സി.പി.അച്യുതമേനോൻ

Share it:
"ശാസ്ത്രതീയ വിഷയങ്ങളെ കാഠിന്യം കളഞ്ഞു ലളിതമാക്കി കവി സൂക്തി സുലഭമായ മാധുര്യത്തോടുകൂടി എഴുതുന്നതിൽ അച്യുതമേനോന് വിശേഷ സാമർത്ഥ്യമുണ്ട'- കേരളവർ വലിയ കോയിത്തമ്പുരാൻ "അത്യന്തം ഊർജസ്വലവും ഫലിത സമ്പൂർണവും, ബഹിരന്തഃസ്ഫുരദ്രസവുമായിരുന്നു സിപിയുടെ ഗദ്യശൈലി.

മലയാളത്തിലെ ജീവത്തായ സാഹിത്യ വിമർശന പ്രസ്ഥാനത്തിന് അസ്തിവാരമിട്ടത് മേനോനാണെന്ന് നിസ്തർക്കം പ്രസ്താവിക്കാം"മഹാകവി ഉള്ളൂർ മലയാള സാഹിത്യ വിമർശനത്തിന്റെ കുലപതി എന്ന് വിശേഷിപ്പിക്കാവുന്ന സി.പി. അച്യുതമേനോനെപ്പറ്റി സാഹിത്യത്തിലെ രണ്ടു മഹാപ്രതിഭകൾ രേഖപ്പെടുത്തിയ അഭിപ്രായമാണ് മുകളിലുദ്ധരിച്ചത്. സാഹിത്യകൃതിയുടെ മൂല്യം നിർണയിക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും പുലർത്താത്ത നിരൂപകൻ തന്നെയായിരുന്നു അദ്ദേഹം.

തൃശൂർ വടക്കേക്കുറുപ്പത്ത് വലിയ കുഞ്ഞൻമേനോന്റെയും ചങ്ങാരംപൊന്നത്ത് പാർവതിയമ്മ യുടെയും പുത്രനായി 1862ലാണ് സി.പി.അച്യുതമേനോൻ ജനിച്ചത്. സംസ്കൃത പഠനത്തിന് ശേഷം പത്താം വയസിൽ ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. കോഴിക്കോട് കേരള വിദ്യാശാലയിൽ ചേർന്ന് പഠിച്ച് മെട്രിക്കുലേഷനും എഫ്.എയും പാസായി. അവിടെ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (കേസരി) സഹപാഠിയായിരുന്നു. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് ബിഎ പരീക്ഷ ഉന്നതമായ നിലയിൽ വിജയിച്ചു. മദ്രാസിലെ പ്രസിദ്ധമായ പ്രസിഡൻസി കോളേജിൽ മലയാള അദ്ധ്യാപകനായി ജോലി നോക്കി. പിന്നീട് കൊച്ചിയിലെ കൊച്ചു തമ്പുരാക്കന്മാരുടെ അദ്ധ്യാപകനായി നിയമിതനായി. ഇംഗ്ലീഷിലും മലയാള ത്തിലും ഒരുപോലെ അദ്ദേഹം അവഗാഹം പുലർത്തിയിരുന്നു.
Share it:

വ്യക്തികള്‍

Post A Comment:

0 comments: