കെക്കുലെയും ബെൻസീനും

Share it:
ഒരു സ്വപ്നത്തിൽനിന്ന് ഒരു രാസഘടന പിറക്കുന്നത് അപൂർവമാണ്. കെക്കുലെ എന്ന ജർമൻ ശാസ്ത്രജ്ഞനാണ് സ്വപ്നത്തെ ടെസ്റ്റ്യൂബിലാക്കിയത്. അതിലൂടെ അദ്ദേഹത്തിനു ലഭിച്ചതോ ബെൻസീൻ എന്ന രാസ സംയുക്തത്തിന്റെ ഘടന. വിശ്വവിഖ്യാതമായിത്തീർന്ന ആ രാസഘടന കണ്ടെത്തിയതിന്റെ15Oാം വാർഷികമാണ് ഈ വർഷം.

ബെൻസീനിന്റെ വലയ ഘടന കണ്ടെത്തിയതിന്റെ 25ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ജർമൻ കെമിക്കൽ സൊസൈറ്റി 1890ൽ സംഘടിപ്പിച്ച ഒരു പ്രഭാഷണവേദിയിൽ വച്ച് കെക്കുലെതന്നെയാണ് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് ആദ്യമായി പുറംലോ കത്തോടു പറഞ്ഞത്. അന്ന്, ബെൽജിയത്തിലെ ഘെന്റ് സർവകലാശാലയിലിരുന്നപ്പോഴാണ് കെക്കുലെ ഈ സ്വപ്നം കാണുന്നത്. അപ്പോൾ അവിടെയുള്ള ഒരു കോളേജിൽ രസതന്ത്ര അധ്യാപകനായി ജോലിനോക്കുകയായിരുന്നു അദ്ദേഹം.

1861ലെ ഒരു മഞ്ഞുകാലമായിരുന്നു അത്. വിവിധതരം ആറ്റങ്ങൾ ചേർന്നുള്ള ഒരുതരം സംഘനൃത്തമാണ് അദ്ദേഹം കണ്ടത്. ഉറക്കത്തിലേക്ക് വഴുതിവീഴുന്ന തിനിടയ്ക്കുള്ള ഏതോ നിമിഷങ്ങളിലാ യിരുന്നു അത്. വലിയ ആറ്റങ്ങൾക്കു പുറകേ ചെറിയ ആറ്റങ്ങൾ ഒരു വരിയിലെന്ന പോലെ അണിചേരുന്ന കാഴ്ചയായിരു ന്നു ആദ്യം അവസാനം അവ ഒരു പാമ്പി നെപ്പോലെ വളഞ്ഞുപുളയുകയും വട്ടംചു റ്റുകയും ചെയ്തു. വരിയുടെ ഏറ്റവും മുമ്പിലായിരുന്ന വലിയആറ്റങ്ങൾ അപ്പോൾ ചെറിയവയ്ക്കു പിന്നാലേ വട്ടം കറങ്ങുകയായിരുന്നു. അതായത്, ഒരു പാമ്പ് സ്വന്തം വാലുതന്നെ വായ്ക്കുള്ളിലാക്കുന്നതു പോലെ.

ഉറക്കം ഉപേക്ഷിച്ചെഴുന്നേറ്റ അദ്ദേഹം ഉടനേതന്നെ താൻ കണ്ട സ്വപ്നത്തിന്റെ അടിസ്ഥാനത്തിൽ ഒരു തൻമാത്രാഘടന രൂപപ്പെടുത്താൻ ശ്രമിച്ചു. അങ്ങനെ യാണ് ബെൻസീനിന്റെ വലയഘടന പിറന്നത്. ആറ് കാർബൺ ആറ്റങ്ങളും ആറ് ഹൈഡ്രജൻ ആറ്റങ്ങളുമുള്ള ബെൻസീനി ന് മറ്റൊരുതരത്തിലുള്ള ഒരു തൻമാതഘടന അസാധ്യമായിരുന്നു.

കാർബൺ ആറ്റങ്ങൾ തമ്മിലും ഹൈഡ്രജൻ ആറ്റങ്ങളുമായും ഇലക്ട്രോണുകൾ പങ്കുവയ്ക്കപ്പെടുന്നതിന്റെ വ്യവസ്ഥകൾ കൃത്യമായി പാലിക്കപ്പെടുന്നതാണ് പ്രശ്നമായിരുന്നത്. നേർരേഖയിലുള്ള ഏതൊരു ഘടനയായലും അത് തെറ്റിപ്പോവുന്ന അവസ്ഥയായിരുന്നു. വലയഘടന മാത്രമാണ് ഈയൊരു പ്രശ്നത്തിന് ശാശ്വതപരിഹാ രമരുളിയത്. ഷഡ്ഭുജത്തിന്റെ ആകൃതിയുള്ള ഒരു ഘടനയാണ് കെക്കുലെ ബെൻസീനിനു നൽകിയത്. ഷഡ്ഭുജത്തിന്റെ വശങ്ങളിൽ ഒന്നിടവിട്ട ദ്വിബന്ധനങ്ങളെക്കൂടി സങ്കൽപ്പിച്ചപ്പോൾ, ഇടഒ6 എന്ന തൻമാ താഘടനയുള്ള ബെൻസീൻ പ്രശ്നങ്ങളൊ ന്നുമില്ലാതെ യാഥാർത്ഥ്യമാവുകയായിരു ന്നു. 1885ൽ ഇതുസംബന്ധമായപ്രബന്ധം അദ്ദേഹം ഒരു ഫ്രഞ്ച് ജേണലിൽ പ്രസി ദ്ധീകരിച്ചു.1885ൽ,ഒരുജർമൻജേണലിലും.

അതൊരു മോഷണമായിരുന്നുവോ?
കെകുലെ പറയുന്ന തരത്തിലുള്ള ഒരു സ്വപ്നമോ അത് കണ്ടതിനെത്തുടർന്ന് പെട്ടെന്നുണ്ടായ ഒരു വെളിപാടോ ആയിരുന്നില്ല ബെൻസീനിന്റെ വലയഘടന രൂപപ്പെടുത്തപ്പെടാൻ കാരണമായതെന്നാണ് സതേൺ ഇല്ലിനോയ്സ് സർവകലാശാലയിൽ ഇതേക്കുറിച്ച് ഗവേഷണം നടത്തിയ ഡോ.ജോൺവോട്ടിസ് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, കെക്കുലെ ബെൻസീനിന് വലയഘടനയാണെന്ന് ബോധ്യപ്പെട്ടത് സ്വപ്നത്തിൽ നിന്നല്ല, അന്നത്തെക്കാലത്ത് അപ്രശസ്തമായിരുന്ന ചില ജേ ണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ട ചിലപ്രബന്ധങ്ങളിൽ നിന്നായിരുന്നു. ബെൻസീനിന്റെ വലയഘടന രൂപപ്പെ ടുത്താൻ സഹായകമായ സ്വപ്നം താൻ കണ്ട ത് 1861ലായിരുന്നുവെന്നാണല്ലോ കെക്കുലെ പറയുന്നത്. എന്നാൽ അതിനും വർഷ ങ്ങൾക്കുമുമ്പ് 1854ൽ, പാരീസിൽനിന്നും പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന മെത്തോഡെ ഡികെമീ എന്ന ജേണലിൽ അച്ചടിച്ചു വന്ന ഒരു പ്രബന്ധത്തിൽ ബെൻസീനിന്റെ വലയ ഘടനയെക്കുറിച്ച് പറഞ്ഞിരുന്നുവത്രേ.

അഗസ്റ്റെ ലൗറന്റ് എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റേതായ ഈ പ്രബന്ധത്തിനോടൊപ്പം ബെൻസീനിന്റെ ഷഡ്ഭുജഘടന വെളിപ്പെടുത്തുന്ന ഒരു ചിത്രവും ഉൾ പ്പെടുത്തപ്പെട്ടിരുന്നു. ലണ്ടൻ നഗരത്തിലു ടെ കുതിരവണ്ടിയിൽ സഞ്ചരിക്കവേ നട ത്തിയ പകലുറക്കത്തിനിടയിലായിരുന്നു ബെൻസീനിന്റെ വലയ ഘടന സംബന്ധി ക്കുന്ന വെളിപാട് തനിക്ക് ആദ്യമായുണ്ടായതെന്ന് കെക്കുലെ തന്നെ പിന്നീടൊരിക്കൽ മാറ്റിപ്പറഞ്ഞു. പക്ഷേ അതും 1855ലാ യിരുന്നു. അായത് അഗസ്റ്റെ ലൗറൻ ന്റെ പ്രബന്ധം പ്ര സിദ്ധീകരിക്കപ്പെട്ട് ഒരു വർഷം കഴി ഞ്ഞ് ഓസ്ട്രിയൻ ശാസ്ത്രജ്ഞനായ ജോ സഫ് ലോഷമിഡിറ്റ്, സ്കോട്ട്ലൻഡുകാര നായ ആർച്ചിബാൾഡ് സ്കോട്ട കൂപ്പർ എന്നി വരും കെക്കുലെയുടെ സ്വപ്നദർശനത്തി നുമുമ്പ് ബെൻസീനി ന്റെ ഷഡ്ഭുജഘടന യെക്കുറിച്ച് ചിന്തിക്കുകയും പ്രബന്ധരചനകൾ നടത്തുകയും ചെയ്തിരുന്നു.

വിദേശികളായ ശാസ്ത്രജ്ഞർ, ബെൻസീൻ ഘടനയുടെ പേരിൽ അവകാശമുന്നയിക്കുമെന്ന് ഭയപ്പെട്ട ജർമൻകാരനായ കെക്കുലെ, അവരിൽനിന്നും ആ പ്രശസ്തി പിടിച്ചെടുക്കുന്നതിനായി സ്വപ്നത്തെക്കുറിച്ച് പരസ്യപ്രസ്താവന നടത്തുകയായിരുന്നുവെന്നാണ് ഡോ. ജോൺ വോട്ടിസ് പറയുന്നത്.

വിമർശിക്കപ്പെട്ട കെക്കുലെ ഘടന
കെകുലെ വിഭാവനം ചെയ്ത ബെൻസീൻഘടനയും വിമർശിക്കപ്പെട്ടു വിമർശി ച്ചത് അദ്ദേഹത്തിന്റെതന്നെ മുൻ വിദ്യാർഥിയായിരുന്ന ആൽബെർട്ട് ലാഡെൻബെർഗ് എന്ന ശാസ്ത്രജ്ഞനായിരുന്നു. കെക്കുലെ പറയുന്നതു ശരിയാണെങ്കിൽ, കാർബൺ ആറ്റങ്ങൾ തമ്മിലുള്ള ഏക ബന്ധനത്തിന്റേയും ദ്വിബന്ധനത്തിന്റേയും സ്ഥാനത്തിന് അനുസരിച്ച് ബെൻസീന് രണ്ട് വ്യത്യ സ്തഘടനാരൂപങ്ങൾ ഉണ്ടാവേണ്ടതായിരുന്നു. എന്നാൽ, ഇങ്ങ നെയുള്ള രണ്ട് വ്യത്യസ്ത ഘടനാരൂപങ്ങൾ യഥാർത്ഥത്തിൽ നിലനിൽക്കുന്നതായിരുന്നില്ല. അവസാനം കെക്കുലെതന്നെ ഒരു വിശദീകരണവുമായി വന്നു. ബെൻസീൻ ഘടനയെന്നത് രണ്ട് വ്യത്യസ്ത ഘടനാരൂപങ്ങൾക്കിടയിൽ ആന്ദോളനം ചെയ്തതുകൊണ്ടിരിക്കുന്ന ഒന്നാണെന്നാണ് കെക്കുലെ പറഞ്ഞത്. കാർബൺ വല യത്തിലെ ഏകബന്ധനത്തിന്റേയും ദ്വിബന്ധനത്തിന്റേയും സ്ഥാ ന ങ്ങൾ പരസ്പരം മാറിക്കൊണ്ടിരിക്കുന്നതുമൂലമാണത്രേ ഇത്തരമൊരു സമതുലിതഘടന രൂപമെടുക്കുന്നത്.

ബെൻസീൻ എന്ന രാസസംയുക്തത്തിന്റെ സാന്നിധ്യം ആദ്യമായി തിരിച്ചറിഞ്ഞത് പ്രശസ്ത ശാസ്ത്രജ്ഞനായ മൈക്കേൽ ഫാരഡേ ആയിരുന്നു. 1825ൽ ഈ കണ്ടെത്തൽ നടത്തിയ അദ്ദേഹം അതിനെ ബൈകാർബുറേറ്റ് ഓഫ് ഹൈഡ്രജൻ എന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ബെൻസീൻ എന്ന പേരു ലഭിക്കാൻ കാരണമായത്. 1833ൽ, ഇതേ രാസസംയുക്തത്തെ മറ്റൊരു ശാസ്ത്രജ്ഞൻ വീണ്ടും കണ്ടെത്തിയതിനെത്തുടർന്നാണ് എയിൽഹാർ ഡ് മിറ്റ്ഷെർലിക്സ് എന്ന ഇദ്ദേഹം. ഗം ബെൻസോയിൻ എന്നു പേരുള്ള ഒരു മരക്കറയിൽനിന്നുമാണ് ബെൻസീനിനെ വേർതിരിച്ചത്. അതുകൊ ണ്ട് അദ്ദേഹം അതിനെ ബെൻസീൻ എന്നു വിളിച്ചു.1836ൽ അഗസ്റ്റേ ലൗ റെന്റ് എന്ന ശാസ്ത്രജ്ഞൻ ബെൻസീനിന്നു തന്നെ ഫീൻ എന്ന മറ്റൊരുപേ രു നൽകി. മാത്രമല്ല, ബെൻസീനിൽ നിന്നു നിർമി ച്ചെടുക്കാവുന്ന രാസപ ദാർത്ഥങ്ങൾക്ക് ഫീൻ എന്ന മൂലനാമത്തെ അടിസ്ഥാനമാക്കിയുള്ള പേരു നൽകാവുന്നതാണെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഉദാഹരണമായി ഫീനോൾ.

ബെൻസീനുമായി ബന്ധപ്പെട്ട രാസപദാർത്ഥങ്ങൾക്ക് ഫീനൈൽ എന്നു തുടങ്ങുന്ന പേരു നൽകാവുന്ന താണെന്ന് നിർദ്ദേശിച്ചതും അദ്ദേഹമായിരുന്നു. 1845ൽ, ചാൾസ് മാൻ സഫീൽഡ് എന്ന ശാസ്ത്രജ്ഞൻ കോൾടാറിൽനിന്നും ബെൻസിൻ നിർമിക്കാനുള്ള മാർഗം ആവിഷ്ക രിച്ചതോടെയാണ് വ്യാവസായികാ ടിസ്ഥാനത്തിലുള്ള ബെൻസീനിന്റെ ഉത്പാദനം സാദ്ധ്യമായത്.എണ്ണ,ഗ്രീസ് മുതലായ കറകൾ നീക്കംചെയ്യുന്നതിനായി ബെൻസീൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയതോടെ അതിന്റെ ഉത്പാദനവും വർദ്ധിച്ചു വന്നു. ബെൻസീനുമായി ബന്ധപ്പെ ട്ട സംയുക്തങ്ങളെല്ലാം പ്രത്യേകതരം ഗന്ധമുള്ളവയായിരുന്നു. ഇവയെ ക്കുറിച്ചു പറയുന്നതിനായി ആരോമാറ്റിക്ക് എന്ന വാക്കുപയോഗിക്കാൻ ശാസ്ത്രജ്ഞർ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്നറിയപ്പെടുന്ന ആരോമാറ്റി ക സംയുക്തങ്ങളുടെ പട്ടിക വളരെ വലുതാണ്.

കെക്കുലെയെപ്പറ്റി 
രാസതന്മാത്രകളുടെ ഘടന സംബ ന്ധിച്ചുള്ള ആദ്യത്തെ സൈദ്ധാന്തിക ദർശനത്തിന്റെ ഉപജ്ഞാതാവായിരുന്നു കെക്കുലെ. യൂറോപ്പിലെ ഏറ്റവും പ്രശസ്തരായ രസതന്ത്രജ്ഞരിലൊരാളായ അദ്ദേഹം 1829 സെപ്റ്റംബർ ഏഴിനു ജർമനിയിലെ ഡാംസ്കറ്റഡ് എന്ന സ്ഥലത്താണ് ജനിച്ചത്. പഠനജീവിതത്തിനിടെ അൽപകാലം സൈനിക സേവനത്തിനായി മാറ്റിവെയ്ക്കേണ്ടിവന്നെങ്കിലും 1852ൽ ഗീസെൻ സർവകലാശാ ലയിൽനിന്നുതന്നെ ഡോക്ടറൽബിരുദം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ഹെയ്ഡെൽബെർഗ് സർവകലാശാലയിലാണ് ആദ്യം ജോലി ലഭിച്ചത്. 1852ൽ ഘെന്റ് സർവ്വകലാശാലയിൽ പ്രൊഫസറാവാനുള്ള ക്ഷണം,സ്വീകരിച്ച് അവിടെയെത്തി. ഇവിടെയായിരുന്നപ്പോഴാണ് രാസഘടനയെക്കു റിച്ചുള്ള തന്റെ സൈദ്ധാന്തികസങ്കൽപ്പങ്ങൾ അദ്ദേഹം ആദ്യമായി അവതരിപ്പിക്കു ന്നത്. രാസസംയുക്തങ്ങളുടെ തൻമാതാ ഘടന അനായാസമായി മനസിലാക്കാവുന്ന തരത്തിൽ ചെറിയ ചെറിയ വരകൾകൊണ്ട് സൂചിപ്പിക്കാനാവുമെന്ന് കെക്കുലെ വിദ്യാർഥികളെ പഠിപ്പിച്ചു. അതുത ന്നെയാണ് രാസഘടനാസിദ്ധാന്തമായും അദ്ദേഹം അവതരിപ്പിച്ചത്. രാസഘടനയെ സൂചിപ്പിക്കുന്ന സൂതവാക്യങ്ങൾ രസതന്ത്ര പഠനത്തെ വളരെയധികം ലളിതമാക്കി. 1896 ജൂലൈ 13ന് അന്തരിച്ചു.
Share it:

രാസഘടന

വ്യക്തികള്‍

Post A Comment:

0 comments: