ഇബ്രാഹിം നബിയും ബലി പെരുന്നാളും

Share it:
ഇസ്ലാം മതവിശ്വാസികളുടെ ബലിപെരുന്നാൾ ആഘോഷത്തിന് പിന്നിൽ ഒരു പിതാവിന്റെയും ജീവിതത്തിലെ ത്യാഗോജ്ജ്വലമായ ഒരു ചരിത്രമുണ്ട്. ഇതാ കുട്ടുകാർക്കായി ആ കഥ 
(പവാചകനായ ഇബ്രാഹീമിന് (അബ്രഹാം) പ്രായമേറെ ചെന്നിട്ടും സന്താന സൗഭാഗ്യമുണ്ടായില്ല. ഇതിനാൽ വളരെ ദുഃഖിതനും നിരാശനുമായ അദ്ദേഹം തന്റെ ഭാര്യ സാറയുടെ സമ്മത ത്തോടുകൂടി തന്നെ ഹാജറ എന്ന അടിമ സ്തീയെ വിവാഹം കഴിച്ചു. അവരിൽ ഇസ്മായീൽ എന്ന ഒരാൺകുഞ്ഞ് ജനിച്ചപ്പോൾ അദ്ദേഹം ഏറെ സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.


എന്നാൽ ഈ സന്തോഷവും സമാധാനവും അവർക്കിടയിൽ അധിക കാലം നീണ്ടു നിന്നില്ല. ഇബ്രാഹീമിൻറ രണ്ട് ഭാര്യമാരും പരസ്പ രം പിണക്കവും കലഹവും തുടങ്ങി. അത് പ വാചകനെ വല്ലാതെ അസ്വസ്ഥനാക്കി. ഇനിയെന്ത് ചെയ്യണമെന്ന് ചിന്തിച്ചിരിക്കെ അദ്ദേഹത്തിന് ദൈവ കൽപനയുണ്ടായി. ഹാജറയെയും പിഞ്ഞു കൈപതലായ ഇസ്മായിലിനെയും അങ്ങ് ദൂരെയുള്ള വിജന മരുഭൂമിയായ മക്കയിൽ കൊണ്ടു ചെന്നാക്കുക. കൽപ്പന പ്രകാരം ഇബ്രാഹിം മക്കാ മരുഭൂമിയിൽ ഹാജറയെയും മകനെയും ഉപേക്ഷിച്ചു. പരസഹായത്തിനോ ഭക്ഷണത്തിനോ ഗതിയില്ലാതെ ആ മാതാവ് മരുഭൂമിയിലിരുന്ന് തേങ്ങി. സ്വന്തം കുഞ്ഞിന് നൊട്ടി നുണയാൻ മുലപ്പാൽ പോലും വറ്റിയപ്പോൾ ആ പൈതൽ വാവിട്ട കരഞ്ഞു. ഒരു തുള്ളി ജലത്തിനായി അവർ നാലുപാടും ഓടി. പക്ഷെ പെട്ടെന്ന് അവിടെ അത്ഭുതം സംഭവിച്ചു. കുഞ്ഞിന്റെ പാദങ്ങൾ വച്ച സ്ഥാനത്ത് താനെ ഉറവ പൊട്ടി ശുദ്ധജലം ഒഴുകാൻ തുടങ്ങി. തൊണ്ട വരണ്ട ഹാജറയും കുഞ്ഞും മതിവരുവോളം ആ പുണ്യജലം കോരിക്കൂടിച്ച് ദാഹവും ക്ഷീണവും മാറ്റി. പീന്നീട് ഈ ജലാശയത്തെ ആശ്രയിച്ച് ചുറ്റുപാടും സസ്യലതാദികൾക്കും മനുഷ്യവാസത്തിനും കളമൊരുങ്ങി. ഹാജറക്കും കുഞ്ഞിനും ആശ്വാസമായി. ഇതിനിടയിൽ പലപ്പോഴായ് ഇബ്രാഹീം ഭാര്യയെയും മകനെയും സന്ദർശിച്ചു കൊണ്ടിരുന്നു.


വർഷങ്ങൾ കഴിഞ്ഞു. ഒരു ദിവസം ഇബ്രാഹിം നബിക്ക് വീണ്ടും ദൈവ കൽപ്പന യുണ്ടായി."ഇബ്രാഹീമേ.. നിന്റെ മകനെ എന്റെ പ്രീതിക്ക് വേണ്ടി നീ ബലി നൽകുക"

കൽപ്പന കേട്ട ഇബ്രാഹിം ഞെട്ടി. ദൈവ കൽപ്പന നിറവേറ്റാതിരിക്കുന്നതെങ്ങനെ? ദുഃഖ ഭാരത്താൽ തളർന്നു പോയ അദ്ദേഹം വളരെ വിഷമത്തോടെ ദൈവ കൽപ്പന മകനായ ഇസ്മായീലിനെ അറിയിച്ചു. അപ്പോൾ ഇസ്മായീൽ സന്തോഷത്തോടെ പറഞ്ഞു: "പിതാവേ.. ദൈവകൽപ്പന എന്താണോ അത് അങ്ങ് നിറവേറ്റുക" ഇബ്രാഹീം പിന്നെ ഒട്ടും മടിച്ചില്ല. പുതുവസ്ത്രമണിയിച്ച മകനെയും കുട്ടി തൊട്ടടുത്ത മീനാ പർവ്വതത്തിലെത്തി. മൂർച്ചയേറിയ ആയുധം കൊണ്ട് ഇസ്മായീലിന്റെ ഇളം കഴുത്തിൽ ഇബ്രാഹിം ആഞ്ഞുവെട്ടി. പക്ഷേ, അത്ഭുതം എന്നു പറയട്ടെ എത തന്നെ വെട്ടിയിട്ടും തൊലി പോലും മുറിഞ്ഞില്ല. അപ്പോൾ എവിടെ നിന്നോ ഒരശരീരി മുഴങ്ങി."ഇബ്രാഹീം. നീയും മകനും എന്റെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു. അതാ നിരെൻറ് തൊട്ടടുത്ത് നാം ഒരു ആടിനെ ഇറക്കിയിരിക്കുന്നു. മകന് പകരം നീ ആ ആടിനെ അറുത്ത് ബലി പൂർത്തിയാക്കുക'

അശരീരി കേട്ട ഇബ്രാഹിം സന്തോഷം കൊണ്ട് കരഞ്ഞു പോയി. അദ്ദേഹം ബലി പൂർത്തിയാക്കി ദൈവത്തിന് നന്ദി പറഞ്ഞ് മകനെയും കുട്ടി മലയിറങ്ങി.

ഈ ചരിത്രത്തെ അനുസ്മരിച്ചു കൊണ്ടാണ് മുസ്ലീംങ്ങൾ ബലി പെരുന്നാൾ ആഘോഷിക്കുന്നതും മൃഗബലി നടത്തുന്നതും. മക്കയിൽ നടക്കുന്ന ഹജ്ജിന്റെ പ്രധാന ചടങ്ങും ഇബ്രാഹിം, ഇസ്മായീൽ എന്നീ പ്രവാചകരുടെ ത്യാഗ്പൂർണ്ണമായ ഈ ചരിത്രം വാക്കാലും പ്ര വർത്തിയാലും അനുസ്മരിപ്പിക്കുന്നതാണ്
Share it:

ആഘോഷങ്ങൾ

കഥകള്‍

ബലിപെരുന്നാൾ

Post A Comment:

0 comments: