ഇന്ത്യയിലെ ആദ്യ സർവമത സമ്മേളനം

Share it:
1893 സെപ്തംബറിൽ അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗോവിൽ നടന്ന ലോകമത സമ്മേളനം പ്രസിദ്ധമാണ്. ആ സമ്മേളനത്തിൽ ഭാരതീയ ചിന്തകളെപ്പറ്റി പ്രഭാഷണം നടത്തിക്കൊണ്ട് മുപ്പതുകാരനായ സ്വാമി വിവേകാനന്ദൻ ലോകശ്രദ്ധ നേടിയത് ചരിത്രം. കൊളംബസ് അമേരിക്ക കണ്ടെത്തിയതിന്റെ 400-ാം വാർ ഷികത്തോടനുബന്ധിച്ചാണ്. ചിക്കാഗോവിലെ കൊളംബസ് ഹാളിൽ ആ സമ്മേളനം നടന്നത്. വിവിധ മതങ്ങളെയും രാജ്യങ്ങളെയും പ്രതിനി ധീകരിച്ച അറുപതോളം പ്രഭാഷകർ പങ്കെടുത്ത യോഗത്തിൽ ഏഴായിരത്തോളം ശ്രോതാക്കളെയാണ് അന്ന് വിവേകാനന്ദൻ അഭിസംബോധന ചെയ്തത്.
ചിക്കാഗോ സമ്മേളനം കഴിഞ്ഞ് 31വർഷം പിന്നിട്ടപ്പോൾ ഇന്ത്യയിലും ഒരു സർവമതസമ്മേളനം നടന്നു. കേരളത്തിലെ ആലുവയാണ് രാജ്യത്തെ ആദ്യ സർവ മതസമ്മേളനത്തിനു വേദിയായത്. കേരള നവോത്ഥാനത്തിന്റെ നായകൻ ശ്രീ നാരായണ ഗുരുവിന്റെതായിരുന്നു ഈ ആശയം.

1913ലാണ് ഗുരുദേവൻ ആലുവ അദ്വൈതാ ശ്രമം സ്ഥാപിച്ചത്. 'ഓം സാഹോദര്യം സർവത്ര' എന്ന ആശയമാണ് ആശ്രമം മുന്നോട്ട് വയ്ക്കുന്നത്. 1924ലെ ശിവരാത്രി നാളിലാണ് അദ്വൈതാശ്രമത്തിൽ ഗുരു സർവമതസമ്മേളനം വിളിച്ചു കൂട്ടിയത്.
സമ്മേളനത്തിൽ വിവിധ മതക്കാരായ പണ്ഡിതർ പങ്കെടുത്തു. എല്ലാ മതങ്ങളുടെയും സാരാംശം ഒന്നു തന്നെയാണെന്ന് ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുമുള്ള ഒരു വേദിയായാണ് ഗുരു ഈ സമ്മേളനത്തെ വീക്ഷിച്ചത്.

ശ്രീ നാരായണഗുരുവിന്റെ ഏറ്റവും പ്രസിദ്ധമായ സന്ദേശം "ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യൻ' എന്നതാണല്ലോ? 1915ൽ അദ്വൈതാ ശ്രമത്തിൽ ചേർന്ന യോഗത്തിലാണ് ഈ സന്ദേശം അദ്ദേഹം ലോകത്തിന് നൽകിയത്.
Share it:

History

ചരിത്രം

Post A Comment:

0 comments: