ആകാശഗംഗ

Share it:

ഭൂമിക്കപ്പുറം ജീവന്റെ തുടിപ്പു കണ്ടേക്കാമെന്ന പ്രതീക്ഷ കൂടുതല്‍ ദീപ്തമാക്കുന്ന വിവരങ്ങളാണ് കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബര്‍ക്കിലി ഗവേഷണശാലയിലെ ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങളടങ്ങിയ "കെപ്ലര്‍" ബഹിരാകാശ ദൂദര്‍ശിനിയിലൂടെ ലഭിച്ച ചിത്രങ്ങള്‍ വിശകലനംചെയ്താണ് ആകാശഗംഗ (ക്ഷീരപഥം ) എന്ന നക്ഷത്രസമൂഹത്തില്‍ 1000 കോടിയിലധികം ഗ്രഹങ്ങളുണ്ടെന്ന് കണക്കാക്കുന്നത്. ഇതുകൂടാതെ നക്ഷത്രങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന അനവധി ധൂമകേതുക്കളെയും അവര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍തന്നെ ജീവസാന്നിധ്യം അന്വേഷിക്കാവുന്ന 461 ഗ്രഹങ്ങളെങ്കിലുമുണ്ടാകാമെന്നും കണക്കുകൂട്ടുന്നു. ഇതിനുമുമ്പ് ഇതുപോലെ വിശകലനം ചെയ്ത ഗ്രഹങ്ങളും കൂടിയാകുമ്പോള്‍ 2740 ഗ്രഹങ്ങളെയെങ്കിലും ജീവസാന്നിധ്യം തേടിയുള്ള അന്വേഷണത്തില്‍ പഠനവിധേയമാക്കാവുന്നതാണെന്നും കെപ്ലര്‍ ദൗത്യം വിലയിരുത്തുന്നു.

സൂര്യന് ഭൂമി എന്ന പോലെ ജന്തുജാലങ്ങള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ അന്തരീക്ഷവും കാലാവസ്ഥയും ഉള്ള ഗ്രഹങ്ങളും അതില്‍ ഉണ്ടാകാനുള്ള സാധ്യത മുമ്പു കരുതിയതിലും അനേക ഇരട്ടിയാണ്. ഏഴിലൊന്നുവീതം ഗ്രഹങ്ങള്‍ ജൈവ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗ്രഹവേട്ടയ്ക്കായി പ്രത്യേകം രൂപകല്‍പ്പനചെയ്ത കെപ്ലറില്‍നിന്ന് മൂന്നുവര്‍ഷമായി ശേഖരിച്ച വിവരങ്ങളില്‍നിന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. സൂര്യസമാനമായ നക്ഷത്രങ്ങളില്‍നിന്ന് മിതശീതോഷ്ണ മേഖലയിലേക്ക് അകന്നുനില്‍ക്കുന്ന ഭൂസമാനമായ ഗ്രഹങ്ങളുണ്ടെന്നത് വലിയ പ്രതീക്ഷകള്‍ക്കു വഴിവക്കുകയാണ്. ശാസ്ത്രജ്ഞരെ ഇത് ഉത്സാഹഭരിതരാക്കിയിട്ടുണ്ട്. മനുഷ്യരാശിക്കു മുഴുവന്‍ ഇതില്‍ പങ്കുചേരാവുന്നതുമാണ്. സൂര്യനുള്‍പ്പെട്ട ആകാശഗംഗയില്‍ 10,000 കോടി നക്ഷത്രങ്ങളെങ്കിലുമുണ്ട്. അതില്‍ സൂര്യസമാനമായ ഒറ്റനക്ഷത്രങ്ങള്‍പോലും കോടിക്കണക്കിനുണ്ട്. (ഒറ്റനക്ഷത്രങ്ങളിലേ ഗ്രഹയൂഥം ഉണ്ടാകൂ). ഇതില്‍ ഗണ്യമായ തോതിലെങ്കിലും ഗ്രഹയൂഥങ്ങള്‍ പ്രതീക്ഷിക്കാം. നക്ഷത്രങ്ങള്‍ സ്വയം പ്രകാശിതമാകയാല്‍ ടെലസ്കോപ്പുകള്‍ക്കു ഗോചരമാകുന്നതുപോലെ സ്വയം പ്രകാശിതമല്ലാത്ത ഗ്രഹങ്ങളെ അങ്ങനെ തിരിച്ചറിയാനാവില്ല. എന്നാല്‍, പ്രതിപതിച്ചു വരുന്ന മങ്ങിയ പ്രകാശംപോലും ഒപ്പിയെടുക്കാന്‍ കെല്‍പ്പുണ്ടാകുംവിധമാണ് കെപ്ലറുടെ രൂപകല്‍പ്പന. എന്നിരുന്നാല്‍ത്തന്നെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് അറിയത്തക്കവിധം സാങ്കേതികവിദ്യ വികസിക്കാന്‍ ഇനിയും കാലമെടുക്കും.

നമ്മുടെ കൊച്ചു ഭൂമി സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രത്തിലേക്കുള്ള ദൂരം 4 1/3 പ്രകാശവര്‍ഷമാണ്. പ്രകാശവേഗത്തില്‍ 4 1/3 വര്‍ഷം സഞ്ചരിച്ചാലേ അവിടെയെത്തൂ. പ്രകാശവേഗം സെക്കന്‍ഡില്‍ മൂന്നുലക്ഷം കി. മീറ്റര്‍. ഇന്നു മനുഷ്യന്‍ ഒരു ഉപഗ്രഹത്തില്‍ സഞ്ചരിക്കുമ്പോള്‍ ഉള്ള പരമാവധി വേഗം മണിക്കൂറില്‍ ഏതാനും പതിനായിരങ്ങള്‍ മാത്രമാണ്. സെക്കന്‍ഡില്‍ ഒരുലക്ഷമാക്കിയാല്‍പ്പോലും (100 ഇരട്ടി) അടുത്ത നക്ഷത്രത്തിലെത്തി തിരിച്ചുവരാന്‍ 25 വര്‍ഷം വേണം. ഇന്ന് ആലോചിക്കുമ്പോള്‍ അത് അസംഭവ്യമാണ്. ആകാശഗംഗയുടെ വ്യാസം ഒരുലക്ഷം പ്രകാശവര്‍ഷമാണ്. നമ്മുടെ ഭാവനശേഷിക്ക് അതീതമായ വലുപ്പമാണത്. പ്രപഞ്ചത്തില്‍ അത്തരത്തിലുള്ള ഒരുലക്ഷം കോടി നക്ഷത്രസമൂഹങ്ങ(ഗ്യാലക്സി)ളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതുപോലുള്ള അനേകം പ്രപഞ്ചങ്ങളും കണ്ടേക്കാമത്രെ!

പ്രപഞ്ചത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോള്‍ സൂര്യനും സൗരയൂഥവും പോലും അഗണ്യമാണ്. ഭൂമിയെവിടെ! ഒരു സൂക്ഷ്മവസ്തു. ഭൂമി വലുതെന്നു നമുക്കു തോന്നുന്നത് നാം തീരെ ചെറിയവരായതുകൊണ്ടാണ്. ജീവന്റെ തുടിപ്പുതേടി പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജിയോര്‍ഡാനോ ബ്രൂണോയ്ക്ക് രക്തസാക്ഷിയാകേണ്ടിവന്നത് പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍ മനുഷ്യനെപ്പോലുള്ള ജീവികള്‍ കണ്ടേക്കാമെന്നു പറഞ്ഞതിനുകൂടിയാണ്. വോള്‍ട്ടയറും ഇമ്മാനുവല്‍ കാന്റും ന്യൂട്ടനും എല്ലാം ഭൗമേതര ജീവികളില്‍ വിശ്വസിച്ചിരുന്നു. വിഖ്യാതനായ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ കാള്‍ സാഗനും ഗ്രഹാന്തര ജീവനെപ്പറ്റി ശ്രദ്ധേയമായ പഠനങ്ങള്‍ നടത്തി.

മനുഷ്യനോളമോ അതിലേറെയോ വികാസംപ്രാപിച്ച ജീവികള്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവയുമായി റേഡിയോ ബന്ധമെങ്കിലും സ്ഥാപിക്കാന്‍ സെര്‍ച്ച് ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജന്‍സ് (ടഋഠക) എന്ന പദ്ധതിയും അദ്ദേഹം തയ്യാറാക്കി. ഭൂമിയിലെ ജീവന്‍ ഇവിടെത്തന്നെ രൂപപ്പെട്ടതാകാന്‍ ഇടയില്ല എന്ന ചിന്തയും ശക്തമാണ്. മറ്റെവിടെനിന്നോ വഴിമാറിവന്ന ജീവന്റെ സ്ഫുരണം ഭൂമിയുടെ അന്തരീക്ഷത്തില്‍ പരിണമിച്ചു വികസിച്ചതാകാമത്. അതുപോലെ അത് പ്രപഞ്ചത്തിന്റെ മറ്റു കോണുകളിലെങ്ങാനും ജീവന്‍ വികാസപരിണാമങ്ങള്‍ക്കു വിധേയമായിട്ടുണ്ടാകാം. അരീനിയസ്, ഫ്രെഡ്ഹോയല്‍, ജയന്ത് നര്‍ളിക്കര്‍, വിക്രമ ജയംസിംഗെ തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞര്‍ അതാണ് കരുതുന്നത്. അഭൗമജീവനെ തേടിയുള്ള അന്വേഷണം ഫലവത്താകുന്ന ദിവസമാകും ജ്യോതിശാസ്ത്രത്തിലെ വിസ്മയകരമായ അടുത്ത അധ്യായം. അത് മനുഷ്യചരിത്രത്തിലെയും വഴിത്തിരിവാകു

Subscribe to കിളിചെപ്പ് by Email
Share it:

ആകാശഗംഗ

Post A Comment:

0 comments: