അറിയാം രാമായണത്തെ

Share it:
രാമകഥ ലോകം മുഴുവൻ പല ഭാഷകളിലും സംസ്കാരത്തിലും പ്രചരിച്ചിട്ടുണ്ട്. ഫിലിപ്പൈൻ സിലെ വനവാസികൾക്കിടയിലും വിവിധ ഗോ ത്രസമൂഹത്തിലും രാമചരിതം നിലനില്ക്കുന്നു. ഇവയിലെല്ലാം വ്യത്യസ്തമായ രീതിയിലാണ് കഥാപാത്രങ്ങളും കഥാഗതിയും, മനുഷ്യത്വവും സാഹോദര്യവും സ്നേഹവും സംസ്കാരവും രാമായണേതിഹാസത്തിനുള്ളിൽ മറഞ്ഞിരിക്കുന്നു. ഇത് വായനയിലൂടെ നമുക്ക് സ്വന്തമാക്കാം. കർ ക്കടകമാസം ഇതിനുള്ള അവസരമാണ്.

തുഞ്ചത്തെഴുത്തച്ഛൻ അദ്ധ്വാത്മരാമായ ണം കിളിപ്പാട്ട് രചിക്കുന്നത് പതിനാറാം നൂറ്റാ ണ്ടിലാണ് കിളിയെക്കൊണ്ട് കഥ പറയിക്കുന്ന രീതിയാണ് കിളിപ്പാട്ട്. അന്ന് സമൂഹത്തിൽ നിലനിന്നിരുന്ന ഇരുട്ടിനെയെല്ലാം തുടച്ചുമാറ്റാൻ ഭക്തിയാണാവശ്യമെന്ന് എഴുത്തച്ഛൻ കരുതി. അയോധ്യ ഭരിച്ചിരുന്ന ദശരഥമഹാരാജാവിന്റെ പുത്രനായ ശ്രീരാമചന്ദ്രനാണ് കാവ്യത്തിലെ നായ കൻ, ശ്രീരാമനോട്സ്നേഹവും ഭക്തിയും ആരാ ധനയും വളർത്തി വ്യക്തിയെയും സമൂഹത്തെ യും വിശുദ്ധീകരിക്കുകയായിരുന്നു. കവിയുടെ ലക്ഷ്യം.


ബാലകാണ്ഡം, അയോധ്വാ കാണ്ഡം, ആരണ്യ കാണ്ഡം, കിഷ്കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം എന്നീ ആറു കാണ്ഡങ്ങളാണ് രാമായണത്തിലുള്ളത്. ഉത്തരകാണ്ഡംകൂടി ചേർ ന്നാൽ ഏഴ് കാണ്ഡങ്ങളായി.

മൂല്യങ്ങളുടെ വെളിച്ചം

ധർമത്തിന്റെ വിഗ്രഹമായി രാമൻ ഇതിഹാസ ത്തിൽ തിളങ്ങുന്നു. പത്നിയായ സീതാദേവി ആദർശാത്യകയായി ശോഭിക്കുകയാണ്. ദശ രഥൻ, കൗസല്യ, കൈകേയി, സുമിത്ര, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ, ഹനുമാൻ, രാവണൻ, വിഭീഷണൻ, നാരദൻ, പരശുരാമൻ, അഗസ്ത്യൻ, വസിഷ്ഠൻ, ഗുഹൻ, ശബരി, അഹല. താsക. ശുർ പ്പണഖ, മണേന്ധാദരി മസ്ഥര, താര, ബാലി, സുഗ്രീ വൻ, സമ്പാതി, ജടായു തുടങ്ങിയ കഥാപാത്രങ്ങ ളെല്ലാം ഇതിഹാസത്തിന് കരുത്തും കാന്തിയും പകരുന്നു.

പിത്യഭക്തി, മാത്യഭക്തി, ഗുരുഭക്തി, രാജധർ മം. പതിവ്രതാ ധർമം, സ്നേഹ സൗശീലങ്ങൾ. ജീവിതമൂല്യങ്ങൾ എന്നിവയെല്ലാം രാമായണ ത്തിന്റെ വരികളിൽ വെളിച്ചമാകുന്നു. ഹനുമദ് സ്തുതി. പരശുരാമസ്തുതി, അഹല്വാസ്തുതി. അഗസ്ത്വസ്തുതി, ജടായുസ്തൂതി, ആദിത്വസ് തുതി. കബന്ധസ്തൂതി, നാരദസ്തുതി, സ്വയം പ്രഭാസ്തുതി, വിഭീഷണസ്തുതി, വസിഷ്ഠാപദേ ശം. ലക്ഷ്മണോപദേശം, താരോപദേശം തുടങ്ങി ആദർശവും തത്ത്വവിചാരവും ഉൾക്കൊള്ളുന്ന ഭാഗങ്ങൾ രാമായണത്തെ അറിവിന്റെ പുസ്തക മാക്കുകയാണ്.

ആദർശപുരുഷനായ രാമൻ.
ആദികവി വാല്മീകിയുടെ ആദർശപുരുഷനായ രാമനെ അവതാരരൂപത്തിൽ പ്രകീർത്തിക്കുക യാണ് എഴുത്തച്ഛൻ, സീതാപരിത്യാഗം. ശംബുക വധം, ബാലിവധം എന്നിവ മുൻനിർത്തി രാമനെ വിമർശിക്കുന്നവരുണ്ട്. അതിന് യുക്തമായ മറ്റു പടി നല്കിയവരും നിരവധിയാണ്. രവീന്ദ്രനാഥ ടാഗോർ പറയുന്നു:"ദേവൻ ചെറുതായി മനുഷ്യ രൂപം പൂണ്ടവനല്ല രാമൻ മനുഷ്യൻ ധർമസഞ്ചാര ത്തിലുടെ ദേവനായി ഉന്നതാകാരം പുണ്ടതാണ്."


കാവ്യചിത്രങ്ങൾ, പ്രതീകങ്ങൾ. നാമമഹിമ കൾ, പുരാവൃത്തങ്ങൾ, ഉപകഥകൾ, പുരാണ ചിത്രങ്ങൾ, ആദർശ സങ്കല്പങ്ങൾ, ദർശനങ്ങൾ, വേദാന്ത സത്വങ്ങൾ, സാരോപദേശങ്ങൾ, വിവിധ വൃത്തങ്ങൾ, ശൈലികൾ, പഴഞ്ചൊല്ലുകൾ എന്നിവയിലൂടെ സഞ്ചരിച്ച് രാമായണ കാവ്യം ഗുരു ഗ്രന്ഥപദവി നേടുന്നു. ധർമവും സത്യവും ജ്ഞാനവും ത്യാഗവും നരനന്മയുമാണ് രാമായണ ത്തിക്കൻഠ മഹത്ത്വപൂർണമായ ലക്ഷ്യം. "മനുഷ്യ നാവുക" എന്ന പ്രാർഥനയാണ് രാമായണത്തെ ഏവർക്കും എക്കാലവും പ്രിയങ്കരമാക്കുന്നത്.

'ഇടിവെട്ടീടും വണ്ണം വിൽമുറിഞ്ഞാച്ചകേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപ്പേട പോലെ സന്തോഷം പുണ്ടാൾ
കൗതുകമുണ്ടായ് വന്നു ചേതസി കൗശികനും....

'ബാലകാണ്ഡ"ത്തിലെ ഈ വർണന രാമായണ കാവ്യത്തിന്റെ ശക്തിസൗന്ദര്യത്തിന് ഉദാഹരണ മാണ്. 'രാമായണ'ത്തിലെ മനുഷ്യനും പക്ഷിയും മൃഗവും രാക്ഷസനും സുരാസുരനും യക്ഷഗ ന്ധർവകിന്നര കിം പുരുഷന്മാരും ജന്തുലോക വും വൃക്ഷലതാദികളും സർവചരാചരങ്ങളും ജീവിതമെന്ന മഹാകഥയെയും പ്രകൃതിയെന്ന മഹാവിസ്മയത്തെയുമാണ് വർണപ്പൊലിമയിൽ വരച്ചുകാട്ടുന്നത്.
Share it:

ഇതിഹാസം

Post A Comment:

0 comments: