പറഞ്ഞാൽ കേൾക്കാതിരിക്കുക

പെരുമാറ്റവൈകല്യം  എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന രോഗമാണ് കുട്ടികളിലെ ബധിരത പറഞ്ഞാൽ അനുസരിക്കാതിരിക്കുക, ക്ലാസ്സിൽ ശ്രദ്ധയില്ലായ്മ, പാഠഭാഗങ്ങൾ പഠിച്ച് ചെല്ലാതിരിക്കുക എന്നിവയ്ക്ക് രക്ഷാകർത്താക്കളും അധ്യാപകരും വഴക്കുപറഞ്ഞും ശിക്ഷിച്ചും പ്രശ്നക്കാർ എന്നു മുദ്രകുത്തിയും അവഹേളിക്കുന്ന കുട്ടികളേറെയുണ്ട്. ഇവരിൽ പലരും ചെവിയിലെ അണുബാധ, ചെവിവേദന ഇവ അലട്ടുന്നവരായിരിക്കും. യഥാർത്ഥപ്രശ്നക്കാർ അനാവശ്യവാശി, നശീകരണപ്രവണത, മറ്റു കുട്ടികളെ ഉപദ്രവിക്കൽ, ഇളയകുട്ടിയോട് ശത്രുത പുലർത്തൽ, കള്ളം പറയുകയും പ്രവർത്തിക്കുകയും ചെയ്യൽ എന്നീ സ്വഭാവങ്ങളുടെ ഉടമകളും കൂടി ആയിരിക്കും എന്നു മനസ്സിലാക്കുന്നത് വേദനയാലും നിസ്സഹായതയാലും അപകർഷ ബോധത്താലും വലയുന്ന ആദ്യവിഭാഗക്കാരെ വേർതിരിച്ചറിയാൻ സഹായകമാകും. 

ജന്മനാലുള്ളതെന്നും ക്രമേണ ആർജ്ജിച്ചതെന്നും രണ്ടു വിഭാഗമുണ്ട് ബധിരത. ജനിതകവൈകല്യം, പൂർണവളർ ച്ച പ്രാപിക്കുംമുൻപേ പിറക്കുന്ന ശിശു, ഗർഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന അണുബാധ, പ്രമേഹം, എന്നീ കാരണങ്ങൾ മൂലമാണ് ജന്മവൈകല്യമായി ബധിരതയുണ്ടാകുന്നത്. കർണപുടത്തിനു പുറകിൽ മധ്യകർണത്തിലുണ്ടാകുന്ന അണുബാധയാൽ ദുർഗന്ധമുള്ള കുറുകിയ പ ഴുപ്പു പുറത്തേക്കൊഴുകുന്ന ഈ രോഗം ആവർത്തിച്ചുവരുന്നത് ബധിരതയ്ക്ക് കാരണമാകും.
കിടന്ന് മുലപ്പാൽ കുടിക്കുന്ന ശിശുക്ക ളിൽ തൊണ്ടയിൽനിന്നു മധ്യകർണത്തി ലേക്ക് പാൽ തുളുമ്പിയൊഴുകുന്നതിനാലും കുട്ടികളിൽ മെനിൻജൈറ്റിസ്, ചിക്കൻപോക്സ്, അഞ്ചാംപനി, ശിരസ്സിലുണ്ടാകുന്ന പരിക്കുകൾ, സ്ഥിരമായി സാമാന്യത്തിലധികം ഉച്ചത്തിൽ ഇയർഫോണിലും അല്ലാതെയും പാട്ടുകേൾക്കുക, അശ്രദ്ധമായി ഉപയോഗിക്കുന്ന ഇയർ ബഡിനാൽ കർണപൂടം മുറിയുക എന്നിവയാലും മുതിർന്നവരിൽ ജോലി സം ബന്ധികളായ, വലിയ ശബ്ദമുണ്ടാക്കുന്ന യന്ത്രങ്ങളുമായുള്ള നിരന്തര സഹവാസത്താലും ബധിരതയുണ്ടാകുന്നു.

സംസാരം, മറ്റു ശബ്ദങ്ങൾ ഇവയോട് പ്രതികരിക്കാതിരിക്കുക, മുറയ്ക്ക് ചെവിയിൽ പിടിക്കുകയോ തിരുമ്മുകയോ ചെയ്യുക, അരികിൽ വരുമ്പോൾ ദുർഗന്ധം അനുഭവപ്പെടുക, പറയുന്നകാര്യങ്ങൾ ശരിയായായ രീതിയിൽ മനസ്സിലാക്കാതിരിക്കുക, അരോചകമാവുന്നത്ര ഉച്ചത്തിൽ ടി വി വയ്ക്കുക എന്നീ ലക്ഷണങ്ങളിൽനിന്ന് കുട്ടിയുടെ വൈകല്യം മനസ്സിലാക്കുകയും കമേണ സമൂഹത്തിൽ നിന്നുപോലും അവർ ഒറ്റപ്പെട്ടുപോയേക്കാവു ന്ന ഒരു ദുരന്തത്തെ സമയബന്ധിതമായി പരിഹരിക്കുകയുമാണ് ചെയ്യേണ്ടത്.
ഒക്കെട്ടെറ്റിസ് മീഡിയ എന്ന ഈ രോഗം തുട ക്കത്തിൽത്തന്നെ കണ്ടുപിടിച്ചാൽ ചികിൽസിച്ചുമാറ്റാവുന്നതാണ്. ബധിരരായിക്കഴിഞ്ഞവ രിൽ ശ്രവണസഹായി ഉപയോഗിച്ച് പ്രശ്ന പരിഹാരവും സാധ്യമാണ്.
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.