റോബർട്ട് ബ്രൗണിംഗ്

Share it:
പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ഇംഗ്ലീഷ് കവിയും നാടകകൃത്തുമായിരുന്നു റോബർട്ട് ബ്രൗണിംഗ്. നാടകീയ കവിതകളിൽ, പ്രത്യേകിച്ച് നാടകീയ സ്വയംഭാഷണങ്ങളിൽ കൈവരിച്ച മികവിന്റെ പേരിൽ അദ്ദേഹം വിക്ടോറിയൻ യുഗത്തിലെ ഒന്നാംകിട കവികളിൽ ഒരാളായി എണ്ണപ്പെടുന്നു. സന്ദേഹവാദത്തിന്റെയും വിശ്വാസത്തിന്റെയും ഒരു യുഗത്തിൽ ബ്രൗണി ഗിന്റെ രചനകൾ അവയുടെ പ്രസാദാത്മകത്വവും ശുഭപ്രതീക്ഷയും കൊണ്ട് വേറിട്ടു നിന്നു. ചെറുപ്പകാലത്തിൽ തന്നെ കവിതാ രചന തുടങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭ, ദീർഘകാലത്തെ അവഗണനയ്ക്കും പരിഹാസത്തിനുമൊടുവിൽ ജീവിതത്തിന്റെ അവസാന ദശകങ്ങളിൽ മാത്രമാണ് അംഗീകാരം കണ്ടെത്തിയത്. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖ ആംഗല കവയത്രി എലിസബത്ത് ബാരറ്റുമായുള്ള നാടകീയത നിറഞ്ഞ പ്രണയവും വിവാഹവും, ബ്രൗണിംഗ് ഇതിഹാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

ബ്രൗണിംഗിന്റെ കാവ്യസപര്യയുടെ തുടക്കം പേരു വെളിപ്പെടുത്താതെ പ്രസിദ്ധീകരിച്ച  'പൗളീൻ' എന്ന കവിതയിലായിരുന്നു. തീരെ ശ്രദ്ധിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട ഈ രചന കവിക്ക് ശേഷിച്ച ജീവിതകാലമത്രയും വല്ലായ്മയുണ്ടാക്കി. പേരുകേട്ട വൈദ്യനും രാസവാദവിദ്യക്കാരനും ആയ പരാസെൽസസിനെക്കുറിച്ചുള്ള 'പരാസെൽസസ്' എന്ന ദീർഘ കവിതയ്ക്കും ഏറെ പ്രചാരമൊന്നും ലഭിച്ചില്ല. എങ്കിലും അത് തോമസ് കാർലൈൽ, വേഡ്സവർത്ത് എന്നിവരുൾപ്പെടെയുള്ള എഴുത്തുകാരുടെ ശ്രദ്ധയിൽപ്പെടുകയും ലണ്ടനിലെ സാഹിത്യ ലോകത്തിൽ ഒരു പ്രതിഭയെന്ന നിലയിൽ ബ്രൗണിങ്ങിന്റെ യശസ്സിന് തുടക്കമിട്ടുകയും ചെയ്തു. താമസിയാതെ ചാൾസ് ഡിക്കൻസ്, ജോൺ ഫോർസ്റ്റർ, ഹാരിയറ്റ് മാർട്ടി ന്യൂ, തോമസ് കാർലൈൽ, വില്യം ചാൾസ് മാക്രെഡി എന്നിവരുമായി ബ്രൗണിങ് സൗഹൃദത്തിലായി. സ്ട്രാഫോർഡ് ' എന്ന നാടകം എഴുതാൻ ബ്രൗണിങ്ങിനു പ്രേരണ നൽകിയത് മാക്രെഡിയാണ്. 1937ൽ അദ്ദേഹം ഹെലൻ ഫൗസിറ്റുമായി ചേർന്ന് അത് രംഗത്തവതരിപ്പിക്കുകയും ചെയ്തു. ആ നാടകം വലിയ വിജയമൊന്നും കണ്ടില്ല. എങ്കിലും വീണ്ടും ശ്രമിക്കാനുള്ള പ്രോത്സാഹനം ആ സംരഭത്തിൽ നിന്ന് ബ്രൗണിംഗിന് ലഭിച്ചു. തുടർന്ന് അദ്ദേഹം 8 നാടകങ്ങെളെഴുതി. പിപ്പാപാ സ്സെസ്, ഒരു ആത്മാവിന്റെ ദുരന്തം എന്നിവ അവയിൽ രണ്ടെണ്ണമാണ്. 1840 ൽ ഒരു പരീക്ഷണമെന്ന നിലയിൽ അദ്ദേഹം തീവ്ര രാഷ്ട്രീയ നിലപാടുകൾ അടങ്ങിയ 'സോർദെല്ലേ' എന്ന ദീർഘ കവിത പ്രസിദ്ധീകരിച്ചു. അതു രണ്ടും പൊതുവെ നിന്ദിക്കപ്പെടുകയാണുണ്ടായത്. സോർദെല്ലോയെക്കുറിച്ച് ടെനിസൺ പറഞ്ഞത് തനിക്ക് അതിലെ വരികൾ മാത്രമേ മനസ്സിലായുള്ളു എന്നും അവ രണ്ടും നുണകളാണെന്നും ആണ്. ആ രചന ആദ്യാവസാനം വായിച്ച തന്റെ ഭാര്യയ്ക്ക് 'സോർദെല്ലോ' എന്ന പേരു സൂചിപ്പിക്കുന്നത് ഒരു മനുഷ്യനെയോ, നഗരത്തെയോ, പുസ്തകത്തെയോ എന്നു പോലും തിരിഞ്ഞില്ല എന്നു കാർലൈലും നിരീക്ഷിച്ചു. 1843 ൽ വെളിച്ചം കണ്ട 'എ ബ്ലോട്ട് ഓൻ ദ ഇസ്കച്ചൻ' എന്ന കൃതിയ്ക്കും നല്ല സ്വീകരണമല്ല ലഭിച്ചത്. കവിയെന്ന നിലയിൽ യശസ്സിലേക്കുള്ള വഴിയിൽ ബ്രൗണ്ടിംഗിന് 25 വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.
Share it:

സാഹിത്യകാരന്മാരെ പരിചയപ്പെടാം ..

Post A Comment:

0 comments: