പ്രകാശ സംശ്ലേഷ ണം [Photosynthesis] - പുതിയ കണ്ടുപിടിത്തം

Share it:
നാനോനാരുകളുടെയും ബാക്ടീരിയയുടെയും സങ്കരണത്തിലൂടെ പ്രകാശ സംശ്ലേഷണം[Photosynthesis] കൃത്രിമമായി നടത്തി വിവിധ പദാർത്ഥങ്ങളുണ്ടാക്കാമെന്ന് തെളിഞ്ഞിരിക്കുന്നു. കാർബൺ ഡയോക്സൈഡിനെ അന്തരീക്ഷത്തിൽ കുറയ്ക്കാനും പ്രകൃതിവിഭവങ്ങൾ ചോരാതെ അന്തരീക്ഷ മലിനീകരണം കുറച്ചും പ്ലാസ്റ്റിക്, ഔഷധങ്ങൾ, ഇന്ധനങ്ങൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കൾ ഉൽപാദിപ്പിക്കാമെന്നതാണ് പുതിയ കണ്ടെത്തലിന്റെ നേട്ടങ്ങൾ.
അമേരിക്കയിലെ ഊർജ്ജ വകുപ്പ്, ബർകെലി ലാബ്, കാലിഫോർണിയ യൂണിവേഴ്സിറ്റി എന്നിവയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പുതിയ കണ്ടെത്തൽ. ചെടികളുടെ ഇലകളിൽ സൗരോർജ്ജത്തി മെൻറ സഹായത്തോടെ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ ജലത്തിലെ ഹൈഡ്രജനുമായി ചേർത്ത് രാസതന്മാത്രകൾ നിർമ്മിക്കുകയാണല്ലോ? കൃത്രിമ സംവിധാനത്തിലും തുല്യമായ പ്രർത്തനങ്ങൾ തന്നെ നടക്കുന്നു. പ്രത്യേകം തയ്യാറാക്കിയ സിലിക്കണിന്റെയും ടൈറ്റാനിയത്തിന്റെയും ഓക്സൈഡുകൾ കൊണ്ടുള്ള അർദ്ധചാലക നാനോനാരുകൾ സൗരോർജ്ജം സ്വീകരിച്ച് ഇലക്ട്രോണുകളെ ബാക്ടീരിയകൾക്ക് പ്രയോജനപ്പെടുത്തി ബാക്ടീരിയകൾ കാർബൺ ഡയോക്സൈഡിനെ നിരോക്സീകരിക്കുന്നു. ഇതോടൊപ്പം ചെടികളിലേതുപോലെ ജലത്തെ വിഘടിപ്പിച്ച് ഓക്സിജനും ഉൽപാദിപ്പിക്കപ്പെടുന്നു. സ്പോറോമുസ് ഒവേറ്റ (Sporomusa ovata) എന്ന അവായവ ബാക്ടീരിയയാണ് ഇതിനായി പരീക്ഷിക്കപ്പെട്ടത്. ഈ ബാക്ടീരിയ ഉണ്ടാക്കുന്ന അസിസ്റ്റേറ്റ് പദാർത്ഥത്തെ എഷെറിക്കീയ കോളി (Estherithia coli) എന്ന ബാക്ടീരിയയുടെ സഹായത്തോടെ ഉൽപന്നങ്ങളാക്കി മാറ്റുന്നു.
നാനോ നാരുകളുടെ 'കാടും" അതിനോട് ചേർന്ന് ബാക്ടീരിയകൾക്ക് വളരാനുള്ള കുളവും അടങ്ങിയ വലിയ സംവിധാനം വിജയിച്ചാൽ വ്യവസായശാലകൾ പോലെ കാർബൺഡയോക്സൈഡ് കൂടുതൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇടങ്ങളിൽ ഇത്തരം പ്ലാൻറുകൾ സ്ഥാപിക്കാം. മലിന വാതകം അന്തരീക്ഷത്തിൽ കലരുന്നതിന് മുമ്പ് അതിനെ ഉൽപന്നങ്ങളാക്കി മാറ്റാം. ഇത്തരം ഉൽപന്നങ്ങൾ മണ്ണിൽ അലിഞ്ഞു ചേരുന്നവയായതിനാൽ പ്രകൃതിസുരക്ഷിത ഉൽപന്നങ്ങളായിരിക്കും.
Share it:

പുതിയ കണ്ടുപിടിത്തം

Post A Comment:

0 comments: