പെരുമ്പാമ്പ് (മലമ്പാമ്പ്)

Share it:
സാധാരണ ഗതിയിൽ പെരുമ്പാമ്പുകൾ മൂന്നു മീറ്റർ വരെ വളരും. എന്നാൽ ഏഴു മീറ്ററിനു മേൽ നീളമുള്ളവയെയും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ വലുപ്പം കൂടിയ പാമ്പുകളിൽ ഒന്ന് കാനനവാസിയാണ്. തൂക്കം 50-75 കിലോ ഗ്രാം ശരീരത്തിൽ വട്ടത്തിലോ, ചതുരത്തിലോ ഉള്ള നരച്ച മഞ്ഞ പുള്ളികൾ കാണപ്പെടുന്നു. തവിട്ടുനിറമാണു ശരീരത്തിന് പുള്ളികളുണ്ടാവും ഏതാണ്ട് അറ്റം മുറിച്ച തികോണാകൃതിയാണു തലയ്ക്ക് ശരീരത്തിന്റെ അടിഭാഗത്തു മങ്ങിയ വെള്ള നിറമാണ്.
മലകളിലും തീരപ്രദേശങ്ങളിലെ കണ്ടൽക്കാടുകളിലും ചതുപ്പുകളിലുമൊക്കെ പെരുമ്പാമ്പുകൾ കാണപ്പെടുന്നു. ഉഷ്ണരക്തമുള്ള ജീവികളാണു പ്രധാന ആഹാരം. വലിയ പെരുമ്പാമ്പുകൾ കാട്ടുപന്നിയെയും മാനുകളെയുമൊക്കെ വിഴുങ്ങുന്നു. എലികൾ, മറ്റു ചെറുമൃഗങ്ങൾ, പക്ഷികൾ എന്നിവയൊക്കെ ആഹാരമാണ്. രാത്രിസഞ്ചാരനാണു പെരുമ്പാമ്പ്, വിഷമില്ല. സാവധാനമാണു സഞ്ചാരം. നാവുകൊണ്ട് ഇരയുടെ സാന്നിധ്യം മനസ്സിലാക്കിയാണ് ആക്രമണത്തിനൊരുങ്ങുന്നത്. ഇരയെ ചുറ്റിവരിഞ്ഞാണു കീഴ്പ്പെടുത്തുന്നത്. ഇരയുടെ എല്ലുകളും മറ്റും പൊട്ടി ചത്തുപോകുമ്പോൾ തലഭാഗത്തു നിന്നു മെല്ലെ വിഴുങ്ങുകയാണു പതിവ്. വയറു നിറഞ്ഞാൽ പിന്നെ വിശ്രമമാണ്.
മലമ്പാമ്പിന്റെ ഇണചേരലും അടയിരിക്കലും ഡിസംബർ-ഏപ്രിൽ മാസത്തിലാണ്. ഒരു തവണ 50 - 80 മുട്ടകളുണ്ടാവും. പാമ്പുവർഗത്തിൽ ഏറ്റവും വലിയ മുട്ടയാണിവ. രണ്ടുമാസത്തെ അടയിരിക്കലിനുശേഷം മുട്ടവിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും ഇവയ്ക്ക് 17 - 20 വർഷത്തെ ആയുസ്സുണ്ടാവും. പെൺപാമ്പ് ചുറ്റിവരിഞ്ഞു മുട്ടകൾക്കു ചൂടും ഈർപ്പവും നഷ്ടപ്പെടാതെ സൂക്ഷിക്കുന്നു. മുട്ടകൾ വിരിയാൻ 60-80 ദിവസമെടുക്കും. പെരുമ്പാമ്പിന്റെ മാംസം ഭക്ഷിക്കുന്നവരുണ്ട്. ഇതിന്റെ നെയ്യും മാംസവും ഔഷധഗുണമുള്ളതാണെന്ന വിശ്വാസമാണ് ഇതിനു കാരണം. എന്നാൽ പെരുമ്പാമ്പിന്റേതെന്നല്ല, ഒരു ജീവിയുടെയും മാംസത്തിനോ കൊഴുപ്പിനോ ഔഷധമൂല്യമുള്ളതായി തെളിയിക്കപ്പെട്ടിട്ടില്ല. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചിട്ടു ള്ള പാമ്പുകളിൽ ഒന്നാണ് പെരുമ്പാമ്പ്.
Indian Name: Indian Rock Python 
Scientific Name: Python molurus
Share it:

ജീവലോകം

പാമ്പുകൾ

Post A Comment:

0 comments: