ഗിനി പിഗ്

Share it:
മലേഷ്യയിലുള്ള ഒരു പൂചയ്ക്കു 'അമേരിക്കൻ കുരങ്ങ്' എന്ന്  പേരിട്ടതു പോലെയാണ് ഗിനിപ്പന്നിയുടെ കാര്യം. ഇംഗ്ലീഷിൽ ഇവന്റെ പേര്   Guinea Pig. ആളൊരു പന്നിയല്ല, സ്വദേശം ഗിനി (Guine-ന്റെ ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുള്ള ഒരു രാജ്യം)യുമല്ല.
തെക്കേ അമേരിക്കയിലെ Andes പാർവതമേഖലയാണ് ഗിനിപ്പന്നികളുടെ ജന്മദേശം. കരണ്ടു തിന്നുന്ന ജീവികളായ 'Rodent' കുടുംബത്തിലാണ് ഗിനിപ്പന്നികൾ ഉൾപ്പെടുക. ഓമനത്തമുള്ള കുഞ്ഞു പാവയെപ്പോലെയിരിക്കുന്ന ഈ പാവം ജീവി ഇന്ന് ലോകമെങ്ങും ഏറെ ആരാധകരുള്ള വളർത്തുമൃഗമാണ്‌.
ഒരു കാലത്ത് തെക്കേ അമേരിക്കയിൽ ധാരാളമുണ്ടായിരുന്ന ജീവികളുടെ ഉപവിഭാഗമാണ് ഗിനിപ്പന്നികൾ. ഇന്ന് സ്വാഭാവിക ചുറ്റുപാടുകളിൽ അവയെ കാണാനാകില്ല. ഏതാണ്ട് 7,000 വർഷങ്ങൾക്ക് മുൻപ് തന്നെ തെക്കേ അമേരിക്കയിലെ വിവിധ ഗോത്ര വിഭാഗങ്ങൾ ഭക്ഷണത്തിനായും ചികിത്സയ്ക്കായും ഗിനിപ്പന്നികളെ വളർത്തിയിരുന്നു. 16-ആം നൂറ്റാണ്ട് മുതൽ യുറോപ്യൻ കച്ചവടക്കാരിലൂടെ ഗിനിപ്പന്നികൾ പാശ്ചാത്യരാജ്യങ്ങളിൽ എത്തി. വളർത്തുജീവി എന്ന നിലയിൽ പിന്നീട് ഇവ ലോകമെങ്ങും വൻ 'മാർക്കറ്റ്' നേടി. പിന്നീട് വിവിധ നിറങ്ങളിലുള്ള ഗിനിപ്പന്നികളെ ആളുകൾ ബ്രീഡ് ചെയ്തു തുടങ്ങി.
'പരീക്ഷണമൃഗം' എന്ന അർത്ഥത്തിലും ഇന്ന് 'ഗിനി പിഗ്' എന്ന വാക്ക് പ്രയോഗിച്ചു വരുന്നു. മനുഷ്യരുടെ ഇത്തരം 'പ്രയോഗ'ങ്ങളിൽ പ്രതിഷേധിക്കാതെ പുതിയ മരുന്നുകൾ പരീക്ഷിക്കാനുള്ള ഇരകളായി ഗിനിപ്പന്നികൾ സ്വയം നിന്നു തരുന്നു!  
പേര് :- Guinea Pig 
ശാസ്ത്രീയനാമം :- Cavia porcellus 
അപരനാമം :- Cavi           
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

ജീവികളെ അറിയാം

Post A Comment:

0 comments: