പടയണി - 02 (Padayani)

Share it:
വിളവെടുപ്പുമായി ബന്ധപ്പെട്ടതാണ് പടയണി. എന്നാൽ ദേവീക്ഷേത്രങ്ങളിൽ നടത്തുന്ന അനുഷ്ഠാനമാണ് കോലം തുള്ളൽ.
ശ്രീപാർവതിക്ക് ഗന്ധർവബാധ, മകൻ സുബ്രഹ്മണ്യൻ ജ്യോതിഷത്തിൽ കണ്ടു. പ്രതിവിധിയായി യക്ഷിയുടെയും ഗന്ധർവന്റെയും കളമിട്ട പൂപ്പടയിട്ട് കോലംതുള്ളണമെന്ന് നിർദേശിച്ചു. ദേവിക്ക് മംഗളം ഭവിക്കാൻ കോലം കെട്ടി ഭക്തർ ആർത്തുപാടി.
"ഒന്നാം ഞറുക്കിലെ ചോറുങ്കൽ വരിക
ഒരു നൂറു കോടിലെ ഭൂതപ്പിശാചെ
ഒനേ കളം ഒനേ തിരി
ഒന്നരക്കോടി ബലിയുണ്ടുപോക."
തപ്പിന്റെയും കൈമണിയുടെ യും താളത്തിൽ എരിയുന്ന ആഴിയെ സാക്ഷിയാക്കി കോലം ഉറഞ്ഞുതുള്ളി, ശ്രീപാർവതിക്ക് ഗന്ധർവ്വ ബാധയൊ ഴിഞ്ഞു. മധ്യതിരുവിതാംകൂറിലെ ഉച്ചാടനകലയായ കോലംതുള്ളലിനെൻറ ഐതിഹ്യം ഇങ്ങനെ.


സംഗീതവും സാഹിത്യവും ഒത്തു ചേർന്ന ഒരു പ്രാകൃത സമൂഹത്തിന്റെ ആവിഷ്കാരമാണ് കോലംതുള്ളൽ, ദേവതാപ്രീണനത്തിനും കുടുംബങ്ങളിൽ ബാധോച്ചാടനത്തിനുമാണ് കോലംതുള്ളുക, മനസ്സിൽ കടന്നുകൂടിയ ആഗ്രഹമാകുന്ന 'ബാധ' ഒഴിക്കാൻ ദേവിക്ക് കോലം നേരുന്നു. ആഗ്രഹം സാധിച്ചെങ്കിൽ കോലം കെട്ടി ദേവിക്ക് വലം വെച്ച് തുള്ളിയുറയുന്നു.
കുംഭംമുതൽ മേടംവരെയുള്ള മാസങ്ങളിൽ മധ്യതിരുവിതാംകൂറിലെ വള്ളിക്കോട്, വലഞ്ചുഴി, തിരുവല്ല, തുമ്പമൺ, കുരമ്പാല, കടമ്മനിട്ട, കോട്ടാങ്ങൽ, പുതുക്കുളങ്ങര, എഴുമറ്റൂർ തുടങ്ങിയ സ്ഥലങ്ങളിലെ ദേവീക്ഷേത്രങ്ങളിലാണ് പ്രധാനമായും കോലം തുള്ളൽ നടത്താറുള്ളത്.

വഴിപാട് നേർന്ന ഭക്തന്റെ വീട്ടിലാണ് കോലം എഴുതുന്നത്. ഇതിനുള്ള തയ്യാറെടുപ്പ് ദിവസങ്ങൾക്ക് മുമ്പേ തുടങ്ങും. കവുങ്ങിൽനിന്നും പച്ചപ്പാളയെടുത്ത് പച്ചനിറമുള്ള ഭാഗം ചെത്തി വെള്ളയാക്കുന്നു. ഇവിടെയാണ് എഴുതുന്നത്. അർധരാത്രിയോടെ എഴുത്താരംഭിക്കുന്നു.

പല വർണ്ണങ്ങളിൽ
 കോലത്തിന്റെ ഓരോ ഭാഗത്തിനനുസരിച്ച് പാള വെട്ടുന്നു. അഞ്, ഏഴ്, ഒൻപത് എന്നിങ്ങനെ കോലത്തിന്റെ വലിപ്പം അനുസരിച്ച് നാഗത്തലകൾ വരയ്ക്കും. കോലത്തിനു നടുക്ക്'ചുണ്ടാൻ' എന്നൊരു രൂപമുണ്ടാകും. അതിലേക്ക് ദൃഷ്ടി ഉറപ്പിച്ചാണ് നാഗത്തലകൾ ചുറ്റും വെക്കുന്നത്. ഇവ കൂടാതെ ആന, പൂവ്, കൃഷ്ണമ്മുടി, കിമ്പിരി, താലികൾ, സു ന്ദര്യക്ഷി, മറുത തുടങ്ങിയ ഭാഗങ്ങൾ വരയ്ക്കുന്നു.
മാസങ്ങൾക്കുമുമ്പ് കീറിയിട്ട കവുങ്ങിനെൻറ അലക് കുട്ടിക്കെട്ടിയാണ് കോലം ഉറപ്പിക്കാനുള്ള ചട്ടം ഉണ്ടാക്കുന്നത്. കോലത്തിന്റെ ബാഹ്യഭാഗമായ 'പുറവട ' ചട്ടത്തിൽ ഉറപ്പിക്കുന്നു. ഇതിൽ ഇരുപ്പിരി നാഗം, വട്ടിപ്പല്ല്. കണ്ണുകൾ, ചൊക്ക് എന്നിവ വരച്ച് ഇളം തെങ്ങോലകൊണ്ട് "അല്ലി പിടിപ്പിക്കുന്നു.
അവസാന മിനുക്കുപണി പൂർത്തിയാകുമ്പോൾ കോലത്തിൻറെ നെന്നു കയിൽ പന്തം കൊളുത്തി തുള്ളുന്നയാളിന്റെ തലയിൽവെച്ച് മുഖത്ത് പച്ചമുഖവും മാറിൽ താലിയും അരയിൽ കുരുത്തോലയും കെട്ടുന്നു. കുടെ കൂട്ടിക്കോലങ്ങളായ സുന്ദര്യക്ഷിയും മറുതയും ഉണ്ടാകും.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ചുട്ടുകത്തിച്ച് ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നു. ക്ഷേത്രത്തിന് മൂന്ന് വലംവെച്ച് കോലം താഴെയിറക്കുന്നു. അർധരാതി കഴിയുമ്പോൾ തുള്ളൽ തുടങ്ങുന്നു. പടയണിയിൽനിന്നും കോലം തുള്ളൽ വ്യത്യാസപ്പെട്ടിരി ക്കുന്നു. പടയണിയോടൊപ്പം കോലം തുള്ളുമെങ്കിലും രണ്ടിനുമുള്ള ഐതിഹ്യങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണ്.
പടയണി കാർഷിക വിളവെടുപ്പ്കളോട് അനുബന്ധിച്ച് പത്തുദിവസം നീണ്ടുനിൽക്കുന്ന അനുഷ്ഠാനമാണ്. എന്നാൽ, കോലംതുള്ളൽ ഒരു അനുഷ്ഠാനകലയാണ്.
തുടരും.....
Share it:

അനുഷ്ഠാനകല

പടയണി

Post A Comment:

0 comments: