വിദ്യാരംഭ ആശംസകൾ

ഹരിശ്രീ ഗണപതായെ നമഃ 
അവിഘ്ന മസ്തു: 

സരസ്വതീ നമസ്തുഭ്യം 
വരദേ കാമരൂപിണീ 
വിദ്യാരംഭം കരിഷ്യാമി 
സിദ്ധിർ ഭവതു മേ സദാ 

സരസ്വതി വാഴുന്ന നാവിൻ തുമ്പിൽ . ഉള്ളത്തിൽ വന്നു വിളയാടുന്ന അക്ഷര പുണ്യം തേടി ഹരിശ്രീ കുറിക്കുന്ന നാളെയുടെ വാക്ധാനങ്ങളായ എല്ലാ കുരുന്നുകൾക്കും കിളിചെപ്പിന്റെ വിദ്യാരംഭ ആശംസകൾ

Share:

പടയണി - 03 (Padayani)

വിപുലമായ പാട്ടുശേഖരമാണ് പടേനിക്കുള്ളത്. നാടൻപാട്ടുകൾക്കുള്ള പല സവിശേഷതകളും പടേനിപ്പാട്ടുകൾക്കുമുണ്ട്. എന്നാൽ നാടൻപാട്ടിന് അവകാശപ്പെടാൻ കഴിയാത്ത പലതും പടേനിപ്പാട്ടുകളിലുണ്ടുതാനും, പടേനിയിലെ ഭാവവൈവിധ്വങ്ങൾക്ക് ആധാരമായി നിലകൊള്ളുന്നത് അതിന്റെ താളത്തെവൈചിത്രങ്ങളാണ്. ഇതാ പടയണിപ്പാട്ടുകളുടെ ഏതാനും ചില വരികൾ.
( ക്രൂരനായൊരു ദാരികാസുരനെ കൊന്ന് പാരിടത്തിനു രക്ഷയരുളുന' ദ(ഭകാളിയുടെ രൂപം വർണിച്ചിരിക്കുന്നത് ഇപ്രകാരമാണ്)
വാളുമുണ്ടൊരു കൈയിൽ വട്ടകയും
വെള്ളകീറും തൃക്കാലിലിട്ട് ചിലമ്പൂമരമണിയും
വട്ടമായ മുടിക്കുമീതണിയും-നാഗങ്ങൾ നല്ല
പട്ടുടുപ്പുടയാട പാമ്പുകളും
ചന്ദനക്കുറിയിട്ടതിൻ നടുവേ-ചാന്തുമമ്മാറിൽ
കുനുപോലിളകുന്ന പോർമുലയും
മുട്ടുകുത്തി നടന്നു മേധാളി-മേഘജാലേ തല-
മുട്ടുമെന്നു നിനച്ചവൾ പൊണ്ണി

(ദാരികനോടുള്ള യുദ്ധത്തിന് പുറപ്പാട് )
നീല പർവതമിളകി വരണതുപോൽ വേതാളമേറി
കാളി ദാരികനോടു പോരിടുവാൻ
വനു വന്നു നിറഞ്ഞു കുളികളും കൂട്ടമിട്ടാർത്തു
നിരനു ഭൂതഗണങ്ങളും കടൽ പോൽ
വട്ടമൊത്തു നിരന്നു കുളികളും കൂട്ടമിട്ടാർത്തവർ
കോട്ടപുക്കു വിളിച്ചു ദാരികനെ
കേട്ടു ദാരികനും പെരുമ്പടയും കൂടി വനങ്ങെതി-
രിട്ടു തമ്മിലടുത്തു പൊരുതളവിൽ,

(ഭദ്രകാളിയുടെ ജനനം (ശി പരമേശ്വരന്റെ തൃക്കണ്ണിൽ നിന്നാണ്)
കാളുത്തീയെരിന്തകണ്ണിൽ
കാലാകാലൻ പെറ്റെടുത്ത
കാളിയെന്നു പേരമർന്ന
കാമാക്ഷിയമ്മേ-ത-തികിത്തെയ്
മേളന്തങ്കും വേതാളത്തിൻ
ചുമലേറിയാർത്തുകൊണ്ടേ
ഈശനാണേ ദാരികനേ
കൊന്നുറുപ്പോളെ-ത-തികി-തെയ്..

മറുതക്കോലം
കാഞ്ഞിരമാലയണിഞ്ഞവൾ നീയേ
കാഞ്ഞിരത്തേൽക്കുടി കൊൾവവൾ നിയേ
നെറ്റീച്ചന്ദനം തൊടുവവൾ നീയേ
യവ്വരിയാടയുടുപ്പവൾ നീയേ
കുത്തിയുതിരം കൂടിപ്പവൾ നിയേ
കൂടൽ കൊണ്ടു മാലയണിന്തവൾ നീയേ
വാളു വലങ്കയ്യിൽ കൊൾവവൾ നീയേ
കോളിയിടങ്കയ്യിൽ കൊൾവവൾ നീയേ...
(കാലം കോലത്തുള്ളലിൽ പന്തത്തെ-അഗ്നിയെ വർണിക്കുന്നു)
അർണ്ണോജ മുലപ്പൊരുളായ പന്തം
എണ്ണ രണ്ടായിപ്പിരിഞ്ഞോരു പന്തം
രണ്ടിലുമേകമായ്നിനോരു പന്തം
കണ്ടീലയാഞ്ഞു തിരഞ്ഞോരു പന്തം
മൂലമതിങ്കേനുദിച്ചോരു പന്തം
മുക്കണ്ണൻ താനിങ്ങ് തനോരു പന്തം
നാലായ വേദപ്പൊരുളായ പന്തം
നാൻമുഖൻ താൻ തെളിഞ്ഞാടുന്ന പന്തം.

യക്ഷിക്കോലം
ഒരു കാതം വഴിവിട്ടിട്ടിടം തനേതാവെരക്ഷിമാർക്ക്
ഒരു ബലി മാലതരാം വന്നു തുള്ളോയിക്കളത്തിൽ
ഇരു കാതം വഴിവിട്ടിട്ടിടം തരേന്താരെക്ഷിമാർക്ക്
ഇരു ബലി മാല തരാം വന്നു തുള്ളായിക്കളത്തിൽ
മൂക്കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
മുല്ലപ്പൂമണമുണ്ടെന്നറിയാകുന്നേ
നാക്കാതം വഴിവിട്ടിട്ടിടം തന്തോരെക്ഷിമാർക്ക്
ആമ്പൽപ്പൂമാല തരാം വന്നുതുള്ളോയിക്കളത്തിൽ
ഓരോരോ മണം കേട്ട് ബാധിച്ചോരെക്ഷിമാർക്ക്
ഒാരോരോ മണമുണ്ടെനറിയാകുനേ...

ഈ പാട്ടുകൾ എങ്ങനെ താളത്തിൽ ചൊല്ലണമെന്ന് കേൾക്കണ്ടേ..  കടപ്പാട് : വിദ്യ
സമ്പാദകൻ: വള്ളിക്കോട് രമേശൻ
Share:

പടയണി - 02 (Padayani)

വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് പടയണി. എന്നാൽ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാനമാണ് കോലം തുള്ളൽ.
ശ്രീപാർവതിക്ക് ഗന്ധർവബാധ, മകൻ സുബ്രഹ്മണ്യൻ ജ്യോതിഷത്തിൽ കണ്ടു. പ്രതിവിധിയായി യക്ഷിയുടെയും ഗന്ധർവന്റെയും കളമിട്ട പൂപ്പടയിട്ട് കോലംതുള്ളണമെന്ന് നിർദേശിച്ചു. ദേവിക്ക് മംഗളം ഭവിക്കാൻ കോലം കെട്ടി ഭക്തർ ആർത്തുപാടി.
"ഒന്നാം ഞറുക്കിലെ ചോറുങ്കൽ വരിക
ഒരു നൂറു കോടിലെ ഭൂതപ്പിശാചെ
ഒനേ കളം ഒനേ തിരി
ഒന്നരക്കോടി ബലിയുണ്ടുപോക."
തപ്പിന്റെയും കൈമണിയുടെ യും താളത്തിൽ എരിയുന്ന ആഴിയെ സാക്ഷിയാക്കി കോലം ഉറഞ്ഞുതുള്ളി, ശ്രീപാർവതിക്ക് ഗന്ധർവ്വ ബാധയൊ ഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ ഉച്ചാടനകലയായ കോലംതുള്ളലിനെൻറ ഐതിഹ്യം ഇങ്ങനെ.


സംഗീതവും സാഹിത്യവും ഒത്തു ചേർന്ന ഒരു പ്രാകൃത സമൂഹത്തിന്റെ ആവിഷ്കാരമാണ് കോലംതുള്ളൽ, ദേവതാപ്രീണനത്തിനും കുടുംബങ്ങളിൽ ബാധോച്ചാടനത്തിനുമാണ് കോലംതുള്ളുക, മനസ്സിൽ കടന്നുകൂടിയ ആഗ്രഹമാകുന്ന 'ബാധ' ഒഴിക്കാൻ ദേവിക്ക് കോലം നേരുന്നു. ആഗ്രഹം സാധിച്ചെങ്കിൽ കോലം കെട്ടി ദേവിക്ക് വലം വെച്ച് തുള്ളിയുറയുന്നു.
കുംഭംമുതൽ മേടംവരെയുള്ള മാസങ്ങളിൽ മധ്യതിരുവിതാംകൂറിലെ വള്ളിക്കോട്, വലഞ്ചുഴി, തിരുവല്ല, തുമ്പമൺ, കുരമ്പാല, കടമ്മനിട്ട, കോട്ടാങ്ങൽ, പുതുക്കുളങ്ങര, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളിലാണ് പ്രധാനമായും കോലം തുള്ളൽ നടത്താറുള്ളത്.

വഴിപാട് നേർന്ന ഭക്തന്റെ വീട്ടിലാണ് കോലം എഴുതുന്നത്. ഇതിനുള്ള തയ്യാറെടുപ്പ് ദിവസങ്ങൾക്ക് മുമ്പേ തുടങ്ങും. കവുങ്ങിൽനിന്നും പച്ചപ്പാളയെടുത്ത് പച്ചനിറമുള്ള ഭാഗം ചെത്തി വെള്ളയാക്കുന്നു. ഇവിടെയാണ് എഴുതുന്നത്. അർധരാത്രിയോടെ എഴുത്താരംഭിക്കുന്നു.

പല വർണ്ണങ്ങളിൽ
 കോലത്തിന്റെ ഓരോ ഭാഗത്തിനനുസരിച്ച് പാള വെട്ടുന്നു. അഞ്, ഏഴ്, ഒൻപത് എന്നിങ്ങനെ കോലത്തിന്റെ വലിപ്പം അനുസരിച്ച് നാഗത്തലകൾ വരയ്ക്കും. കോലത്തിനു നടുക്ക്'ചുണ്ടാൻ' എന്നൊരു രൂപമുണ്ടാകും. അതിലേക്ക് ദൃഷ്ടി ഉറപ്പിച്ചാണ് നാഗത്തലകൾ ചുറ്റും വെക്കുന്നത്. ഇവ കൂടാതെ ആന, പൂവ്, കൃഷ്ണമ്മുടി, കിമ്പിരി, താലികൾ, സു ന്ദര്യക്ഷി, മറുത തുടങ്ങിയ ഭാഗങ്ങൾ വരയ്ക്കുന്നു.
മാസങ്ങൾക്കുമുമ്പ് കീറിയിട്ട കവുങ്ങിനെൻറ അലക് കുട്ടിക്കെട്ടിയാണ് കോലം ഉറപ്പിക്കാനുള്ള ചട്ടം ഉണ്ടാക്കുന്നത്. കോലത്തിന്റെ ബാഹ്യഭാഗമായ 'പുറവട ' ചട്ടത്തിൽ ഉറപ്പിക്കുന്നു. ഇതിൽ ഇരുപ്പിരി നാഗം, വട്ടിപ്പല്ല്. കണ്ണുകൾ, ചൊക്ക് എന്നിവ വരച്ച് ഇളം തെങ്ങോലകൊണ്ട് "അല്ലി പിടിപ്പിക്കുന്നു.
അവസാന മിനുക്കുപണി പൂർത്തിയാകുമ്പോൾ കോലത്തിൻറെ നെന്നു കയിൽ പന്തം കൊളുത്തി തുള്ളുന്നയാളിന്റെ തലയിൽവെച്ച് മുഖത്ത് പച്ചമുഖവും മാറിൽ താലിയും അരയിൽ കുരുത്തോലയും കെട്ടുന്നു. കുടെ കൂട്ടിക്കോലങ്ങളായ സുന്ദര്യക്ഷിയും മറുതയും ഉണ്ടാകും.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുട്ടുകത്തിച്ച് ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു. ക്ഷേത്രത്തിന് മൂന്ന് വലംവെച്ച് കോലം താഴെയിറക്കുന്നു. അർധരാതി കഴിയുമ്പോൾ തുള്ളൽ തുടങ്ങുന്നു. പടയണിയിൽനിന്നും കോലം തുള്ളൽ വ്യത്യാസപ്പെട്ടിരി ക്കുന്നു. പടയണിയോടൊപ്പം കോലം തുള്ളുമെങ്കിലും രണ്ടിനുമുള്ള ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്.
പടയണി കാർഷിക വിളവെടുപ്പ്കളോട് അനുബന്ധിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന അനുഷ്ഠാനമാണ്. എന്നാൽ, കോലംതുള്ളൽ ഒരു അനുഷ്ഠാനകലയാണ്.
തുടരും.....
Share:

പടയണി - 01 (Padayani)


മധ്യതിരുവിതാംകൂറിലെ ഭഗവതി ക്ഷേത്രങ്ങളിൽ നടത്തി വരാറുള്ള പടയണി അതിൻറെ അവതരണവും ശൈലിയും കൊണ്ട് മറ്റ് അനുഷ്ഠാന കലകളിൽ നിന്ന് വ്യത്യസ്തമാണ്. കേരളത്തിലെ പ്രാചീന സംസ്കാരത്തിൻറെ പ്രതീകമായ പടയണിയെക്കുറിച്ച് കൂടുതൽ അറിഞ്ഞാലോ കൂട്ടുകാരെ....
ശിവന്റെ പുത്രിയായ കാളി, ദാരികാസുരനെ വധിക്കുന്നു. എന്നിട്ടും കലിയടങ്ങാത്ത കാളി അലറിവിളിച്ചുകൊണ്ട് കൈകലാസത്തിലെത്തി. കാളിയെ ഏതുവിധേനയും സാന്ത്വനിപ്പിക്കണമല്ലോ. ശിവനും ഭൂതഗണങ്ങളും കൂടി വഴികണ്ടു. ശിവൻ വേഷം മാറി വിനോദമാടി. സുബ്രഹ്മണ്യൻ പച്ചപ്പാളയിൽ കോലമെഴുതുകയും ഭൂതഗണങ്ങൾ കോലം വെച്ചുകെട്ടി ഉറഞ്ഞുതുള്ളുകയും ചെയ്തു. ഗണപതി തപ്പുകൊട്ടി, സ്വന്തം രൂപം കളത്തിലെഴുതിയിരിക്കുന്നത് കണ്ട് കാളി കലിയടങ്ങി പൊട്ടിച്ചിരിച്ചുപോയെന്നാണ് കഥ. മധ്യതിരുവിതാംകൂറിലെ ഭഗവതി കാവുകളിൽ കാവിലമ്മയുടെ ഇഷ്ടവഴിപാടായി നടത്തുന്ന പടയണി അഥവാ പടേനിയുടെ ഐതിഹ്യമാണിത്. കുംഭമാസത്തിലെ ഭരണിനാളിൽ അവസാനിക്കുന്ന 28 ദിവസങ്ങളിലാണ് സാധാരണ പടയണി നടത്താറ്. എന്നാൽ കടമ്മനിട്ടയിൽ ഇത് മേട മാസത്തിലാണ്.

പടയണിക്കോലം
കറുപ്പ്, മഞ്ഞ, ചുവപ്പ്, വെള്ള, പച്ച എന്നീ അഞ്ച് നിറങ്ങളിൽ പച്ചപ്പാളയിൽ കോലം എഴുതുന്നു. കറുപ്പിന് മാവില ചുട്ടുകരിച്ചതോ ചിരട്ടക്കരിയോ ഉപേയാഗിക്കും. മഞ്ഞൾ വർഗ്ഗത്തിൽപെട്ട മഞ്ഞച്ചണ്ണ എന്നൊരു ചെടിയുണ്ട്. അതിന്റെ കിഴങ്ങ് ഇടിച്ചുപിഴിഞ്ഞാണ് മഞ്ഞ ഉണ്ടാക്കുന്നത്. ചുവപ്പിന് ചെങ്കൽ ഉരച്ചെടുക്കുന്നു. പച്ചപ്പാള ചെത്തിയെടുത്താൽ വെളുപ്പും ചെത്താത്ത പാളയ്ക്ക് പച്ചയും കിട്ടും. കുരുത്തോലയുടെ മടൽ കീറിയെടുത്ത് അറ്റം ചതച്ചാണ് കോലം വരയ്ക്കുന്നതിന് ആവശ്യമായ ബ്രഷ് ഉണ്ടാക്കുക. പച്ചപ്പാളയിൽ കോലങ്ങൾ വരയ്ക്കുന്നു. എന്നിട്ട് അത് കവുങ്ങിൻ തടി കീറിയെടുത്ത ചട്ടത്തിൽ പച്ചീർക്കിൽകൊണ്ട് തയ്ച്ചുപിടിപ്പിക്കുന്നു. ഗണകസമുദായത്തിൽപ്പെട്ടവരാണ് സാധാരണയായി കോലങ്ങൾ വരയ്ക്കാറ്. ഭൈരവി, രക്തചാമുണ്ഡി, ഗണപതി പിശാച്, മാടപ്പക്ഷി, യക്ഷി, കാലൻ, കുതിര, നായ്, കാഞ്ഞിരമാല തുടങ്ങിയ അനേകം കോലങ്ങൾ വാദ്യങ്ങളുടെയും പാട്ടിൻറെയും അകമ്പടിയോടെ ഉറഞ്ഞുതുള്ളുന്നു. ഏറ്റവും വലിയ കോലം ഭൈരവിക്കോലമാണ്. അൻപത്തിയൊനോ നൂറ്റിയൊനോ പാളകൾ ഉപയോഗിക്കുന്നു. എന്നാൽ അനേകം പാളകൾ ഉപയോഗിച്ചുള്ള ദൈരവിയുടെ വലിയ കോലങ്ങളും ഇപ്പോൾ സാധാരണമാണ്.

മുന്നൊരുക്കം
അനേകം ചടങ്ങുകളാൽ സമ്പന്നമാണ് പടയണി, ആരംഭിക്കുന്നതിനു മുമ്പായി ചുട്ടുവെപ്പ് എന്നൊരു ചടങ്ങുണ്ട്. കാവിലമ്മയെ തപ്പുകൊട്ടി വിളിച്ചിറക്കുന്ന മറ്റൊരു ചടങ്ങുമുണ്ട്. ഇതിനെ "വിളിച്ചിറക്കൽ' അല്ലെങ്കിൽ 'കൊട്ടിവിളിക്കൽ" എന്നു പറയുന്നു. മൂന്നാമത്തെ ദിവസം മുതലാണ് പടയണിയുടെ പ്രധാനപ്പെട്ട പല ചടങ്ങുകളും ആരംഭിക്കുന്നത്. എരിയുന്ന ചുട്ടുവെളിച്ചത്തിലാണ് പടയണി തുള്ളുന്നത്. അതുകൊണ്ട് പടയണിക്ക് ചുട്ടുപടയണി എന്നും പേരുണ്ട്. പടയണിക്ക് ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വാദം തപ്പാണ്. പുറം ചെത്തിയ മരവളയത്തിന്മേൽ തുകൽ പൊതിഞ്ഞാണ് തപ്പ് എന്ന വാദ്യം ഉണ്ടാക്കുന്നത്. തുകൽ പൊതിയാനായി പനച്ചിവൃക്ഷത്തിന്റെ കായിൽനിന്ന് പശയെടുത്ത് പാറ പൊടിച്ചെടുത്ത പൊടിയും ചേർത്ത് തുകൽ മരവളയത്തിന്മേൽ ഒട്ടിക്കുന്നു.


ഇരുന്നുകൊണ്ടാണ് തപ്പുകൊടുക്കുന്നത്. കാലിൽ തപ്പ് ഉറപ്പിച്ച് രണ്ടുകൈകൊണ്ടും ശക്തിയിൽ അടിച്ചാണ് തപ്പ് കൊട്ടുക. തപ്പ് തീയിൽ ചുടാക്കാതെ കൊട്ടുന്നതിന് പച്ചത്തപ്പ് കൊട്ടുക എന്നും ആഴിയിൽ ചൂടാക്കി കൊട്ടുന്നതിന് കാച്ചിക്കൊട്ടുക എന്നും പറയും. നാനാജാതി ആളുകൾക്കും പടയണി എന്ന കലാരൂപത്തിൽ പല രീതിയിൽ പ്രാധാന്യമുണ്ട്. കോലത്തിന് ചട്ടം ഉണ്ടാക്കുന്നത് ആശാരിയാണെങ്കിൽ മാരൻ പാട്ട് പാടുകയും കിപ്പടയ്ക്ക് ഇരിക്കുകയും കോലം എഴുതുകയും ചെയ്യുന്നത് ഗണകസമുദായാംഗങ്ങളുടെ അവകാശമാണ്. കോലത്തിന് ചുട്ടും കുരുത്തോലയും പാളയും മറ്റും സംഘടിപ്പിച്ചുകെണ്ടുവരേണ്ടത് തണ്ടാന്മാരും ചുട്ട് കത്തിച്ചുപിടിക്കേണ്ടത് കുറവന്മാരുമാണ്. ഒട്ടേറെ കലാകാരന്മാരുടെ സമ്മേളനമാണ് പടയണി. നായന്മാരുൾപ്പെടെയുള്ള മറ്റ് ജാതിയിൽപ്പെട്ടവരും ഇപ്പോൾ പടയണി കലാകാരന്മാരായിട്ടുണ്ട്. പടയണിയെ പ്രശസ്തമാക്കിയതിന് പിന്നിൽ കവി കടമ്മനിട്ട രാമകൃഷ്ണനും കടമ്മനിട്ട വാസുദേവൻപിള്ളയ്ക്കുമുള്ള പങ്ക് വളരെ പ്രധാനമാണ്.
തുടരും ..
Share:

അധികാരം ജനങ്ങളിലേക്ക്

കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇത്തവണ പക്ഷേ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കോ ലോകസഭയിലേക്കോ അല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമസ്വരാജിലൂടെയാവണം നമ്മുടെ രാജ്യത്തിന്റെ വിക സന സാക്ഷാത്കാരം. ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടാണ് അധികാരം അടിത്തട്ടിലേക്കെത്തിച്ചേരുന്ന പഞ്ചായത്തീരാജ് സംവിധാനം

പഞ്ചായത്തുകളിലേക്ക് അധികാരം കൈ മാറുന്ന ഭരണസംവിധാനമാണ് പഞ്ചായത്തിരാജ്. 1994 ഏപീൽ 2 നാണ് കേരളത്തിൽ പഞ്ചായത്തീരാജ് ആക്ട് നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് ഇത്. നഗരങ്ങൾക്ക് നഗരപാലിക സംവിധാനമാണുള്ളത്.


18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടവകാശം, ഗ്രാമീണമേഖലയിലുള്ളവർ ഈ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തംഗം . ജില്ലാ പഞ്ചായത്തംഗം.ബ്ലോക്ക്  പഞ്ചായത്തംഗം എന്നിങ്ങനെ മൂന്നു പതിനിധികളെ  തെരഞ്ഞെടുക്കണം. ഒരു വോട്ടർക്ക് ഈ തെരഞ്ഞെടുപ്പിൽ മൂന്നു വോട്ടു ചെയ്യും . എന്നാൽ നഗരത്തിലെ വോട്ടർമാർ ഒരംഗത്തെ തിരഞ്ഞെടുത്താൽ മതി.  മുൻസിപ്പാലിറ്റിയിലുള്ളവർ മുൻസിപ്പൽ കൗൺസിലറേയും കോർപ്പറേഷനിലുള്ളവർ കോർപ്പറേഷൻ കൗൺസിലറേയും തെരഞ്ഞെടുക്കുന്നു.

പഞ്ചായത്തിലെ  വാർഡുകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇവരിൽ President , Vice President എന്നിവരെ തിരഞ്ഞെടുക്കുന്നതിനോടൊപ്പം 3 സ്ഥിരം സമിതികളും ഉണ്ടാവും ഇവയോരോന്നിനും ഓരോ ചെയർമാനെയും തെരഞ്ഞെടുക്കും. സ്ഥിരം സമിതികളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാൻ പഞ്ചായത്ത് രാജ് നിയമം വ്യവസ്ഥ ചെയ്യുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ ചേർന്നതാണ് ബ്ലോ ക്ക് പഞ്ചായത്ത്.


ഒന്നിലധികം ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത്. മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരില്ല. അവ നഗരപാലികാ സംവിധാനത്തിൽ പ്രവർത്തിക്കുന്നു.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുവരുന്ന വാർഡ് വിഭജനം, സംവരണമാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് ക്രമീകരണം തുടങ്ങിയ വാർത്തകൾ കൂട്ടുകാർ ശേഖരിക്കുകയും ക്ലാസിൽ ചർച്ച ചെയ്യുകയും വേണം. അധ്യാപകരോടും രക്ഷിതാക്കളോടുമെ ല്ലാം സംശയങ്ങൾ ചോദിച്ചറിഞ്ഞ് കൂടുതൽ വ്യക്തത വരുത്തുകയും വേണം
Share:

സർക്കുലർ - സുരക്ഷിത ഇന്റർനെറ്റ് ഉപയോഗശീലം

വിഷയം പൊതുവിദ്യാഭ്യാസം - സ്കൂൾ വിദ്യാർത്ഥികളിൽ സുരക്ഷിത ഇന്റർനെറ്റ് ഉപയോഗശീലം വളർത്തുന്നതിന് പ്രതിജ്ഞ സംഘടിപ്പിക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
സൂചന.- 07.10.2015-ലെ ഐ.ടി@ സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ITS/2015/10/14342) നമ്പർ കുറിപ്പ്
ആധുനിക വിവരവിനിമയ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം വിദ്യാഭ്യാസ മേഖലയിലും പരമാവധി പ്രയോജനപ്പെടുത്തുന്നതിനും പഠനബോധന പ്രവർത്തനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതവും രസകരവും ആയാസരഹിതവുമാക്കുന്നതിനും സൗകര്യങ്ങളും ക്രമീകരണങ്ങളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്. വിജ്ഞാനം വിരൽത്തുമ്പിൽ ലഭ്യമാകുമ്പോൾ സാങ്കേതിക സൗകര്യങ്ങൾ ഗുണപരമായ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതാണ് രാഷ്ട്ര നിർമ്മാണത്തിന് അനുയോജ്യം. സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്റർനെറ്റ് ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത സമയം ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം സംബന്ധിച്ച അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് സംവിധാനങ്ങളും നിർദ്ദേശങ്ങളും നൽകേണ്ടതുണ്ട്. നമ്മുടെ അഭിമാനമായ ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ 15 -ന് സംസ്ഥാനത്തെ എല്ലാ സ്കൂൾ വിദ്യാർത്ഥികളേയും പങ്കെടുപ്പിച്ചുകൊണ്ട് 'ഇന്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ" സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.
1. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും 2015 ഒക്ടോബർ 15-ന് രാവിലെ സ്കൂൾ അസംബ്ലിയിൽ 'ഇന്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ എടുക്കുകയും ആയത് കുട്ടികളെക്കൊണ്ട് ഏറ്റു ചൊല്ലിക്കേണ്ടതുമാണ്.
2. സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതു സംബന്ധിച്ച ക്ലാസുകളും ചർച്ചകളും സ്കൂൾ തലത്തിൽ സംഘടിപ്പിക്കാവുന്നതാണ്.
3. സ്കൂളുകളിൽ പ്രതിജ്ഞ സംഘടിപ്പിക്കുന്നതിന് വിദ്യാഭ്യാസ ബ ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്.
എല്ലാ സ്കൂളുകളിലും ഈ പരിപാടി നടത്തേണ്ടതാണ്. പരിപാടി നടത്തിപ്പd സംബന്ധിച്ച സാങ്കേതിക സഹായം ആവശ്യമെങ്കിൽ ഐ.ടി@സ്കൂൾ പ്രോജക്ടിലെ ജില്ലാ കോ-ഓർഡിനേറ്റർ മാസ്റ്റർ ട്രെയിനർമാർമാരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. സ്കൂൾ തലത്തിൽ ഇത് സംഘടിപ്പിക്കുന്നതിന് സ്കൾ ഐ.ടി കോർഡിനേറ്റർമാരുടെയും ഐ.ടി പഠിപ്പിക്കുന്ന അധ്യാപകരുടെയും oun ഐ.ടി കോർഡിനേറ്റർമാരുടെയും സേവനം ഉപയോഗപ്പെടുത്തേണ്ടതാണ്.

പ്രതിജ്ഞ


"ഞാൻ ഇന്ത്യൻ സൈബർ സുരക്ഷാ നിയമങ്ങൾക്ക് വിധേയമായി മാത്രമേ ഇന്റർനെറ്റും അനുബന്ധ സങ്കേതങ്ങളും ഉയോഗിക്കുകയുള്ളൂ. സാമൂഹിക നന്മയ്ക്ക് അനുയോജ്യമായ വിധം അറിവു പങ്കുവയ്ക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും ഇന്റർനെറ്റ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതാണ്. മാതാപിതാക്കളുടെയോ അധ്യാപകരുടെയോ അറിവോടെയും സമ്മത്തോടെയും മാത്രമേ ഇന്റർനെറ്റ് ഉപയോഗിക്കുകയുള്ളൂ. രാജ്യതാത്പര്യത്തിന് വിരുദ്ധമായതോ, ജാതി-മത-വർഗ്ഗ സ്പർദ്ധ വളർത്തുന്നതോ ആയ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയില്ല. അനുമതിയില്ലാത്ത വിവരങ്ങൾ ഞാൻ ഡൗൺലോഡ് ചെയ്യുകയോ തെറ്റായതോ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ വേദനിപ്പിക്കുന്നതോ ആയ സന്ദേശങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുകയില്ല. ഇന്റർനെറ്റ് ഉപയോഗത്തിൽ അനുസരിക്കേണ്ട നിയമങ്ങളും മര്യാദയും പരിപാലിക്കുന്ന ഉത്തമപൗരനായിരിക്കും ഞാൻ എന്ന് ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു."


CYBER SURAKSHA PDF
Share:

മൂന്നക്കം രണ്ടക്കമായി !

പാലക്കാട് കുത്തനൂർ ഹൈസ്കൂളിൽ ഗണിതാധ്യാപകനായിരുന്ന ചന്ദ്രൻ വി. കണ്ടെത്തിയ ഒരു ഗണിതസൂത്രമാണിത്. ഗണിതപഠനം രസകരമാക്കാനും ഗണിതക്രിയകൾ എളുഷമാക്കാനും ഇത് സഹായിക്കും. മൂന്നക്കസംഖ്യകളുടെ പ്രത്യേകതയെ കുറിച്ചാണ് ഈ പോസ്റ്റ്‌ .
ആദ്യമായി 634 എന്ന മൂന്നക്ക സംഖ്യ എടുക്കാം. കുട്ടുകാർ ചെയ്യേണ്ട Steps ഇവയൊക്കെയാണ്.
Step 1 :- ആദ്യം മൂന്നക്ക സംഖ്യ എഴുതുക - 634
Step 2 :- ഇനി മൂന്നക്ക സംഖ്യയെ വലത്തുനിന്ന് ഇടത്തേയ്ക്ക് എഴുതുക. 634 നെ തിരിച്ച് എഴുതിയാൽ 436.
Step 3 :- അവ തമ്മിൽ കുറയ്ക്കുക
634 - 436 = 198
Step 4 :- ഇനി ഈ സംഖ്യയെ തിരിച്ചിടുക, അതായത് 891 എന്ന് കിട്ടും.
Step 5 :- വീണ്ടും 891 നെ തിരിച്ചെഴുതുക. 198 തന്നെ കിട്ടും.
Step 6 :- ഇനി 891-ൽ നിന്ന് 198 കുറയ്ക്കുക
Step 7 :- ഇതേ സ്റ്റെപ്പുകൾ ആവർത്തിക്കുക. ഒടുവിൽ 99 എന്ന ഉത്തരം കിട്ടും. താഴെ എഴുതിയിരിക്കുന്നത് നോക്കാം
934 - 436 = 198
891 - 198 = 693
693 - 396 = 297
792 - 297 = 495
594 - 495 = 99
99 - 99 = 0

മറ്റൊരു ഉദാഹരണം ഇതാ. സംഖ്യ 670 ആണെങ്കിൽ
690 - 076 = 594
594 - 495 = 99
99 - 99 = 0
ഇനി തിരിച്ചിട്ടാൽ നമ്മൾ എഴുതിയ മൂന്നക്ക സംഖ്യയേക്കാൾ വലുതാണ് ആ സംഖ്യ എങ്കിൽ ആദ്യം തിരിച്ചിട്ട അക്കമാണ് എഴുതേണ്ടത് .
ഉദാഹരണത്തിന് 115 ആണ് അക്കമെങ്കിൽ തിരിച്ചിട്ടാൽ 511 ആയിരിക്കും. അപ്പോൾ ആദ്യം തിരിച്ചിട്ട അക്കം വേണം എഴുതാൻ.
511 - 115 = 396
693 - 396 = 297
792 - 297 = 495
594 - 495 = 99
99 - 99 = 0

മൂന്നക്ക സംഖ്യകളെല്ലാം ഇത്തരത്തിൽ തിരിച്ചിട്ട് കുറയ്ക്കുമ്പോൾ 99-ൽ എത്തുന്നതായി കാണാം. പക്ഷേ, സംഖ്യയെ വലത്തുനിന്ന് ഇടത്തോട്ടു തന്നെ തിരിച്ചിടണം. ക്രമം മാറിയാൽ പ്രത്യേകതകളും മാറും.
Share:

സി.പി.അച്യുതമേനോൻ

"ശാസ്ത്രതീയ വിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതമാക്കി കവി സൂക്തി സുലഭമായ മാധുര്യത്തോടുകൂടി എഴുതുന്നതിൽ അച്യുതമേനോന് വിശേഷ സാമർത്ഥ്യമുണ്ട'- കേരളവർ വലിയ കോയിത്തമ്പുരാൻ "അത്യന്തം ഊർജസ്വലവും ഫലിത സമ്പൂർണവും, ബഹിരന്തഃസ്ഫുരദ്രസവുമായിരുന്നു സിപിയുടെ ഗദ്യശൈലി.

മലയാളത്തിലെ ജീവത്തായ സാഹിത്യ വിമർശന പ്രസ്ഥാനത്തിന് അസ്തിവാരമിട്ടത് മേനോനാണെന്ന് നിസ്തർക്കം പ്രസ്താവിക്കാം"മഹാകവി ഉള്ളൂർ മലയാള സാഹിത്യ വിമർശനത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സി.പി. അച്യുതമേനോനെപ്പറ്റി സാഹിത്യത്തിലെ രണ്ടു മഹാപ്രതിഭകൾ രേഖപ്പെടുത്തിയ അഭിപ്രായമാണ് മുകളിലുദ്ധരിച്ചത്. സാഹിത്യകൃതിയുടെ മൂല്യം നിർണയിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത നിരൂപകൻ തന്നെയായിരുന്നു അദ്ദേഹം.

തൃശൂർ വടക്കേക്കുറുപ്പത്ത് വലിയ കുഞ്ഞൻമേനോന്റെയും ചങ്ങാരംപൊന്നത്ത് പാർവതിയമ്മ യുടെയും പുത്രനായി 1862ലാണ് സി.പി.അച്യുതമേനോൻ ജനിച്ചത്. സംസ്കൃത പഠനത്തിന് ശേഷം പത്താം വയസിൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. കോഴിക്കോട് കേരള വിദ്യാശാലയിൽ ചേർന്ന് പഠിച്ച് മെട്രിക്കുലേഷനും എഫ്.എയും പാസായി. അവിടെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (കേസരി) സഹപാഠിയായിരുന്നു. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിഎ പരീക്ഷ ഉന്നതമായ നിലയിൽ വിജയിച്ചു. മദ്രാസിലെ പ്രസിദ്ധമായ പ്രസിഡൻസി കോളേജിൽ മലയാള അദ്ധ്യാപകനായി ജോലി നോക്കി. പിന്നീട് കൊച്ചിയിലെ കൊച്ചു തമ്പുരാക്കന്മാരുടെ അദ്ധ്യാപകനായി നിയമിതനായി. ഇംഗ്ലീഷിലും മലയാള ത്തിലും ഒരുപോലെ അദ്ദേഹം അവഗാഹം പുലർത്തിയിരുന്നു.
Share:

പെരുമ്പാമ്പ് (മലമ്പാമ്പ്)

സാധാരണ ഗതിയിൽ പെരുമ്പാമ്പുകൾ മൂന്നു മീറ്റർ വരെ വളരും. എന്നാൽ ഏഴു മീറ്ററിനു മേൽ നീളമുള്ളവയെയും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വലുപ്പം കൂടിയ പാമ്പുകളിൽ ഒന്ന് കാനനവാസിയാണ്. തൂക്കം 50-75 കിലോ ഗ്രാം ശരീരത്തിൽ വട്ടത്തിലോ, ചതുരത്തിലോ ഉള്ള നരച്ച മഞ്ഞ പുള്ളികൾ കാണപ്പെടുന്നു. തവിട്ടുനിറമാണു ശരീരത്തിന് പുള്ളികളുണ്ടാവും ഏതാണ്ട് അറ്റം മുറിച്ച തികോണാകൃതിയാണു തലയ്ക്ക് ശരീരത്തിന്റെ അടിഭാഗത്തു മങ്ങിയ വെള്ള നിറമാണ്.
മലകളിലും തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളിലും ചതുപ്പുകളിലുമൊക്കെ പെരുമ്പാമ്പുകൾ കാണപ്പെടുന്നു. ഉഷ്ണരക്തമുള്ള ജീവികളാണു പ്രധാന ആഹാരം. വലിയ പെരുമ്പാമ്പുകൾ കാട്ടുപന്നിയെയും മാനുകളെയുമൊക്കെ വിഴുങ്ങുന്നു. എലികൾ, മറ്റു ചെറുമൃഗങ്ങൾ, പക്ഷികൾ എന്നിവയൊക്കെ ആഹാരമാണ്. രാത്രിസഞ്ചാരനാണു പെരുമ്പാമ്പ്, വിഷമില്ല. സാവധാനമാണു സഞ്ചാരം. നാവുകൊണ്ട് ഇരയുടെ സാന്നിധ്യം മനസ്സിലാക്കിയാണ് ആക്രമണത്തിനൊരുങ്ങുന്നത്. ഇരയെ ചുറ്റിവരിഞ്ഞാണു കീഴ്പ്പെടുത്തുന്നത്. ഇരയുടെ എല്ലുകളും മറ്റും പൊട്ടി ചത്തുപോകുമ്പോൾ തലഭാഗത്തു നിന്നു മെല്ലെ വിഴുങ്ങുകയാണു പതിവ്. വയറു നിറഞ്ഞാൽ പിന്നെ വിശ്രമമാണ്.
മലമ്പാമ്പിന്റെ ഇണചേരലും അടയിരിക്കലും ഡിസംബർ-ഏപ്രിൽ മാസത്തിലാണ്. ഒരു തവണ 50 - 80 മുട്ടകളുണ്ടാവും. പാമ്പുവർഗത്തിൽ ഏറ്റവും വലിയ മുട്ടയാണിവ. രണ്ടുമാസത്തെ അടയിരിക്കലിനുശേഷം മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ഇവയ്ക്ക് 17 - 20 വർഷത്തെ ആയുസ്സുണ്ടാവും. പെൺപാമ്പ് ചുറ്റിവരിഞ്ഞു മുട്ടകൾക്കു ചൂടും ഈർപ്പവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മുട്ടകൾ വിരിയാൻ 60-80 ദിവസമെടുക്കും. പെരുമ്പാമ്പിന്റെ മാംസം ഭക്ഷിക്കുന്നവരുണ്ട്. ഇതിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്ന വിശ്വാസമാണ് ഇതിനു കാരണം. എന്നാൽ പെരുമ്പാമ്പിന്റേതെന്നല്ല, ഒരു ജീവിയുടെയും മാംസത്തിനോ കൊഴുപ്പിനോ ഔഷധമൂല്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടു ള്ള പാമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ്.
Indian Name: Indian Rock Python 
Scientific Name: Python molurus
Share:

എൻ.വി.കൃഷ്ണവാര്യർ

ഒക്ടോബർ 12:എൻ.വി. കൃഷ്ണവാര്യരുടെ ചരമദിനം
ml.wikipedia.org
ഗാധ പാണ്ഡിത്യത്തിന്റെ അവസാന വാക്കായിരുന്നു എൻ.വി.കൃഷ്ണവാര്യർ, അദ്ദേഹം കടന്നുചെല്ലാത്ത സാഹിതീശാഖകളൊന്നുമുണ്ടായിരുന്നില്ല.  കവി, നിരൂപകൻ, നാടകകൃത്ത്, ആട്ടക്കഥാകൃത്ത്, രാഷ്ട്രമീമാംസകൻ, പത്രാധിപർ, അധ്യാപകൻ, വിദ്യാഭ്യാസ ചിന്തകൻ, സ്വാ തന്ത്ര്യസമര ഭടൻ, ബഹുഭാഷാ പണ്ഡിതൻ, ശാസ്ത്രജ്ഞൻ, പ്രഭാഷകൻ തുടങ്ങി നിർണയിക്കുന്ന അതിർത്തികൾക്കുള്ളിലൊക്കെയും ഒന്നാംകിടക്കാരനായി എൻ.വി ഉണ്ടായിരുന്നു. പതിനെട്ട് ഭാഷകൾ അദ്ദേഹത്തിന് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നറിയുമ്പോൾ ആ ഭാഷാസ്നേഹിയെ നാമറിയാതെ ആദരിച്ചുപോകും.

ഒരേ വേളയിൽ ഒന്നിലേറെ കാര്യങ്ങൾ പിഴയൊട്ടുമില്ലാതെ ചെയ്തുതീർക്കുവാനുള്ള കഴിവ് എൻ.വി.ക്കുണ്ടാ യിരുന്നു. അതൊക്കെയും അസാമാന്യ വേഗത്തിലുമായി രുന്നു. കൂടെ അപാരമായ ഓർമശക്തിയും, വായനയിലും എഴുത്തിലും ഈ സിദ്ധികൾ അദ്ദേഹത്തിന് ഏറെ അനുകൂലമായിരുന്നു.

ഒരു സർവവിജ്ഞാന കോശത്തിനുള്ള വിഭവങ്ങളത്രയും മസ്തിഷ്കത്തിൽ സ്വയം സൂക്ഷിച്ച ഈ അദ്ഭൂത പ്രതിഭ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകാധ്യക്ഷൻ എന്ന നിലയിൽ മുൻകൈയെടുത്ത് ഒട്ടേറെ വിശിഷ്ട ഗ്രന്ഥ ങ്ങൾ പ്രസിദ്ധപ്പെടുത്തി. നാനൂറിലേറെ ശാസ്ത്രഗ്രന്ഥങ്ങൾ അക്കാലത്തെ സംഭാവനയാണ്. ആയിരത്തി ഇരുനൂറോളം ഗ്രന്ഥങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വൈജ്ഞാനിക മാനവിക വിഷയങ്ങളിൽ ശബ്ദാവലികൾ തീർത്തു. അദ്ദേഹത്തിൻറെ ലേഖനങ്ങളാവട്ടെ നിഷ്പക്ഷ വിശകലനത്തിൻറെ നിദർശനങ്ങളാണ്. മലയാള കവിതയിൽ ആർജവത്തിൻറെ പുതിയ ശ്രുതിയുണർത്താൻ എൻ.വി.യിലെ കവിയും നിരൂപകനും തെല്ലൊന്നുമല്ല അധ്വാനിച്ചത്. എൻ.വി. കവിത തികച്ചും മൗലികമായ ഒരു പാത തുറന്നു.

രക്തസാക്ഷി, ചാട്ടവാർ, നീണ്ട കവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചു തൊമ്മൻ, വിദ്യാപതി, ഗാന്ധിയും ഗോഡ്സെയും , കാളിദാസന്റെ സിംഹാസനം, എൻ.വിയുടെ കവിതകൾ എന്നീ കൃതികൾ അദ്ദേഹത്തിൻറെ കാവ്യസപര്യയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. കലോത്സവം, പരിപ്രേക്ഷ്യം, സമാകലനം, എൻ.വി.യുടെ സാഹിത്യവിമർശനങ്ങൾ, പ്രശ്നങ്ങൾ പഠനങ്ങൾ. സമസ്യകൾ സമാധാനങ്ങൾ, അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, മനനങ്ങൾ നിഗമനങ്ങൾ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ , അദ്ദേഹം സമഗ്രമായി അവതാരിക എഴുതി അനുഗ്രഹിച്ച കൃതികൾ വളരെയേറെയുണ്ട്.

എൻ.വിയുടെ സാഹിത്യസേവനങ്ങൾക്ക് ഏറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. വള്ളത്തോളിന്റെ കാവ്യശില്പം എന്ന നിരൂപണം 1979-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. സാഹിത്യനിപുണൻ (1958), സാഹിത്യരത്നം (1968). കേരള സാഹിത്യ അക്കാദമി അവാർഡ് (1970), സോവിയറ്റ് ലാൻഡ് നെഹ്റൂ. അവാർഡ് (1971) എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. വിശിഷ്ടാംഗത്വത്തിലൂടെ കേരള സാഹിത്യ അക്കാദമിയും ഓണററി ഡോക്ടറേറ്റിലൂടെ കോ ഴിക്കോട് സർവകലാശാലയും എൻ.വി. കൃഷ്ണവാര്യരെ ആദരിച്ചു.
Share:

അണലി (Daboia russelii)

ടിച്ചുകുറുകിയ ശരീരവും തികോണാകൃതിയിലുള്ള തലയുമുള്ള അണലി (ചേനത്തണ്ടൻ) കാഴ്ചയിലെന്നപോലെ സ്വഭാവത്തിലും മുരടനാണ്. തവിട്ടു നിറമുള്ള ശരീരത്തിൽ ഇരുണ്ടതോ, ഇരുണ്ട തവിട്ടു നിറത്തിലോ, ദീർഘ വൃത്താകൃതിയിലുള്ളതോ ആയ ഒട്ടേറെ പുള്ളികൾ കാണാം. ഇന്ത്യയിൽ മിക്കവാറും എല്ലായിടത്തും അണലികളെ കാണാം. വരണ്ട പ്രദേശങ്ങളിലാണു കൂടുതൽ ഒന്നര മീറ്ററിനുമേൽ വരെ വളരുന്ന അണലിയുടെ തടിച്ചു കുറുകിയ ശരീരവും പുള്ളികളുമൊക്കെ പെരുമ്പാമ്പ് ആണെന്ന തെറ്റിധാരണ ഉണ്ടാക്കാം.

വളരെ അലസനായ അണലി പ്രകോപിതനാകുമ്പോൾ നല്ല ശബ്ദത്തിൽ ചീറ്റും മിന്നൽ വേഗത്തിലാണ് ആകമണം. കടിയേറ്റാൽ അസഹ്യമായ വേദനയും രക്തസ്രാവവും ഉണ്ടാകും. വിഷം രക്താണുക്കളെ നശിപ്പിക്കുകയും രക്തം കട്ടപിടിക്കുന്നതു തടയുകയും ചെയ്യു ന്നു. കടിയേറ്റ ഭാഗം വീർക്കുകയും കരിവാളിക്കുകയും ചെയ്യും.
Indian Name: Russels viper Scientific 
Name: Daboia russelii
Share:

വിദ്യാലയം | കുട്ടികള്‍ നൽകുന്ന മറുപടികൾ കേൾക്കാം

ന്തുകൊണ്ടാണ് നിങ്ങൾ സ്കൂളിനെ ഇഷ്ടപ്പെടുന്നത്?
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ടീച്ചറിന്റെ ഗുണങ്ങൾ ഏതൊക്കെയാണ്?
എന്ത് ഉപദേശമാണ് നിങ്ങൾ നിങ്ങളുടെ സ്കൂളിനും ടീച്ചർമാർക്കും കൊടുക്കാൻ സാധിക്കുന്നത്‌?
നിങ്ങൾ ഒരു ടീച്ചർ ആയാൽ അത് ഏത് തരത്തിൽ ആയിരിക്കും?
 ഈ ചോദ്യങ്ങള്‍ക്ക് കുട്ടികള്‍ മറുപടി നല്‍കുന്നത് എന്തായിരിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
അത് അറിയാൻ ആഗ്രഹമുണ്ടോ??

എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ...

Kids Speak Out on School
Film maker :- N. Padmakumar
Share:

Total Pageviews

Recent Posts

Popular Posts

Labels

Blog Archive

ടോള്‍ഫ്രീയായ 1098 നമ്പറില്‍ വിളിച്ച് ആര്‍ക്കും കുട്ടികള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാം.നിങ്ങളുടെ ഒരു ഫോണ്‍‌വിളിയില്‍ രക്ഷപ്പെടുന്നത് ഒരു പിഞ്ചുബാല്യമാണെന്ന് മറക്കാതിരിക്കുക.