സർ ഹംഫ്രി ഡേവി

Share it:
ഇംഗ്ലണ്ടിൽ ജനിച്ച ഡേവി (78 -1829) മികച്ച രസതന്ത്രജ്ഞ നായിരുന്നു. സാഹിത്യത്തിലും തത്വ ശാസ്ത്രത്തിലും താൽപര്യം പ്രകടി പ്പിച്ചിരുന്ന ഡേവിയുടെ ശ്രദ്ധ 1795ൽ രസതന്ത്രത്തിലേക്കു തിരിഞ്ഞു.

വാതകങ്ങളെക്കുറിച്ചുള്ള പരീക്ഷ ണങ്ങൾക്കിടയിൽ ചിരിവാതകത്തി ന്റെ (നൈട്രസ് ഓക്സൈഡ്) കണ്ടു പിടിത്തം ഡേവിയെ ലോകശദ്ധയി ലേക്കു കൊണ്ടുവന്നു. ഡേവി ഒട്ടേ റെ ആൽക്കലി, ആൽക്കലൈൻ എർത്ത് ലോഹങ്ങളെ വൈദ്യുത വിശ്ലേ ഷണ പ്രക്രിയയിലൂടെ വേർതിരിച്ചു. പൊട്ടാസ്യം, സോഡിയം, കാൽസ്യം, മഗ്നീഷ്യം ബേരിയം തുടങ്ങിയ ലോഹ ങ്ങളെ വേർതിരിച്ചെടുത്തതു ഡേവി യാണ്. കൂടാതെ ബോറോണിനെയും വേർതിരിച്ചു. ക്ലോറിൻ, അയഡിൻ മുതലായവഅലോഹമൂലകങ്ങളാണെന്നു സ്ഥിരീകരിച്ചു.

ആസിഡുകളിൽ ഓക്സിജൻ പൊ തുഘടകമാണെന്ന ലാവോസിയറി ന്റെ വാദം ഹൈഡ്രോക്ലോറിക്കാസി ഡിന്റെ (ണ്ണങ്ക്) രാസയോഗം കണ്ടുപി ടിച്ചതിലൂടെ തിരുത്തിയെഴുതി. വൈ ദ്യുത ആർക്ക് കണ്ടുപിടിച്ചു.

ഖനികളിൽ നിരന്തരമുണ്ടാകുന്ന സ്ഫോടനങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട ഡേവി, ഖനികളി ലുണ്ടാവുന്ന മീഥെയ്ൻ വാതകം തീ നാളവുമായി സമ്പർക്കത്തിൽ വരു ന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാവുന്നതെന്നു മനസ്സിലാക്കി. പ്രത്യേകതരം സുരക്ഷാ ലാംപുകൾ അദ്ദേഹം നിർമിച്ചു നൽകി.
\
1812ൽ ഹംഫ്രി ഡേവിക്ക് സർ പദ വി നൽകി.
Share it:

വ്യക്തികള്‍

Post A Comment:

0 comments: