വ്യാജ സര്‍വകലാശാലകളെ കരുതിയിരിക്കുക

Share it:
നൂറുകണക്കിനു സര്‍വകലാശാലകള്‍ക്കും കോഴ്സുകള്‍ക്കുമിടയില്‍ അംഗീകാരമുള്ളവ തിരിച്ചറിയാനെളുപ്പമല്ല. അന്യസംസ്ഥാന സര്‍വ്വകലാശാലകളെക്കുറിച്ച് പലപ്പോഴും കൃത്യമായി അന്വേഷിക്കാതെയാവും തിരക്കിട്ട് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുചേരുക. മോഹിപ്പിക്കുന്ന പരസ്യങ്ങളില്‍പെട്ട് വഞ്ചിതരാകുന്നവര്‍ പിന്നീടാണ് തങ്ങള്‍ക്കു കിട്ടിയ സര്‍ട്ടിഫിക്കറ്റിന് കടലാസുവില പോലുമില്ലെന്നറിയുക. സാങ്കേതികകോഴ്സുകള്‍ക്കും മറ്റും എന്‍സിവിടി അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങിയ ശേഷമാവും ബുദ്ധിമുട്ട് തിരിച്ചറിയുക. ജോലിക്കായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് ഇതു മനസിലാവുക. യുജിസി തന്നെ ഇന്ത്യയിലെ അംഗീകാരമില്ലാത്ത കോഴ്സുകളെയും സര്‍വകലാശാലകളെയും കുറിച്ചുള്ള അറിയിപ്പുകള്‍ നല്‍കാറുണ്ട്. താല്‍കാലികമായി കോഴ്സുകള്‍ക്കു മാത്രം നല്‍കുന്ന അംഗീകാരങ്ങളെ സര്‍വകലാശാലക്കുള്ള അംഗീകാരമായി പരസ്യപ്പെടുത്തി അഡ്മിഷന്‍ സ്ഥാപനങ്ങള്‍ നടത്താറുണ്ട്. രാജ്യവ്യാപകമായി 22 സര്‍വകലാശാലകള്‍ക്ക് അംഗീകാരമില്ലെന്ന് യുജിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്‍പതെണ്ണവുമായി മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശാണ്. രാജ്യതലസ്ഥാനമായ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നത് ആറുവ്യാജസര്‍വകലാശാലകളാണ്. ബീഹാറിലും കര്‍ണാടകത്തിലും മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും വ്യാജന്‍മാരുണ്ട്. കേരളത്തില്‍ സെന്റ് ജോണ്‍സ് എന്നൊരു വ്യാജസര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി യുജിസി റിപ്പോര്‍ട്ടിലുണ്ട്. ബിഎഡും എംഎഡും പോലുള്ള കോഴ്സുകള്‍ ഇവിടങ്ങളിലുണ്ട്. ഇവയൊന്നും നിയമപ്രകാരം ആരംഭിച്ചവയല്ല. പലതും സൊസൈറ്റീസ് ആക്ട്പ്രകാരം തുടങ്ങിയതാണ്. വിദ്യാഭ്യാസപരിപാടികളും പരിശീലനവും സംഘടിപ്പിച്ച് ക്രമേണ സര്‍വകലാശാലപദവിയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുക. ഏതു കോഴ്സിനു ചേരും മുമ്പും സര്‍വകലാശാലയുടെ അംഗീകാരവും മറ്റു കാര്യങ്ങളും ചോദിച്ചറിയുക
Subscribe to കിളിചെപ്പ് by Email
Share it:

വ്യാജ സര്‍വകലാശാല

Post A Comment:

0 comments: