സസ്യചലനങ്ങൾ

Share it:
ലനം ജീവിതമാണ്. അല്ലെങ്കിൽ ജീവി തം ചലനമാണ്. ജീവസന്ധാരണ മാർഗങ്ങ ളെല്ലാം ചലനത്തിൽ നിബദ്ധമാണ്. ചലന ങ്ങൾക്കെല്ലാം മൂലമായി ഊർജം അനിവാ ര്യമാണ്. ചലനനിയമങ്ങളും ഊർജസംരക്ഷ ണ നിയമവുമെല്ലാം സസ്യങ്ങൾക്കും ബാ ധകമാണ്. ജൈവചലനങ്ങൾക്കെല്ലാം ഒരേ ലക്ഷ്യമല്ല. ഓരോ അവസ്ഥയനുസരിച്ചും ചുറ്റുപാടനുസരിച്ചും ലക്ഷ്യവും രീതികളും മാ റുന്നു.
സൂക്ഷ്മം മുതൽ സസ്യഘടന സർവഥാ ചലിച്ചുകൊണ്ടിരിക്കു ന്നു. സസ്യചലനങ്ങളെ ജന്തുക്കളേതിൽനി ന്ന് ഭിന്നമാക്കുന്നത് സഞ്ചാര ചലനങ്ങളില്ലാത്തതാണ്. അതുകൊണ്ടുതന്നെ അതിനാ യുള്ള അവയവങ്ങളും ചെടികളിലില്ല. ആ നിലയ്ക്കുള്ള ഊർജനഷ്ടവും കുറവാണ്. പൂവിടരുന്നത്. കായ് പിളരുന്നത്, ഇല കൂമ്പു നത്, തടി ഇളകുന്നത്. എല്ലാമെല്ലാം ചലനങ്ങളാണ്. ഇത്തരം ചലനങ്ങളെല്ലാം ഹോർമോണുകളാൽ മറ്റ് രാസഘടകങ്ങളാൽ ജലത്താൽ മറ്റ് ആന്തരിക സംവിധാനങ്ങളാൽ നിയന്ത്രിതവുമാണ്. സസ്യങ്ങളിൽ കാണാറുള്ള ചലനങ്ങളെ പൊതുവായി രണ്ടായി തിരിക്കാം. പ്രകൃതിഘടകങ്ങളുടെ ദിശയാൽ നിയന്ത്രിക്കപ്പെടുന്നതും അല്ലാത്തതുമായ രണ്ട് വിഭാഗങ്ങൾ. ആദ്യത്തേതിനെ ട്രോപ്പിക ചലനമെന്നും രണ്ടാമത്തേതിനെ നാസ്റ്റിക ചലനമെന്നും വിശേഷിപ്പിക്കുന്നു.

ട്രോപ്പിക ചലനത്തിൽ രണ്ട് ഉപവിഭാഗങ്ങ ളുണ്ട്. നിശ്ചിതവും നിഷേധവും. ഉദാഹരണം പ്രകാശത്തിന്റെ ദിശക്ക് നേർക്കുവളരുന്ന കാണ്ഡം നിശ്ചിത ട്രോപ്പീസത്തിനും പ്രകാശത്തിന്റെ ദിശയ്ക്ക് തിരിച്ചുവളരുന്ന വേര് നിഷേധ ട്രോപ്പിസത്തിനും ഉദാഹര ണങ്ങളാണ്. നാസ്തിക ചലനങ്ങളിൽ ബാഹ്യഘടകങ്ങളായ പ്രകൃതിവിഭവങ്ങൾക്ക് സ്വാധീനമില്ല. സ്പർശം, ചൂട് എന്നിവ ഇ തിനു കാരണമാകുന്ന ദൃഷ്ടാന്തങ്ങൾക്ക് സ്വാ ധീനമില്ല. വേറെ ചില ചലനങ്ങളുണ്ട്. പൂമ്പൊടി പരാഗണ സ്ഥലത്ത് പതിച്ചാൽ ഭൂണസഞ്ചിക്കുനേരെ വളരുന്ന പരാഗനാളം ഒരു പ്രത്യേകതരം ചലനത്തിനുദാഹരണമാ ണ്. വേരിൽനിന്ന് ജലം സൈലം കുഴൽ വ ഴി ഇലയിലെത്തുന്നതും വേറൊരു ചലനമാ ണ്. ആസ്യരന്ധങ്ങൾ തുറക്കുന്നതും അടയ്ക്കുന്നതും ചലനമാണ്. സത്യത്തിൽ ഈ ച ലനങ്ങൾ എന്തിനെല്ലാം വേണ്ടിയാണ് സംഭവിക്കുന്നത് അനുകൂലനത്തിനും അതിജീ വനത്തിനും മറ്റുനിലനിൽപ്പിനുള്ള സംവിധാനങ്ങൾക്കുവേണ്ടിയാണ്. ഓരോ തരം ചലനവും ഒരുപാട് സങ്കോചവികാസങ്ങളുടെയും രാസഘടകങ്ങളുടെ സംതുലനവു മൊക്കെ ചേർന്നാണ് സംഭവിക്കു ന്നത്. ചലനത്തിന്റെ വേഗവും ഇ നവും ഒക്കെ പഠന വിധേയമാക്കുമ്പോൾ പ്രകൃതിക്കൊത്ത് ജീവിക്കുന്ന ചില തന്ത്രങ്ങൾക്കനുസരിച്ച് ഇവ മാറുന്നതുകാണാം. ചലനാവസ്ഥ വിശകലനം ചെയ്യു മ്പോൾ ഇതൊരു ജൈവീക സ്വ ഭാവമായി കാണാം. ചലിക്കുന്ന ത് ജീവിയും അല്ലാത്തത് ജീവനി ല്ലാത്തതും.

ഒരോ സസ്യവും ചലിക്കു മ്പോൾ വിവേകശാലികളായ സ സ്യങ്ങളെ അതേരീതിയിൽ പരി ഗണിക്കാനാണ് ശ്രമിക്കേണ്ടത്. ജീവന്റെ ഉത്ഭവംമുതൽ അന്ത്യം വരെ ചാലിച്ചുകൊണ്ടിരിക്കുന്ന ശാശ്വത ശാസ്ത്രസത്യമാ ണ് ഓരോ സസ്യവും ഉദ്ഘോഷിക്കുന്നത്. 
Share it:

സസ്യങ്ങള്‍

Post A Comment:

0 comments: