ജെയിംസ് വാട്ട് ആവിയന്ത്രത്തിന്റെ പിതാവ്

Share it:
വിയന്ത്രത്തെക്കുറിച്ച് കേട്ടീട്ടുണ്ടല്ലോ,താപോർജത്തെ യാന്ത്രികോർജമാക്കി മാറ്റി യന്ത്രങ്ങളെ പ്രവർത്തിപ്പിക്കുന്ന സംവിധാനമാണ് ആവിയന്ത്രം ആവിയുടെ ശക്തികൊണ്ട് പ്രവർത്തിക്കുന്ന ഉപകരണം കണ്ടെത്തിയത് ഏകദേശം രണ്ടായിരം വർഷം മുമ്പാണ്. എ ഡി ഒന്നാം നൂറ്റാണ്ടിനടുത്ത് അലക്സാൻഡ്രിയയിലെ ഹീറോ എന്നറിയപ്പെടു ന്ന ഒരാളാണ് ആവികൊണ്ട് പ്രവർത്തിക്കുന്ന ഒരു സരള സംവിധാനത്തിന് രൂപം നൽകിയത്. 1698ൽ തോമസ് സാവെറി എന്നൊരാൾ വെള്ളം പമ്പ് ചെ യ്യാനായി ആവിയന്ത്രം കണ്ടുപിടിച്ചു. തോമസ് ന്യൂ കോമൻ എന്നൊരാളും ആവിയന്ത്രം നിർമിച്ചിരുന്നു. 1712ൽ ഇദ്ദേഹം ഖനിയിൽ സ്ഥാപിച്ച ആവിയന്ത്രം മുപ്പത് വർഷം കുറ്റമറ്റതായി പ്രവർത്തിച്ചു. 1764ൽ ഒരു ന്യൂകോമൻ എഞ്ചിൻ റിപ്പയർ ചെയ്യാൻ വാട്ടിന്റെ അടുക്കൽ കൊണ്ടുവന്നു. ഇത് ഉപയോഗിക്കുക വഴി ധാരാളം ഇന്ധനവും ചെലവാക്കേണ്ടി വരുമെന്ന് വാട്ട് മനസിലാക്കി. ഇതിന്റെ വേഗവും ക്ഷമതയും വർധിപ്പിക്കുന്നത് സംബന്ധിച്ചായി പി ന്നീട് അദ്ദേഹത്തിന്റെ അന്വേഷണം. ആവിയുടെ അനിതര സാധാരണമായ ശക്തിയും കഴിവും മന സിലാക്കാൻ ഇതുവഴി വാട്ടിന് കഴിഞ്ഞു. ആവിയുടെ ലീനതാപ (Latent heat) ത്തെക്കുറിച്ച് അറിഞ്ഞതോടെ ജെയിംസ്കവാട്ട് ശരിയായ ഒരു ആവിയന്ത്രം നിർമിച്ചു. ആവിയന്ത്രത്തിന്റെ പേറ്റന്റ് 1769ൽ ലഭിച്ചു. പിൽകാലത്ത് ലോകചരിത്രത്തെത്തന്നെ മാറ്റി മറിച്ച വ്യവസായ വിപ്ലവം മുന്നേറിയത് ജെയിം വാട്ടിന്റെ ആവിയന്ത്രത്തിലേറിയാണ്. 

സ്കോട്ട്ല ന്റിലുള്ള ഗ്രീനോക്ക് എന്ന സ്ഥലത്ത് 1736 ജനുവരി 19നാണ് ജെയിംസ് വാട്ട് ജനിച്ചത്. മാതാപിതാ ക്കൾ വിദ്യാസമ്പന്നരായിരുന്നു. വാട്ടിനെ എഴുത്തും വായനയും പഠിപ്പിച്ചത് അമ്മയാണ്. 1754ൽ അ ദ്ദേഹം ഗ്ലാസ്ഗോയിൽ "മാത്തമാറ്റിക്കൽ' ഉപകരണ വ്യാപാര സമ്പ്രദായവും നിർമാണവും മനസിലാക്കാൻ എത്തി. അനാരോഗ്യംമൂലം ഒരു വർഷ ത്തിനുശേഷം മടങ്ങിയെങ്കിലും മാത്തമാറ്റിക്കൽ ഉപകരണങ്ങളുടെ നിർമാതാവായി വീണ്ടും ജോലി യിൽ പ്രവേശിച്ചു. 1757മുതൽ 1763 വരെ അവിടെ തുടർന്നു. 1759 മുതൽ വാട്ടിന്റെ ശ്രദ്ധ ആവിയ ന്ത്രത്തിലേക്ക് തിരിഞ്ഞു. മാത്യു ബൗൾട്ടണുമായി ച്ചേർന്ന് ആവിയന്ത്ര നിർമാണ വ്യവസായം ആരം ഭിച്ചു. 1800ൽ അദ്ദേഹം വ്യവസായത്തിൽനിന്ന് വി രമിച്ചു. 

ജെയിംസ് വാട്ട് ബർമിംഗ്ഹാമിനടുത്ത സ്വവസതി യിൽ ഇരുന്ന് പരീക്ഷണം നടത്തിയ മുറി അതേ നിലയിൽ ഇപ്പോഴും അവിടെയുണ്ട്. 1819 ആഗസത് 19ന് ജെയിംസ് വാട്ട് അന്തരിച്ചു. വാട്ടിന്റെ സ് മരണ നിലനിർത്താൻ ഇംഗ്ലണ്ടിലെങ്ങും സ്മാരക ങ്ങൾ ഉയർന്നു. ഭൂമുഖത്തുള്ള ആവിയന്ത്രങ്ങൾ തന്നെ അദ്ദേഹത്തിന്റെ നിത്യസ്മാരകങ്ങളാണല്ലോ. പവറിന്റെ യൂണിറ്റിന് വാട്ട് എന്ന പേരു നൽകി ശാസ്ത്രം ജെയിംസ്തവാട്ടിനെ ആദരിച്ചു. 1960ൽ അളവുകൾക്കും തൂക്കങ്ങൾക്കുമുള്ള പതിനൊന്നാമ ത്തെ ജനറൽ കോൺഫറൻസിലാണ് വാട്ട് എന്ന യൂണിറ്റ് സ്വീകരിച്ചത്.
നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം
Share it:

പാദമുദ്രകൾ

Post A Comment:

0 comments: