വാലില്ലാത്ത മൗസും കീബോർഡും

Share it:
പുട്ട് ഡിവൈസുകളായ കീബോർഡും മൗസും ഒപ്പമില്ലെങ്കിൽ കൃത്യമായ നിർദേശങ്ങൾ നൽകി കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ കഴിയില്ല എന്നറിയാമല്ലോ? കംപ്യൂട്ടറിലുള്ള പി എസ്2 പോർട്ടിലോ യുഎസ്ബി പോർട്ടിലോ ആണു കീബോർഡിന്റെയും മൗസിന്റെയും അറ്റ ത്തുള്ള കേബിൾ ഘടിപ്പിക്കാറുള്ളത്.

എന്നാലിപ്പോൾ ഇങ്ങനെ കേബിളുകൾ ഉപ യോഗിക്കാതെ തന്നെ കംപ്യൂട്ടറുമായി ചേർത്തു പ്രവർത്തിപ്പിക്കാവുന്ന "വയർലെസ് കീബോർ ഡുകളുംമൗസുകളും ധാരാളം ലഭ്യമാണ്. ഹസ്വ ദൂര വയർലെസ് റേഡിയോ ടെക്നോളജിയായ ബ്ലടുത്ത് ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന വയർലെസ് കീബോർഡുകളും മൗസുകളും കം പ്യൂട്ടറുകൾക്കൊപ്പം മാത്രമല്ല, സ്മാർട ടെലിവി ഷനുകൾക്കൊപ്പവും ഹോംതിയറ്ററുകൾക്കൊപ്പ വും സ്മാർട്ഫോണുകൾക്കൊപ്പവും ഒക്കെ ഉപ യോഗിച്ചു വരുന്നുണ്ട്.


ശരാശരി 33 അടി (10 മീറ്റർ ദൂരത്തുനിന്നുവ തെ നന്നായുപയോഗിക്കാവുന്ന ഇത്തരം വയർ ലെസ് കീബോർഡുകളും മൗസുകളും പ്രവർ ത്തിക്കുന്നത് അവയ്ക്കൊപ്പമുള്ള ബാറ്ററിയുടെ സഹായത്തോടെയാണ്.

ചിലയിനങ്ങൾക്കുള്ളിൽ വീണ്ടും വീണ്ടുംചാർ ജ് ചെയ്തതുപയോഗിക്കാവുന്ന ബാറ്ററികളാണു ള്ളതെങ്കിൽ മറ്റു ചിലയിനങ്ങളിൽ ചാർജ് തീർ ന്നാൽ പുതിയതു മാറിയിടേണ്ടിവരുന്ന സാധാരണ ബാറ്ററികളായിരിക്കും.

റേഡിയോ തരംഗങ്ങളുടെ സഹായത്തോടെ യുള്ള പ്രവർത്തനമായതിനാൽ വയർലെസ് കീ ബോർഡും മൗസും നിരന്തരം ഉപയോഗിക്കുന്ന തു നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാ ധിക്കുമോ? ഒന്നുമുതൽ 25 ജിഗാഹെർട്സ് ഫീ ക്വൻസി പരിധിയിലുള്ള നോൺ-അയണെസി ങ് റേഡിയേഷൻ ആണെങ്കിലും ബ്ലടുത്ത് റേഡി യോ ടെക്നോളജിയിൽ വളരെ ശക്തികുറഞ്ഞ പ്രസരണമാണുള്ളതെന്നതിനാൽ ദോഷകരമല്ല എന്നാണ് ഇതുവരെയുള്ള പഠനങ്ങൾ സൂചിപ്പി ക്കുന്നത്.

അതുപോലെ മിക്കവാറും എല്ലാ വയർലെ സ് മൗസുകളിലും അവയുടെ ഒപ്ടിക്കൽ മൗസ് സെൻസർ സർക്യൂട്ടിന്റെ പ്രവർത്തനത്തിനായി ലേസർ വെളിച്ചമാണ് ഉപയോഗിക്കാറുള്ളത്. ലേ സർ കിരണമോ എന്നോർത്തു പേടിക്കേണ്ട സു രക്ഷിതമായ ലേസർ മാത്രമാണു പ്രയോഗത്തി ലുള്ളത്.

എന്താ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഒരു Wireless Mouse and Keyboard വാങ്ങിക്കണം എന്ന് തോന്നുന്നുണ്ടോ? എങ്കിൽ താഴെ കാണുന്ന ലിങ്ക് സന്ദർശിക്കു

Visit Now !


കടപ്പാട് :- ടി.കെ.ഹരീന്ദ്രൻ 
Share it:

Info Docks

Post A Comment:

0 comments: