മാമാങ്കം

Share it:
പ്രാചീന കേരളത്തിൽ നടന്ന ഉത്സവാഘോഷങ്ങളിൽ ഏറ്റവും പ്രസിദ്ധിയാർജിച്ചതായിരുന്നു ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ നടന്നുവന്ന മാമാങ്കം. 12 വർഷത്തിലൊരിക്കലായിരുന്നു ഒരുമാസം നീണ്ടു നില്ക്കുന്ന ഈ ആഘോഷം നടന്നിരുന്നത്. മകരമാസത്തിലെ കറുത്ത വാവിനും കുംഭമാസത്തിലെ വെളുത്ത വാവിനും ഇടയിലുള്ള മകം നാളിലാണ് മാമാങ്കം കൊണ്ടാടിയിരുന്നത്. ശകവർഷ മാസമായ മാഘത്തിലെ മകം നാളിൽ നടത്തിയിരുന്ന മാഘമകം എന്ന ഈ ആചാരം പിന്നീട് ലോപിച്ച് മാമങ്കമായി തീർന്നു എന്നാണ് ചരിത്രകാരന്മാർ പറയുന്നത്.
 
കേരളത്തിലെ മറ്റെല്ലാ രാജാക്കന്മാരെയും കൊണ്ട് തങ്ങളുടെ മേല്ക്കോയ്മ  അംഗീകരിപ്പിക്കാനുള്ള ഒരവസരമായി അതത് കാലത്തെ ചേരരാജാക്കന്മാർ ഈ അവസരം ഉപയോഗപ്പെടുത്തിയിരുന്നു. ചക്രവർത്തിയെ ആദരിക്കാനും തങ്ങളുടെ വിധേയത്വം വ്യക്തമാക്കാനുമുള്ള കേരളത്തിലെ എല്ലാ രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റ് പ്രമാണിമാരും അത്യാർഭാടപൂർവം മാമാങ്ക വേളയിൽ ഒത്തു ചേർന്നിരുന്നു .

വിദേശ രാജ്യങ്ങളിൽ നിന്ന് പോലും മാമാങ്ക കാലമടുക്കുമ്പോൾ ചരക്കുകളുമായി വാണിജ്യക്കപ്പലുകൾ എത്തും. ആന്ധ്രയിൽ നിന്നും കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മറ്റും കരകൗശല വസ്തുക്കളും പാത്രങ്ങളും മറ്റ് ആഡംബര വസ്തുക്കളുമായി കച്ചവടക്കാർ ഭാരതപ്പുഴയുടെ തീരങ്ങളിൽ തമ്പടിക്കാറുണ്ട്.

കളരിപ്പയറ്റും മറ്റ് ആയോധന മുറകളും പ്രദർശിപ്പിക്കാനായി ശിഷ്യന്മാരുമൊത്ത് കളരിയാശാന്മാർ എത്തിയിരുന്നു.വാൾപ്പയറ്റ് , പന്തീരാംപടി, കളരിയഭ്യാസം, മുച്ചാണേറ് , കുന്തമേറ്, മല്ലയുദ്ധം തുടങ്ങിയവയുടെ പ്രകടനങ്ങൾ കൊണ്ട് ഭാരതപ്പുഴയുടെ തീരം ഒരു മാസത്തോളം സജീവമായിരുന്നു.

ചേര സാമ്രാജ്യം അധ:പതിക്കുകയും നാട്ടുരാജ്യങ്ങൾ സ്വതന്ത്രമാവുകയുംചെയ്തതോടെ മാമാങ്കം നടത്താനുള്ള വിശിഷ്ടാധികാരം അന്ന് വള്ളുവനാട് ഭരിച്ചിരുന്ന വള്ളുവക്കോനാതിരിക്ക് കിട്ടി.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

ആഘോഷങ്ങൾ

ഉത്സവങ്ങൾ

Post A Comment:

0 comments: