പണം

കേരളത്തിൽ രൂപ എന്ന കറൻസി പ്രചരിക്കുംമുൻപു വിവിധ തരത്തിലുള്ള പണം എന്ന നാണയം പ്രചരിച്ചിരുന്നു. ഈ പണം എന്ന നാണയത്തിൽ നിന്നാണ് പണക്കാരൻ, പണത്തൂക്കം, പണമിട എന്ന വാക്കുകളും പല ശൈലികളും പ്രചരിച്ചത്. പണവുമായി ബന്ധപ്പെട്ട ചില വിശേഷങ്ങൾ

സാധാരണയായി ന്യൂമിസ്മാറ്റിക് (നാണയ ശാസ്ത്രം) ആർക്കിയോളജിയുടെ (പുരാവസ്തു ശാസ്ത്രതത്തിന്റെ) ഭാഗമാണ്. ആദ്യമായി സാമൂതിരി 16, 17 നൂറ്റാണ്ടിൽ ഇറക്കിയ പുതിയ പണം, അല്ലെങ്കിൽ രാശി അല്ലെങ്കിൽ വീരരായൻപ ണം എന്ന സ്വർണനാണയത്തിന് 0.39 ഗ്രാം തൂക്കമു ണ്ട്. (കോഴിക്കോട് സാമൂതിരിമാർ അറിയപ്പെട്ടിരുന്ന ത് വീരരായൻ, മാനവിക്രമൻ, മാനവേദൻ എന്നീ പേ രുകളിൽ മാത്രമാണ്). അതുകൊണ്ടാണ് ഈ പണ ത്തിന് വീരരായൻ പണം എന്നു പറയുന്നത്.

ഒരുപവൻ സ്വർണം എന്നു പറയുന്നത് 21 പണ ത്തുക്കം അല്ലെങ്കിൽ 21 പണമിട എന്നതാണ്. (നോ ക്കൂ,0:39x21=8.19ഗ്രാംഏകദേശം ഒരുപവൻതൂക്കം). ഇതുകൂടാതെ തിരുവിതാംകൂറിൽ 19-ാം നൂറ്റാണ്ട് അവസാനവും20-ാം നൂറ്റാണ്ടിന്റെ തുടക്കകാലത്തും ഒരു പണം എന്ന വെള്ളിനാണയം ഇറക്കിയിരുന്നു. പണം എന്ന പദം ഏറ്റവും ആദ്യം കേരളത്തിൽ വന്ന ത് വീരകേരള പണം എന്ന വെള്ളിനാണയത്തിന്റെ തുടക്കം മുതലാണ്.

എഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ വേണാട് ഭരിച്ചിരു ന്ന വീരകേരള വർമയാണ് എഡി 1127-1155) ഈ നാണയം ഇറക്കിയത്. നമ്മുടെ 50 പൈസ തുട്ടിനോ ളം വലുപ്പമുള്ള മനോഹരമായ ഒരു വെള്ളിനാണയ മാണിത്. നാണയത്തിന്റെ ഒരുഭാഗത്തു ശ്രീ വീരകേരളസ്യാ എന്ന് എഴുതിയിരിക്കുന്നു. ഈ വരികൾ ക്കിടയിൽ മകരമത്സ്യത്തിന്റെ ചിത്രം കാണാം. മറു ഭാഗത്ത് ശ്രീഗണ്ടരം കുസുമാസ്യ എന്ന് നാഗര ലി പിയിൽ എഴുതിയിരിക്കുന്നു. കൂടാതെ വരികൾക്കിട യിൽ ഒരു എട്ടുകാലിയുടെ ചിത്രമുണ്ട്.

വീരരായൻപണംഅല്ലെങ്കിൽ പുതിയ പണംഎന്ന നാണയമാണ് കേരളത്തിലെ മുഴുവൻ നമ്പൂതിരി മാരും മറ്റ് ഉപരിവർഗക്കാരും വിവിധ വൈദികകർമങ്ങൾ ചെയ്യിച്ചതിനു ബ്രാഹ്മണർക്കു ദക്ഷിണയാ യി കൊടുത്തിരുന്നത്. ടിപ്പുവിനെ ബ്രിട്ടീഷുകാർ യു ദ്ധത്തിൽ പരാജയപ്പെടുത്തിയശേഷം മലബാർ മുഴുവൻ ബ്രിട്ടീഷ് ഇന്ത്യയുടെ മദ്രാസപ്രവിശ്യയിൽ ലയി ച്ചു. അതോടുകൂടി ബ്രിട്ടിഷുകാർ സാമൂതിരി നാണ യങ്ങൾ പിൻവലിച്ചു. രൂപ, അണ, പൈസ എന്നീ നാ ണയങ്ങൾ ഏർപ്പെടുത്തി.
സ്റ്റാർ പഗോഡ 
ക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യാ സ്വർണനാണയ മായിരുന്നു സ്റ്റാർ പഗോഡ. എന്നാൽ വള്ളുവനാട്ടി ലെ ആഢ്യ നമ്പൂതിരി കുടുംബങ്ങൾ അവരുടെ മത പരമായ ചടങ്ങുകൾക്ക് ഈ സ്വർണനാണയങ്ങൾ ഉപയോഗിച്ചിരുന്നില്ല. ബ്രിട്ടിഷുകാർ മലബാറിൽ ആധിപത്യംനേടി സാമൂതിരി നാണയങ്ങൾ പിൻവലിച്ചപ്പോൾ വള്ളുവനാട്ടിലെ നമ്പൂതിരിമാർ തങ്ങ ളുടെ മതകർമങ്ങൾക്ക് തട്ടാന്മാരെക്കൊണ്ട് വീരരാ യൻ പണത്തിന്റെ പ്രതിരൂപങ്ങൾ ഉണ്ടാക്കിയാണു ചടങ്ങുകൾ നടത്തിയിരുന്നത്.

സവർണഹിന്ദുക്കളും സാമ്പത്തികമായി സമു ദായത്തിന്റെ മേലേക്കിടയിലുള്ളവരും മരണമട ഞ്ഞാൽ ആത്മാവിന്റെ സൽഗതിക്കായിപലദാനധർ മങ്ങളുംചെയ്യാറുണ്ടായിരുന്നു. അക്കൂട്ടത്തിൽ പ്രധാ നമായ ഒരു ചടങ്ങാണു പശുദാനം. അതിന് 11 പണ മാണ് പതിവ്. ഇവിടെ 11 പണമെന്നു പറയുന്നതു പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കാര്യ മാണ്.അന്നു പതിനൊന്നു വീരരായൻ പണത്തിന് 3 രൂപ 2ണ 4 പൈസയാണ് ബ്രിട്ടിഷ് കറൻസിയിലെ വില. അന്നത്തെ നമ്പൂതിരിമാർ ബ്രിട്ടിഷ് ഇന്ത്യാ നാണയങ്ങൾകൊണ്ട് പശുവിനെ വാങ്ങാൻ അതൃപ്തി പ്രകടിപ്പിച്ചു. എന്നാൽ നിരോധിച്ച സാമൂതിരി പണ് ത്തിന് ആരും പശുവിനെ തരുകയുമില്ല. അതുകൊ ണ്ട് നമ്പൂതിരിമാർ പശു ദാനത്തിന് പശുവിന് പകരം 11വീരരായൻ പണംദാനം ചെയ്യുന്ന ചടങ്ങ് തുടങ്ങി. പിന്നീട് ബ്രിട്ടീഷുകാർ എഡി 1900 അടുത്ത് കൊച്ചി നാണയങ്ങൾ (ഒറ്റപ്പുത്തനും ഇരട്ടപ്പുത്തനും) നിരോ ധിച്ചപ്പോൾ ഈ 11 പണസമ്പ്രദായം കൊച്ചി നാട്ടുരാ ജ്യത്തേക്കും വ്യാപിച്ചു.

തിരുവിതാംകൂർ പണമെന്ന വെള്ളി നാണയത്തി ന് 18-ാം നൂറ്റാണ്ടിലെ സ്വർണവീരരായൻ പണത്തെ ക്കാൾ വളരെ വിലക്കുറവാണ്.

പണക്കാരൻ 
ലയാളഭാഷയിൽ പണം എന്ന നാണയം ചില ശൈലികൾ വരെ കൊണ്ടുവന്നിട്ടുണ്ട്. തീരെ ഇല്ല എന്നർഥത്തിൽ ഒരു പണത്തുക്കം പോലുമില്ല' എന്ന ശൈലി അങ്ങനെ വന്നതാണ്. കൂടാതെ പഴയ ആധാരങ്ങളിലും മറ്റും ഉറുപ്പികയ്ക്കു പണം എന്നാ ണു രേഖപ്പെടുത്തിയിരിക്കുന്നത്. പല കാണാധാരങ്ങളിലും മറ്റും കാണവും അതിനുള്ള പലിശയും മിച്ചവാരവുമെല്ലാം പണമായാണു കണക്കാക്കിയിരു ന്നത്. പിന്നീട് ഇത് തുകയ്ക്ക് ഇത് പണം പലിശ എന്നാണ് കണക്കാക്കിയിരുന്നത്. വലിയ ധനവാ നു വലിയ പണക്കാരൻ എന്ന പദം ഇന്നും ഉപയോ ഗിക്കുന്നുണ്ടല്ലോ. പണവുമായി ബന്ധപ്പെട്ടു മലയാ ളഭാഷയിലേക്കു വന്ന പദങ്ങളാണ് കാണാപ്പണം, അടിമപ്പണം, പൂരപ്പണം, പണപ്പിരിവ്, പണമിടപാട്, പണപ്പെട്ടി തുടങ്ങിയവ. മലബാറിലെ വടകര ഭാഗ ങ്ങളിൽ ഇന്നും നടക്കുന്ന പണപ്പയറ്റ് എന്ന ചടങ്ങും അങ്ങനെ വന്നതാണ്.
വരാഹൻ
സ്വർണനാണയങ്ങൾക്ക് വരാഹൻ എന്ന പര്യാ യം ഇന്ത്യയിലേക്കു കടന്നുവന്നത് ദശാവതാരമായ വരാഹത്തിന്റെ ചിത്രമുള്ള സ്വർണനാണയങ്ങൾ ഇറങ്ങിയതുമുതലാണ്. ബദാമിയിലെ ചാലൂക്യ രാ ജാക്കന്മാരുടെ രാജകീയ ചിഹ്നമായിരുന്ന വരാഹം ഇന്നത്തെ നമ്മുടെ അശോക ചിഹ്നങ്ങളെപ്പോലെ മൈസൂർ രാജ്യം ഭരിച്ച വോഡയർമാർ സമ്മാനിച്ച നാണയമാണ് സ്വർണവരാഹ്നുകൾ, 3.8 ഗ്രാം തൂ ക്കം വരുന്ന ഈ നാണയത്തിന്റെ ഒരു ഭാഗത്ത് വരാ ഹവും വരാഹത്തിന്റെ ഇരുഭാഗത്തും സൂര്യചന്ദ്രന്മാ രെയും കാണാം.

തിരുവിതാംകൂറിലെ നാണയങ്ങളായിരുന്നു എട്ടു കാശ് , നാലുകാൾ, ഒരു കാൾ് എന്നീ നാണയങ്ങൾ. ഈ കാശ് എന്നതു നാണയത്തിൽനിന്നുണ്ടായ ശൈലിയാണ്. ഉദാ:'അയാളെകാശിനുകൊള്ളില്ല'എന്ന തരത്തിലുള്ള പറച്ചിൽ.

മധ്യതിരുവിതാംകൂറിൽ ഇരുപതാം നൂറ്റാണ്ടിലെ ആദ്യപകുതിയിൽ പ്രചാരമേറിയ ഒരു പദമാണു 'ജോർജുകുട്ടി' എന്നത്. അക്കാലത്ത് പ്രചാരത്തിലി രുന്ന ബ്രിട്ടിഷ് ചക്രവർത്തി ജോർജ് അഞ്ചാമന്റെ ചി ത്രമുള്ള ബ്രിട്ടീഷ് ഇന്ത്യയിലെ വെള്ളി രൂപകളെയാ ണു ജോർജുകുട്ടി എന്നു വിളിച്ചിരുന്നത്. ഈ തര ത്തിലുള്ള വേറൊരു വാക്കാണു പുതുപ്പണക്കാർ. പെട്ടെന്നു ധനികരായവരെയാണ് ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നത്.

എഡി 825 മലയാളം കൊല്ലവർഷം ആരംഭിച്ചതി നുശേഷം മലയാളത്തിന്റെ തനിമയാർന്ന ആദ്യ ത്തെ നാണയമെന്നു പറയാവുന്നതു വീരകേരളപ ണമാണ് വീരകേരളപണത്തിന്റെ ഉദ്ഭവകാലത്തോ ടെ തിരുവോണം, വിഷു തുടങ്ങി വിശേഷദിനങ്ങൾ മലയാളികളൾ ആചരിക്കാൻ തുടങ്ങി.

അങ്ങനെ നോക്കുകയാണെങ്കിൽ മലയാളനാ ട്ടിൽ വിഷുക്കൈനീട്ടമായി കൊടുത്ത ആദ്യത്തെ മലയാളനാണയം വീരകേരളപണമായിരിക്കും. 
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.