ഒരൊറ്റ ഭൂമി - 1

Share it:
"ഏഴുനൂറു കോടി സ്വപ്‌നങ്ങൾ, ഒരു ഗ്രഹം, ഉപയോഗം കരുതലോടെ" (Seven Billion Dreams, One Planet, Consume With Care). ഇതാണ് ഈ വർഷത്തെ ലോകപരിസ്ഥിതി ദിന സന്ദേശം. മനുഷ്യന്റെയും പരിസ്ഥിതിയുടെയും സമ്പദ് വ്യസ്ഥയുടെയുമൊക്കെ സുസ്ഥിര ഭാവി പ്രകൃതി വിഭവങ്ങളുടെ സുസ്ഥിര വിനിയോഗത്തിലൂടെ  മാത്രമേ സാധ്യമാവൂ. എല്ലാവരുടെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്, എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് എന്നും പ്രസക്തിയുണ്ട്.

1972 ജൂണ്‍ 5-ന് United Nations ജനറൽ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ സ്റ്റോക്ക്‌ഹോമിൽ (Stockholm,Sweden)  നടത്തിയ മാനവ പരിസ്ഥിതി സമ്മേളനത്തിലാണ് United Nations Environment Programme (UNEP) രൂപം കൊണ്ടത്. ഇതിന്റെ സ്മരണക്കായാണ് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഇത്തവണ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ആധിഥേയ രാജ്യം ഇറ്റലി (Italy)യാണ്.

അരുത്  അമിത ചൂഷണം 
ലാഭം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം  ചെയ്തുകൊണ്ടിരിക്കുകയാണ് മനുഷ്യൻ. ഫലമോ? ഈ ജീവഗ്രഹത്തിലെ ആവാസവ്യവസ്ഥകൾ നാശത്തിന്റെ വക്കിലെത്തിക്കഴിഞ്ഞു. ജലമോ ഭക്ഷ്യവസ്തുക്കളോ ഇന്ധനമോ വനവിഭവങ്ങളോ ഔഷധങ്ങളോ ധാതുലവണങ്ങളോ എന്തുമാകട്ടെ, ഇതെല്ലാം നമ്മുടെ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുമ്പോൾത്തന്നെ അവ വരാനിരിക്കുന്ന തലമുറകൾക്ക് കൂടി വേണ്ടതാണെന്ന ബോധം നമ്മുക്കുണ്ടാവണം. വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം നമ്മുടെ ജീവിതശൈലിയിലാവണം എന്നർത്ഥം.

ഉപയോഗ, ഉത്പാദന ക്രമം മാറാതിരിക്കുകയും ജനസംഖ്യ പെരുകിക്കൊണ്ടിരിക്കുകയും ചെയ്‌താൽ നമ്മുടെ ജീവഗ്രഹത്തിന്റെ അവസ്ഥയെന്താവും ? അപ്പോൾ വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗവും പരിപാലാനവും ഒരു സ്വപ്നം മാത്രമായി മാറും. സുസ്ഥിര ജീവിതത്തിന് ഈ ഒരേയൊരു ജീവഗ്രഹം മതിയാവാതെ വരികയും ചെയ്യും.

പിപ്പലാന്ത്രയിലെ പെണ്‍ക്കുട്ടികളും മരങ്ങളും
പെണ്‍ക്കുഞ്ഞിന്റെ ജനനം വൃക്ഷത്തൈകൾ നട്ട് ആഘോഷിക്കുന്ന ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു ഗ്രാമമുണ്ട് രാജസ്ഥാനിൽ. പേര് പിപ്പലാന്ത്രി. ഇവിടെ പെണ്‍കുട്ടി പിറന്നാൽ  ഒന്നും രണ്ടുമല്ല നൂറ്റിപ്പതിനൊന്നു വൃക്ഷത്തൈകളാണ് ഗ്രാമീണർ നടുക.

ഭൂമിക്കു തണൽ വിരിച്ച വനിത 

രു മനുഷ്യായിസ്സിനിടെ എത്ര മരങ്ങൾ വച്ചുപിടിപ്പിക്കാൻ സാധിക്കും?

മൂന്നു കോടി വരെ സാധ്യം എന്ന് സ്വജീവിതത്തിലൂടെ തെളിയിച്ച വനിതയാണ്‌ വംഗാരി മതായ്Wangari Muta Maathai . ഗ്രീൻ ബെൽറ്റ്‌ മൂവ്മെന്റ് (Green Belt Movement) എന്ന പ്രസ്ഥാനത്തിലുടെ കെനിയയിൽ ഗ്രാമീണ സ്ത്രീകളെ അണിനിരത്തിയാണ് അവ ഭൂമിയമ്മയ്ക്ക് തണൽ വിരിച്ചത്. 2004-ലെ സമാധാന നോബൽ സമ്മാനം ഈ വനിതയെത്തേടി എത്തുകയും ചെയ്തു.
തുടരും....
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

Earth

ഭൂമി

ലോകപരിസ്ഥിതി ദിനം

Post A Comment:

0 comments: