ഹായ് എന്തു മായം! - 2

Share it:
വർണങ്ങളിൽ വീഴല്ലേ....!
ഭക്ഷണപദാർത്ഥങ്ങളിൽ വർണങ്ങൾ വാരിച്ചൊറിയുന്നതിനും പലതരം രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. പായ്ക്കറ്റിൽ ലഭിക്കുന്ന മുളകുപൊടിയിൽ ചുവപ്പ് നിറം കിട്ടാൻ ഉപയോഗിക്കുന്ന രാസവസ്തു സുഡാൻറെഡ് ആണ്. അർബുദകാരിയാണ് ഈ രാസവസ്തു. മഞ്ഞൾപ്പൊടിയിൽ ഉപയോഗിക്കുന്ന ടാർട്രസിൻ തൈറോയിഡ് ഗ്രന്ധിയെ നേരിട്ട് ബാധിക്കുന്ന വിഷമാണ്. മിഠായികളിൽ കളർ ചേർക്കാനുപയോഗിക്കുന്ന രാസവസ്തുക്കളിലും ഇത്തരം പല കൊടിയ വിഷങ്ങളും ഉപയോഗിക്കുന്നുണ്ട്.
എന്തിനേറെപ്പറയുന്നു, കുത്തരി എന്ന പേരിൽ റെഡ്ഓക്സൈഡിൽ പുഴുങ്ങിയ വെളുത്ത അരി കിട്ടുന്ന നാടായി അരിയാഹാരം കഴിക്കുന്ന കേരളീയർ മാറിയല്ലോ, വിഷം കലർന്ന ചോറ് കഴിക്കുന്നവരായി നാം മലയാളികൾ മാറിയെന്നർഥം.
വിഷം വേണ്ട...!

നൂഡിൽസ് കുട്ടികളുടെ പ്രിയഭക്ഷണമാണ്. പല രാജ്യങ്ങളും ഇത് നിരോധിച്ചിരിക്കുന്നു. MSG എന്നറിയപ്പെടുന്ന മോണോ സോഡിയം ഗ്ലുട്ടാമേറ്റ് (അജിനോമോട്ടോ), ലെഡ് (ഈയം) എന്നിവയുടെ അമിത ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ തകരാറ് ഉണ്ടാകുകയും ആസ്മ, മൈഗ്രേൻ എന്നിവയുടെ തീവ്രത കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗികളിൽ ഹൃദയത്തിന്റെ താളപ്പിഴകൾക്ക് ഇടയാക്കും. ശ്വാസോച്ഛ്വാസത്തിന് തടസ്സം ഉണ്ടാക്കുന്നു. ലെഡ് ദഹനേന്ദ്രിയ വ്യവസ്ഥയെയും ബാധിക്കുന്നു. ഉപ്പ് രക്തസമ്മർദത്തിനും കാരണമാവും.

 അജിനോമോട്ടോ
ഈ പേര് നമ്മുക്ക് പരിചിതമായീട്ട് നാളേറെയായി. മോണോ സോഡിയം ഗ്ലുട്ടാമേറ്റ് എന്ന രാസവസ്തുവാണ് അജിനോമോട്ടോ. നമ്മുടെ Fast Food സംസ്കാരത്തോടുള്ള അടങ്ങാത്ത ഭ്രമത്തിന്റെ തുടർച്ചയായാണ് അജിനോമോട്ടോ നമ്മുടെ നാവിൻ തുമ്പിലേക്ക് കടന്നുവന്നത്. മാംസവിഭവങ്ങൾ , സസ്യവിഭവങ്ങൾ , ചൈനീസ് വിഭവങ്ങൾ തുടങ്ങിയവയിലാണ് അജിനോമോട്ടോ കൂടുതലായും ഉപയോഗിക്കുന്നത്. കുട്ടികളിലെ തലച്ചോറിൽ കോശങ്ങൾക്കുവരെ തകരാർ സംഭവിക്കുന്നതിന് അജിനോമോട്ടോ കാരണമാവുന്നുണ്ട്. അജിനോമോട്ടോ അമിതമായി ശരീരത്തിൽ എത്തിയാൽ കൈയിലും നെഞ്ചിലും പുകച്ചിൽ, തരിപ്പ്, ശ്വാസതടസ്സം, പലതരം അലർജികൾ, തലവേദന എന്നിവയ്ക്ക് കാരണമാവും.
ശീതളപാനീയവും ഫ്ലെവർ തട്ടിപ്പും 
മാങ്ങയുടെയും ഓറഞ്ചിന്റെയും ചെരുനാരങ്ങയുടെയും ചിത്രങ്ങളുമായെത്തുന്ന ധാരാളം ശീതള പാനീയങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഇവ നൽകുന്നത് അത്ര സുഖശീതളിമയല്ല. പഞ്ചസാരയുടെ നൂറുകണക്കിന് ഇരട്ടി മധുരമുള്ള സാക്കറിൻ ആണ് ഇവയിൽ പലതിലും ചേർക്കുന്നത്. പഞ്ചസാര തന്നെ ശരീരത്തിൽ ഒരു പരിധിയിൽ കവിഞ്ഞ് എത്തിയാൽ ദോഷമാണെന്നിരിക്കെ സാക്കാറിന്റെ ദോഷം ഊഹിക്കാവുന്നതേയുള്ളൂ. ഇതിന് പുറമേ Carbonate Water, Coffin, Phosphoric Acid , Citric Acid , കാരമൽ, ഗ്ലിസറിൻ തുടങ്ങിയ വിഷവസ്തുക്കളും ഉപയോഗിക്കുന്നു.  

മാങ്ങയുടെയും ഓറഞ്ചിന്റെയും പൈനാപ്പിളിന്റെയും ആപ്പിളിന്റെയും മുന്തിരിയുടെയും ഫ്ലേവറുകൾ എന്ന പേരിൽ വരുന്ന പാനീയങ്ങൾക്കും അത് നിർമ്മിക്കാനുപയോഗിക്കുന്ന പൊറ്റികൾക്കും ഈ രുചി പകരുന്നത് എന്താണ്? ഇവയിലൊന്നും യഥാർത്ഥത്തിൽ പഴത്തിന്റെ സത്ത് ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. അവയിൽ ഉപയോഗിക്കുന്നതെല്ലാം കൃത്രിമ രാസവസ്തുക്കളാണ്. മീഥൈൻ ബ്യുട്ടിറേറ്റാണ് പൈനാപ്പിളിന്റെ മണവും രുചിയും പകരുന്നത്. സിട്രോൾ ചെറുനാരങ്ങയുടെയും അമൈൽ അസറ്റെറ്റ് വാഴപ്പഴത്തിന്റെയും മീഥൈൽ അന്ത്രോനിലേറ്റിന് മുന്തിരിയുടെയും രുചി പ്രദാനം ചെയ്യാനാവും. ഇത്തരം പാനീയങ്ങൾ കഴിക്കുന്നവർ ആലോചിക്കൂ. ഈ വിഷം വാങ്ങിക്കഴിക്കണോ? അതോ, ശുദ്ധമായ കുടിവെള്ളം ഉപയോഗിക്കണോ?
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

മായം

Post A Comment:

0 comments: