അധികാരം ജനങ്ങളിലേക്ക്

Share it:
കേരളം വീണ്ടും ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇത്തവണ പക്ഷേ തെരഞ്ഞെടുപ്പ് നിയമസഭയിലേക്കോ ലോകസഭയിലേക്കോ അല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുക. ന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമസ്വരാജിലൂടെയാവണം നമ്മുടെ രാജ്യത്തിന്റെ വിക സന സാക്ഷാത്കാരം. ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടാണ് അധികാരം അടിത്തട്ടിലേക്കെത്തിച്ചേരുന്ന പഞ്ചായത്തീരാജ് സംവിധാനം

പഞ്ചായത്തുകളിലേക്ക് അധികാരം കൈ മാറുന്ന ഭരണസംവിധാനമാണ് പഞ്ചായത്തിരാജ്. 1994 ഏപീൽ 2 നാണ് കേരളത്തിൽ പഞ്ചായത്തീരാജ് ആക്ട് നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ ത്രിതല ഭരണ സംവിധാനമാണ് ഇത്. നഗരങ്ങൾക്ക് നഗരപാലിക സംവിധാനമാണുള്ളത്.


18 വയസ്സ് തികഞ്ഞവർക്കാണ് വോട്ടവകാശം, ഗ്രാമീണമേഖലയിലുള്ളവർ ഈ തെരഞ്ഞെടുപ്പിൽ ഗ്രാമപഞ്ചായത്തംഗം . ജില്ലാ പഞ്ചായത്തംഗം.ബ്ലോക്ക്  പഞ്ചായത്തംഗം എന്നിങ്ങനെ മൂന്നു പതിനിധികളെ  തെരഞ്ഞെടുക്കണം. ഒരു വോട്ടർക്ക് ഈ തെരഞ്ഞെടുപ്പിൽ മൂന്നു വോട്ടു ചെയ്യും . എന്നാൽ നഗരത്തിലെ വോട്ടർമാർ ഒരംഗത്തെ തിരഞ്ഞെടുത്താൽ മതി.  മുൻസിപ്പാലിറ്റിയിലുള്ളവർ മുൻസിപ്പൽ കൗൺസിലറേയും കോർപ്പറേഷനിലുള്ളവർ കോർപ്പറേഷൻ കൗൺസിലറേയും തെരഞ്ഞെടുക്കുന്നു.

പഞ്ചായത്തിലെ  വാർഡുകളിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്നവർ ചേർന്നാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. ഇവരിൽ President , Vice President എന്നിവരെ തിരഞ്ഞെടുക്കുന്നതിനോടൊപ്പം 3 സ്ഥിരം സമിതികളും ഉണ്ടാവും ഇവയോരോന്നിനും ഓരോ ചെയർമാനെയും തെരഞ്ഞെടുക്കും. സ്ഥിരം സമിതികളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാൻ പഞ്ചായത്ത് രാജ് നിയമം വ്യവസ്ഥ ചെയ്യുന്നു. വിവിധ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ ചേർന്നതാണ് ബ്ലോ ക്ക് പഞ്ചായത്ത്.


ഒന്നിലധികം ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്നതാണ് ജില്ലാ പഞ്ചായത്ത്. മുൻസിപ്പാലിറ്റികളും കോർപ്പറേഷനുകളും ജില്ലാ പഞ്ചായത്തിന്റെ അധികാരപരിധിയിൽ വരില്ല. അവ നഗരപാലികാ സംവിധാനത്തിൽ പ്രവർത്തിക്കുന്നു.

തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുവരുന്ന വാർഡ് വിഭജനം, സംവരണമാനദണ്ഡങ്ങൾ, തെരഞ്ഞെടുപ്പ് ക്രമീകരണം തുടങ്ങിയ വാർത്തകൾ കൂട്ടുകാർ ശേഖരിക്കുകയും ക്ലാസിൽ ചർച്ച ചെയ്യുകയും വേണം. അധ്യാപകരോടും രക്ഷിതാക്കളോടുമെ ല്ലാം സംശയങ്ങൾ ചോദിച്ചറിഞ്ഞ് കൂടുതൽ വ്യക്തത വരുത്തുകയും വേണം
Share it:

Election

കേരളം

തെരഞ്ഞെടുപ്പ്

Post A Comment:

0 comments: