കാണാത്തീരം തേടി - 01

Share it:
ചൊവ്വാഗ്രഹത്തിൽ ജീവനുണ്ടോയെന്നും ചന്ദ്രനിൽ വെള്ളമുണ്ടോയെന്നുമൊക്കെ ചുഴിഞ്ഞ് അന്വേഷി ക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്നുണ്ടല്ലോ.ഇതുപോലെയായിരുന്നുവത്രേ. പുരാതന മനുഷ്യന്റെയും ചെയ്തതികൾ.

ഭൂമിയിൽ മറ്റെവിടെയൊക്കെ മനുഷ്യരു ണ്ട് എന്നായിരുന്നു അന്ന് അവർ അന്വേഷി ച്ചിരുന്നത്. കരയും കടലും മാത്രമേ അന്നു മനുഷ്യനു പരിചയമുണ്ടായിരുന്നുള്ളൂ. യാ താസൗകര്യങ്ങളില്ലാത്ത ആ നാളുകളിൽ, എത്തിപ്പെട്ടിടത്തു ലഭ്യമായ വിഭവങ്ങളുപ യോഗിച്ചു ജീവിച്ച മനുഷ്യനു. ലോകത്തിന്റെ അങ്ങേക്കരയിൽ എന്തൊക്കെ സംഭവിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു ഊഹവുമു ണ്ടായിരുന്നില്ല.വെള്ളത്താൽ ചുറ്റപ്പെട്ടു കിട ക്കുന്ന വൻകരകളിലേക്ക് എത്തിച്ചേരാനും താൻ അധ്വാനിച്ചുണ്ടാക്കിയ വിഭവങ്ങൾക്കു വിപണി കണ്ടെത്താനും അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു.

ഇങ്ങനെയൊക്കെയുള്ള സാഹചര്യങ്ങ ളിൽ കരഗതാഗതത്തെക്കാൾ ജലഗതാഗത ത്തെ കൂടുതൽ ഉപയോഗപ്പെടുത്താൻ ശ മിക്കുക സ്വാഭാവികമാണ്. ഈ ആഗ്രഹം തന്നെയായിരിക്കണം. സമുദ്രപര്യവേക്ഷ ണങ്ങളുടെ ആരംഭത്തിലേക്കു മനുഷ്യനെ എത്തിച്ചിരിക്കുക.

ഇത്തവണ നമുക്കു ചില ആദ്യകാലസമു ദസഞ്ചാരികളെയും അറിയപ്പെടാത്ത സാഹസിക സഞ്ചാരികളെയും പരിചയപ്പെടാം.

സുലൈമാൻ ദ് ഗ്രേറ്റ്‌
പ്രാചീനകാലം മുതൽതന്നെ അറബി സഞ്ചാരികൾ കേരളത്തിൽ വന്നി രുന്നു. ഭാരതത്തിലേക്കും ചൈനയിലേക്കു മുള്ള സഞ്ചാരപഥങ്ങളെക്കുറിച്ച് അറേബ്യൻ സഞ്ചാരികൾ കുറിച്ചുവച്ചിട്ടുണ്ടായി രുന്നു. പ്രത്യേകിച്ചു പേർഷ്യൻ ഉപദ്വീപിൽ നിന്നു പായ്ക്കപ്പലിൽ എത്രയോ പ്രാവശ്യം ഭാരതത്തിലേക്കും ചൈനയിലേക്കും യാത്ര ചെയ്ത സുലൈമാൻ എന്ന സാഹസികനായ വ്യാപാരിയുടെ കുറിപ്പുകൾ. ഒൻപതാം ശതകത്തിൽ അദ്ദേഹം പലതവ ണ് ഇന്ത്യയിൽ - വിശേഷിച്ച് കേരളത്തിൽ എത്തിയിട്ടുണ്ട്. എന്തിനേറെ പറയുന്നു. നമ്മുടെ കൊച്ചു കേരളത്തെക്കുറിച്ച് ആദ്യ മായി രേഖപ്പെടുത്തിയതുപോലും ഇദ്ദേഹ മായിരുന്നു! കേരളീയ ജീവിതം അദ്ദേഹം ഭംഗിയായി വരച്ചുവച്ചിരുന്നു. നിർഭാഗ്യമെ ന്നു പറയട്ടെ, ഈ രേഖ പൂർണരൂപത്തിൽ ഇന്നു ലഭ്യമല്ലത്രേ.

ആദ്യത്തെ അന്വേഷണസഞ്ചാരി
ആദ്യത്തെ സഞ്ചാരികൾ ആരായിരിക്കാം ?

ഈ ചോദ്യത്തിന് കൃത്യമായൊരുത്ത രമില്ല. മനുഷ്യൻ ഉണ്ടായ കാലം തൊട്ടേ പുതിയ താവ ളങ്ങൾ തേടി യാതയാരംഭി ച്ചിരിക്കാം.
കാർത്തേജുകാരനായ ഹാനോയും ഗ്രീക്കുകാരനാ യ പൈത്തീസും രേഖകളി ലുള്ള ആദ്യകാല സഞ്ചാരി കളായിരുന്നു. നക്ഷത്രങ്ങളുടെ ദിശ പിന്തുടർന്നു ബിസി 300-ാമാണ്ടിൽ പൈത്തീസ് മെഡിറ്ററേനിയൻ കടലിലൂ ടെ വടക്കോട്ടു സഞ്ചരിച്ച് ഇം ഗ്ലിഷ് ചാനൽ താണ്ടി നോർ ത്ത് സീയിൽ എത്തിച്ചേർ ന്നു. ഈ പര്യവേക്ഷണത്തി ന്റെ അവസാനം ഐസ്ലൻ ഡിലാണോ, നോർവെയി ലാണോ എന്നു നിശ്ചയമില്ല.


Share it:

സഞ്ചാരി

Post A Comment:

0 comments: