വിശപ്പിന്റെ വിളി

കൊൽക്കത്തയിലെ ഒരു നാട്ടിൻപുറത്തെ ചായക്കട്. പ്രായം ചെന്ന ഒരുവളായിരുന്നു കടയുടമ. അവർ എന്തൊക്കെയോ പലഹാരങ്ങളുണ്ടാക്കി ചെറിയ ചില്ലലമാരയിൽ നിരത്തിയിരുന്നു. ദരിദ്രരായ ഗ്രാമീണർ അവയിൽ ചിലതൊക്കെ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു.

ഒരു ചെറുപ്പക്കാരൻ ആ ചായക്കടയ്ക്കു മുന്നിൽ വന്നു നിന്നു. നന്നെ ക്ഷീണിച്ചിരുന്ന അയാളുടെ മുഖം വാടിയിരുന്നു. ശരീരത്തിൽ വളരെമുഷിഞ്ഞ വസ്ത്രങ്ങളായിരുന്നു. കയ്യിൽ പണമില്ലാത്തവനാണെന്ന് അയാളുടെ നോട്ടവും ഭാവവും കണ്ടാലറിയാമായിരുന്നു.

കടയുടെ മുന്നിൽ ഏറെ നേരം അയാൾ അങ്ങനെ നിന്നു. പലഹാരങ്ങളിലായിരുന്നു അയാളുടെ കണ്ണുകൾ. പണമില്ലാത്തവന് അതു ചോദിക്കാനവകാശമില്ലല്ലോ. കടയിലുണ്ടായിരുന്ന എല്ലാവരും പോയിട്ടും അയാൾ അവിടെ നിൽക്കുന്നതു കണ്ട ആ വയോധികയായ കടയുടമ ചോദിച്ചു - എന്തേ ഇങ്ങനെ നി sm പോയി. ന്നിടത്തുതന്നെ നിൽക്കുന്നത്? എന്താ അപ്പോൾ നല്ലവളായ ആ വയോധിക ണു വേണ്ടത്?

 'യാതൊന്നും വേണ്ടമേ'- അഭിമാ നിയായ അയാൾ പെട്ടെന്നു പറഞ്ഞു.
എങ്കിലും അയാളുടെ ക്ഷണവും ശരീരപ്രകൃതിയും കണ്ട വയോധിക ചോദിച്ചു-"കുടിക്കാൻ വെള്ളം വേണോ?

'ഉവ്വ് എനിക്കു നന്നായി ദാഹിക്കുന്നുണ്ട് വെള്ളം കൊടുത്ത ശേഷം അവർ ചോദിച്ചു - 'മോന് കഴിക്കാനെന്തെങ്കിലും വേണോ? "എന്റെ കയ്യിൽ പണമില്ലമേ' - അയാൾ പറ ഞ്ഞു.

'അതു ഞാൻ ചോദിച്ചില്ലല്ലോ. ആദ്യം വിശപ്പടക്കു ആ സ്ത്രീ ആഹാരം നൽകി.

അത് അമൃതുപോലെ ഭക്ഷിച്ച ശേഷം 'ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല എന്നു നന്ദിയോടെ പറഞ്ഞ് അയാൾ പോയി.
അപ്പോൾ നല്ലവളായ ആ വയോധിക പറഞ്ഞു: "ഇനി വിശക്കുമ്പോൾ ഇവിടേ  ക്കു പോരണം ഞാൻ കഴിക്കാനെന്തെങ്കിലും തരാം.

ഈ ചെറുപ്പക്കാരന്റെ പേര് താക്കുർ ദാസ് ബാനർജി എന്നായിരുന്നു. പിൽക്കാ ലത്ത് അദ്ദേഹം വളരെ പ്രസിദ്ധനായി. ഇന്ത്യകണ്ട ഏറ്റ വും വലിയ പണ്ഡിതനും സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഈശ്വരചന്ദ്ര വിദ്യാസാഗർ എന്ന മഹാന്റെ പിതാവ് എന്ന നിലയിൽ.
Share:

No comments:

Post a Comment

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.