Navigation

ലുയീപാസ്ചർ [Louis Pasteur]

പേപ്പട്ടി വിഷബാധ, ആന്ത്രാക്സ് എന്നിവയ്ക്കുള്ള പ്രതിരോധ മരുന്നുകാ സപ്തംബർ 28 കണ്ടെത്തിയ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ലൂയി പാസ്ചറെക്കുറിച്ച്.... സപ്തംബർ 28 ലുയീപാസ്ചറുടെ 120-ാം ചരമദിനം

നുഷ്യജീവിതത്തിന് ഒരു കടുത്ത വെല്ലുവിളിയായിരുന്നു പേപ്പട്ടി വിഷബാധ. അതിന് അറുതി വരുത്തിയ ലൂയിപാസ്ചറുടെ [Louis Pasteur (December 27, 1822 – September 28, 1895)] നൂറ്റി ഇരുപതാമത് ചരമദിനമാണ് സപ്തംബർ 28. മുൻപ് പേപ്പട്ടി വിഷബാധയേൽക്കുന്ന വ്യക്തി മരണപ്പെടുകയായിരുന്നു പതിവ്. 1822 ഡിസംബറിൽ ഫ്രാൻസിലെ ഡോളിൽ ആണ് ലുയീപാസ്ചർ ജനിച്ചത്. സഹനങ്ങളുടെയും സാഹസങ്ങളുടെയും കഥയാണ് ലുയീപാസ്ചറുടെ ജീവിതം.ഒമ്പത് വയസ്സുള്ളപ്പോൾ തന്നെ എന്തും അന്വേഷിച്ചറിയുക എന്ന സ്വഭാവം ലുയിക്കുണ്ടായിരുന്നു. ഒരിക്കൽ ലൂയിയുടെ ഗ്രാമത്തിൽ ഒരു പട്ടിക്ക് പേയിളകി. നിരവധി പേരെ കടിച്ചു. പേപ്പട്ടി കടിച്ച ഒരാൾ വേദന സഹിക്കാൻ വയ്യാതെ കരയുന്നത് ലൂയി കണ്ടു. ഈ കാഴ്ച ലൂയിയുടെ മനസ്സിനെ വല്ലാതെ ദുഃഖിപ്പിക്കുകയും ഇതിനൊരു ശാശ്വത പരിഹാരമുണ്ടാക്കണമെന്ന ചിന്ത മനസ്സിൽ വളർന്നുവരുകയും ചെയ്തു. അങ്ങനെ ലൂയി നിരന്തരം പരീക്ഷണങ്ങൾ നടത്തി. അതിന്റെ വിജയം മാനവരാശിക്ക് മൃതസഞ്ജീവനിയായിത്തീർന്നു. ഒട്ടേറെ വിമർശനങ്ങൾ പാസ്ചർക്ക് നേരിടേണ്ടിവന്നു."സിം കുത്തിവെച്ച് മനുഷ്യരെ കൊല്ലുന്നവൻ" എന്നുവരെ ആളുകൾ അപവാദം പ്രചരിപ്പിച്ചു. ഉൗണും ഉറക്കവും ഉപേക്ഷിച്ച് പാസ്ചർ പരീക്ഷണം തുടർന്നു. 1889-ൽ പാരീസിനോടടുത്തുകിടക്കുന്ന സ്ഥലത്ത് പാസ്ചർ ഒരു ഇൻസ്റ്റിറ്റ്യൂട്ട് [Pasteur Institute] സ്ഥാപിച്ചു. അവിടെവച്ച് ഗവേഷണം മുന്നേറി. പരീക്ഷണങ്ങളിൽ അസാമാന്യ ധീരത അദ്ദേഹം പ്രകടമാക്കിയിരുന്നു.
വാക്സിൻ വന്ന വഴി 
ജോസഫ് മെയ്സ്കർ എന്ന ഒമ്പത് വയസ്സുകാരൻ കാലത്ത് സ്കൂളിലേക്ക് പോകുമ്പോൾ ഒരു പട്ടി ഓടിവന്ന് അവനെ കടിച്ചു. പരിശോധനയിൽ പട്ടിക്ക് പേയ് ണ്ടെന്ന് മനസ്സിലായി. ആ കുട്ടിയെ പാസ്ചറുടെ അടുത്ത് കൊണ്ടുപോയി. പാസ്ചർ ആകെ വിഷമത്തിലായി. ഈ പിഞ്ചുബാലനെ പരീക്ഷണത്തിനുള്ള ഉപകരണമാക്കേണമോ എന്നതായി ചിന്ത. അങ്ങനെ ഒട്ടേറെ ആലോചനകൾക്കു ശേഷം ജോസഫിനെ കുത്തി വെക്കാൻ തീരുമാനിച്ചു.

ഓരോദിവസവും കൂടുതൽ ശക്തിയേറിയ വാക്സിൻ കുത്തിവെച്ചുകൊണ്ടിരുന്നു. അവസാനത്തെകുത്തിവെച്ചും കഴിഞ്ഞു. പാസ്ചർക്ക് തീരെ സമാധാനമില്ലാതായി. ഉറങ്ങാൻ കഴിയുന്നില്ല. വൈകാതെ ജോസഫിന് സുഖമായി. പാസ്ചറുടെ പരീക്ഷണം വിജയിച്ചു. അങ്ങനെ പേപ്പട്ടി വിഷബാധയ്ക്കുള്ള പ്രതിരോധമരുന്ന് പാസ്ചർ വികസിപ്പിച്ചെടുത്തു. പേ ബാധിച്ച നായയുടെ തലച്ചോറിൽനിന്നും വേർതിരിച്ചെടുത്ത ദ്രാവകമാണ് അദ്ദേഹം പ്രതിരോധമരുന്നായി ഉപയോഗിച്ചത്. ലോകം മുഴുവൻ പാസ്ചറെ അഭിനന്ദിച്ചു. പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പല രാജ്യങ്ങളിൽനിന്നും സംഭാവനകൾ ഒഴുകിവന്നു. പരീക്ഷണശാലയും രോഗികളെ താമസിപ്പിക്കാനുള്ള കെട്ടിടവും പുതുക്കിപ്പണിതു. സമർഥരായ ചെറുപ്പക്കാർക്ക് പരിശീലനം നൽകി. ഇതിൽ പല ചെറുപ്പക്കാരും വാക്സിൻ നിർമാണത്തിൽ സമർഥരായി മാറി.
ഒരു ജന്മം മുഴുവൻ മനുഷ്യവർഗത്തിന്റെ നിലനിൽപ്പിനുവേണ്ടിയുള്ള അനവധി പരീക്ഷണങ്ങൾ നടത്തി. വിജയകരമായ ഫലപ്രാപ്തിയിലെത്തിച്ചേർന്ന ലുയീപാസ്ചറുടെ സംഭാവനകൾ അനന്തകാലങ്ങളോളം സ്മരിക്കപ്പെടും. മനുഷ്യവർഗത്തിന്റെ ചരിത്രത്തിൽ ലൂയീപാസ്ചർക്ക് മരണമില്ല. അതുകൊണ്ടുതന്നെയാണ് മൈക്രോബയോളജിയുടെ [The Father of Microbiology] പിതാക്കന്മാരിൽ ഒരാളായി നാം അദ്ദേഹത്തെ കരുതുന്നതും.
Share
Banner
Reactions

HARI Mash

Post A Comment:

0 comments: