ഇങ്ങനെയും ഒരു ഫ്രിഡ്ജ്

Share it:
മ്മുക്ക് പരിചയമുള്ള സാധാരണ ഫിഡ്ജ് റഫ്രിജറേറ്റർ) പ്രവർത്തിക്കുന്ന തു കമ്പ്രസർ  (Compressor) എന്ന ഘടകഭാഗത്തിന്റെ സഹായത്തോടെയാണെന്ന് അറി യാമല്ലോ? ഇപ്പോൾ വലുപ്പവും ഭാരവും കുറ ഞ്ഞ ചെറിയ ഫിഡ്ജുകൾ കംപ്യൂട്ടറിന്റെ യു എസ്ബി(usb) പോർട്ടുമായി ബന്ധപ്പെടുത്തി പ്രവർത്തിക്കുന്നതു കണ്ടിട്ടുള്ളവർ അതെങ്ങനെയെന്ന് അദ്ഭുത പ്പെടുന്നതു സാധാരണ മാണ്. യുഎസ്ബി പോർട്ട് നൽകുന്ന വെറും അഞ്ച് വോൾട്ട് ഡിസി (5 voltdc) സുപ്ലേയിൽ എങ്ങനെയാണ് ഇത്തരം യുഎസ്ബി ഫ്രിഡ്ജുകൾക്കുള്ളി ലെ കമ്പ്രസർ പ്രവർത്തി ക്കുന്നത് എന്ന ചോദ്യ ത്തിന് കമ്പ്രസർ പ്രവർ ത്തിക്കുന്നില്ല എന്നാണുത്തരം. അതേ. യു.എ സ്ബി ഫിഡ്ജിൽ കമ്പ്രസർ എന്ന സംവിധാനം ഇല്ല! 



പെൾട്ടിയർ ചിപ്പ് (Peitier Chip) എന്ന ഒരു പ്രത്യേക ഘടകഭാഗമാണ് ഇത്തരം കുഞ്ഞൻ ഫിഡ്ജുകളിൽ തണുപ്പുനിറയ്ക്കു ന്നത്. വൈദ്യുതി നൽകിയാൽ ഒരു ഭാഗം ചു ടാകുകയും മറുഭാഗം തണുക്കുകയും ചെയ്യു ന്ന സ്വഭാവമുള്ള ഈ പെൾട്ടിയർ ചിപ്പിന്റെ പ്രവർത്തനത്തിനു പിന്നിലുള്ളത് പെൾട്ടിയർ ഇഫക്ട് (Peltier Effect) എന്ന അത്ഭുതമാണ്. വ്യത്യസ്തമായ രണ്ടു വൈദ്യുത ചാലകങ്ങളെ കൂട്ടിച്ചേർത്തശേഷം അതിലേക്കു വൈദ്യുതി നൽകിയാൽ ഒരഗ്രത്തിൽ ചൂടും മറ്റിടത്തു തണുപ്പും സ്യഷ്ടിക്കാമെന്നാണ് ജീൻ പെൾട്ടിയർ (Jean Peltier) എന്ന ശാസ്ത്രകാരൻ പത്തൊൻ പതാം നൂറ്റാണ്ടിൽ തെളിയിച്ചത്. ഈ കണ്ടെത്തലി ന്റെ ചുവടുപിടിച്ച് തയാറാ ക്കിയ ഒരു 'ഇലക്ട്രോണി ക് ചിപ്പ് ആണ് പെൾട്ടിയർ ചിപ്പ് എന്ന ചതുരഘടകം. 


തെർമോ ഇലക്ട്രിക് കൂളർ(TEC)ചിപ്പ് എന്നും ഇതിനെ വിളിക്കാറുണ്ട്. കംപ്യൂട്ടറുമായി ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കാവുന്ന ഫിഡ്ജിലും എയർകണ്ടീഷണറിലും മാത്രമല്ല കംപ്യൂട്ടറിന്റെ തലച്ചോർ ആയപ്രോസസർ (CPU)എന്ന സുപ്രധാന ഘടകത്തെ തണുപ്പി ക്കാനുള്ള സിപിയു ഹീറ്റ് സിങ്ക് യൂണിറ്റിലും (CPU Heatsink Unit) ഇപ്പോൾ പെൾട്ടിയർ ചി പ്പുകൾ പരക്കെ ഉപയോഗിക്കുന്നുണ്ട്.
Share it:

Info Docks

Post A Comment:

0 comments: