുടങ്ങിയവ ഊഹിച്ച് പറയിക്കാന്‍ ശ്രമിക്കൂ. ധാന്യപാത്രങ്ങള്‍ കുട്ടിക്ക് നിരീക്ഷിക്കാന്‍ നല്‍കുക. ധാന്യങ്ങളുടെ ആകൃതി, നിറം ഇവ തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നു. മണത്തുനോക്കി സാധനം തിരിച്ചറിയാന്‍ സാധിക്കുമോ എന്നു പരീക്ഷിക്കാം. കടല, ചെറുപയര്‍ , വന്‍പയര്‍ , മുതിര തുടങ്ങിയവ കുറച്ചെടുത്ത് ഒരു പാത്രത്തിലിട്ട് കുട്ടിക്ക് നല്‍കുക. ഓരോന്നും വേര്‍തിരിച്ച് എടുക്കാന്‍ പറയുക. കുറച്ചകാലം ഇത് ആവര്‍ത്തിച്ചാല്‍ കുട്ടിക്ക് കൈ ഒതുക്കം ലഭിക്കുകയും വടിവൊത്ത കൈയക്ഷരം രൂപപ്പെടാന്‍ സഹായിക്കുകയും ചെയ്യും. 

മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുക

പത്രമാധ്യമങ്ങളിലെ വിദ്യാഭ്യാസ പതിപ്പുകള്‍ ശേഖരിച്ച് അവയിലെ വിവരങ്ങള്‍ കുട്ടികള്‍ക്ക് ആവശ്യമുള്ള ഇടങ്ങളില്‍ നല്‍കാന്‍ ശ്രദ്ധിക്കണം. ടിവി പരിപാടികള്‍ കുട്ടികളുടെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതാണോ എന്ന് ആലോചിക്കണം. വിദ്യാഭ്യാസ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്ന വിക്ടേഴ്സ് ചാനല്‍ കാണാന്‍ കുട്ടികളെ നിങ്ങള്‍ ഉപദേശിക്കാറുണ്ടോ? സ്കൂള്‍ പിടിഎ യോഗങ്ങളില്‍ സജീവമായി പങ്കെടുക്കുക. കുട്ടിയുടെ പഠനപുരോഗതി അധ്യാപികയുമായി ചര്‍ച്ചചെയ്യുകയുമാവാം.
പഠിക്കാൊരിടം

വീട്ടില്‍ എവിടെയായാലും പഠിക്കാന്‍ ഒരു സ്ഥലം കുട്ടികള്‍ക്ക് ഒരുക്കണം. പാഠപുസ്തകങ്ങളും ബാഗും ഭംഗിയായി ഒതുക്കിവെക്കാൊരിടം. ഇരുന്ന് പഠിക്കാന്‍ മേശയും കസേരയും. മേശയ്ക്ക് ചുറ്റും ചുമരില്‍ കലണ്ടര്‍ , ലാമിറ്റേ് ചെയ്ത കേരളം, ഇന്ത്യ, ലോകം എന്നിവയുടെ മാപ്പ്, ചിത്രചാര്‍ട്ടുകള്‍ എന്നിവ തൂക്കിയിടാം. എല്‍പിയില്‍ പഠിക്കുന്ന കുട്ടികളാണെങ്കില്‍ അഞ്ച്, പത്ത് എന്നിങ്ങെ ശ്ചിത അളവില്‍ മുറിച്ച് തയ്യാറാക്കിയ ഈര്‍ക്കില്‍ കെട്ടും സൂക്ഷിക്കാം. ഗണിത പഠത്തി് ഇത് സഹായിക്കും. ഒരു പരീക്ഷണ കിറ്റും ല്‍കാം. മഞ്ചാടിക്കുരു, മെഴുകുതിരി, തീപ്പെട്ടി, വളക്കഷണങ്ങള്‍ , ാണയങ്ങള്‍ , പെന്‍സില്‍ , ക്രയോണ്‍സ് തുടങ്ങിയവയൊക്കെ ഈ കിറ്റില്‍ സൂക്ഷിക്കാം

Subscribe to കിളിചെപ്പ് by Email
Share:

ഇലയാണോ ചെടിയാണോ ആദ്യമുണ്ടായത്?


ചെടി തന്നെ. ഭുമിയില്‍ ചെടി ഉണ്ടായിട്ടു ആദ്യത്തെ നാലുകോടി വര്‍ഷത്തോളം കരചെടികള്‍ക്ക് ഇലകളെ ഉണ്ടായിരുന്നില്ല. വെറും പച്ച തണ്ടും ചെറിയ മുള്ള് രൂപത്തിലുള്ള പൊടിപ്പുകളും മാത്രം.അന്നത്തെ ഭുമിയുടെ അന്തരീക്ഷത്തിലെ CO2 അളവില്‍  വന്ന മാറ്റമാണ് ചെടികളില്‍ ഇലകള്‍ പരിണംമിച്ചുണ്ടകാന്‍ കാരണമായതെന്ന് ഷഫീല്‍ഡ് സര്‍വകലാശാല [യു.കെ] ഡേവിഡ് ബിയര്‍ലിംഗ് കണ്ടെത്തിയിട്ടുണ്ട്.
CO2 അളവ് കുറഞ്ഞു ചെടികളില്‍ ഇലകളുണ്ടാവാന്‍ എങ്ങനെ കാരണമായി?
ചെടികളില്‍ വാതക വിനിമയത്തിന് സഹായിക്കുന്ന സുക്ഷ്മരണ്ട്രങ്ങള്‍ അയ സ്റൊമാട്ടയുടെ എന്നാവും അന്തരീക്ഷത്തിലെ  CO2 അളവുമായി നേരിട്ട് ബന്ധമുണ്ട്. ചുടില്‍ ജല ബഷ്പികരണത്തിലുടെ ചെടിയെ ഉണക്കിക്കരിയാതെ നോക്കുന്നതും ഈ സുക്ഷ്മരണ്ദ്രങ്ങളാണ്.

ആദ്യകാല ചെടികളില്‍ വളരെക്കുറച്ച് സ്റൊമ്മട്ടകളെ ഉണ്ടായിരുന്നുള്ളു. അന്തരീക്ഷത്തിലെ CO2 അളവ് കുറഞ്ഞപ്പോള്‍ പ്രകാശസംസ്ലെക്ഷണ പ്രക്രിയക്കായി ചെടികളില്‍ കുടുതല്‍ സ്റൊമ്മട്ടകള്‍ ഉണ്ട്ക്കേണ്ടി വന്നു.കുടുതല്‍ വാതകത്തെ ആഗിരണം ചെയ്യുവാനും നേരിട്ട് സുര്യ പ്രകാശം പതിക്കുംബോഴാത്തെ ചുടില്‍ ഉണങ്ങുന്നതു ജല ബാക്ഷ്പികരനതിലുടെ തടയാനും കഴിയും.പച്ച തണ്ട് ചെടികള്‍ കുടുതല്‍ ശാഘകളോടെ വളരാനും ചില്ലകള്‍ കൊണ്ട് പോതിയനും തുടങ്ങി.പിന്നെ കുഉര്‍ത്തു മുള്ളിലകളായി. അതില്‍ നിന്നും പരിണമിച്ച് ഉണ്ടായതാണ് ഇന്നത്തെ ഇലകള്‍. 


കടപ്പാട് : നേച്ചര്‍ മാസിക 
Share:

മുത്തങ്ങ മുറിക്കാതെ കുരു എടുത്തപ്പോള്‍

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്ക് മൂന്ന് നൂറ്റാണ്ടുമുമ്പ് അറിയപ്പെട്ടിരിന്നത് "കരപ്പുറം" എന്നായിരുന്നു. 72 മാടമ്പിമാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. അക്കാലത്ത് കരപ്പുറം. മാടമ്പിമാരില്‍ ഒരാള്‍ ക്രിസ്ത്യാനിയും ബാക്കിയുള്ളവര്‍ നായന്മാരുമായിരുന്നു. 1718-ല്‍ കരപ്പുറം കൊച്ചിരാജാവ് കീഴടക്കി. 1754-ല്‍ പുറക്കാട്ടു യുദ്ധത്തെ തുടര്‍ന്ന് കരപ്പുറം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേര്‍ത്തു. ഡച്ചുകാര്‍ "മുട്ടം" എന്നാണ് കരപ്പുറത്തെ വിളിച്ചത്. കീഴടക്കിയ പ്രദേശം കാണാന്‍ മാര്‍ത്താണ്ഡവര്‍മ്മ ഒരിക്കല്‍ കരപ്പുറത്ത് എത്തി. രാമയ്യന്‍ ദളവയും ഒപ്പമുണ്ട്. തുടര്‍ച്ചയായ യുദ്ധങ്ങള്‍ മൂലം തിരുവിതാംകൂര്‍ ഖജനാവ് ശോഷിച്ചിരുന്നു. കരപ്പുറത്തെ ശരിക്കും നിരീക്ഷിച്ചശേഷം മഹാരാജാവ് ചോദിച്ചു: "രാമയ്യന്‍ , മത്തങ്ങ മുറിക്കാതെ കുരു എടുക്കാന്‍ കഴിയുമോ?" മഹാരാജാവ് മനസ്സില്‍ കണ്ടതെന്തെന്ന് ബുദ്ധിമാനായ ദളവക്ക് പെട്ടെന്ന് മനസ്സിലായി. രാമയ്യന്‍ പറഞ്ഞു: "അടിയന്‍ ശ്രമിച്ചു നോക്കാം." തന്ത്രശാലിയായ ദളവ പിറ്റേന്ന് തന്നെ കരപ്പുറത്തെ നായര്‍ പ്രമാണിമാരെ ചെന്നുകണ്ടു. എന്നിട്ട് ഓരോരുത്തരോടായി ഇപ്രകാരം പറഞ്ഞു. "അറിഞ്ഞില്ലേ, മഹാരാജാവ് നേരിട്ട് നിങ്ങളുടെയടുത്തേക്ക് എഴുന്നള്ളിയിരിക്കുകയല്ലേ. അദ്ദേഹത്തെ ഉചിതമായി മുഖം കാണിച്ച് ബഹുമതികള്‍ നേടിയെടുക്കാന്‍ ഇനി വേറൊരു സന്ദര്‍ഭം കിട്ടുമോ? പൊന്നും പണവുമൊക്കെ വരും പോവും. അതുപോലെയാണോ സ്ഥാനമാനങ്ങള്‍ ...? ചത്തുമണ്ണടിഞ്ഞാലും അവ പരമ്പരാഗതമായി നിലനില്‍ക്കില്ലേ.? രാമയ്യന്റെ കൗശലം ഫലിച്ചു. അടുത്തദിവസം മുതല്‍ പ്രമാണിമാര്‍ ഓരോരുത്തരായി പൊന്നും പണവും മറ്റു കാഴ്ച വസ്തുക്കളുമായി മഹാരാജാവിനെ മുഖം കാട്ടാനെത്തി. വന്നവര്‍ക്കെല്ലാം മഹാരാജാവില്‍നിന്ന് പ്രത്യേകം ബഹുമതികളും നല്‍കപ്പെട്ടു. അങ്ങനെ കരപ്പുറത്ത് പുതിയ പ്രമാണിമാര്‍ ഉദയംകൊണ്ടു- കൈമള്‍ , പണിക്കര്‍ , കുറുപ്പ്, കര്‍ത്താ, ഉണ്ണിത്താന്‍ , വല്യത്താന്‍ ... സംഭവിച്ചത് എന്താണ്? സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെയും സമ്പന്നരെ ഉപദ്രവിക്കാതെയും രാജാവും ദളവയും ചേര്‍ന്ന് ഖജനാവ് നിറച്ചു. ചുരുക്കത്തില്‍ മത്തങ്ങ മുറിക്കാതെ അതിന്റെ കുരു എടുത്തു.


മുത്തങ്ങ മുറിക്കാതെ കുരു എടുത്തപ്പോള്‍ 
വി രാധാകൃഷ്ണന്‍  
കടപ്പാട്: ദേശാഭിമാനി 
Subscribe to കിളിചെപ്പ് by Email
Share:

വ്യാജ സര്‍വകലാശാലകളെ കരുതിയിരിക്കുക

നൂറുകണക്കിനു സര്‍വകലാശാലകള്‍ക്കും കോഴ്സുകള്‍ക്കുമിടയില്‍ അംഗീകാരമുള്ളവ തിരിച്ചറിയാനെളുപ്പമല്ല. അന്യസംസ്ഥാന സര്‍വ്വകലാശാലകളെക്കുറിച്ച് പലപ്പോഴും കൃത്യമായി അന്വേഷിക്കാതെയാവും തിരക്കിട്ട് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുചേരുക. മോഹിപ്പിക്കുന്ന പരസ്യങ്ങളില്‍പെട്ട് വഞ്ചിതരാകുന്നവര്‍ പിന്നീടാണ് തങ്ങള്‍ക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റിന് കടലാസുവില പോലുമില്ലെന്നറിയുക. സാങ്കേതികകോഴ്സുകള്‍ക്കും മറ്റും എന്‍സിവിടി അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ ശേഷമാവും ബുദ്ധിമുട്ട് തിരിച്ചറിയുക. ജോലിക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് ഇതു മനസിലാവുക. യുജിസി തന്നെ ഇന്ത്യയിലെ അംഗീകാരമില്ലാത്ത കോഴ്സുകളെയും സര്‍വകലാശാലകളെയും കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കാറുണ്ട്. താല്‍കാലികമായി കോഴ്സുകള്‍ക്കു മാത്രം നല്‍കുന്ന അംഗീകാരങ്ങളെ സര്‍വകലാശാലക്കുള്ള അംഗീകാരമായി പരസ്യപ്പെടുത്തി അഡ്മിഷന്‍ സ്ഥാപനങ്ങള്‍ നടത്താറുണ്ട്. രാജ്യവ്യാപകമായി 22 സര്‍വകലാശാലകള്‍ക്ക് അംഗീകാരമില്ലെന്ന് യുജിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പതെണ്ണവുമായി മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ആറുവ്യാജസര്‍വകലാശാലകളാണ്. ബീഹാറിലും കര്‍ണാടകത്തിലും മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വ്യാജന്‍മാരുണ്ട്. കേരളത്തില്‍ സെന്റ് ജോണ്‍സ് എന്നൊരു വ്യാജസര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി യുജിസി റിപ്പോര്‍ട്ടിലുണ്ട്. ബിഎഡും എംഎഡും പോലുള്ള കോഴ്സുകള്‍ ഇവിടങ്ങളിലുണ്ട്. ഇവയൊന്നും നിയമപ്രകാരം ആരംഭിച്ചവയല്ല. പലതും സൊസൈറ്റീസ് ആക്ട്പ്രകാരം തുടങ്ങിയതാണ്. വിദ്യാഭ്യാസപരിപാടികളും പരിശീലനവും സംഘടിപ്പിച്ച് ക്രമേണ സര്‍വകലാശാലപദവിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുക. ഏതു കോഴ്സിനു ചേരും മുമ്പും സര്‍വകലാശാലയുടെ അംഗീകാരവും മറ്റു കാര്യങ്ങളും ചോദിച്ചറിയുക
Subscribe to കിളിചെപ്പ് by Email
Share:

മണ്ണിനും മാനത്തിനും വേണ്ടി കേരളത്തിലെ കര്‍ഷകര്‍ നടത്തിയ ചെറുത്തുനില്‍പ്പു

അയ്യങ്കാളി കൊളുത്തിയ പന്തം

കേരളത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം നടന്നത് 1909-ലാണ്. തിരുവനന്തപുരത്തെ വെങ്ങാനൂരില്‍ അധഃസ്ഥിത വിഭാഗത്തിന്റെ പടത്തലവനായ അയ്യങ്കാളിയാണ് ഇതിന് നേതൃത്വം നല്‍കിയത്. അധഃസ്ഥിതര്‍ക്ക് വിദ്യാലയ പ്രവേശനം അനുവദിക്കണമെന്ന ആവശ്യം 1907-ല്‍ തന്നെ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ ഉത്തരവ് ഉയര്‍ന്ന ജാതിക്കാരായ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവെച്ചു. ഇതു മനസ്സിലാക്കിയ അയ്യങ്കാളിയും കൂട്ടരും അധികൃതരെ സമീപിച്ച് വിദ്യാലയ പ്രവേശനം ആവശ്യപ്പെട്ടു. കര്‍ഷകത്തൊഴിലാളികള്‍ അയ്യങ്കാളിയുടെ പിന്നില്‍ അണിനിരന്നു. ജന്മികള്‍ മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. സമരം കൂടുതല്‍ ശക്തിയായി. സമരം ശക്തമായത് നെല്‍കൃഷിയെ ബാധിച്ചു. പുരയിടങ്ങളില്‍ കാടുകയറി. കര്‍ഷകത്തൊഴിലാളികള്‍ പട്ടിണിമാറ്റാന്‍ മറ്റുതൊഴിലുകള്‍ ചെയ്ത് പിടിച്ചുനിന്നു. ഒരുവര്‍ഷം നീണ്ട സമരം ഒടുവില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന വ്യവസ്ഥയില്‍ ഒത്തുതീര്‍ന്നു.

സമരപുളകങ്ങളുടെ വയലാര്‍

ദിവാന്‍ ഭരണത്തിനും ജന്മിമാരുടെ പീഡനങ്ങള്‍ക്കുമെതിരെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളില്‍ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ 1946-ല്‍ നടന്ന ഉജ്വല സമരമാണ് പുന്നപ്ര- വയലാര്‍ സമരം. കൂലിവര്‍ദ്ധനയോടൊപ്പം ദേശീയനേതാക്കളെ മോചിപ്പിക്കുക, ഉത്തരവാദഭഭരണം അനുവദിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. 1946-ലാണ് ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യര്‍ അമേരിക്കന്‍ മോഡല്‍ പ്രഖ്യാപിച്ചത്. ഇതിനെതിരെ സ്റ്റേറ്റ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ടിയും സമരരംഗത്തിറങ്ങി. കയര്‍ തൊഴിലാളി സംഘടനകളും ഒപ്പം ചേര്‍ന്നു. 1946 ഒക്ടോബര്‍ 24ന് പുന്നപ്ര കടപ്പുറത്ത് സായുധ പൊലീസുകാരും തൊഴിലാളികളും ഏറ്റുമുട്ടി. പിന്നീട് മാരാരിക്കുളം, മേനാശേരി, ഒളാതല, വയലാര്‍ എന്നിവിടങ്ങളിലും പൊലീസ് വെടിവെപ്പുണ്ടായി. നൂറിലേറെ സമര വളണ്ടിയര്‍മാര്‍ വെടിയേറ്റു മരിച്ചു.

ആളിപ്പടര്‍ന്ന മലബാര്‍ കലാപം

ഭൂനികുതി പരിഷ്കരണത്തിലൂടെ ഭൂരഹിതരും ചൂഷിതരുമായ കുടിയാന്മാര്‍ സംഘടിച്ച് ബ്രിട്ടീഷുകാര്‍ക്കും ജന്മിമേധാവിത്വത്തിനുമെതിരെ നടത്തിയ കലാപമാണ് മലബാര്‍ കലാപം. ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാന കാലത്ത് 1921 ആഗസ്തില്‍ ആരംഭിച്ച കലാപം 1922 ഫെബ്രുവരി വരെ നീണ്ടു. ബ്രിട്ടീഷ് മലബാറിലെ ഏറനാട്, വള്ളുവനാട് താലൂക്കുകളിലും പൊന്നാനി, കോഴിക്കോട്, പാലക്കാട് താലൂക്കുകളിലുമായിരുന്നു മാപ്പിളമാരായ കുടിയാന്മാരുടെ നേതൃത്വത്തില്‍ കലാപം നടന്നത്. കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്നു. ആലി മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവരെ തൂക്കിക്കൊന്നു. പിടിയിലായവരെ അടച്ചിട്ട ഗുഡ്സ് വാഗണില്‍ കയറ്റി കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും വഴി 64 പേര്‍ ശ്വാസം മുട്ടി മരിച്ചു. ഈ സംഭവമാണ് വാഗണ്‍ ട്രാജഡി.

മോറാഴയുടെ ഗര്‍ജ്ജനം

ഇന്ത്യക്കാരുടെ പ്രതിഷേധം അവഗണിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയെയും രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയായി പ്രഖ്യാപിച്ചത്. ഇതില്‍ പ്രതിഷേധിക്കാന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേരളത്തില്‍ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന കെപിസിസിയും പ്രതിഷേധത്തിന് ആഹ്വാനം നല്‍കി. കര്‍ഷകസംഘവും പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ ചിറയ്ക്കല്‍ താലൂക്കിലെ കീച്ചേരിയില്‍ സമ്മേളനം നിശ്ചയിച്ചു. സമ്മേളനത്തിന് 1940 സെപ്തംബര്‍ 15 ന് കര്‍ഷകജാഥകള്‍ കീച്ചേരിയിലെത്തി. എന്നാല്‍ പൊലീസെത്തി നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനമില്ലാത്ത അഞ്ചാംപീടികയിലേക്ക് സംഘാടകര്‍ സമ്മേളനം മാറ്റി. അവിടെയും പൊലീസെത്തി നിരോധനാജ്ഞ ഏര്‍പ്പെടുത്തി. പൊലീസുകാര്‍ ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചപ്പോള്‍ ജനക്കൂട്ടവും കൈയില്‍ കിട്ടിയതൊക്കെ ഉപയോഗിച്ച് തിരിച്ചടിച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ കുട്ടികൃഷ്ണമേനോന്‍ സംഭവസ്ഥലത്തും ഹെഡ്കോണ്‍സ്റ്റബിള്‍ ഗോപാലന്‍ നമ്പ്യാര്‍ ആശുപത്രിയിലും മരിച്ചു. കേസില്‍ കെ പി ആര്‍ ഗോപാലനെ വധശിക്ഷക്ക് വിധിച്ചു. ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് ശിക്ഷ ഇളവുചെയ്തു. തലശേരിയില്‍ അബു, ചാത്തുക്കുട്ടി എന്നിവര്‍ പൊലീസ് വെടിയേറ്റ് മരിച്ചു.

സഹനസമരത്തിന്റെ അമരാവതി

Share:

25 പൈസ

മടിപിടിച്ചിരിക്കുന്നവരെക്കുറിച്ച് പറയാറുണ്ട് കാല്‍ക്കാശിനു കൊള്ളില്ലെന്ന്. എന്നാല്‍ കാല്‍ക്കാശ് അഥവാ കാലണ ഇനി കൗതുകത്തിനല്ലാതെ ഒന്നിനും കൊള്ളാത്തതാകുന്നു. ജൂലൈ ഒന്നുമുതല്‍ കേന്ദ്രസര്‍ക്കാര്‍ 25 പൈസ പിന്‍വലിക്കുകയാണ്. അങ്ങനെ പുരാവസ്തുക്കളുടെ കൂട്ടത്തില്‍ 25 പൈസയും സ്ഥാനംപിടിക്കും. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത് സ്റ്റാമ്പ്ശേഖരണം (ഫിലാറ്റലി) ആണെങ്കിലും രാജാക്കന്മാരുടെ ഹോബി എന്നറിയപ്പെടുന്നത് നാണയശേഖരണം(നുമിസ്മാറ്റിക്സ്) തന്നെ. ഇനി 25 പൈസയ്ക്കും നാണയശേഖരത്തില്‍ ഒരിടം കരുതിവയ്ക്കാം. 1478-1545 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഷേര്‍ഷാ സൂരി ചക്രവര്‍ത്തിയാണ് "റുപ്യ" എന്ന നാണയം ഇന്ത്യയില്‍ ആദ്യമായി ഇറക്കിയത്. കേരളത്തിലെ പല രാജാക്കന്മാര്‍ക്കും അവരുടേതായ നാണയങ്ങള്‍ ഉണ്ടായിരുന്നു. വിദേശികളുമായി കച്ചവടബന്ധം സ്ഥാപിച്ചതുമുതലാകണം നാണയങ്ങള്‍ പ്രചരിച്ചത്. പരശുരാമന്‍ രാശി, പൊന്‍പണം തുടങ്ങിയവ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നവയാണ്. തിരുവിതാംകൂര്‍ , കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങള്‍ക്ക് വെവ്വേറെ നാണയങ്ങള്‍ ഉണ്ടായിരുന്നു. കാശ്, ചക്രം, വരാഗം തുടങ്ങിയ നാണയങ്ങള്‍ തിരുവിതാംകൂറിലും ഒറ്റപുത്തന്‍ , ഇരട്ടപുത്തന്‍ എന്നിവ കൊച്ചിയിലും സുല്‍ത്താന്‍ , കാശ്, രാശി, ചെമ്പുകാശ് എന്നിവ മലബാറിലും നാണയങ്ങളായിരുന്നു. 1758-98 കാലത്ത് തിരുവിതാംകൂര്‍ ഭരിച്ച ധര്‍മരാജ എന്നറിയപ്പെടുന്ന കാര്‍ത്തിക തിരുനാളാണ് അനന്തരായന്‍ പണം, ചിന്നപണം, ചക്രം എന്നിവ പുറത്തിറക്കിയത്. 1816ല്‍ പാര്‍വതിബായി 16, 8, 4, 2 എന്നിങ്ങനെയുള്ള നാണയങ്ങളും പുറത്തിറക്കി. ഇതിനുശേഷമാണ് പണത്തിനെ കാശ് എന്നു വിളിച്ചുതുടങ്ങിയത്. 16 കാശ് 1 ചക്രം, 4 ചക്രം 1 പണം, 7 പണം അല്ലെങ്കില്‍ 28 ചക്രം 1 രൂപ എന്നിങ്ങനെയായിരുന്നു അന്നത്തെ വിനിമയനിരക്ക്. 1880-85 വരെ ഭരിച്ച വിശാഖം തിരുന്നാളാണ് വരാഗം എന്ന സ്വര്‍ണനാണയം ഇറക്കിയത്. 1906 മുതല്‍ കോയിനേജ് ആക്ട് അനുസരിച്ചാണ് നാണയങ്ങള്‍ അടിക്കുന്നത്. മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിലാണ് കമ്മട്ടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കാശ്, മുക്കാല്‍ , അണ, അരയണ, ഒരണ, അരക്കാല്‍ രൂപ, കാല്‍ രൂപ, അര രൂപ, ഒരു രൂപ എന്നിവയാണ് ആദ്യം ഇറങ്ങിയ നാണയങ്ങള്‍ . ഇവയില്‍ നടുവില്‍ ദ്വാരമുള്ള ഓട്ടമുക്കാല്‍ എന്ന കൗതുകനാണയവും ഉണ്ടായിരുന്നു. 1956ല്‍ അണസമ്പ്രദായം അവസാനിച്ചപ്പോള്‍ പൈസ നിലവില്‍ വന്നു. 1, 2, 3, 5, 10, 20 തുടങ്ങി എല്ലാ പൈസകളും ഇന്ത്യാ ഗവണ്‍മെന്റ് പുറത്തിറക്കിയിട്ടുണ്ട്. അതിനുമുമ്പ് 25 പൈസയുടെ മൂല്യമുള്ള കാല്‍ അണ വെള്ളിനാണയമാണ് നിലവിലുണ്ടായിരുന്നത്. പിന്നീട് 1957-60ല്‍ നിക്കലില്‍ നിര്‍മിച്ച നാണയങ്ങള്‍ ഇറക്കിയിട്ടുണ്ട്. 1980ല്‍ ഗ്രാമീണ വനിതകളുടെ മുന്നേറ്റം, 1981ലെ ഭക്ഷ്യദിനം, 1982ലെ ഏഷ്യന്‍ ഗെയിംസ്, 1985ലെ വനവല്‍കരണം എന്നീ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വിവിധയിനം 25 പൈസകള്‍ പുറത്തിറക്കി. കാണ്ടാമൃഗത്തിന്റെ ചിത്രമുള്ള 25 പൈസയാണ് ഇക്കൂട്ടത്തില്‍ അവസാനത്തേത്. ഇത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ് നിര്‍മിച്ചിരിക്കുന്നത്. രാജാക്കന്മാരുടെ തലയുടെ ചിത്രമുള്ള നാണയങ്ങള്‍ ധര്‍മരാജയുടെ കാലംമുതലാണ് കേരളത്തില്‍ വന്നുതുടങ്ങിയത്. 1946 മുതല്‍ ദേശീയ നേതാക്കളെയും നവോത്ഥാന നായകരെയും ആദരിച്ച് നാണയങ്ങള്‍ ഇറക്കാന്‍ തുടങ്ങി. ഇതിനകം ഇങ്ങനെ 30 വ്യക്തികളുടെ ചിത്രമുള്ള നാണയങ്ങള്‍ ഇറങ്ങി. മഹാത്മാഗാന്ധി, ജവാഹര്‍ലാല്‍ നെഹ്റു, ഇന്ദിരാഗാന്ധി എന്നിവര്‍ക്കൊപ്പം ശ്രീനാരായണഗുരുവും അല്‍ഫോന്‍സാമ്മയും നാണയങ്ങളില്‍ ആദരിക്കപ്പെട്ടു. 1-20 പൈസയുടെ നാണയങ്ങള്‍ ഔദ്യോഗികമായി നിര്‍ത്തലാക്കിയിട്ടില്ലെങ്കിലും ഇവ പുരാവസ്തുക്കളില്‍ സ്ഥാനംപിടിച്ചത് നാണയത്തിന്റെ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങള്‍ ഇല്ലാതാവുകയും ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീലിന് നാണയത്തിന്റെ മൂല്യത്തേക്കാള്‍ വിലയാവുകയും ചെയ്തതോടെയാണ്. നിരോധം ഏര്‍പ്പെടുത്തുന്നു എന്ന വാര്‍ത്ത പരന്നതോടെ ബസുകളിലും കടകളിലും 25 പൈസ എടുക്കാതെയായി. ക്രയവിക്രയങ്ങളില്‍ 25 പൈസയ്ക്കു പകരം 50 പൈസയും ഒരുരൂപയുമാണ് ഉപയോഗിക്കുന്നത്. നിര്‍ത്തലാക്കുന്ന പൈസകള്‍ ദേശസാല്‍കൃത ബാങ്കുകളില്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ ഇവ എവിടെയും സ്വീകരിക്കില്ല.


Share:

അതുല്യപ്രതിഭ

പഠിച്ച് ഉയരങ്ങളിലെത്തണമെന്നായിരുന്നു ബ്രോണിയുടെയും മേരിയയുടെയും ആഗ്രഹം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത ഇതിന് എന്നും തടസ്സമായിരുന്നു. റഷ്യയുടെ അധീനതയിലുള്ള പോളണ്ടിലാണ് ഈ രണ്ടു പെണ്‍കുട്ടികളും ജീവിച്ചത്. ഉപരിപഠനത്തിന് പോളണ്ടില്‍ അവസരമില്ല. പാരീസില്‍ പോകണം. അതിന് പണം വേണം. വൈദ്യശാസ്ത്രം പഠിക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ബോണിയക്ക്. പണമില്ലാത്തത് ഈ ആഗ്രഹം ഉപേക്ഷിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു. എന്തും സഹിച്ച് ചേച്ചിയുടെ ആഗ്രഹം നടത്തണമെന്ന ദൃഢനിശ്ചയത്തില്‍ മേരിയയും." അവള്‍ പറഞ്ഞു: "കൈയിലുള്ള പണവുമായി ചേച്ചി പാരീസിലേക്ക് പോകൂ. നാല് വര്‍ഷം പഠിക്കാനുള്ള പണം ഞാന്‍ അയച്ചുതരാം." സ്വന്തം സഹോദരിയുടെ പഠനത്തിന്റെ ചുമതലകള്‍ ഏറ്റെടുത്ത മേരിയയെ കൂട്ടുകാര്‍ അ റിയും. മേരി ക്യൂറി (മാഡം ക്യൂറി)എന്ന പേരില്‍ പിന്നീട് ലോകമറിയുന്ന ശാസ്ത്രജ്ഞയായി അവര്‍ മാറി. യുനെസ്കോയ്ക്കുവേണ്ടി ന്യൂസയന്റിസ്റ്റ് മാഗസിന്‍ 2009ല്‍ നട ത്തിയ വോട്ടെടുപ്പില്‍ ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ ആവേശം കൊള്ളിക്കുന്ന വനിതയായി മേരിക്യൂറി തെരഞ്ഞെടുക്കപ്പെട്ടു. ജൂലായ് നാല് മേരി ക്യൂറിയുടെ ചരമദിനമാണ്. ഐക്യരാഷ്ട്ര സഭ 2011 രസതന്ത്ര വര്‍ഷമായി പ്രഖ്യാപിക്കാനുള്ള കാരണങ്ങളിലൊന്ന് മേരിക്യൂറിക്ക് രസതന്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചതിന്റെ നൂറാം വാര്‍ഷികമാണ് എന്നതാണ്. ലോകമെങ്ങുമുള്ള രസതന്ത്രജ്ഞരുടെ സംഘടനയാണ് ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് പ്യൂര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി (കഡജഅഇ) ഈ സംഘടനയുടെ പൂര്‍വരൂപമായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് കെമിക്കല്‍ സൊസൈറ്റീസ് (കഅഇട) രൂപീകരിച്ചിട്ട് നൂറ് വര്‍ഷം തികഞ്ഞു എന്നത് മറ്റൊന്ന്.

"പരീക്ഷണ"ബാല്യം

അധ്യാപക ദമ്പതികളായ ബ്രോ ണിസ്ലോവയുടെയും വ്ളാഡിസ്ലാ സ്സ്ലോഡോവിസ്കിയുടെയും അഞ്ചാമത്തെ മകളായി 1867 നവംബര്‍ ഏഴിനാണ് മേരി ക്യൂറി ജനിച്ചത്. മേരിക്ക് പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മയും രണ്ട് വര്‍ഷം കഴിഞ്ഞ് മൂത്ത സഹോദരി സോഫിയയും ക്ഷയരോഗം മൂലം മരിച്ചു. തുഛവരുമാനം മാത്രമുള്ള കുടുംബം ജീവിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. അച്ഛന്റെ കണ്ണാടി അലമാരയിലെ പരീക്ഷണ ഉപകരണങ്ങള്‍ അവളെ സ്വാധീനിച്ചു. അച്ഛനൊപ്പം രാസ പരീക്ഷണങ്ങളിലും പങ്കാളിയായി.

പിയറിയെ കണ്ടുമുട്ടുന്നു

1894-ല്‍ സോര്‍ബോണ്‍ സര്‍വകലാശാലയിലെ പഠന കാലത്താണ് പിയറിയെ പരിചയപ്പെടുന്നത്. പീസോ ഇലക്ട്രിക് പ്രഭാവത്തിന്റെ കണ്ടുപിടുത്തത്തോടെ ശാസ്ത്രലോകത്ത് പ്രശസ്തനായിരുന്നു അദ്ദേഹം. 1895-ല്‍ ഇവര്‍ വിവാഹിതരായി. ഐറിന്‍ , ഈവ് എന്നിവരാണ് മക്കള്‍ . ജീവിതത്തിലും പരീക്ഷണങ്ങളിലും താങ്ങുംതണലുമായിരുന പിയറിയുടെ അപകട മരണം കുടുംബത്തിന് ആഘാതമായി. 1906 ഏപ്രില്‍ 19ന് പാരീസിലെ തിരക്കുപിടിച്ച റോഡിലൂടെ നടന്നവന്ന പിയറിയെ വാഹനം ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഒരു വീട്ടില്‍ മൂന്ന് നൊബേല്‍ സമ്മാനം

റേഡിയോ ആക്ടീവതയുടെ കണ്ടുപിടുത്തത്തിന് 1903ല്‍ മേരിക്കും ഭര്‍ത്താവ് പിയറിക്കും ഹെന്‍റി ബെക്കുറലിനൊപ്പം ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. 1911-ല്‍ രസതന്ത്രത്തിലും മേരിയെ തേടി നൊബേല്‍ സമ്മാനമെത്തി. അവരുടെ മൂന്നാമത്തെ മകള്‍ ഐറിനും ഭര്‍ത്താവ് ഫ്രെഡറിക്കിനും പില്‍ക്കാലത്ത് നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. നൊബേല്‍ സമ്മാനം ലഭിക്കുന്ന ആദ്യ വനിതയാണ് മേരി ക്യൂറി. രണ്ട് വിഷയത്തില്‍ നൊബേല്‍ സമ്മാനം ലഭിച്ച ഒരേയൊരു വ്യക്തിയും മേരി തന്നെ. പിന്നീട് നിരവധി പുരസ്കാരങ്ങള്‍ മേരിക്ക് ലഭിച്ചു. റേഡിയോ ആക്ടീവതയുടെ യൂണിറ്റിന് "ക്യൂറി" എന്ന പേര് നല്‍കി ശാസ്ത്രലോകം അവരെ ആദരിച്ചു.

കണ്ടുപിടുത്തങ്ങള്‍

ഹെന്‍റി ബെക്കുറല്‍ കണ്ടെത്തിയ റേഡിയോ ആക്ടിവിറ്റി എന്ന പ്രതിഭാസത്തിന് മേല്‍ നിരവധി തുടര്‍പരീക്ഷണങ്ങള്‍ അവര്‍ നടത്തി. "റേഡിയോ ആക്ടിവിറ്റി" എന്ന പേര് നല്‍കിയത് മാഡം ക്യൂറിയാണ്. ഈ പ്രതിഭാസത്തില്‍ നിന്നുണ്ടാകുന്ന വികിരണങ്ങളുടെ തീവ്രത കണ്ടെത്താന്‍ ക്യൂറി ദമ്പതികള്‍ക്ക് സാധിച്ചു. 1902ല്‍ റേഡിയം ക്ലോറൈഡും 1910ല്‍ റേഡിയവും അവര്‍ വേര്‍തിരിച്ചെടുത്തു. റേഡിയോ ആക്ടീവ് വികിരണം ഏറ്റതുമൂലം ബാധിച്ച രക്താര്‍ബുദത്തെത്തുടര്‍ന്ന് 1934 ജൂലൈ നാലിന് അവര്‍ ലോകത്തോട് വിട പറഞ്ഞു


--
എല്ലാ ഭാവുകങ്ങളും നേരുന്നു
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.