ചായയുടെ ചരിത്രം

Share it:
ചായയുടെ ചരിത്രമാരംഭിക്കുന്നത് ഏകദേശം 5000 വർഷങ്ങൾക്കുമുൻപ് പുരാതന ചൈനയിലാണ് ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് ഒരു വേനൽക്കാലത്ത് കാട്ടിൽ വേട്ടക്കുപോയ സമയത്ത് കുറച്ചു വെള്ളം ചൂടാക്കാനായി വയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളം കുടിച്ച അദ്ദേഹത്തിന് ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം. ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്. ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ.ഡി. 800ൽ ബുദ്ധ സന്യാസിയായ ലുയു ചായയെക്കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ വളർന്നു വലുതായി. അക്കാദമിക തലങ്ങളിൽ അന്നുണ്ടായിരുന്നതിൽ അഗ്രഗണ്യന്മാരിലൊരാളായി. വളരെ വർഷങ്ങൾ നീണ്ടുനിന്ന ഗവേഷണങ്ങൾക്കുശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും മനസിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രമായി. സെൻ ബുദ്ധിസത്തിന്റെ വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പിൽക്കാലത്തു സെൻ ബുദ്ധസന്യാസിമാരിലൂടെ അതു ജപ്പാനിലെത്തിച്ചേർന്നു. ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിറൈസ എന്ന ബുദ്ധസന്യാസിയാണ്. അദ്ദേഹം ചായയുടെ പിതാവായി ജപ്പാനിൽ അറിയപ്പെടുന്നു.
ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും കോടതികളിലും മറ്റും നൽകിവന്നിരുന്നു. ചായസൽകാരം ഒരു ചടങ്ങായി ജപ്പാനിൽ ചാ-നൊ-യു എന്നപേരിലറിയപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഐറിഷ് ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേം നൽകുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു . ചായസൽക്കാരം എന്നുള്ളത് വർഷങ്ങൾനീണ്ട ഒരു പരിശീലനത്തിനു ശേഷം ചെയ്യുന്ന ഒരു പ്രവൃത്തിയായിരുന്നു. ഇതിൽ ചായ ഉണ്ടാക്കുകയോ കുടിക്കുകയോ എന്നുള്ളതിനേക്കാളുപരി ഒരു മതാചാരം പോലുള്ള ചടങ്ങായിരുന്നു അത്. വളരെ ബഹുമാനത്തോടുകൂടി, അനുഗ്രഹിക്കപ്പെട്ട ഒരു ചടങ്ങായി അത് ആചരിച്ചു പോന്നു. 
Share it:

ചരിത്രം

ചായ

Post A Comment:

1 comments:

  1. ചായക്ക് പിന്നിലെ ചരിത്രം ഇഷ്ട്ടായി.
    മനോഹരമായ ആചാരങ്ങൾ

    ReplyDelete