മൂലകങ്ങള്‍.

പ്രപഞ്ചത്തിലെ ജീവനുള്ളതും അല്ലാത്തതുമായ പദാര്‍ഥ നിര്‍മിതിയുടെ അടിസ്ഥാന ഘടകങ്ങളാണ് മൂലകങ്ങള്‍. മൂലകങ്ങളാകട്ടെ അവയുടെ ആറ്റങ്ങളാല്‍ നിര്‍മിതമാണ്.  118 മൂലകങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. 19ാം നൂറ്റാണ്ടിലാണ് ഏറ്റവും കൂടുതല്‍ മൂലകങ്ങള്‍ കണ്ടെത്തിയത്.
മൂലകങ്ങളെ അവയുടെ ആറ്റോമിക സംഖ്യയുടെ അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയതാണ് പിരിയോഡിക് ടേബ്ള്‍ (ആവര്‍ത്തനപ്പട്ടിക). ഓരോ മൂലകത്തിന്‍െറയും രാസ ഭൗതിക ഗുണങ്ങളും അതിന്‍െറ പിരിയോഡിക് ടേബ്ളിലെ സ്ഥാനവും വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, രസതന്ത്ര പഠനത്തില്‍ അവശ്യം മനസ്സിലാക്കിയിരിക്കേണ്ടതും സ്ഥിരമായി ഉപയോഗിക്കേണ്ടിവരുന്നതുമായ ഒരു സങ്കേതമാണ് പിരിയോഡിക് ടേബ്ള്‍.
ഇന്ന് വളരെ സൗകര്യപ്രദവും പ്രയോജനകവുമായ പിരിയോഡിക് ടേബ്ള്‍ നമുക്കുമുന്നിലുണ്ട്. ഇതിന്‍െറ രൂപകല്‍പനക്കുപിറകില്‍ അനേകം ശാസ്ത്രജ്ഞരുടെ ഏറെക്കാലത്തെ പഠനങ്ങളും പരിശ്രമങ്ങളുമുണ്ട്. രസകരമായ ആ ചരിത്രത്തിലേക്ക് കടക്കുന്നതിനുമുമ്പ് ഇന്നത്തെ പിരിയോഡിക് ടേബ്ള്‍ പരിചയപ്പെടാം.
ആറ്റോമിക സംഖ്യ 1 ആയ ഹൈഡ്രജന്‍ മുതല്‍ 118 വരെ മൂലകങ്ങളുണ്ട്. ഇവയെ കുത്തനെയുള്ള 18 കോളങ്ങളിലും (ഗ്രൂപ്പുകളില്‍) വിലങ്ങനെയുള്ള ഏഴ് നിര (പിരീഡ്)കളിലുമായി വിന്യസിച്ചിരിക്കുന്നു. ഇവയെല്ലാം നാലു ബ്ളോക്കുകളിലായി പരന്നുകിടക്കുന്നു. ഇത്തരം വിഭജനങ്ങളെല്ലാം അവയുടെ രാസ ഭൗതിക ഗുണങ്ങളും അടിസ്ഥാനപ്പെടുത്തി ചെയ്തിട്ടുള്ളതാണ്. ആറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തിലാണ് മൂലകങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘ആറ്റോമിക സംഖ്യയുടെ ആരോഹണക്രമത്തില്‍ മൂലകങ്ങളെ ക്രമീകരിക്കുമ്പോള്‍ നിശ്ചിത ഇടവേളകളില്‍ അവയുടെ സ്വഭാവഗുണങ്ങള്‍ ആവര്‍ത്തിച്ചുവരുന്നു’ എന്നതാണ് ഈ ക്രമീകരണത്തിന്‍െറ പിറകിലെ തത്ത്വം. മൂലകങ്ങളുടെ പേരിന്‍െറ ചുരുക്കെഴുത്ത് (പ്രതീകം -symbol) ആണ് പട്ടികയുടെ ഓരോ കള്ളിയിലും പ്രാധാന്യത്തോടെ കാണിച്ചിരിക്കുന്നത്. കൂടാതെ, താഴെപറയുന്ന വിവരങ്ങളും ലഭ്യമായിരിക്കും. ഇത് സംബന്ധിച്ച് ഒരു അവലംബം (സൂചന) ഓരോ പട്ടികയിലും കാണിച്ചിട്ടുണ്ടായിരിക്കും.
പേര്
ആറ്റോമിക സംഖ്യ
ആറ്റോമിക മാസ്
ഇലക്ട്രോണ്‍ വിന്യാസം
ക്രിസ്റ്റല്‍ ഘടന
മുതലായവ.
വിലങ്ങനെയുള്ള ഒരു നിരയില്‍ 18 വരെ മൂലകങ്ങള്‍ വരുന്നതിനാല്‍ ഈ പട്ടികയെ ലോങ് ഫോം പിരിയോഡിക് ടേബ്ള്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍, ഇതില്‍തന്നെ ആറ്, ഏഴ് എന്നീ പിരീഡുകളില്‍ 32 മൂലകങ്ങള്‍ വരുന്നതിനാല്‍ ഈ പിരീഡുകളുടെ നീളവും അതുവഴി പിരീയോഡിക് ടേബ്ളിന്‍െറ വലുപ്പവും വര്‍ധിക്കുമെന്നതിനാല്‍ ഇതിലെ 14 വീതം മൂലകങ്ങളെ അടര്‍ത്തിമാറ്റി പ്രധാനപട്ടികയുടെ താഴെയായി ക്രമീകരിച്ചിരിക്കുന്നതും കാണാം. ഈ 14x2 =28 മൂലകങ്ങള്‍ക്ക് അവയുടേതായ പ്രത്യേകതകളുമുണ്ട്.
പൊതുവെ പിരിയോഡിക് ടേബ്ളിലെ ഇടതുഭാഗത്തെ മൂലകങ്ങള്‍ ലോഹ സ്വഭാവം കാണിക്കുന്നവയും വലതുഭാഗത്തെ മൂലകങ്ങള്‍ അലോഹസ്വഭാവം കാണിക്കുന്നവയുമാണ്. ഇവക്കിടയില്‍ ഒരു നേരിയ അതിര്‍ത്തിപോലെ മിശ്ര സ്വഭാവമുള്ള മൂലകങ്ങളു(ഉപലോഹങ്ങള്‍)മുണ്ട്്. ഭൂരിഭാഗം മൂലകങ്ങളും ലോഹങ്ങളും ഖര രൂപത്തിലുള്ളവയുമാണ്. പ്രതീകങ്ങള്‍ അച്ചടിച്ചിരിക്കുന്ന അക്ഷര നിറങ്ങളിലൂടെ (ഫോണ്ട് കളര്‍) ഖര, ദ്രാവക, വാതക അവസ്ഥകളില്‍ കാണപ്പെടുന്ന മൂലകങ്ങളെ തിരിച്ചറിയാം. ആറ്റോമിക സംഖ്യ 43,61 ആയവയും 92നു ശേഷമുള്ള മൂലകങ്ങളും മനുഷ്യനിര്‍മിതങ്ങളാണ്.

പേരും പൊരുളും
ചരിത്രാതീതകാലം മുതലേ മനുഷ്യര്‍ക്ക് പരിചയമുള്ള കാര്‍ബണ്‍, ചെമ്പ്, സ്വര്‍ണം, വെള്ളി, ഇരുമ്പ്, രസം, കറുത്തീയം, വെളുത്തീയം, നാകം (zinc), ഗന്ധകം, തുടങ്ങി അത്യാധുനികരായ കോപ്പര്‍ നിഷിയം, ഫ്ളോവേറിയം, ലിവര്‍മോറിയം വരെയുള്ള മൂലകങ്ങളുടെ നിലവിലുള്ള പേരിനുപുറകില്‍ ഓരോ രഹസ്യമുണ്ട്. പേരിന്‍െറ ചുരുക്കെഴുത്താണ് അവയുടെ പ്രതീകങ്ങളായി പട്ടികയില്‍ സ്ഥാനംപിടിച്ചിരിക്കുന്നത്. രസതന്ത്ര ഭാഷയിലെ അക്ഷരങ്ങളും ഈ പ്രതീകങ്ങള്‍തന്നെയാണ്. ഒരക്ഷരമുള്ള പ്രതീകങ്ങളും അക്ഷരങ്ങളുള്ള പ്രതീകങ്ങളിലെ ആദ്യത്തെ അക്ഷരവും ഇംഗ്ളീഷ് അക്ഷരമാലയിലെ വലിയ അക്ഷരം (ക്യാപിറ്റല്‍ ലെറ്റര്‍) ആയിരിക്കും. ഒരു മൂലകത്തിന്‍െറ പ്രതീകത്തിലെ രണ്ടാമത്തെ അക്ഷരം എല്ലായ്പ്പോഴും ചെറിയ (lower case) അക്ഷരവുമായിരിക്കും. ഒരു സംയുക്തത്തില്‍ എത്ര മൂലകങ്ങളുണ്ടെന്ന് അതിന്‍െറ രാസസൂത്രത്തിലെ (ചുരുക്കെഴുത്ത്) വലിയ അക്ഷരങ്ങള്‍ നോക്കി കണ്ടെത്താം.
ഉദാ: കറിയുപ്പ് (NaCl)  രണ്ട് വലിയ അക്ഷരങ്ങള്‍ - രണ്ട് മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.
ചുണ്ണാമ്പുകല്ല് Ca CO3: മൂന്ന് വലിയ അക്ഷരങ്ങള്‍- മൂന്ന് മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.
കാര്‍ബണ്‍മോണോക്സൈഡ് CO: രണ്ട് വലിയ അക്ഷരങ്ങള്‍: കാര്‍ബണ്‍, ഓക്സിജന്‍ എന്നിവയുടെ  ഒരു സംയുക്തമാണിത്.
ചില മൂലകങ്ങളുടെ പ്രതീകങ്ങള്‍ പേരുമായി യാതൊരു ബന്ധമില്ലാത്തതുപോലെതോന്നും. അവ ആദ്യകാലത്ത് ലാറ്റിന്‍ നാമങ്ങളില്‍ അറിയപ്പെട്ടിരുന്നവയാണ്.
അറ്റോമിക
സംഖ്യ
പേര്പ്രതീകംലാറ്റിന്‍പേര്
11സോഡിയംNaനേട്രിയം Natrium
19പൊട്ടാസ്യംKകാലിയം Kalium
26ഇരുമ്പ്Feഫെറം  Ferrum
29ചെമ്പ്Cuകുപ്രം Cuprum
50വെളുത്തീയംSnസ്റ്റാനം Stanum
82കറുത്തീയംPbപ്ളംബം Plumbum
47വെള്ളിAgആര്‍ജെന്‍റം Argentum
79സ്വര്‍ണംAuഓറം Aurum
80മെര്‍ക്കുറിHgഹൈഡ്രാര്‍ജിയം(Hydrargium)
  


മൂലകങ്ങളുടെ പ്രതീകം രൂപീകരിക്കുന്ന രീതി
1. ഇംഗ്ളീഷ് പേരുകളുടെ ആദ്യാക്ഷരം
അറ്റോമിക സംഖ്യപേര് പ്രതീകം
1HydrogenH
6Carbon  C
8 OxygenO
16SulphurS
2. ഇംഗ്ളീഷ് പേരുകളുടെ ആദ്യത്തെയും രണ്ടാമത്തെയും അക്ഷരം
അറ്റോമിക സംഖ്യപേര്പ്രതീകം
2 - HeliumHe
4 - BerryliumBe
10 - NeonNe
20 - CalciumCa
3. ഇംഗ്ളീഷ് പേരുകളുടെ ആദ്യത്തെ അക്ഷരവും പേരിലെ പ്രധാനപ്പെട്ട മറ്റൊരു അക്ഷരവും
ആറ്റോമികസംഖ്യപേര്പ്രതീകം
12 - MagnesiumMg
17 - ChlorineCl
96 - CuriumCm
ലാറ്റിന്‍നാമത്തില്‍നിന്ന് പ്രതീകം സ്വീകരിച്ചവയും ഉണ്ട്.
ആറ്റോമിക നമ്പര്‍ പേര് പ്രതീകംലാറ്റിന്‍നാമം
19 - PottassiumKKalium
11 - SodiumNaNatrium
80 - Mercury HgHydrargium
അറ്റോമിക സംഖ്യ 74 ഉള്ള മൂലകം Tungeston (ടങ്ങ്സ്റ്റണ്‍) പ്രതീകം W ആണ്. ഇത് ജര്‍മന്‍നാമമായ Wolfarm നിന്നെടുത്തതാണ്.
ഇപ്പോള്‍ നാം ഉപയോഗിക്കുന്നതുപോലെ ലളിതവും വ്യക്തവുമായ ഇത്തരം പ്രതീകങ്ങള്‍ ആവിഷ്കരിച്ചത് ജോണ്‍ ജേക്കബ് ബെഴ്സിലിയസ് എന്ന ശാസ്ത്രജ്ഞനാണ്. മൂലകങ്ങളെയും സംയുക്തങ്ങളെയും ചുരുക്കിയെഴുതി കാണിക്കാനും സങ്കീര്‍ണമായ രാസപ്രവര്‍ത്തനങ്ങളെ എളുപ്പത്തില്‍ ചിത്രീകരിക്കാനും ഈ രീതി സഹായിക്കുന്നു. രസതന്ത്രത്തിന്‍െറ ചുരുക്കെഴുത്തുഭാഷയിലേക്കു നയിച്ച ഇദ്ദേഹംതന്നെയാണ് സെലിനിയം, തോറിയം, സീസിയം, സിലിക്കോണ്‍ എന്നീ മൂലകങ്ങള്‍ കണ്ടെത്തിയതും. പില്‍കാലത്ത് കണ്ടുപിടിക്കപ്പെട്ട പല മൂലകങ്ങള്‍ക്കും പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെ പേര് നല്‍കിയിട്ടുണ്ട്. എന്നിട്ടും, ഇത്രയധികം സംഭാവനകള്‍ രസതന്ത്രത്തിന് നല്‍കിയ ബെഴ്സിലിയസ് വിസ്മരിക്കപ്പെട്ടുപോയി.

നവാഗത പ്രതിഭകള്‍
2009വരെ 110 മൂലകങ്ങള്‍ മാത്രമായിരുന്നു പിരിയോഡിക് ടേബ്ളില്‍ അംഗീകരിക്കപ്പെട്ടവരായി ഉണ്ടായിരുന്നത്. തുടര്‍ന്നുവരുന്ന മൂലകങ്ങളുടെ സാന്നിധ്യം മനസ്സിലാക്കിയിരുന്നുവെങ്കിലും അവ അംഗീകരിച്ച് പ്രത്യേകം പേര് നല്‍കിയിരുന്നില്ല. അതിനുശേഷം അംഗീകരിക്കപ്പെട്ട മൂലകങ്ങളാണ്.
111  - Rg റോണ്‍ജീനിയം
112 - Cn കോപ്പര്‍ നിഷിയം
114 - F1 ഫ്ളെറോവിയം
116 - LV ലിവര്‍മോറിയം
അമേരിക്കയിലെ ലോറന്‍സ് ലിവര്‍മോര്‍ നാഷനല്‍ ലബോറട്ടറിയുടെ പേരില്‍നിന്നാണ് 116ാം മൂലകത്തിന് ലിവര്‍മോറിയം എന്ന പേര് ലഭിച്ചത്.

ഭൂഖണ്ഡങ്ങളുടെ പേരില്‍നിന്ന് പേര് ലഭിച്ചവ
പേര് പ്രതീകംഅ.സംഖ്യ
അമേരിസിയം Am 95അമേരിക്ക
യൂറോപ്പിയം  Eu63യൂറോപ്പ്
രാജ്യങ്ങളുടെ പേരില്‍നിന്ന് പേര് സ്വീകരിച്ചവ
ഫ്രാന്‍സിയംFr87ഫ്രാന്‍സ്
ജര്‍മേനിയംGe32ജര്‍മനി
പൊളോണിയംPo84പോളണ്ട്
റുത്തീനിയംRu44റഷ്യ(റുത്തീനിയ)
ഗാലിയംGa31ഫ്രാന്‍സ് (ഗാലിയ)
സ്കാന്‍ഡിയം Sc21സ്കാന്‍ഡിയ (സ്കാന്‍ഡിനേവിയ)

മറ്റു സ്ഥലനാമങ്ങളില്‍നിന്ന് പേര് സ്വീകരിച്ചവ

ബെര്‍ക്കിലിയംBk97ബെര്‍ക്കിലിയിലെ സര്‍വകലാശാലാ പരീക്ഷണശാല, കാലിഫോര്‍ണിയ
കാലിഫോര്‍ണിയം Cf98 അമേരിക്കയിലെ
കാലിഫോര്‍ണിയ സംസ്ഥാനം
ലിവര്‍മോറിയം Lv116അമേരിക്കയിലെ
ലിവര്‍മോര്‍ ദേശീയ പരീക്ഷണശാല
ഡംസ്റ്റാഡ്ഷിയം Ds110ജര്‍മനിയിലെ
ഡംസ്റ്റാട്ട്ട് എന്ന സ്ഥലം
ഡുബീനിയംDb105റഷ്യയിലെ ഡുബ്ന ലബോറട്ടറി
ഹാഫ്നിയംHf72ഡെന്മാര്‍ക്കിലെ
കോപ്പന്‍ഹേഗന്‍ പട്ടണം (ഹാഫ്നിയ)
ഹാസ്സിയംHs108ജര്‍മനിയിലെ
ഹാസിയ എന്ന സ്ഥലം
ഹോള്‍മിയംHo67സ്വീഡിഷ്
പട്ടണമായ സ്റ്റോക്ക്ഹോം (ഹോള്‍മിയ)
ലുട്ടീഷിയംLu71പാരീസ് പട്ടണം
(ലാറ്റിന്‍ ലുട്ടീഷിയ)
മഗ്നീഷ്യംMg12മെഗ്നീഷ്യ
പെര്‍ഫെക്ചര്‍
റീനിയംRe75റീനെ എന്ന ജര്‍മന്‍
പ്രവിശ്യ
സ്ട്രോണ്‍ഷ്യംSr38സ്കോട്ട്ലന്‍ഡിലെ
എന്ന പട്ടണം തൂലിയംTm69യൂറോപ്പിന്‍െറ ഏറ്റവും വടക്കേ അറ്റത്തുള്ള ദ്വീപ് തൂലെ (പൗരാണിക വിശ്വാസം)

ഒരേ നാട്ടില്‍നിന്ന് ഇവരെല്ലാവരും
യിറ്റെര്‍ബി എന്ന സ്വീഡിഷ് പ്രദേശത്തുനിന്ന് നാമം സ്വീകരിച്ചവയാണ് യിട്രിയം 39 Y, ടെര്‍ബിയം 65 Tb, യിറ്റെര്‍ബിയം - 70 Yb, എര്‍ബിയം - 68 Er എന്നിവ. സ്റ്റോക്ക്ഹോം പട്ടണത്തില്‍നിന്ന് 20 കി.മീ മാത്രം അകലെയുള്ള ഒരു ദ്വീപിലെ ഗ്രാമമാണ് യിറ്റെര്‍ബി. റയര്‍ എര്‍ത്ത് കുഴിച്ചെടുക്കുന്ന ഇവിടത്തെ ‘യിറ്റെര്‍ബി ഗ്രുവ’ (ഖനി) ഈ നാലെണ്ണമുള്‍പ്പെടെ ഏഴ് മൂലകങ്ങള്‍ക്ക് ജന്മം നല്‍കിയ സ്ഥലമാണ്.

നിറങ്ങളുടെ കൂട്ടുകാര്‍
നിറങ്ങളുടെ പേരില്‍നിന്നും പേര് ലഭിച്ചവയുമുണ്ട് മൂലകങ്ങളുടെ കൂട്ടത്തില്‍.
55 സീസിയം Cs  ‘bluish’ എന്നര്‍ഥം വരുന്ന ലാറ്റിന്‍ പദം സീസിയസ്.
17 ക്ളോറിന്‍ CI  ഇളംപച്ച എന്നര്‍ഥം വരുന്ന ഗ്രീക്ക് പദം ‘ക്ളോറസ്’.
53 അയഡിന്‍ I വയലറ്റ് എന്നര്‍ഥമുള്ള ഗ്രീക്ക്പദം അയൊഡസ്.
45 റോഡിയം Rh റോഡോണ്‍ എന്ന ഒരുതരം റോസ് - ഗ്രീക്ക്.
37 റുബീഡിയം Rb ചുവപ്പ് എന്നര്‍ഥമുള്ള ലാറ്റിന്‍പദം ‘റുബിഡസ്’.
49  ഇന്‍ഡിയം In വയലറ്റ് - ഇന്‍ഡിഗോ നിറത്തില്‍ സ്്പെക്ടറല്‍ ലൈന്‍ ഉണ്ടാക്കുന്ന മൂലകം. ലാറ്റിന്‍പദം ഇന്‍ഡിക്കു.
77 ഇറിഡിയം Ir വ്യത്യസ്ത വര്‍ണങ്ങളില്‍ ലവണങ്ങളുണ്ടാക്കുന്നതിനാല്‍ മഴവില്ലിന്‍െറ ദേവതയായ ‘Iris’ ന്‍െറ പേരില്‍നിന്നെടുത്തത്.
24 ക്രോമിയം  Cr നിറം എന്നര്‍ഥമുള്ള ഗ്രീക്ക് വാക്ക് ’ക്രോമ’.

പൗരാണിക കഥാപാത്രങ്ങളും ഗ്രഹങ്ങളും
58 സീറിയം  Ce -സിറസ് എന്ന ക്ഷുദ്രഗ്രഹത്തിന് പേര് കിട്ടിയ കൃഷിയുടെ ദേവനായ സിറസില്‍നിന്ന്.
2 ഹീലിയം He -ഗ്രീക്ക് മിത്തോളജിയിലെ സൂര്യദേവന്‍ ഹീലിയോസ്.
80 മെര്‍ക്കുറി Hg -ബുധന്‍ ഗ്രഹം, റോമന്‍ ദേവകളുടെ സന്ദേശവാഹകന്‍, വേഗതയുടെ പ്രതീകം.
92 യുറേനിയം U -ഗ്രഹം യുറാനസ്.
93 നെപ്ട്യൂണിയം Np -ഗ്രഹം നെപ്ട്യൂണ്‍, റോമന്‍ കടല്‍ദേവത
94 പ്ളൂട്ടോണിയം Pu -കുള്ളന്‍ ഗ്രഹം പ്ളൂട്ടോ, റോമന്‍ മരണദേവത
46 പല്ലാഡിയം Pd -കുഞ്ഞുഗ്രഹം ‘പല്ലാസ്’, പല്ലാസ് അഥീന -റോമന്‍ ബുദ്ധിദേവത.
34 സെലീനിയം Se -ചന്ദ്രന്‍ ‘സെലീനെ’ ഗ്രീക്ക്.
52 ടെലൂറിയം  Te -ലാറ്റിന്‍ ‘ടെല്ലസ്’ ഭൂമി എന്നര്‍ഥം, റോമന്‍ ‘ദേവതകളുടെ അമ്മ’.
22 ടൈറ്റാനിയം Ti -ഗ്രീക്ക് പുരാണത്തില്‍ ഭൂമിയുടെ ആദ്യ മകന്‍ ടൈറ്റാന്‍, ശനിയുടെ ഉപഗ്രഹം.
ഈ മൂലകങ്ങളും അതേ പേരുള്ള ഗ്രഹങ്ങളും ഏറക്കുറെ ഒരേകാലത്ത് കണ്ടെത്തിയവയാണ്. കൃത്രിമമൂലകമായ 61 - പ്രൊമിത്തീയം (Pm) പേര് സ്വീകരിച്ചിരിക്കുന്നത് ഗ്രീക്ക് പുരാണത്തില്‍ തീ കൊണ്ടുവന്ന പ്രൊമിത്യൂസിന്‍െറ പേരില്‍നിന്നാണ്.
ബാക്കിയുള്ള മറ്റ് മൂലകങ്ങള്‍ക്ക് പേര് ലഭിച്ചിരിക്കുന്നതും അവയുടെ രാസ ഭൗതിക സ്വഭാവങ്ങളനുസരിച്ചോ അവ വേര്‍തിരിച്ചെടുക്കുന്ന അയിരില്‍നിന്നോ ഒക്കെയാണ്.
ഉദാ:  1. ഹൈഡ്രജന്‍ : H
ഗ്രീക്ക് ഭാഷയില്‍ ‘ഹൈഡ്രോ’ എന്നാല്‍ വെള്ളം എന്നും ‘ജിനസ്’ എന്നാല്‍ ഉണ്ടാക്കുന്നത് എന്നുമാണ് അര്‍ഥം. രാസപരമായി ജലത്തിലെ ഒരു ഘടകം ഹൈഡ്രജനാണ്.
15 ഫോസ്ഫറസ് P
-ഗ്രീക്ക് ഭാഷ. ഫോസ്ഫറസ് എന്ന വാക്കിന് പ്രകാശം കൊണ്ടുവരുന്നത് എന്നാണര്‍ഥം. ഫോസ്ഫറസ് എന്ന മൂലകം വായുവില്‍ തിളങ്ങുന്നതും തീപിടിക്കുന്നതുമാണ്.
80 മെര്‍ക്കുറിയുടെ ലാറ്റിന്‍ പേര് ഹൈഡ്രാര്‍ജിയം
ഹൈഡ്ര: ദ്രാവകം (ജലംപോലെ) ആര്‍ജിയ: സില്‍വര്‍. ദ്രാവക സില്‍വര്‍ എന്നര്‍ഥം.
74 ടങ്സ്റ്റണ്‍ W -സ്വീഡിഷ് ഭാഷയില്‍ ടങ്: തിളങ്ങുന്ന, സ്റ്റെന്‍: കല്ല്.
48 കാഡ്മിയം Cd -സിങ്കിന്‍െറ അയിരില്‍നിന്നുതന്നെയാണ് കാഡ്മിയവും വേര്‍തിരിച്ചത്. സിങ്കിന്‍െറ അയിരായ ‘കലാമിനി’ന്‍െറ ലാറ്റിന്‍ പേരായ ‘കാഡ്മിയ’യില്‍നിന്ന്.

Subscribe to കിളിചെപ്പ് by Email
Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
0 Comments for "മൂലകങ്ങള്‍. "

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top