പകലൊക്കെ പച്ചയിൽ കുളിച്ചത്

Share it:

ഇരുട്ടിനെ ആളാക്കി പേടിപ്പിച്ചിരുന്ന
ഒരു വാഴത്തോട്ടമുണ്ടായിരുന്നു
പെരയുടെ പിന്നിൽ

മറന്നിട്ടില്ല
സദാസമയവും കാറ്റ്
അവിടെ നൂണുകളിച്ചിരുന്നത്;
തെരികയുണ്ടാക്കാൻ
അമ്മ മൊളില തേടുന്നത്;
അച്ഛനെ മൂടാൻ
കീറാത്ത നാക്കില തന്നത്;

വാഴത്തോട്ടം കാളവണ്ടിയിൽ കയറി
ചന്തയ്ക്കു പോകുന്നത്;
പകലൊക്കെ പച്ചയിൽ കുളിച്ചത്
രാവായാൽ കറുപ്പു പുതച്ചത്

ഇരുട്ടിൽ ഒരുപാടു കള്ളന്മാരായി
അഭിനയിച്ചിരുന്ന
ഒരു വാഴത്തോട്ടുണ്ടായിരുന്നു
പെരയുടെ പിന്നിൽ
ഇലകളെല്ലാം കീറിപ്പോയ്
കിഴങ്ങെല്ലാം തിന്നും പോയ്!

രചന: രാമകൃഷ്ണൻ കുമാരനല്ലൂർ
കടപ്പാട്: ശാസ്ത്രകേരളം, ജൂൺ 2015

ശാസ്ത്രകേരളം മലയാളത്തിലെ ആദ്യ ശാസ്ത്ര മാസികയാണ്, 46 വർഷമായി പ്രസിദ്ധീകരണം തുടരുന്നു. കുട്ടികളിൽ ശാസ്ത്രത്തോടുള്ള താത്പര്യമുണർത്താൻ ഈ മാസിക സഹായിക്കും. താത്പര്യമുള്ളവർക്ക് ഈ മാസിക വീട്ടിൽ വരുത്താവുന്നതാണ്
ശാസ്ത്രകേരളം വരിക്കാരാവാൻ
വാർഷിക വരിസംഖ്യ ₹ 150
DD/ MO അയയ്ക്കുക
മാനേജിങ് എഡിറ്റർ,
ശാസ്ത്രകേരളം
ചാലപ്പുറം പി.ഒ
കോഴിക്കോട് - 673O02
ഫോൺ - 0495 2701919

Share it:

കവിത

Post A Comment:

1 comments:

  1. കൊള്ളാം. വളരെ നന്നായിട്ടുണ്ട്

    ReplyDelete