മാമാങ്കം

Share it:

ഭാരതപ്പുഴ(Bharathapuzha)യുടെ തീരത്ത് തിരുനാവായ(Thirunavaya)യില്‍ പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകര മാസത്തിലെ പൂയം നക്ഷത്രത്തില്‍ ചേര ചക്രവര്‍ത്തിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങായിരുന്നു മാമാങ്കം. കുംഭ മാസത്തിലെ മകം നക്ഷത്രത്തിലാണ് മാമാങ്കത്തിന്റെ അവസാനം. കേരളത്തിലെ നാട്ടു രാജാക്കന്മാര്‍ രക്ഷാപുരുഷനോടുള്ള ആദര സൂചകമായി ചക്രവര്‍ത്തിക്ക് കൊടികള്‍ അയക്കുമായിരുന്നു.പില്‍ക്കാലത്ത് അധ്യക്ഷസ്ഥാനം വള്ളുവനാട് രാജാവിന് ലഭിച്ചു.ഇന്നത്തെ പെരിന്തല്‍മണ്ണ, ഒറ്റപ്പാലം,പൊന്നാനി,തിരൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതായിരുന്നു വള്ളുവനാട്. വള്ളുവക്കോനാതിരി, വെള്ളാട്ടിരി വല്ലഭന്‍ തുടങ്ങിയ പേരിലാണ് വള്ളുവനാട് രാജാവിന് അറിയപ്പെട്ടിരുന്നത്.
വ്യാപാര മേളകള്‍,കായിക മേളകള്‍, കാര്‍ഷിക മേളകള്‍,സംഗീത- കരകൗശല പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ നടന്നിരുന്നു.ഇതില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു.നിളയുടെ തെക്ക്,വടക്ക്, പടിഞ്ഞാറ് കരകളിലായി തറകള്‍ പണിയും. ഇതില്‍ 40 അടിയുള്ള പ്രധാന നിലപാടുതറയിലാണ്  മാമാങ്ക അധ്യക്ഷന്റെ സ്ഥാനം.മറ്റുള്ളിടത്ത് ഇളംകൂര്‍ തമ്പുരാന്മാര്‍ നില്‍ക്കും.അധ്യക്ഷന് അണിയാനുള്ള തിരുവാഭരണങ്ങളും ആനച്ചമയങ്ങളും മറ്റും വാകയൂര്‍ കോവിലകത്തേക്ക് കൊടുത്തയക്കുന്നതോടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയാകും. പതിമൂന്നാം നൂറ്റാണ്ടില്‍ സാമൂതിരിയും സംഘവും തിരുനാവായ പിടിച്ചെടുത്തു. തുടര്‍ന്നുള്ള മാമാങ്കത്തിന്റെ  അധ്യക്ഷന്‍ സാമൂതിരിയായിരുന്നു. മറ്റു നാട്ടു രാജാക്കന്മാര്‍ ആദര സൂചകമായി കൊടി അയക്കുമ്പോള്‍ വള്ളുവനാട്ടെ രാജാവ് തന്നോടു കാട്ടിയ അനീതിക്ക് 'ചാവേറു'കളെ അയക്കുമായിരുന്നു. മാമാങ്കത്തിന്റെ അവസാന ദിവസത്തിലാണ് ചാവേറുകള്‍ സാമൂതിരിയെ വധിക്കാന്‍ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍,ഒരിക്കല്‍ പോലും വള്ളുവനാട്ടെ ചാവേറുകള്‍ക്ക് ലക്ഷ്യത്തിന്റെ അടുത്തുപോലും എത്താനായില്ല.യൂറോപ്യന്മാരുടെ ആധിപത്യ കാലത്തും മാമാങ്കം തുടര്‍ന്നിരുന്നു.മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലി മലബാര്‍ ആക്രമിച്ചു കീഴടക്കിയതോടെ മാമാങ്കവും അവസാനിച്ചു.1766 ലാണ് അവസാനത്തെ മാമാങ്കം.

Subscribe to കിളിചെപ്പ് by Email
Share it:

മാമാങ്കം

Post A Comment:

0 comments: