ചെറുത് വലുത് (ഭരണഘടന)

Share it:
ലോകത്തിലെ ഏറ്റവും വലിയ ഭരണഘടന ഭാരതത്തിന്റേതാണ് ഇത് എഴുതി പൂർത്തിയാക്കാൻ രണ്ടുവർഷവും 11 മാസവും 17 ദിവസവുമെടുത്തു. പരമാധികാര രാഷ്ട്രങ്ങളുടെ ഭരണ ഘടനകളിൽ ഏറ്റവും ദൈർഘ്യമേറിയ ലിഖിതഭരണഘടനയാ യ ഇന്ത്യൻഭരണഘടന നിലവിൽ വന്നത് 1950 ജനുവരി 26-നാണ്. അതുകൊണ്ടാണ് ജനുവരി 26 നമ്മൾ റിപ്പബ്ളിക് ദിനമായി ആചരിക്കുന്നത്. ഫ്രാൻസ്, യു.എസ്എസ്.ആർ, ജപ്പാൻ, കാനഡ, യു.എസ്. ഓസ്ട്രേലിയ, അയർലണ്ട് തുടങ്ങി പല രാഷ്ട്രങ്ങളുടെ ഭരണഘടനകളിൽ നിന്ന് പല കാര്യങ്ങളും ഇന്ത്യൻഭരണഘടന യിലേക്ക് കടമെടുത്തിട്ടുണ്ട്. ഭരണഘടനയുടെ ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള കൈയെഴുത്തുപ്രതി പാർലമെന്റ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഏറ്റവുമധികം ഭേദഗതികൾക്ക് വിധേയമായ ഭരണഘടനയും ഇന്ത്യയുടേതാണ്. ഭരണഘടനയുടെ പ്രധാന ശിൽപ്പി ഡോ.ബി.ആർ.അംബേദ്കർ ആണ്. എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ, ഇന്ത്യ ഒരു മതേതരരാജ്യമാണ്, 18 വയസ്സ് തികഞ്ഞ എല്ലാവർക്കും സമ്മതിദാനാവകാശം തുടങ്ങി ഒട്ടേറെ പ്രത്യേകതകളുള്ളതാണ് നമ്മുടെ ഭരണഘടന, മൗലികാവകാശങ്ങൾ ഉൾപ്പെട്ട ഭരണഘടനാഭാഗത്തെ 'ഭരണഘ ടനയുടെ ആണിക്കല്ല് എന്നു വിശേഷിപ്പിക്കുന്നു. 


ലോകത്തിലെ ഏറ്റവും ചെറുതും പഴക്കം ചെന്നതുമായ ഭരണ ഘടന യുഎസ്.എയുടേതാണ്. 1787 സെപ്തംബർ 17ന് അമേരി ക്കയുടെ ഭരണഘടന ഒപ്പുവച്ചു. ഈ ദിവസത്തിന്റെ ഓർമ്മയ്ക്ക് എല്ലാ വർഷവും സെപ്തംബർ 17 ഭരണഘടനാദിനമായി ആച രിക്കുന്നു. നൂറു ദിവസം കൊണ്ടാണ് ഭരണഘടന തയ്യാറാക്കിയ ത്. ജനാധിപത്യം എന്ന വാക്ക് യുഎസ് ഭരണഘടനയിലില്ല. റിപ്പബ്ളിക് എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കുറേ അക്ഷരത്തെറ്റുകളുള്ള ഭരണഘടനയാണിത്. ഭരണഘടനയിൽ ഇംഗ്ലീഷ് കൂടാതെ ചിലയിടത്ത് ലാറ്റിൻഭാഷയും ഉപയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ ബ്ലോഗിൽ പരസ്യങ്ങൾ പ്രസ്സിദ്ധീകരിക്കാൻ നിങ്ങൾക്ക് താത്പര്യം ഉണ്ടോ? ഉണ്ടെങ്കിൽ ഇൻഫൊലിങ്ക് നിങ്ങൾക്ക് അതിനുള്ള അവസരം നൽകുന്നു :- പരസ്യം പ്രസിദ്ധീകരിക്കാനുള്ള അപേക്ഷ ഇവിടെ നൽകാം 
Share it:

ചെറുത് വലുത്

Post A Comment:

0 comments: