ആദരിക്കാം ദേശീയപതാകയെ

Share it:
ദേശീയപതാക ഉയർത്തുമ്പോൾ പാലിക്കേണ്ട നിയമങ്ങളും മര്യാദകളും വ്യവസ്ഥ ചെയ്യുന്നതാണ്ഫ്ലാഗ്കോഡ് ഓഫ് ഇന്ത്യ (Flag Code of India).

ദേശീയ പതാകയുടെ  നീളം-വീതി അനുപാതം.3:2ആണ്. 6 ഇഞ്ചു മുതൽ 21 അടിവരെ ഒൻപതുതരം അളവുകളാണ് പതാകയ്ക്കു നിഷ്കർഷിച്ചിരിക്കുന്നത്. 

2002നു മുൻപ് പൊതുജനങ്ങൾക്കു സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവസരങ്ങളിലല്ലാതെ ദേശീയപതാക ഉപയോഗിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ നവീൻ ജിൻ ഡാൾ എന്ന വ്യവസായി.ഈ നിയന്ത്രണത്തെ ചോദ്യം ചെയ്തത് ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതു താൽപര്യ ഹർജി ഫയൽ ചെയ്തു. കോടതി നിർദേശപ്രകാരം 2002 ജനുവരി 26 മുതൽ പൊതുജനങ്ങൾക്കു ഫ്ലാഗ് കോഡിലെ നിബന്ധനകൾ പാലിച്ച് എല്ലാ ദിവസവും പതാക ഉയർത്താനുള്ള അനുമതി നൽകി ഇന്ത്യൻ ഫ്ലാഗ് കോഡ് ഭേദഗതി ചെയ്തു. 


പതാകയുടെ ഉപയോഗത്തെ സംബന്ധിച്ച് 1950ലെ എംബ്ലംസ് ആൻഡ് നെയിംസ് ആക്ട് നിയന്ത്രണങ്ങൾ നിഷ്കർഷിക്കുന്നുണ്ട്.ദേശീയപതാക മണ്ണിലോ വെള്ളത്തിലോ മുട്ടുന്ന രീതി യിൽ ഉപയോഗിക്കാൻ പാടില്ല. ദേശീയപതാക മനഃപൂർവംതല കീഴായി കെട്ടുന്നതു കുറ്റകരമാണ്. പതാക ഉയർത്തുമ്പോൾ അതിൽ പൂക്കളല്ലാതെ മറ്റൊന്നും വയ്ക്കക്കാൻ പാടില്ല. 

വാഹനങ്ങളിൽ സ്ഥിരമായി പതാക പ്രദർശിപ്പിക്കാൻ പ്രസിഡന്റ്, പ്രധാനമന്ത്രി, ഗവർണർമാർ, മുഖ്യമന്ത്രിമാർ, കാബിനറ്റ് മന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, ലോക്സഭ നിയമസഭാ സ്പീ ക്കർമാർ, നാവിക, കര, വ്യോമ സേനാധിപന്മാർ, ഉന്നതാധികാ ര കോടതിയിലെ ജഡ്ജിമാർ എന്നിവർക്കേ അവകാശമുള്ളു. 

ഏതെങ്കിലും പൊതുസ്ഥലത്തുവച്ചോ പൊതുജന സാന്നിധ്യത്തിൽ മറ്റേതെങ്കിലും സ്ഥലത്തുവച്ചോ ദേശീയപതാക വികലമാക്കുകയോ അപമാനിക്കുകയോ ചെയ്താൽ ജാമ്യമില്ലാ വകുപ്പായി കേസെടുക്കാനും തെളിയിക്കപ്പെട്ടാൽ 3 വർഷം തടവോ പിഴയോ രണ്ടും കൂടെയോ നൽകാനുംവ്യവസ്ഥയുണ്ട്. ദേ ശീയപതാക ഉപയോഗശൂന്യമാവുകയോ കേടുപാടു സംഭവി ക്കുകയോ ചെയ്താൽ ആദരവോടെ അതു സംസ്കരിക്കണം. 


സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സുരോദയം മുതൽ അസ്തമനം വരെയേ പതാക പാറിക്കാൻ അവകാശമുള്ളൂ. എന്നാൽ സ്ഥിരമായി പതാക ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ഈ സമയപരിധി ബാധകമല്ല. ഖാദിതുണിയിൽ മാത്രമേ പതാക നിർമിക്കാവു എന്നു വ്യവസ്ഥയുണ്ട്. എന്നാൽ കൈത്തറി കൂടാതെ സിൽക്ക്, കമ്പിളി എന്നിവയും ഉപയോഗിക്കാറുണ്ട്, ഫ്ലക്സിലും പ്ലാസ്റ്റിക്കിലും പതാക പിന്റു ചെയ്യുന്നതും നിയമവിധേയമല്ല. 

അറ്റൻഷനായി നിന്നുവേണം പതാക ഉയർത്താൻ. അതു വേഗത്തിൽ ഉയർത്തണം. പതാക മുകളിലെത്തി ശരിയായി വിരിഞ്ഞു കഴിയുമ്പോൾ സല്യൂട്ട് നൽകുകയും ഏതാനും നിമിഷം അങ്ങനെതന്നെ നിന്നശേഷം അറ്റൻഷനാകുകയും വേണം. ദേശീയപതാക താഴ്ത്തുന്നതും സാവധാനമായിരിക്കണം.

കിളിചെപ്പിന്റെ പ്രിയപ്പെട്ട  എല്ലാ കൂട്ടുകാർക്കും ഹൃദ്യമായ സ്വാതന്ത്ര്യദിനാശംസകൾ 
Share it:

India

ദേശീയ ചിഹ്നങ്ങൾ

ദേശീയപതാക

Post A Comment:

0 comments: