എൻ.വി.കൃഷ്ണവാര്യർ

Share it:
ഒക്ടോബർ 12:എൻ.വി. കൃഷ്ണവാര്യരുടെ ചരമദിനം
ml.wikipedia.org
ഗാധ പാണ്ഡിത്യത്തിന്റെ അവസാന വാക്കായിരുന്നു എൻ.വി.കൃഷ്ണവാര്യർ, അദ്ദേഹം കടന്നുചെല്ലാത്ത സാഹിതീശാഖകളൊന്നുമുണ്ടായിരുന്നില്ല.  കവി, നിരൂപകൻ, നാടകകൃത്ത്, ആട്ടക്കഥാകൃത്ത്, രാഷ്ട്രമീമാംസകൻ, പത്രാധിപർ, അധ്യാപകൻ, വിദ്യാഭ്യാസ ചിന്തകൻ, സ്വാ തന്ത്ര്യസമര ഭടൻ, ബഹുഭാഷാ പണ്ഡിതൻ, ശാസ്ത്രജ്ഞൻ, പ്രഭാഷകൻ തുടങ്ങി നിർണയിക്കുന്ന അതിർത്തികൾക്കുള്ളിലൊക്കെയും ഒന്നാംകിടക്കാരനായി എൻ.വി ഉണ്ടായിരുന്നു. പതിനെട്ട് ഭാഷകൾ അദ്ദേഹത്തിന് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നറിയുമ്പോൾ ആ ഭാഷാസ്നേഹിയെ നാമറിയാതെ ആദരിച്ചുപോകും.

ഒരേ വേളയിൽ ഒന്നിലേറെ കാര്യങ്ങൾ പിഴയൊട്ടുമില്ലാതെ ചെയ്തുതീർക്കുവാനുള്ള കഴിവ് എൻ.വി.ക്കുണ്ടാ യിരുന്നു. അതൊക്കെയും അസാമാന്യ വേഗത്തിലുമായി രുന്നു. കൂടെ അപാരമായ ഓർമശക്തിയും, വായനയിലും എഴുത്തിലും ഈ സിദ്ധികൾ അദ്ദേഹത്തിന് ഏറെ അനുകൂലമായിരുന്നു.

ഒരു സർവവിജ്ഞാന കോശത്തിനുള്ള വിഭവങ്ങളത്രയും മസ്തിഷ്കത്തിൽ സ്വയം സൂക്ഷിച്ച ഈ അദ്ഭൂത പ്രതിഭ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകാധ്യക്ഷൻ എന്ന നിലയിൽ മുൻകൈയെടുത്ത് ഒട്ടേറെ വിശിഷ്ട ഗ്രന്ഥ ങ്ങൾ പ്രസിദ്ധപ്പെടുത്തി. നാനൂറിലേറെ ശാസ്ത്രഗ്രന്ഥങ്ങൾ അക്കാലത്തെ സംഭാവനയാണ്. ആയിരത്തി ഇരുനൂറോളം ഗ്രന്ഥങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വൈജ്ഞാനിക മാനവിക വിഷയങ്ങളിൽ ശബ്ദാവലികൾ തീർത്തു. അദ്ദേഹത്തിൻറെ ലേഖനങ്ങളാവട്ടെ നിഷ്പക്ഷ വിശകലനത്തിൻറെ നിദർശനങ്ങളാണ്. മലയാള കവിതയിൽ ആർജവത്തിൻറെ പുതിയ ശ്രുതിയുണർത്താൻ എൻ.വി.യിലെ കവിയും നിരൂപകനും തെല്ലൊന്നുമല്ല അധ്വാനിച്ചത്. എൻ.വി. കവിത തികച്ചും മൗലികമായ ഒരു പാത തുറന്നു.

രക്തസാക്ഷി, ചാട്ടവാർ, നീണ്ട കവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചു തൊമ്മൻ, വിദ്യാപതി, ഗാന്ധിയും ഗോഡ്സെയും , കാളിദാസന്റെ സിംഹാസനം, എൻ.വിയുടെ കവിതകൾ എന്നീ കൃതികൾ അദ്ദേഹത്തിൻറെ കാവ്യസപര്യയുടെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. കലോത്സവം, പരിപ്രേക്ഷ്യം, സമാകലനം, എൻ.വി.യുടെ സാഹിത്യവിമർശനങ്ങൾ, പ്രശ്നങ്ങൾ പഠനങ്ങൾ. സമസ്യകൾ സമാധാനങ്ങൾ, അന്വേഷണങ്ങൾ, കണ്ടെത്തലുകൾ, മനനങ്ങൾ നിഗമനങ്ങൾ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിശദീകരണങ്ങൾ, വീക്ഷണങ്ങൾ വിമർശനങ്ങൾ , അദ്ദേഹം സമഗ്രമായി അവതാരിക എഴുതി അനുഗ്രഹിച്ച കൃതികൾ വളരെയേറെയുണ്ട്.

എൻ.വിയുടെ സാഹിത്യസേവനങ്ങൾക്ക് ഏറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. വള്ളത്തോളിന്റെ കാവ്യശില്പം എന്ന നിരൂപണം 1979-ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. സാഹിത്യനിപുണൻ (1958), സാഹിത്യരത്നം (1968). കേരള സാഹിത്യ അക്കാദമി അവാർഡ് (1970), സോവിയറ്റ് ലാൻഡ് നെഹ്റൂ. അവാർഡ് (1971) എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. വിശിഷ്ടാംഗത്വത്തിലൂടെ കേരള സാഹിത്യ അക്കാദമിയും ഓണററി ഡോക്ടറേറ്റിലൂടെ കോ ഴിക്കോട് സർവകലാശാലയും എൻ.വി. കൃഷ്ണവാര്യരെ ആദരിച്ചു.
Share it:

വ്യക്തികള്‍

Post A Comment:

0 comments: