ഉറൂബ്

പ്രമുഖ സാഹിത്യകാരൻ'ഉറൂബ് എന്ന പി.സി.കുട്ടികൃഷ്ണന്റെ ജന്മശതാബ്ദിവർഷമാണിത്. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകൾ
സാഹിത്യകാരനും  വിർത്തകനുമായ പി. സി. കുട്ടിക്ക്യഷ്ണൻ 'ഉറൂബ് എന്ന തുലികാനാമത്തിൽ പ്രസിദ്ധനാണ്. യൗവനം നശിക്കാത്തവൻ എന്നർഥമുള്ള അറബി വാക്കാണ് 'ഉറൂബ്. 1952ൽ ആകാശവാണിയിൽ ജോലിചെയ്യുമ്പോഴാണ് 'ഉറൂബ്" എന്ന തൂലികാനാമ ത്തിൽ അദ്ദേഹം ആദ്യമാ യി എഴുതിത്തുടങ്ങിയത്. സ്വന്തംപേരിൽ എഴുതണമെങ്കിൽ ഉദ്യോഗസ്ഥർ സർക്കാരിന്റെ മുൻകൂട്ടി യുള്ള അനുമതി വാങ്ങണമെന്ന ഉത്തരവാണ് തൂലി കാനാമം സ്വീകരിക്കാനു ള്ള കാരണം.

വായിച്ചും എഴുതിയും ബാല്യകാലം മുതൽ മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ഉറൂബ്, യൗവനം നശിക്കാത്ത സാഹിത്യസൃഷ്ടികളാണു ലോകത്തിനു സമ്മാനിച്ചത്. കേ രള സാഹിത്യ അക്കാദമി പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠി ച്ചിട്ടുണ്ട്.

1915 ജൂൺ 8ന് പൊന്നാനിയിൽ കരുണാകരമേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായി കുട്ടിക്ക്യഷ്ണൻ ജനിച്ചു. പൊന്നാനി എ വി ഹൈസ്കൂളിൽ നിന്നു പ്രാഥ മിക വിദ്യാഭ്യാസം നേടിയ അദ്ദേഹം 10-ാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കവിതയെഴുതിത്തുടങ്ങിയത്. ക്രമേണ പൊന്നാനിയിൽ കവി എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധനായി.

1934 ൽ അദ്ദേഹം നാടുവിട്ടു. ഇക്കാലത്ത് തമിഴ്, കന്നഡ ഭാഷകൾ പഠിച്ചു. ഇന്ത്യയുടെ പല ഭാഗങ്ങളിലും അധ്യാപകൻ, ഗുമസ്തൻ തുടങ്ങി പല ജോലികളും ഏറ്റെടുത്തു. പിന്നീട്  ആകാശവാണിയുടെ കോഴിക്കോട് നിലയത്തിൽ വർഷങ്ങളോളം സേവനമനുഷ്ഠിച്ചു. ധാരാളം ജനപ്രിയപ രിപാടികൾ ആസൂത്രണം ചെയ്തു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, കവി, അധ്യാപകൻ, തിരക്കഥാകൃ ത്ത് എന്നീ നിലകളിലും പ്രസിദ്ധിനേ ടി. അദ്ദേഹം രചിച്ച ബാലസാഹിത്യ കൃതികൾ ശ്രദ്ധേയമാണ്.

1976ൽ മലയാള മനോരമ പ്രതാധിപരായ ഉറൂബ് ആ സ്ഥാനത്തിരിക്കെ 1979 ജൂലൈ 10ന് കോട്ടയത്തു വച്ച് ചരമം പ്രാപിച്ചു. തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹം പ്രകൃതി സ്നേഹിയായിരുന്നു.


ഉറുബിന്റെ കൃതികൾ 
നോവലുകൾ

 1. ആമിന
 2. ഉമ്മാച്ചു
 3. മിണ്ടാപ്പെണ്ണ്സു
 4. സുന്ദരികളും സുന്ദരന്മാരും
 5. ചുഴിക്കു പിൻപേ ചുഴി
 6. അണിയറ
 7. അമ്മി ണി
 8. തേൻമുള്ളുകൾ
ചെറുകഥകൾ

 1. നീർച്ചാലുകൾ
 2. താമരത്തൊപ്പി
 3. മുഖംമൂടികൾ
 4. തുറന്നിട്ട ജാലകം
 5. നിലാവിന്റെ രഹസ്യം
 6. തിരഞ്ഞെ ടുത്ത കഥകൾ
 7. രാച്ചിയമ്മ
 8. ഗോപാലൻ നായരുടെ താടി
 9. വെളുത്ത കുട്ടി
 10. മഞ്ഞിൻമറയിലെ സൂര്യൻ
 11. നവോന്മേഷം
 12. നീലമല
 13. കതിർക്കറ്റ
 14. ഉള്ളവരും ഇല്ലാത്തവരും
 15. ലാത്തി യും പൂക്കളും 
 16. വസന്തയുടെ അമ്മ
 17. മൗലവിയും ചങ്ങാതിമാരും
 18. റിസർ വ് ചെയ്യാത്ത ബർത്ത് 
 19. നീലവെളി ച്ചം.
 20. അപ്പുവിന്റെ ലോകം
 21. മല്ലനും  മരണവും
 22. കൂമ്പെടുക്കുന്ന മണ്ണ്, 
 23. മൂവാ യിരത്തിമൂന്നുറ്റിമുപ്പത്തിനാലിന്റെ ചരിത്രം
 24. അങ്കവീരൻ. 
കവിതകൾ

 1. നിഴലാട്ടം
 2. മാമൂലിന്റെ മാറ്റൊലി
നാടകങ്ങൾ:

 1. തീ കൊണ്ടു കളിക്കരുത്മ
 2. മണ്ണും പെണ്ണും
 3. മിസ്ചിന്നുവും ലേഡി ജാനുവും 
ഉപന്യാസങ്ങൾ.

 1. ഉറൂബിന്റെ ശനിയാഴ്ചകൾ
 2. ലേഖനങ്ങൾ
 തിരക്കഥകൾ: 

 1. നീലക്കുയിൽ
 2. രാരിച്ചൻ എന്ന പൗരൻ,
 3. നായര്പിടിച്ച പുലിവാല് 
 4. മിണ്ടാപ്പെണ്ണ്കു
 5. രുക്ഷേത്രം
 6. ഉമ്മാ ച്ചു
 7. അണിയറ
പുരസ്കാരങ്ങൾ 

 1. മദ്രാസ് സർക്കാർ പുരസ്കാരം
 2. കേരള സാഹിത്യ അക്കാദമി
 3. കേ ന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ
 4. എം.പി. പോൾ പുരസ്ക്കാ രം
 5. മികച്ച കഥയ്ക്കുള്ള കേരള സം സ്ഥാന ചലച്ചിത്ര പുരസ്കാരം
 6. ആശാൻ ശതവാർഷിക പുരസ്ക്കാ രം
 7. കേന്ദ്ര കലാസമിതി അവാർഡ്.


Get Free Updates:
*Please click on the confirmation link sent in your Spam folder of Email*
Share :
+
Previous
Next Post »
2 Comments for "ഉറൂബ്"

നായര് പിടിച്ച പുലിവാല് ഒന്നു തിരുത്തണേ..

തെറ്റ് ചൂണ്ടിക്കാണിച്ചത്തിന് നന്ദി. തിരുത്തിയീട്ടുണ്ട്.

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.

 
Thanks for Your Visit, Visit Again. DISCLAIMER :- If any of the information available on this blog violates or infringes any of your copyright protection, leave a comment . This blog makes no representations as to accuracy, completeness, correctness or validity of any information on this site and will not be liable for any errors, or delays in this information. The information contained in this blog is subject to change without notice. All the content avilable on this blog is informational purpose only.Reproduction and republishing of contents from here to any other websites or blogs is strictly prohibited.
Template By Kunci Dunia
Back To Top